ഇത് എന്‍റെ അച്ഛന്‍റെ അമ്മയുടെ കുടുംബ വീട്. മാറനാട്, കൊല്ലം ജില്ലയില്‍ ചീരങ്കാവ് നിന്ന് പുത്തൂര്‍ പോകുന്ന വഴിയില്‍ ആണ് മാറനാട്. ഈ കുടുംബ വീടിനു എന്‍റെ അച്ഛനും ചിറ്റപ്പന്മാര്‍ക്കും അപ്പച്ചിമാര്‍ക്കും പറയാന്‍ ഒരുപാട് കഥക്കള്‍ കാണും. എന്ത് തന്നെ ആയാലും ഇനി എത്ര നാള്‍ ഈ വീടിനു ഈ പൈത്രികത്തോടെ നില്ക്കാന്‍ കഴിയും എന്ന് അറിയില്ല. ഓടിട്ട ഈ മേല്‍കൂര എന്ന് കോണ്‍ക്രീറ്റ് ചെയ്യപെടും എന്ന് ആലോചിച്ചു നില്കുന്നു. തൊഴുത്തില്‍ പശുവും വൈക്കോല്‍ കൂനയും എത്ര നാള്‍ നമുക്ക് ഇനി ഈ നാട്ടില്‍ കാണാന്‍ കഴിയും. ഓര്‍മകളില്‍ എന്നും കെടാവിളക്കായി നില നില്‍കുന്ന ഒരുപാടു പേര്‍ ഞങ്ങള്‍ക്ക് ഉള്ളത് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ആണ്.
Wednesday, February 29, 2012
Tuesday, February 28, 2012
National Strike for the Working Community
അദ്ധ്വാനിക്കുന്ന ജന വിഭാഗത്തിന്‍റെ പോരാട്ടം ആയി ഈ സമരം മാറണം. ഇനിയുള്ള കാലങ്ങളിലും ഇത്തരം സമരങ്ങള്‍ രാജ്യത്തു കൊണ്ട് വരേണ്ടത് അത്യാവശ്യം ആണ്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഒരുമിച്ചു നിന്ന് കൊണ്ട് ഉള്ള ഈ സമരം രാജ്യ പുരോഗതിക്കു ഉതകുന്ന ഒരു സമരമുറ തന്നെ ആണ്. അരാഷ്ട്രീയവാദികള്‍ അവരുടെ കപട മൂല്യ ബോധങ്ങള്‍ പറഞ്ഞു രാജ്യത്തെ അടിമത്തതിലേക്കു നയിക്കാന്‍ ഇരുന്ന ഒരു സമൂഹം ആണ് നമ്മുടെ ഇന്ത്യയുടേത് അവരെ അതിനു അനുവദിക്കാതെ ഇരിക്കുവാന്‍ മുഴുവന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനവും ഒരുമിച്ചു ഇറങ്ങിയത് നല്ല കാര്യം ആണ്. രാജ്യത്തെ അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന് പതിനായിരം രൂപ മാത്രം മാസ ശമ്പളം ആകണം എന്നാ നിര്‍ദേശം ഇന്നത്തെ സാഹചര്യത്തില്‍ ദയനീയം ആണെങ്കിലും അത്രെയെങ്കിലും കിട്ടിയാല്‍ എന്തേലും മാത്രം ആകും ഈ തൊഴില്‍ വര്‍ഗത്തിന്. പുത്തന്‍ സാമ്പത്തിക പ്രക്രിയയുടെ ഭാഗം ആയി പുതു തലമുറയിലെ തൊഴില്‍ സമൂഹം അവര്‍ ഈ സമരത്തെ എങ്ങനെ കണ്ടു എന്ന് വിലയിരുത്തപ്പെടെണം. അവര്‍ക്ക് വേണ്ടിയുള്ള സമരം ആയിരുന്നു ഇത് എന്ന് എത്ര പേര്‍ക്ക് അറിയാം. അസംഘടിത തൊഴില്‍ സമൂഹത്തിനു വേണ്ടിയുള്ള തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്‍റെ ഈ പോരാട്ടം അവര്‍ കാണണം.
Subscribe to:
Posts (Atom)