Pages

Tuesday, June 9, 2015

കേരളം ഇടതുമനസ്സിലേക്ക് മടങ്ങണം..

ഇനിയും വൈകരുത്........

ഫേസ്ബുക്കില്‍ മാത്രം ആണ് വര്‍ഗീയത നടമാടുക എന്ന ചിന്തയായിരുന്നു എനിക്ക്.. എന്നാല്‍ കേരളത്തില്‍ ഉടനടി ഒരു സാമുദായികകലാപം ഉണ്ടായാലും അത്ഭുതപെടാനില്ല..

ജാതി മത സാമുദായിക വര്‍ഗീയ  ശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങിയിരിക്കുന്ന അഴിമതിയില്‍ മുങ്ങികുളിച്ച ഒരു നാറിയ സര്‍ക്കാരാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്..

സംഭവിച്ചു കഴിഞ്ഞിട്ട് പ്രതികരിക്കാന്‍ കുറെ പ്രതികരണതൊഴിലാളികള്‍., അവയെല്ലാം ഇടതുപക്ഷം ക്ഷയിക്കുന്നു എന്ന കാരണം വിളിച്ചു പറയാന്‍ ഊറ്റം കൊള്ളുന്ന വര്‍ഗ്ഗവും... എന്നാല്‍ യഥാര്‍ത്ഥ കാരണം ഇടതുപക്ഷത്തെ പ്രതിരോധിക്കാന്‍ ജാതിമതവര്‍ഗീയ സാമുദായിക ശക്തികളെ പ്രീണിപ്പിക്കണം എന്നുള്ള വടക്കെ ഇന്ത്യന്‍ കാഴ്ചപ്പാടാണ്.. അതിനുള്ള വഴിമരുന്നു ആയിട്ടാണ് ഞാന്‍ വിഴിഞ്ഞം പോലുള്ള പദ്ധതികളിലെ അരാഷ്ട്രീയത ഞെളിഞ്ഞു പറയുന്ന ചിലരുടെ മേനി പറച്ചില്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത്.

വികസനത്തിന്‍റെ  പേര് പറഞ്ഞു അരാഷ്ട്രീയതകൊണ്ട് വന്നു അഴിമതിമൂടാം എന്നുള്ള ചിന്തയാണ് ഇതിനു പിന്നില്‍. ഇവിടെയാണ് ഇടതുപക്ഷത്തിനും ഇപ്പോള്‍ എ എ പി പോലുള്ള പാര്‍ട്ടിയുടെയും നിലപാട് ജനം തിരിച്ചറിയേണ്ടത്..

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മുന്നെ അല്ല വിഴിഞ്ഞം ഒരു പദ്ധതി ആയി മുന്നില്‍ വന്നത്.. നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാം യു പി എ സര്‍ക്കാര്‍ കാണിച്ച നെറിക്കെട്ട സമീപനം ആണ് വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത്.. ഇവയൊന്നും ആരും ഇപ്പോള്‍ കാണില്ല.. ഇപ്പോള്‍ വികസനം വരണം.. അത് തന്നെ ആണ് ഇടതുപക്ഷവും പറയുന്നത്.. പക്ഷെ അത് അരാഷ്ട്രീയബുദ്ധി ജീവികള്‍ പറയുന്നത് പോലെയോ വലതുപക്ഷം  പറയുന്നത് പോലെയോ അല്ല. സര്‍ക്കാരിനു പ്രാതിനിധ്യവും സര്‍ക്കാര്‍ പൊതുമേഖലയില്‍ കൊണ്ട് വരാനും സാധിക്കുന്ന പദ്ധതി ആയി വേണം വിഴിഞ്ഞം കടന്നു വരാന്‍.. സാങ്കേതികവശങ്ങളിലെ പരിജ്ഞാനകുറവ് മൂലം അതിലേക്കു അധികം കടക്കുന്നില്ല..

ഒരു ചെറിയ കണക്ക് ഇവിടെ പറയാന്‍ ഉണ്ട്.. ഒരു വര്‍ഷം പ്രവാസികള്‍ ആയ മലയാളികള്‍  ഇന്ത്യയിലേക്ക്‌  അയക്കുന്നത് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്.. ഇത് വെറുമൊരു ഔദ്യോഗികകണക്ക് എന്നാല്‍ പ്രവാസത്തില്‍ ഉള്ളവരുടെ കണക്കു മൊത്തം കൂട്ടിയാല്‍ ഒരുപക്ഷെ മൊത്തം ഒരു രണ്ടരലക്ഷം കോടി രൂപയെങ്കിലും വരും..

പണം സര്‍ക്കാരിനു വേണ്ടി ലഭിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ഒരുക്കാതെ അടിമത്വത്തിലേക്കു വലിച്ചിഴക്കാന്‍ ഒരു നാടിനെ വിട്ടു കൊടുക്കാന്‍ ആണോ ഉമ്മനും കൂട്ടരും ശ്രമിക്കുന്നത്..

നാട്ടില്‍ അരാഷ്ട്രീയതവളര്‍ത്തി ഇടതുപക്ഷത്തെ തളര്‍ത്തി വര്‍ഗീയവിഷവിത്തുകള്‍ക്ക് വളരാന്‍ അനുവാദം കൊടുക്കല്‍ ആണോ ഇവിടുള്ള പോലീസും സര്‍ക്കാരും ചെയുന്നത്...

