ഇടതുപക്ഷത്തെ വിമര്‍ശിക്കാതെയിരിക്കരുത്..
കേരള നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു.. ഇടതുപക്ഷം
91 സീറ്റുമായി കേരളത്തിന്‍റെ അടുത്ത മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറായിരിക്കുന്നു..
സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായും അദ്ദേഹത്തിന്‍റെ കൂടെ പതിനെട്ടു
മന്ത്രിമാരും ഈ സര്‍ക്കാരിന്‍റെ ഭാഗമായി വരുന്നു..
വിമര്‍ശനത്തിനു അതീതരല്ല ഇവരാരും, ആദ്യദിനം മുതല്‍
തന്നെ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയുന്നു.. യാതൊരു സംശയവും വേണ്ട, പ്രകടനപത്രികയില്‍
എഴുതി വെച്ചിരിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ തന്നെയാണ് ഈ സര്‍ക്കാര്‍
മുന്നോട്ടു പോകുന്നത്...
അഴിമതിയെ പൂര്‍ണമായും തുടച്ചുനീക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുസ്ഥിരവികസനപ്രക്രിയയില്‍ എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാനും, അവരുടെ ഉന്നമനവും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള വികസനമാണ് എല്‍ ഡി എഫ് മുന്നോട്ടു വെച്ചിട്ടുള്ളത്.. ആ കാഴ്ചപ്പാട് രൂപപ്പെട്ടത് ഒറ്റയടിക്കല്ല.. പഠനകോണ്‍ഗ്രസ് നടത്തി ഓരോ വിഷയത്തിലും സമഗ്രപഠനത്തിന്‍റെ ഭാഗമായിട്ടാണ് നയരൂപീകരണത്തിലേക്ക് പോയത്..

ഓരോ കാലഘട്ടം അനുസരിച്ച് വരുന്ന ആവശ്യങ്ങള്‍ പലതാണ്..
ഇതാണ് പുതിയ വരുന്ന സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.. എത്രത്തോളം അത്
സാധിച്ചെടുക്കാന്‍ കഴിയുമോ അത്രത്തോളം ജനവിശ്വാസം നേടാന്‍ കഴിയും..
കേരളം അഭിമുഖീകരിക്കുന്ന രൂക്ഷമായ കാര്‍ഷികപ്രതിസന്ധി തരണം ചെയുക എന്നുള്ളതും, വ്യാവസായിക ഉത്പാദന പ്രക്രിയയില്‍ വളര്‍ച്ച കൈവരിക്കാനും ശ്രമിക്കണം.. വീണ്ടും പൊതുമേഖലസ്ഥാപനങ്ങളെ ലാഭത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം.. കാലാനുസൃതമായി തൊഴില്‍മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ സംസ്കാരത്തില്‍ സ്വകാര്യമേഖലയിലും അസംഘടിതമേഖലയിലും പരിഷ്കാരങ്ങള്‍ കൊണ്ട് വരാനും ശ്രമിക്കണം.. പി എസ് സി വഴി കൂടുതല്‍ യുവാകള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരം ഉറപ്പുവരുത്തണം.. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കാന്‍ ശ്രമിക്കണം..

കുറെയേറെ കാര്യങ്ങള്‍ ഈ സര്‍ക്കാരിനു ചെയ്തു തീര്‍ക്കാനുണ്ട്..അത്
വളരെ പെട്ടെന്ന് തന്നെ തുടങ്ങണം..ഇവിടെയാണ് കേരളത്തിന്‍റെ സാമ്പത്തികസ്ഥിതി ചര്‍ച്ചക്ക്
വെയ്ക്കേണ്ടത്.. ആദ്യം ഈ സര്‍ക്കാരിനു മുന്നിലുള്ളതും അത് തന്നെയാണ്.. ഈ
സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയുടെ ധവളപത്രം ഇറക്കുന്നതോടൊപ്പം, കേരളത്തില്‍
നികുതി ചോര്‍ച്ച ഒഴിവാക്കി നികുതി കുറ്റമറ്റതാക്കാനും അത് പിരിച്ചെടുക്കാനും,
കാര്യപ്രാപ്തമായ ഒരു ഭരണസംവിധാനം എത്രയും പെട്ടന്ന് പ്രവര്‍ത്തിച്ചു തുടങ്ങണം...
പ്രതീക്ഷകളിലാണ് ഒരു സമൂഹം എന്നും മാറ്റത്തിന് പുതിയൊരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നത്.. ആ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു..