ജാതിയും മതവും എത്ര മാത്രം കേരള രാഷ്ട്രീയത്തില്‍ ഇടം പിടിച്ചു എന്നറിയാന്‍ ഉമ്മന്‍ ചാണ്ടി യുടെ സര്‍ക്കാര്‍ കാണിക്കുന്ന ഓരോ ലീല വിലാസങ്ങള്‍ കാണുക. ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ എവിടെ ചെന്ന് അവസാനിക്കും എന്ന് എനിക്ക് അറിയില്ല.
ഇസ്ലാം മത വിശ്വാസികള്‍ ആയ പെണ്‍കുട്ടിക്ക് വിവാഹ പ്രായം പതിനാറു മതി. അത് പള്ളിയില്‍ നിന്ന് കൊണ്ട് വരുന്ന കടലാസ് കണക്കിലെടുത്ത് വിവാഹം നടപ്പാക്കി കൊടുക്കണം. എന്താണ് പറയുക ? ജെയിംസ് വര്‍ഗീസ് എന്ന മനുഷ്യനെ കുറ്റപെടുത്താന്‍ കഴിയുമോ ആരൊക്കെ ആണ് ഈ മന്ത്രിമാര്‍ എന്ന് നോക്കിയാലോ ഇന്ന് ഒരു മന്ത്രി ആണോ ഉള്ളത്. തദ്ദേശ സ്വയംഭരണ മന്ത്രിമാര്‍ രണ്ടോ മൂന്നോ ഉണ്ട്. ഒന്ന് മുനീര്‍ രണ്ടു കെ സി ജോസഫ് മൂന്ന് അലി. പിന്നെ എന്തൊക്കെ പറഞ്ഞാലും ഇത്തരം കാര്യങ്ങള്‍ കൂട്ട്ഉത്തരവാദിത്വം എന്ന ഒന്ന് വരുമ്പോള്‍ സമ്പര്‍ക്ക ക്കാരന്‍ ആയ നമ്മുടെ മുഖ്യനെയും കൂട്ടാം.
ഇവരൊക്കെ ഇതു ലോകത്ത് ആണ് ജീവിക്കുന്നത്. ഇതില്‍ പ്രീണനം ഉണ്ട് എന്ന് ഞാന്‍ പറയില്ല മറിച്ചു പീഡനം അല്ലെ ഇവര്‍ ചെയുന്നത്. ഇതിനൊക്കെ എന്തിനാണ് ഒരു മതത്തിന്‍റെ മേമ്പൊടി. എന്ത് വ്യത്യാസം ആണ് ഇസ്ലാം മത വിശ്വാസികള്‍ ആയ പെണ്‍കുട്ടിക്ക് ഉള്ളത്. ആര്‍ത്തവ കാലം തുടങ്ങുന്നത് ഇസ്ലാം പെണ്‍കുട്ടിക്ക് നേരത്തെ ആണോ. അതോ ജനതികമായ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?
നിങ്ങള്‍ ഒക്കെ ജീവിക്കുന്ന സ്ഥലം ഈ കേരളം തന്നെ അല്ലെ അല്ലാതെ വല്ല മരുഭൂമിയില്‍ വല്ലതും ആണോ ? വെള്ളവും വെളിച്ചവും വിദ്യാഭ്യാസവും വിവരങ്ങള്‍ അറിയാന്‍ കഴിയാത്തവരുടെ നാട്ടില്‍ ഒന്നും അല്ലല്ലോ ?
അല്ല ഇതാര്‍ക്കു വേണ്ടി ആണ്. ഒരു സാധാരണ പെണ്‍കുട്ടി വിദ്യാഭ്യാസം കഴിയുന്നത് അവള്‍ക്കു പന്ത്രണ്ടാം തരം കഴിയണം എങ്കില്‍ പതിനേഴു വയസ്സ് ഉണ്ടാക്കും. അപ്പോള്‍ അതിനു അവസരം കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെ ? അത് അല്ല ആ വിദ്യാര്‍ഥിനി ബിരുദ പഠനം ആഗ്രഹിച്ചാല്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷം അപ്പോള്‍ വയസ് ഇരുപതു. അങ്ങനെ വരുമ്പോള്‍ കല്യാണം കഴിഞ്ഞിട്ട് കുട്ടിയെ വീട്ടില്‍ ആകി അമ്മയായ ഈ കുട്ടി വിദ്യാഭ്യാസം നടത്തി കുട്ടിയെ നോക്കണം എന്നാണോ. അത് പോട്ടെ.
നിങ്ങള്‍ക്ക് ഈ കുബുദ്ധി എന്തെ ഇപ്പോള്‍ തോന്നിയത്. ഇത്രക്ക് നിരുത്തരവാദപരമായ ഒരു നിലപാട് എന്തെ ഈ സമയത്ത്. ഇപ്പോള്‍ ആകുമ്പോള്‍ ഇത് ആരും ശ്രദ്ധിക്കില്ല എന്നത് കൊണ്ട് ആണോ. അതോ ഇനി നിങ്ങളുടെ സ്ഥിരം പല്ലവി പോലെ ഇതും കഴിഞ്ഞ സര്‍ക്കാര്‍ എഴുതി വെച്ചത് നിങ്ങള്‍ ചെയുന്നത് ആണോ. എങ്കില്‍ പിന്നെ അവര്‍ തന്നെ അവിടെ ഇരുന്നോട്ടെ നിങ്ങള്‍ ഒന്ന് മാറി കൊടുക്ക്.. ഈ നിലപാട് എടുത്തവര്‍ ആരായാലും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കാണാന്‍ ശ്രമിക്കുന്നില്ല എന്ന് പറയേണ്ടി വരും.
ഇസ്ലാം മത വിശ്വാസികള്‍ ആയ ചിലര്‍ ഇങ്ങനെ പ്രതികരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഉണ്ട്. അതും അറിയാം. നിങ്ങളുടെ ഒന്നും ഔദാര്യത്തില്‍ അല്ല ജനം ജീവിക്കേണ്ടത്. പാവം നിഷ്കളങ്കമായ മനസിന്‍ ഉടമകള്‍ ആയ പെണ്‍കുട്ടികളെ ബലിയാട് ആകാന്‍ എന്തിനാണ് ശ്രമിക്കുന്നത്. ലോകം കാണാത്ത, സ്വന്തം വീടും മദ്രസയും പിന്നെ ഭര്‍ത്താവും അത് കഴിഞ്ഞു കുട്ടിയും അതാണ് ഇന്നും പല മുസ്ലിം പെണ്‍കുട്ടികളുടെ ലോകം. ഈ ലോകത്ത് നിന്ന് ഒരു നാള്‍ ഭര്‍ത്താവ് തൊഴില്‍ അന്വേഷിച്ചു അന്യ നാട്ടില്‍ പോയി കഴിയുമ്പോള്‍ അവര്‍ക്ക് ഉണ്ടാക്കുന്ന മാനസിക വിഷമങ്ങളെ 'മുതലാക്കാന്‍' ചില കാപാലികര്‍ ഇറങ്ങുന്നതും സ്ഥിരം കാഴ്ച അല്ലെ
സഹോദരങ്ങളെ. ഇത് ഇന്ത്യ എന്ന മഹാരാജ്യത്തെ വിദ്യാഭ്യാസം കൊണ്ട് ലോകത്തിനു മുന്നില്‍ എന്നും തലയുയര്‍ത്തി പിടിച്ചിട്ടുള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത്തരം ഒരു നിലപാട് ആര്‍ക്കു വേണ്ടി. ഇത്തരം വിഷയങ്ങളില്‍ ഒരു നിയമം കൊണ്ട് വരാന്‍ ഉള്ള ആര്‍ജവം മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നില്‍ക്കണം. ഏകീകൃത സിവില്‍ നിയമ വ്യവസ്ഥിതി ഒരു സമുദായത്തിന് മാത്രം ആകുന്നതു ചിലര്‍ക്ക് ഇത്തരം 'വട്ട്' പരിപാടിക്ക് ഗുണം ചെയും എന്ന് തെളിയിച്ചിരിക്കുന്നു.
ഇവിടെ ചില കാര്യങ്ങള്‍ പറയാതെ വയ്യ ഇതിനു പലരും പലതും പറയാം.ഒന്ന് സ്വന്തം അച്ഛന്‍ അമ്മ എന്നിവര്‍ അല്ലെ കല്യാണം കഴിപ്പിക്കുന്നത് നിങ്ങള്‍ക് എന്താണ്? ലോകം കാണണം എങ്കിലേ നിങ്ങള്‍ക് വിവരം വെയ്ക്കൂ എന്നാ മറുപടി മാത്രം ആണ് അത്തരക്കാര്‍ക്ക് കൊടുക്കാന്‍ ഉള്ളു.
ഒരു കാര്യം കൂടി. ഇത് പോലെ ഉള്ള നിയമങ്ങളും കടലാസുകളും ഉണ്ടാക്കി എത്രയും പെട്ടന്ന് അയച്ചു കളിക്കുക ചിലപ്പോള്‍ എപ്പോള്‍ ആണ് നിങ്ങള്‍ മൊത്തത്തില്‍ പുറത്തു പോവുക എന്ന് അറിയത്തില്ല. ഒരു കാര്യം പറയാന്‍ ഉള്ളത് ഇസ്ലാം വിശ്വാസികള്‍ ആയ പെണ്‍കുട്ടികളോട് ആണ്. സ്വയം നിങ്ങള്‍ തിരിച്ചറിവ് നേടി ഇതിനു എതിരെ പ്രതികരിക്കുക പൊതു സമൂഹം നിങ്ങളോടൊപ്പം ഉണ്ടാക്കും.
1 comment:
തീരെ വിവരം ഇല്ലതവരായോ നമ്മുടെ ഭരണാധിപന്മാര്‍ .......സ്ത്രീയുടെ ശരീര വളര്‍ച്ച മുലിം പെണ്‍കുട്ടി എന്നോ , ക്രിത്യന്‍ എന്നോ അല്ലങ്കില്‍ ഹിന്ദു വെന്നോ നോക്കിയിട്ടാണോ ??വിധ്യഭാസതിലും വിവരത്തിലും അല്‍പ്പം മുന്നിട്ടുനിന്ന കേരളം ഇപ്പോള്‍ വിവരക്കേടിന്റെ കൂത്തരങ്ങായി മാറിയിരിക്കുന്നു ..പിന്നെ കേരളത്തിന്റെ വടക്കന്‍ മേഖലയിലുള്ള മുസ്ലിം ചെക്കന്മാര്‍ക്ക് പതിനാറു വയസ്സുള്ള പെണ്ണിനെ മാത്രം എന്ന് വാശി പിടിക്കുമ്പോള്‍ പെണ്‍കുട്ടികള ഉള്ള മാതാപിതാക്കള്‍ എന്ത് ചെയ്യും ?? കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറല്ല , കാരണം എന്തെന്നോ "പെണ്ണിന് വയസു കൂടിപോയി"എന്നു..ഇനിയിപ്പോള്‍ ചിലര്‍ക്ക് കോടതി കയറേണ്ടി വരില്ലലോ എന്നോര്‍ത്ത് സമാധാനിക്കാം ..
Post a Comment