Pages

Monday, March 21, 2016

BEML not for sale

പറയാതിരിക്കാന്‍ വയ്യ
************************

പാലക്കാട് എം പി സഖാവ് എം ബി രാജേഷ് ഇന്നലെ BEML സ്വകാര്യവത്കരണവുമായി എഴുതിയ വിഷയത്തില്‍ വളരെ വ്യക്തമായി തന്നെ സൂചിപ്പിച്ച ചില കാര്യങ്ങള്‍ക്ക് വളരെ വലിയ സ്വീകാര്യതയാണ് സൈബര്‍ മേഖലയില്‍ ലഭിച്ചത്. അത് ബി ജെ പി എന്ന അഴിമതി പാര്‍ട്ടിയുടെ മുഖം പൂര്‍ണ്ണതോതില്‍ വരച്ച് കാട്ടുകയും ചെയ്തു. ബാംഗ്ലൂരിലെ ചില ''ഞാന്‍ സംഘപരിവാറുകാരനല്ല എങ്കിലും'' ടീമുകള്‍ +2 commerce കാര്‍ അത് കണ്ടാല്‍ തന്നെ മനസിലാകും നിങ്ങള്‍ക്കെന്താ രാജേഷേ മനസിലാകാതെ എന്ന ഊള പോസ്റ്റ് ഇട്ടുകണ്ടു. പിന്നെ അത്തരക്കാര്‍ പറഞ്ഞ ഒന്നുണ്ട്. ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കാന്‍ ഉള്ള നയമാണ് ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും എന്ന്. പച്ചയ്ക്ക് പറഞ്ഞാല്‍ ഞങ്ങള്‍ രാജ്യം വേണേല്‍ വില്‍ക്കും ചോദ്യം ചെയ്യരുതെന്ന്.. 

ചിലത് അത് കൊണ്ട് തന്നെ പറയാതിരിക്കാന്‍ തരമില്ല..

ആദ്യം തന്നെ +2 കോമേഴ്സ് കാര്‍ പഠിക്കുന്ന ചില കാര്യങ്ങള്‍ പറയട്ടെ.. BEML രൂപീകരിച്ച സമയത്ത് companies act 1956 പ്രകാരം public sector enterprise ആയിട്ടാണ്. കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖല സ്ഥാപനമായിരുന്നു. The companies act 2013 പ്രകാരമുള്ള നടപടികളിലാണ് ഇന്ന് ഈ കന്പനികളെല്ലാം മുന്നോട്ട് പോകുന്നത്. ഓരോ കന്പനിയും മുലധനം എന്നത് ഷെയറുകളിലാണ്. 1991ന് ശേഷം പല പൊതുമേഖല കന്പനികളും ഷെയറുകള്‍ പൊതു വിപണിയില്‍ ഇറക്കി. അപ്പോഴും സര്‍ക്കാര്‍ അധീനതയിലായിരുന്നു പൊതുമേഖല സ്ഥാപനങ്ങള്‍. അത് കൊണ്ട് തന്നെ തീരുമാനങ്ങള്‍ എടുക്കുന്നത് സര്‍ക്കാരായിരുന്നു. 

One share one vote എന്നതാണ് കന്പനികളുടെ വോട്ടിംഗ് ഘടന. സര്‍ക്കാരിന്റെ കയ്യില്‍ ഭൂരിപക്ഷം ഷെയര്‍ ഉള്ളതിനാല്‍ മറ്റ് സ്വകാര്യ കന്പനികളോ വ്യക്തികളോ തീരുമാനിച്ചാലും കന്പനിയുടെ നയങ്ങളെ തിരുത്താനാവില്ല. ഇവിടെ സര്‍ക്കാരിന്റെ പ്രസക്തി എന്താണെന്നല്ലേ.. അതിനാണ് പ്രാധാന്യവും. വളരെയധികം തൊഴിലാളികളുടെ അന്നദാതാവാണ് പൊതുമേഖല സ്ഥാപനങ്ങള്‍. അവരുടെ പ്രയത്നമാണ് പൊതുമേഖല സ്ഥാപനങ്ങളെ ജനകീയമാക്കിയിരുന്നത്. ഓരോ സ്ഥാപനവും ലാഭത്തിലേക്ക് നയിച്ചതിന്റെ ഭാഗമായി സര്‍ക്കാരിലേക്ക് dividend അടക്കുകയും ചെയ്യാറുണ്ട്. 

എന്ത് കൊണ്ട് disinvestment? 

