Pages

Thursday, July 12, 2012

എന്റെ സ്നേഹിതക്ക്‌ - രജിതക്കു

അവള്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു. വേണ്ടപ്പെട്ടവര്‍ പോകുമ്പോള്‍ വല്ലാത്ത ഒരു അവസ്ഥ. കവിത എഴുതാന്‍ ഞാന്‍ ഒരു കവി അല്ല സാഹിത്യം പറയാന്‍ ഞാന്‍ ഒരു സാഹിത്യകാരനോ ഒരു നല്ല സാഹിത്യ വിമര്‍ശകനോ  അല്ല. ജീവിതം ആരംഭത്തില്‍ തന്നെ തന്റെ മകനെയും തന്നെ ഏറെ സ്നേഹിച്ച തന്റെ ഏട്ടനേയും വിട്ടു പിരിഞ്ഞു മറ്റു ഒരു ലോകത്തേക്ക് അവള്‍ ഇന്നലെ യാത്രയായി. പനി അത് ഇതു രൂപത്തില്‍ വന്നത് ആയാലും അത് ഇത് പോലെ ഒരിക്കലും ഞങ്ങളില്‍ നിന്ന് അവളെ മാറ്റാന്‍ പാടില്ലായിരുന്നു. വിശ്വസിക്കാന്‍ കഴിയാതെ പകച്ചു നിന്ന ഒരു കൂട്ടം. കേട്ടത് ശരിയകരുതെ എന്ന് വിചാരിച്ചു. അവസാനം വേറെ. പക്ഷെ പോസ്റ്റ്‌ മോര്‍ട്ടം നടത്തി എന്ന് അറിഞ്ഞപ്പോള്‍ അതിനു ഇനി ഒരു തിരിച്ചു വരവ് അസാധ്യം ആണ് എന്ന് തോന്നി. അല്ലെങ്കില്‍ ചിതക്ക്‌ എടുക്കും മുന്‍പ് ഒരു നിമിഷം എങ്കിലും എന്റെ പ്രിയ സ്നേഹിത അവള്‍ അനക്കം വെയ്ക്കും എന്ന് ആഗ്രഹിച്ചു. പക്ഷെ അമ്മയുടെ തണലില്‍ നില്‍കേണ്ട പ്രായത്തില്‍ മണികണ്ഠനെ അവന്റെ അച്ഛന്റെ കരങ്ങളില്‍ , അവളുടെ ഞങ്ങളുടെ  അധ്യാപകന്‍ കൂടിയായ സുരേഷ് സാറിന്റെ കയ്കളില്‍ ഏല്പിച്ചു അവള്‍ ഇന്നലെ യാത്രയായി വിശ്വസിക്കാന്‍ കഴിയാത്ത ഒരു യാത്ര. കഴിഞ്ഞ അവരുടെ കല്യാണ വാര്‍ഷികത്തിന് ഞങ്ങള്‍ കുറച്ചു പേര്‍ അവരുടെ വീട്ടില്‍ ഒത്തു കൂടിയപ്പോള്‍ ഇനിയും അടുത്ത തവണ കൂടുമ്പോള്‍ കുറച്ചു പേര്‍ കൂടി ഉണ്ടാക്കും എന്ന് ആഗ്രഹിച്ച ഞങ്ങളെ എല്ലാവരെയും കണീരില്‍ മുക്കി രജിത ഈ ലോകത്തെ വിട്ടു പിരിഞ്ഞു. നിന്റെ സ്മരണകള്‍ എന്നും ഞങ്ങളില്‍ ഉണ്ടാക്കും. ഞങ്ങളുടെ ഓര്‍മകളില്‍ രജിത നീ എന്നും ജീവിക്കും.