പ്രതിരോധിക്കേണ്ടത് പ്രതിരോധിക്കുക തന്നെ ചെയും.. യാതൊരു സംശയവും വേണ്ട.. അഴിമതിയില്‍ മുങ്ങി കുളിച്ചു രാഷ്ട്രീയം പറയുന്ന വലതുപക്ഷവും വലതുപക്ഷത്തില്‍ വര്‍ഗീയത കലര്‍ത്തി കപടഹിന്ദുത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന മുതലാളിത്തദാസ്യവലതുപക്ഷവും, വിഘടന-വിധ്വംസക -ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പ് കൂട്ടുന്ന സാമ്രാജ്യത്വശക്തികളുടെ എച്ചില്‍കഴിച്ചു വളര്‍ന്ന ന്യൂനപക്ഷതീവ്രവാദസംഘടനകളെയും ഈ നാട്ടില്‍ വളരാന്‍ അനുവദിക്കരുത്.. അവ വളര്‍ന്നാല്‍ ഇന്നുള്ള കേരളമായിരിക്കില്ല കേരളം.. സംഭവിച്ചു കഴിഞ്ഞിട്ട് നിലവിളിച്ചിട്ടു കാര്യമില്ല.. അന്നേരം ഇടതുപക്ഷത്തെ ശക്തിപെടുത്താന്‍ നോക്കിയിട്ട് കാര്യമില്ല..

ഇതോടോപ്പമാണ് ഇടതുപക്ഷമേലങ്കി അണിഞ്ഞ ചില ചെന്നായ്ക്കള്‍ ഇടതുപക്ഷത്തോടൊപ്പം കമ്മ്യുണിസ്റ്റ് വേഷം അണിയുന്നത്.. കര്‍ഷകപ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന് ആഗോളീകരണത്തിന്റെ ഫലം അറിയുമെങ്കിലും തങ്ങള്‍ ഇടതു പക്ഷം ആണെന്ന് പറയുകയും എന്നാല്‍ തനി മുതലാളിത്ത കാഴ്ചപ്പാടോട് കൂടി അവസരം കിട്ടുമ്പോള്‍ മറുകണ്ടം ചാടുന്ന പരനാറികളുടെ മറ്റൊരു നിരയും..

ഇടതുപക്ഷത്തിനു കുറെ വെല്ലുവിളികള്‍ നേരിടുന്നു എന്നുള്ളത് സത്യം തന്നെയാണ്.. ആടിനെ പട്ടിയാക്കുന്ന മാധ്യമസംസ്കാരത്തിലേക്ക് വീണ്ടും വീണ്ടും തലവെച്ചു കൊടുത്തു ഊരിപോരാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറപ്പെട്ട ചിലരുടെ ഗതിക്കേട്‌....സ്വന്തം കഥകള്‍ രചിച്ചു അവരുടെ തലയിലേക്ക് എഴുതിവെച്ച് കൊടുക്കുന്ന നാലാം കിട പെറ്റി മാധ്യമസംസ്കാരം...

കോര്‍പ്പറേറ്റ്കള്‍ മാധ്യമങ്ങള്‍ റാഞ്ചാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം പേന ആയുധമാക്കി സര്‍ സി പിക്കെതിരെ പ്രതികരിച്ച സ്വദേശാഭിമാനിയുടെ നാടാണ് കേരളം...അത്തരത്തില്‍ സമൂഹത്തെ ചൂഷണം ചെയുന്ന ശക്തികള്‍ക്കു എതിരെ പോരാടാന്‍ ശ്രമിക്കാതെ നാടിന്‍റെ കാവല്‍ക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ അത് വഴി ടാം റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന ചാനല്‍ സംസ്കാരത്തിന്‍റെ നെറിക്കെട്ടവക്താകള്‍ ആയി ചിലര്‍ മാറിയിരിക്കുന്നു..

എന്നും ഈ നെഞ്ചോടു ചേര്‍ത്ത് ഇടതുപക്ഷത്തെ സ്നേഹിക്കുന്നതും പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കാന്‍ ഉള്ള സ്വബോധം തിരിച്ചറിയുന്നത്‌ കൊണ്ടുമാണ് ഇടതുപക്ഷത് നേരിനോപ്പം നില്‍ക്കാന്‍ കഴിയുന്നത്‌.... കേരളത്തിലെ ഇടതുപക്ഷമനസ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ- വര്‍ഗീയ- ഫാസിസ്റ്റ്കളെ ഒരു മനസ്സോടെ, ഒറ്റക്കെട്ടായി എതിര്‍ക്കാന്‍  സമയം അതിക്രമിച്ചിരിക്കുന്നു..

നാളെയുടെ പ്രഭാതങ്ങളില്‍ കേരളം ഒരു കലാപഭൂമിയല്ലതായി മാറാന്‍,  അഴിമതിയില്‍ നീരാടുന്ന ഈ സര്‍ക്കാരിനെ പുറത്താക്കാന്‍, അഴിമതിയുടെ കോട്ടകൊത്തളം ആയി മാറിയ ജനാതിപത്യശ്രീകോവില്‍ പിടിച്ചെടുക്കാന്‍ ഒരു മനസോടെ ഇടതുപക്ഷ ചിന്താഗതിയിലേക്ക് മാറിയെ തീരൂ.. കേരളവും കേരളജനതയും..

ലാല്‍സലാം...