കോണ്‍ഗ്രസ് പാര്‍ട്ടിയാണ് നവലിബറല്‍ നയസമീപനങ്ങളുടെ ഇന്ത്യയിലെ പ്രാരംഭപ്രവര്‍ത്തകരെങ്കിലും, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ് തുലയ്ക്കാന്‍ വകുപ്പ് സൃഷ്ടിച്ചത് വാജ്പേയ് സര്‍ക്കാരാണ്. അതിനായി വകുപ്പും കാബിനറ്റ്  മന്ത്രിയും. 

ആദ്യ disinvestmentല്‍ നയമെന്തായിരുന്നു ? 

നവരത്നകന്പനികളായിട്ടുള്ള കന്പനി സര്‍ക്കാര്‍ അധിനതയില്‍ നിര്‍ത്തുക. അവയുടെ ഓഹരി ഭൂരിപക്ഷം സര്‍ക്കാരിന്റെ കയ്യില്‍ തന്നെ.. പൊതുമേഖല എണ്ണ പ്രകൃതിവാതക കന്പനികള്‍ ആണ് മിക്ക നവരത്ന കന്പനികള്‍. 

നവരത്ന കന്പനികള്‍ കഴിഞ്ഞാല്‍ ലാഭമുണ്ടാക്കുന്നവയും നഷ്ടത്തില്‍ പോകുന്നവയും. 

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നവീകരിച്ച് turnaround managementലൂടെ ലാഭത്തിലേക്ക് നയിച്ച് revive ചെയ്യാനായിരുന്നു disinvestment ആദ്യം കൊണ്ട് വന്നത്. 

ലാഭത്തില്‍ പോകുന്ന സ്ഥാപനങ്ങളെ അത് പോലെ മുന്നോട്ട് പോകാന്‍ അനുവദിക്കുക. ഇതായിരുന്നു അന്നത്തെ നയം. 

എന്താണ് ഇപ്പോഴത്തെ നയം. ??

വിറ്റ് തുലയ്ക്കാന്‍ പുതിയൊരു നയം കൊണ്ട് വന്നു. കാരണം ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ സാധിക്കില്ല. അതിന് തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ നയം കൊണ്ട് വന്നു. 

എന്താണ് തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍.?? 

കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളിലെ 50 ശതമാനം വരെ വരുന്ന ഓഹരി strategic buyer എന്ന നിലയില്‍ ഒരാളെ കണ്ടെത്തി സ്ഥാപനത്തിന്റെ ചുമതല വരെ കൈമാറാന്‍ ഉള്ള സന്പ്രദായമാണ്. 

ഇതെങ്ങനെ നടപ്പിലാക്കാം ? 

ഓഹരി മൂല്യമൊന്നും എടുക്കില്ല. Discounted cash flow method പോലുള്ള മൂല്യനിര്‍ണ്ണയം നടത്തുന്ന NITI ആയോഗ് സ്ഥാപനങ്ങള്‍ക്ക് വിലയിട്ട് കച്ചവടത്തിന് വയ്ക്കുന്നു. ഇവിടെ വില്പനയ്ക്ക് വച്ചിരിക്കുന്നത് 26 ശതമാനം ഓഹരിയാണ്. അതിന്റെ മൂല്യം ആരംഭിക്കുന്നത് 518 കോടിയിലും. ഇവിടെ ലേലം വിളി വരുത്താം. 

എന്താണ് സംഭവിക്കുക. ? 

വാങ്ങാന്‍ വരുന്ന ഒരു strategic buyer. ആ സ്ഥാപനത്തിന് 26 ശതമാനം ഓഹരി ലഭ്യമാകും. മുന്നേ ഞാന്‍ പറഞ്ഞ കാര്യം. ഒരു ഓഹരി ഒരു വോട്ട്. ഇവര്‍ക്ക് പൊതുവിപണിയില്‍ ഉള്ള ഓഹരി വാങ്ങാന്‍ പാടില്ലെന്ന് ഇല്ല. ഇപ്പോള്‍ BEML ന്റെ 44 ശതമാനം ഓഹരി പൊതുവിപണിയില്‍ ഉണ്ട്. ഇവര്‍ക്കും സഹോദരസ്ഥാപനങ്ങളും വാങ്ങി കൈയില്‍ വച്ചിട്ടുണ്ടാവാം. FII അല്ലേല്‍ DII ഏതോക്കെയാണെന്ന് പരിശോധിക്കണം. പൊതുമേഖല സ്ഥാപനം സ്വകാര്യ മാനേജ്മെന്റിന് കീഴിലെത്തും. Strategic buyer ആയവര്‍ക്ക് ഈ സ്ഥാപനത്തിന്റെ ചുമതല കൂടി നല്‍കുന്നു എന്നുള്ളതാണ്. 

അങ്ങനെ സംഭവിച്ചാലെന്തുണ്ടാവും.? 

ഇവിടെ മറ്റ് ചിലത് കൂടി പറയണം. നീതി ആയോഗ് സംവിധാനത്തിനെതിരെ ബി എം എസ് മുന്നോട്ട് വന്നത് മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ്. നീതി ആയോഗ് പിരിച്ച് വിടണമെന്ന നിലയില്‍ കാര്യങ്ങള്‍ പോയി. അവര്‍ നീതി ആയോഗ് മുന്നോട്ട് വച്ച തൊഴില്‍ നയത്തെ എതിര്‍ത്ത് പറയുന്ന നിലപാടെടുത്തു. ഇത് മുന്നേയും ഇടതുപക്ഷവും തൊഴിലാളി പ്രസ്ഥാനങ്ങളും പൊതുവില്‍ മുന്നേ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. 

തൊഴിലാളികളുടെ സേവനവേതനവ്യവസ്ഥിതികളില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കപ്പെടും. സര്‍ക്കാര്‍ നല്‍കി വന്നിരുന്നത് ആനുകൂല്യങ്ങള്‍ തകര്‍ക്കാനായിട്ടാണ് നീതി ആയോഗ് നിര്‍മിച്ചത് തന്നെ. 

എന്ത് കൊണ്ട് BEML ? 

BEML മാത്രമല്ല Certification Engineers, Scooters India എന്നിവയും ഈ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ വരുന്നുണ്ട്.  ഇതില്‍ Scooters India നഷ്ടത്തിലാണ്. 

BEML എന്നത് ഏത് വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനമെന്ന് നോക്കിയാല്‍ ഈയിടയ്ക്ക് പ്രധാനമന്ത്രി സന്ദര്‍ശിച്ച രാജ്യങ്ങളും അവിടത്തെ ചിലരുമായി ഇന്ത്യയിലെ ചിലര്‍ നടത്തിയ ഒപ്പിടലുകളും കൂടി കണക്കിലെടുത്താല്‍ മനസിലാകും. BEML എന്നത് ഇന്ത്യ എന്ന പരമോന്നത രാജ്യത്തെ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ വരുന്നു എന്നുള്ളതാണ്. 

അതീവതന്ത്രപ്രധാന വകുപ്പുകളില്‍ സ്വകാര്യനിക്ഷേപവും ആ വഴിക്ക് വിദേശനിക്ഷേപവും എത്തിച്ച് നാടിനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടന്പോഴും, സംഭവിക്കട്ടെ എന്നിട്ട് നോക്കാം എന്ന് പറയുന്നത് ഷണ്ഡത്തമാണ്. 

മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ചെയ്തികളെ നാടിനെ എതിര്‍ക്കേണ്ടത് തൊഴിലാളി വര്‍ഗത്തിന്റെ നിലപാടുകളോട് ഒത്തുചേര്‍ന്നാവണം. കേവലം ഓഹരി വിറ്റഴിക്കലിലൂടെ സ്വകാര്യ സ്ഥാപനം അതിന്റെ പ്രവര്‍ത്തനവും പ്രവര്‍ത്തനലാഭവും എടുക്കുക എന്നതല്ല മറിച്ച് തന്ത്രപ്രധാന മേഖലയായ പ്രതിരോധ വകുപ്പിലെ ഈ കച്ചവടം സ്വകാര്യമൂലധന ശക്തികള്‍ക്ക് വിറ്റ് തുലച്ച് നാട്ടില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ പടര്‍ത്തുകയാണ് ലക്ഷ്യമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. 

ബി ജെ പി പ്രകടനപത്രികയില്‍ ഓഹരി വിറ്റഴിക്കലിനെ കുറിച്ച് പറയുന്നു പോലുമില്ലെന്നത് മറ്റൊരു വസ്തുത.. ലാഭത്തിലുള്ള വി എസ് എന്‍ എല്‍ വിറ്റത് മുന്‍ ബി ജെ പി സര്‍ക്കാരായിരുന്നു. അന്ന് പോലും ലാഭമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റത് ബി ജെ പിയാണ്. 

ഇവിടെ സഖാവ് എം ബി രാജേഷ് മുന്നോട്ട് വച്ചിരിക്കുന്നതില്‍ കൂടുതല്‍ അഴിമതി ഉണ്ടാവാനിടയുണ്ട്. പ്രധാനമന്ത്രിയുടെ യാത്രകളില്‍ ഇന്ത്യയിലെ സ്വകാര്യമൂലധന ശക്തികളുടെ കരാറുകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാവണം. രാജ്യത്തെ വില്‍പനയ്ക്ക് വച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നീതി ആയോഗിന്റെയും നിലപാടുകളെ തൊഴിലാളി വര്‍ഗവും പൊതുജനവും ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. 

Mr. Primeminister, India is not for sale.