Pages

Monday, February 22, 2016

രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് തരുമോ ഏമാന്മാരെ....

ശരിക്കും മോഡി പാകിസ്ഥാനില്‍ പോയോ..

നവാസ് ഷരീഫിനെ കണ്ടായിരുന്നോ....

പട്ടാളത്തെയും നാടിനെ കാക്കുന്ന ജവാന്മാരെയും ഊളന്മാര്‍ ആക്കി അല്ലെ "സാര്‍" പിറന്നാള്‍ ആശംസിക്കാന്‍ പറന്നത്ത്...

അന്ന് ഈ രാജ്യസ്നേഹം പടിക്ക് പുറത്ത് ആയിരുന്നോ ഇപ്പോള്‍ സര്‍ട്ടിഫിക്കെറ്റ് നല്‍ക്കുന്ന ഏമാന്മാര്‍...

ഹാഫിസ് സയിദ്ന്‍റെ പേരിലെ ട്വീറ്റ് വ്യാജം.... (1)

കന്നയ്യകുമാറിന് എതിരെയുള്ള വീഡിയോ വ്യാജം (2)

വീഡിയോ എടുത്ത മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് പാകിസ്ഥാന്‍ സിന്ദാബാദ് പോല്ലുള്ള മുദ്രാവാക്യം മുഴങ്ങിയില്ല.. അത് കൂട്ടിചേര്‍ത്ത്... (3)

പിന്നെ രാഹുല്‍ ഈശ്വര്‍നെ പോലുള്ള സുഹൃത്തുക്കള്‍ പുലമ്പുന്ന രാജ്യസ്നേഹം അവരും ഞങ്ങളും എന്ന രീതിയില്‍ മാത്രമാണ്..
ഈശ്വര്‍ അടക്കമുള്ള സംഘപരിവാര്‍സഹയാത്രികര്‍ പറയുന്നത് കേട്ടു രാജ്യം കാക്കുന്ന സൈനികരെ ആക്ഷേപിക്കുന്നു ഇടതു പക്ഷം എന്ന്.... ആ സ്നേഹിതനോട് ഒരു കാര്യം പറയട്ടെ.. പണ്ട് കാര്‍ഗില്‍യുദ്ധത്തില്‍ ശവപ്പെട്ടികുംഭകോണം നടത്തിയത് എന്‍ ഡി എ സര്‍ക്കാര്‍ കാലഘട്ടത്തില്‍ ആണ്..

പിന്നെ ഉളുപ്പ് ഇല്ലാത്ത ചില കോണ്‍ഗ്രസ്‌ സുഹൃത്തുക്കള്‍ ഉണ്ട്.. നട്ടെല്ല് വേണം അല്ലാതെ ഉമ്മന്‍ന്‍റെ വാഴപ്പിണ്ടി ഇടക്ക് വാങ്ങി വെച്ച് നടക്കരുത്...

സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ അജണ്ടക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഇടതു പക്ഷ ശക്തികള്‍ തയ്യാറല്ല.. നാളെ മുതല്‍ രണ്ടു ദിവസം ഇടത്പക്ഷ ശക്തികള്‍ തിന്മയുടെ പ്രതീകമായ ബി ജെ പിയെ നയിക്കുന്ന ആര്‍ എസ് എസ്ന്‍റെ അജണ്ടക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു...

ഇങ്ക്വിലാബ് സിന്ദാബാദ്...
ഇടതുപക്ഷം സിന്ദാബാദ്....

വര്‍ഗീയ അജണ്ട തകരട്ടെ....
മനുഷ്യത്വം പുലരട്ടെ....

കപടരാജ്യസ്നേഹികള്‍ തുലയട്ടെ.....
ജനാതിപത്യം പുലരട്ടെ.....

Monday, February 8, 2016

തള്ളുന്ന മോഡിക്ക് വിഴുങ്ങികളായ മണ്ടന്മ്മാര്‍.... അവര്‍ സംഘപരിവാറുകാര്‍...

ബി ജെ പി സംഘപരിവാര്‍ സുഹൃത്തുക്കളോട് കുറച്ചു കാര്യം പറയാനുണ്ട്..
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട്.. അതിനെയാണ് ഫെഡറല്‍ സംവിധാനം എന്നത് കൊണ്ട് ഉദേശിക്കുന്നത്..

നികുതി വരുമാനം എന്താണെന്ന് അറിയുമോ സംഘപരിവാര്‍ സുഹൃത്തുകളെ.. ഇവിടെ നിന്ന് വാങ്ങുന്ന ഓരോ കാര്യത്തിനും കേരളസര്‍ക്കാര്‍ നികുതി പിരിക്കുന്നു.. അത് എന്നിട്ട് കേന്ദ്രത്തിനു കൊടുക്കുന്നു..

നിങ്ങള്‍ പറയുന്നത് കേന്ദ്രം എന്തോ വലിയ കാര്യം ചെയുന്നു എന്നാണു.. പ്രിയ മണ്ടന്മ്മരായ സംഘപരിവാറുകാരെ, ഇവിടെന്നു നികുതി കേന്ദ്രത്തില്‍ അടക്കാതെ ഈ പണം ഇവിടെ ഖജനാവില്‍ സൂക്ഷിച്ചാല്‍ കേന്ദ്രത്തില്‍ നേരെ ചൊവ്വെ പണം അടക്കുന്ന സംസ്ഥാനത്തില്‍ നിന്ന് ഒരു വരുമാനവും കിട്ടില്ല... അങ്ങനെ അടക്കുന്ന പണത്തിന്റെ 30 % എന്നത് കൂട്ടി എന്ന് മാത്രമെയുള്ളൂ... അതും ഇവിടത്തെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച്..

ദയവു ചെയ്തു വിടുവായത്തരം പറയാന്‍ ആണേല്‍ നിങ്ങളുടെ കമ്മിറ്റികളില്‍ പറയുക.. പൊതുജനം എല്ലാരും നിങ്ങള്‍ പറയുന്ന മണ്ടത്തരം സത്യമാണെന്ന് വിശ്വസിക്കില്ല..

രണ്ടു ഇന്നത്തെ ഒരു വാര്‍ത്തയുണ്ട്.. ഇന്ത്യ വന്‍കുതിപ്പില്‍.. കണക്കിലെ കളികള്‍ എന്നുള്ളത് ഏതൊരാള്‍ക്കും മനസിലാവും.. ചില കണക്കുകള്‍ തുറന്നു കാട്ടണം..

ഒന്ന് കഴിഞ്ഞ പതിമൂന്നു മാസമായി രാജ്യത്ത് മാസാമാസം കയറ്റുമതി കുറഞ്ഞു വരുന്നു. അത് വഴിയുള്ള വരുമാനവും..

രണ്ടു..... രൂപയുടെ മൂല്യം ഒരു ഡോളറിനു 67നു മുകളില്‍....

മൂന്നു.... രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞതിനു ആനുപാതികമായി കുറയ്ക്കാതെ വിലകയറ്റം മുകളില്‍ തന്നെ നിര്‍ത്താന്‍ ആവശ്യത്തിനുഎക്സൈസ് നികുതി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വരുമാനം സ്വയം വര്‍ധിപ്പിക്കുന്നു.. ജനം പൊറുതി മുട്ടുന്നു..


നാല്.. രാജ്യത്തു സമയാസമയത്ത് വിവരക്കേട് വിളമ്പുന്ന ചില മഹാന്മ്മാരെ കാരണം രാജ്യത്തേക്ക് യഥാര്‍ത്ഥത്തില്‍ ഒരു വിദേശനിക്ഷേപവും വരുന്നില്ല..

അഞ്ചു.... നാട്ടില്‍ വരുന്ന പൊങ്ങച്ചക്കരായ ചിലരുടെ സ്വഭാവം കാണിക്കുന്ന ഒരു പ്രധാനമന്ത്രി അത് മാത്രമായി മോഡി മാറി.. അത്രേയുള്ളൂ..