Pages

Wednesday, February 29, 2012

അച്ഛന്‍റെ അമ്മയുടെ കുടുംബവീട്....











ഇത് എന്‍റെ അച്ഛന്‍റെ അമ്മയുടെ കുടുംബ വീട്. മാറനാട്, കൊല്ലം ജില്ലയില്‍ ചീരങ്കാവ് നിന്ന് പുത്തൂര്‍ പോകുന്ന വഴിയില്‍ ആണ് മാറനാട്. ഈ കുടുംബ വീടിനു എന്‍റെ അച്ഛനും ചിറ്റപ്പന്മാര്‍ക്കും അപ്പച്ചിമാര്‍ക്കും പറയാന്‍ ഒരുപാട് കഥക്കള്‍ കാണും. എന്ത് തന്നെ ആയാലും ഇനി എത്ര നാള്‍ ഈ വീടിനു ഈ പൈത്രികത്തോടെ നില്ക്കാന്‍ കഴിയും എന്ന് അറിയില്ല. ഓടിട്ട ഈ മേല്‍കൂര എന്ന് കോണ്‍ക്രീറ്റ് ചെയ്യപെടും എന്ന് ആലോചിച്ചു നില്കുന്നു. തൊഴുത്തില്‍ പശുവും വൈക്കോല്‍ കൂനയും എത്ര നാള്‍ നമുക്ക് ഇനി ഈ നാട്ടില്‍ കാണാന്‍ കഴിയും. ഓര്‍മകളില്‍ എന്നും കെടാവിളക്കായി നില നില്‍കുന്ന ഒരുപാടു പേര്‍ ഞങ്ങള്‍ക്ക് ഉള്ളത് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ആണ്.

No comments: