കേന്ദ്രസര്‍ക്കാര്‍ പ്രതേകനിയമപ്രകാരം സ്വതന്ത്രചുമതലയുള്ള സ്ഥാപനമാണ് SEBI.
ആഗസ്റ്റ് 4 2017ന് CIR/CFD/CMD/97/2017 എന്ന സര്‍ക്കുലര്‍ പ്രകാരം ഒക്ടോബര്‍ ഒന്ന് 2017 മുതല്‍ പാദവാര്‍ഷികമായി ആദ്യ ആഴ്ചയില്‍ ബാങ്ക് വായ്പയെ കുറിച്ചുള്ള വിവരങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി വിപണികളില്‍ കന്പനികള്‍ അറിയിക്കണമായിരുന്നു.. SEBI ഇറക്കിയ മേല്‍പറഞ്ഞ സര്‍ക്കുലര്‍ സെപ്റ്റംബര്‍ 29 2017ന് PR 59/2017 പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മരവിപ്പിക്കാന്‍ തീരുമാനിച്ചു.
ആഗസ്റ്റ് 4ന്റെ സര്‍ക്കുലര്‍ നോക്കുക. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ദ്ധിക്കുന്ന സ്ഥിതിവിശേഷം രാജ്യത്ത് സംജാതമായിരിക്കുന്നു. അത് കൊണ്ട് തന്നെ വായ്പ നിഷ്ക്രിയആസ്തിയാക്കുന്ന കന്പനികള്‍ക്കെതിരെ എടുക്കുന്ന നടപടിയായിട്ടാണ് SEBI തന്നെ പറയുന്നത്.
SEBI ആദ്യം പറഞ്ഞത് പോലെയും നിയമപ്രകാരം പാര്‍ലമെന്റ് സൃഷ്ടിച്ച സ്വയംഭരണസ്ഥാപനമാണ്. അവിടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും പരിധി വിടുകയാണെന്നതാണ് അവസാനം ഇറങ്ങിയ ഓര്‍ഡര്‍ കാണുന്പോള്‍ മനസിലാകുന്നത്.
മൂന്ന് വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ട് വരുന്നു..
1. കോര്‍പ്പറേറ്റ് നികുതി കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ പത്ത് ലക്ഷം കോടി കവിയും
2. കഴിഞ്ഞ മൂന്ന് സാന്പത്തിക വര്‍ഷങ്ങളിലെ കോര്‍പ്പറേറ്റ് എടുത്ത ബാങ്ക് വായ്പകള്‍ എഴുതി തള്ളിയതും ''X'' ലക്ഷം കോടികളാണ്.. തിരിച്ച് ബാങ്കിന്റെ റീകാപ്പിറ്റലൈസേഷന്‍ നടത്തിയത് 6000 കോടി രൂപ.
3. 65000 കോടി രൂപ ലാഭവിഹിതം നല്‍കിയ ഇന്ത്യയുടെ റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ സാന്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന് നല്‍കിയത് നേര്‍പകുതിയാണ്.
ഇതോക്കെ അറിയാത്തത് അല്ല കേന്ദ്രസര്‍ക്കാരിനും ധനകാര്യവകുപ്പിനും. പക്ഷേ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നയങ്ങളുടെ പ്രത്യാഘാതം തന്നെയാണ് ഈ കാണുന്ന മുരടിപ്പ്. ബാങ്കുകള്‍ പലതും അടച്ച് പൂട്ടേണ്ടി വരുമെന്ന അവസ്ഥയിലെക്കാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കൊണ്ട് ചെന്നെത്തിക്കുന്നത്.
സാന്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുലച്ചപ്പോള്‍ ഇന്ത്യയില്‍ അലയടിക്കാതിരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനമാണ്. സുശക്തമായിരുന്ന സേവന മേഖലയെ മുച്ചൂടും മുടിപ്പിച്ച മൂന്ന് വര്‍ഷങ്ങളാണ് കടന്ന് പോയിരിക്കുന്നത്.
എന്നാല്‍ ലോകത്ത് മറ്റോരിടത്തും മാന്ദ്യമില്ലാത്തപ്പോള്‍ ഇന്ത്യയില്‍ സന്പദ്ഘടന തകര്‍ക്കാന്‍ ചെറിയ കഴിവ് പോരാ.. അമേരിക്കയും വടക്കന്‍ കൊറിയയെയും കഷ്ടപെടുന്നുണ്ട് യുദ്ധത്തിലൂടെ ലോകത്തും സാന്പത്തിക മാന്ദ്യം സൃഷ്ടിക്കാന്‍.. പക്ഷേ സുശക്തമായ ബാങ്കിംഗ് സേവനമേഖലയുടെ കടയ്ക്കലാണ് മോദിയും കൂട്ടരും ഒന്നിന് പിറകേ ഒന്നായി വെട്ടി മുറിക്കുന്നത്.
രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പല മുന്നറിയിപ്പും സന്പദ്ഘടനയും മറ്റ് മിക്ക മേഖലകളും കണക്കുകളിലൂടെ അറിയിച്ച് കൊടുക്കുന്നു.. രാജ്യത്ത് കര്‍ഷക- തൊഴിലാളി സമരങ്ങള്‍ പണ്ടത്തെതിനെക്കാള്‍ ശക്തിപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതി ഫണ്ട് രണ്ട് വര്‍ഷമായി കൊടുക്കാനുണ്ട്. സാധാരണക്കാരുടെ ജീവിതം പല മേഖലകളില്‍ താറുമാറാവുന്നു..
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തപെടേണ്ടതാണ്. അതല്ലെങ്കില്‍, രാജ്യത്തെ കാത്തിരിക്കുന്നത് സര്‍വ്വനാശമാകും.