Pages

Monday, August 24, 2015

രാജ്യം സാമ്പത്തികഅടിയന്തരാവസ്ഥയിലെക്കോ.!!

ഇന്ത്യ വളരണം.. വളരും എന്നതില്‍ യാതൊരു സംശയവുമില്ല. മാനവവിഭവശേഷിയാല്‍ എണ്ണിയാല്‍ ഒതുങ്ങാത്ത കഴിവുള്ളവരാലും എണ്ണമറ്റ മുതലാളിത്തപ്രഭുകളാലും രാജ്യം സമ്പുഷ്ടമാണ്...

എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യം നേരിടുന്ന വെലുവിളിയിതൊന്നുമല്ല..രാജ്യത്തെ കീറി മുറിക്കാന്‍ തക്ക രീതിയില്‍ ഉള്ള സാമ്രാജ്യത്വശക്തികളുടെ കടന്നു വരവിനെ സ്വാഗതം ചെയുന്ന ഭരണകര്‍ത്താക്കള്‍ ആണിന്നു രാജ്യത്തു.. കുത്തകഭീമന്മ്മര്‍ക്ക് വേണ്ടി പാതയൊരുക്കുന്ന നയസമീപനങ്ങളാണ് എന്‍ ഡി എ സര്‍ക്കാര്‍ മോഡിയുടെ നേത്രത്വത്തില്‍ എടുത്തുകൊണ്ടിരിക്കുന്നത്..

കാര്‍ഷിക മേഖലയില്‍ വളര്‍ച്ച കാണിക്കുന്നില്ല.. ആളോഹരികടം പെരുക്കുന്നു.. രാജ്യത്തു കാര്‍ഷിക ജി ഡി പി കുറയുകയും സേവനജി ഡി പി ഉയരുകയും ചെയുന്നു.. എന്നാല്‍ കണക്കിലെ കളികളില്‍ എല്ലാം ഭദ്രം.. പണപ്പെരുപ്പം നാലിന് താഴെ.. പക്ഷെ സി പി ഐ (Conusumer Price Index) ഏറ്റവും ഉയര്‍ന്ന നിലയില്‍.. ഇവിടെയാണ് പിഴക്കുന്നത്‌ രാജ്യത്തിന്‌..

ഇന്ത്യ വെറുമൊരു ഉപഭോഗരാഷ്ട്രം ആയി മാറാന്‍ തയ്യാറെടുക്കുന്നു.. ആസിയാന്‍ കരാര്‍ വന്നപ്പോള്‍ പോലും പറഞ്ഞിട്ട് മനസിലാവാത്തവര്‍ ഇന്ന് സ്വന്തം തോട്ടംഭൂമി കുത്തകകള്‍ക്ക് പാട്ടത്തിനു കൊടുക്കാന്‍ വേണ്ടിയുള്ള നിയമം അണിയറയില്‍ സര്‍ക്കാര്‍ ഒരുക്കുന്നത് കാണാന്‍ തയ്യാറല്ല.. രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനു അതിനുള്ള അവസരം കിട്ടുന്നില്ല എന്നുള്ളതാണ് സത്യം.

ഇന്ത്യന്‍ വിപണി കഴിഞ്ഞ രണ്ടു ദിനമായി താഴ്ചയിലേക്ക് കൂപ്പു കുത്തുന്നു. എന്നാല്‍ ഓഹരിവിപണിയല്ല വ്യാവസായിക ലോകത്തിന്‍റെ വളര്‍ച്ചയുടെ അടിസ്ഥാനം. അവയുടെ അടിസ്ഥാനം അവയില്‍ നിന്നുണ്ടാവുന്ന വരുമാനം തന്നെയാണ്. പക്ഷെ അവിടെപോലും ഇന്ന് വളര്‍ച്ചയുടെ വഴിയില്‍ അല്ലെന്നു കണക്കുകള്‍ പറയുന്നു. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്നെ ഏഴു പരമപ്രധാന മേഖലകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം കുറഞ്ഞത്‌ ചൂണ്ടികാണിച്ചിരുന്നു.. കഴിഞ്ഞ ഒരു ദിവസം മുന്നേയാണ്‌ ഉല്പാദനമേഖലയില്‍ തൊഴില്‍ ലഭ്യത കുറവാണ് എന്ന് ASSOCHAM തന്നെ അവകാശപ്പെടുന്നത്.. കാര്‍ഷികവ്യാവസായികമേഖലയില്‍ നിന്ന് സേവനമേഖലയിലേക്ക് ഒഴുക്കുന്ന തൊഴില്‍സംസ്കാരം ഏറെ ദോഷം ചെയും എന്നതില്‍ സംശയമില്ല..

ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ച് അസംസ്കൃതപെട്രോളിയംവസ്തുകളില്‍ ആണ് കൂടുതല്‍ നിക്ഷേപം ചെയ്യേണ്ടി വരുന്നത് അത് നാല് പൊതുമേഖല നവരത്നകമ്പനിവഴി.. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി വിലനിര്‍ണയ അധികാരം സര്‍ക്കാര്‍ പിന്‍വലിച്ചത് മുതല്‍ പെട്രോളിയം വിലയില്‍ വേണ്ടത്ര കുറവ് രേഖപെടുത്തിയിട്ടില്ല.. ആറു വര്‍ഷകാലത്തെ ഏറ്റവും കുറഞ്ഞ വിലയായ ബാരലിന് നാല്പത്തിയഞ്ച് ഡോളര്‍ ആയി വില മാറിയിട്ടും നമ്മുടെ ഇന്ധനവിലയില്‍ അതേ പോലുള്ള കുറവ് കാണുന്നില്ല.. സ്വാഭാവികമായി എവിടെയാണ് ഈ കുറവ് വരേണ്ടത്.. അസംസ്കൃതഎണ്ണ സംസ്കരിക്കാന്‍ പ്രതേക ചിലവു ഒന്നും അധികമായി വരുന്നില്ല. വില കുറയുമ്പോള്‍. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ നാല് തവണയാണ് എക്സൈസ് തീരുവ വര്‍ധനവ്‌ രേഖപെടുത്തിയിരിക്കുന്നത്.. പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ പല സര്‍ക്കാര്‍ ഭക്തന്‍മ്മാരും സംസ്ഥാന സര്‍ക്കാരുകളോട് പറയുന്ന സമയത്ത് എക്സൈസ് തീരുവ കുറക്കാന്‍ ആവശ്യപ്പെട്ടാല്‍ എണ്ണ വിലയില്‍ കുറവ് രേഖപെടുതാന്‍ സാധിക്കും..

എണ്ണ വില വലിയ ഒരു അളവില്‍ രാജ്യത്തെ അവശ്യവസ്തുകളുടെ വിലയിലും പ്രതിഫലിക്കും... എണ്ണ വില ക്രമാതീതമായി കുറഞ്ഞിട്ടും രൂപയുടെ മൂല്യം കുതിച്ചുയരുന്നത് കൊണ്ട് തന്നെ ഇറക്കുമതിയില്‍ നഷ്ടം പറഞ്ഞു എണ്ണ വില അധികം കുറയ്ക്കാതെ കമ്പനികള്‍ക്ക് സാധിക്കും. ഇവിടെയാണ് സര്‍ക്കാര്‍ മൌനം ഭജിക്കുന്നത്..

രൂപയുടെ മൂല്യം ഈ പോക്ക് പോവുകയാണേല്‍ എത്രയും പെട്ടന്ന് സര്‍വകാലറെക്കോര്‍ഡ്‌ ആയ അറുപത്തിയെട്ടു രൂപയെ മറികടക്കും..

ഒരു പുറത്തു പണപ്പെരുപ്പം ഇല്ലെന്നു കാണിച്ചു സര്‍ക്കാര്‍ മേനിപറയുകയും മറുപക്ഷത്ത് കണക്കുകള്‍ ഇഴകീറി പരിശോധിച്ചാല്‍ വെറും പൊള്ളയായ ഒരു സാമ്പത്തിക സ്ഥിതിയിലാണ് ഇന്ത്യ എന്നും പറയേണ്ടി വരും..

സാമ്പത്തിക അച്ചടക്കമില്ലായ്മയിലേക്ക് തള്ളിവിടുകയാണ് രാജ്യത്തെ.. സാധാരണക്കാരുടെ പദ്ധതികളില്‍ നിന്ന് പണം പിന്‍വലിച്ചു പണക്കാര്‍ക്ക് നികുതി ഇളവു നല്‍ക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുതലാളിത്തശക്തികള്‍ക്കു നികുതി വെട്ടി കുറയ്ക്കുമ്പോള്‍ അമിതഭാരം കെട്ടിയെല്‍പ്പിക്കാന്‍ശ്രമിക്കുകയാണ് സര്‍ക്കാര്‍.

സാമ്പത്തികനയവൈകല്യങ്ങള്‍ തുറന്നു കാട്ടുന്നതില്‍ പലപ്പോഴും മാധ്യമങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നില്ല.. പലകണക്കുകള്‍ കാണാനും അത് വേണ്ട രീതിയില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നില്ല..

സാധാരണക്കാരില്‍ നിന്ന് പണം ഒഴുക്കാന്‍ വേണ്ടി കുറെ പദ്ധതികള്‍ ആവിഷ്കരിച്ചു.. അവയെല്ലാം ആരംഭശൂരത്വംമാത്രമായിരുന്നു എന്ന് വേണം വിലയിരുത്താന്‍.. പലപദ്ധതികളുടെയും അന്തര്‍ലീനമായ താത്പര്യം. ജനങ്ങളുടെ കയ്യിലുള്ള സമ്പാദ്യം കൊള്ളയടിക്കുക എന്നുള്ളതാണ്.. ജനത്തിന് മോഹനവാഗ്ദാനം നല്‍കി അവയെ മുതലാളിത്തത്തിനു വേണ്ടി ചിലവഴിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.. ചില ഭക്തര്‍ ചിന്തിക്കാതെ പലതിനും ജനത്തെ പ്രേരിപ്പിക്കുന്നു.. എന്നാല്‍ പലരും സമ്പാദ്യം തൊട്ടു കളിക്കാന്‍ അനുവദിക്കുന്നില്ല അത് കൊണ്ട് തന്നെ അത് വഴിയുള്ള പണം ലഭ്യമാവുന്നുമില്ല..

മറ്റൊന്ന് ആണ് give it up പാചകവാതക സബ്സിഡി വേണ്ടെന് വെയ്ക്കാന്‍.. ഇത്തരം തരംതാണ ഒരു സര്‍ക്കാര്‍ വേറെയുണ്ട് എന്ന് തോന്നുന്നില്ല പ്രതിപക്ഷത് ഇരുന്നപോള്‍ സബ്സിഡിക്ക് വേണ്ടി നിലകൊണ്ടവര്‍ ഇന്ന് സബ്സിഡി വേണ്ടെന്നു വെയ്ക്കാന്‍ പറയുന്ന ചേതോവികാരം ഒട്ടും തന്നെ യോജിക്കുന്നത് അല്ല. ക്ഷേമപദ്ധതികള്‍ പോലും അവതാളത്തില്‍ ആയിരിക്കുന്നു.. ജന്ധര്‍മന്ധറില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കാരുടെ സമരം. അങ്കണവാടി ആശ വര്‍ക്കര്‍ മാരുടെ സമരം.. ഇവിടെ നിന്നുമുള്ള ബജറ്റ് വിഹിതം വെട്ടികുറച്ചു.. ഇവയൊക്കെ ക്ഷേമപദ്ധതികളാണ്.. അവയ്ക്കൊന്നും കൊടുക്കാന്‍ പണമില്ല.. എന്നാല്‍ മുതലാളിമാര്‍ക്ക് സൗകര്യം ഒരുക്കാന്‍ എന്തും ആകാം..

20000 കോടി രൂപ യാണ് കിട്ടാകടം പിരിചെടുക്കാന്‍ കഴിയാത്തവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ബാങ്ക്കള്‍ക്ക് നല്‍കിയത് എന്നാല്‍ അതൊക്കെ മുതലാളിമാരുടെ കടം മാത്രം ആയിരിക്കും ആ പിരിച്ചെടുക്കാന്‍ കഴിയാത്ത കിട്ടാകടം ആകാന്‍ പോകുന്നത് എന്ന് സാമാന്യജനത്തിന് മനസിലാവും.. കര്‍ഷകരുടെ വായ്പയും വിദ്യാഭ്യാസവായ്പയും എല്ലാം പിരിച്ചെടുക്കാന്‍ ബാങ്ക് റിലയന്‍സ് വഴി ആള്‍ക്കാരെ ഏര്‍പ്പാടാക്കുന്നു.. കിട്ടാക്കടം പിരിച്ചെടുക്കാന്‍ ഗുണ്ടസെറ്റ് അപ് നടത്തുന്നു എന്ന് തന്നെ പറയാം.. എന്നാല്‍ മുതലാളിമാര്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നിന്ന് അവരുടെ കടം എഴുതി തള്ളുന്നു..

തൊഴില്‍ നിയമങ്ങളില്‍ മുതലാളിത്തശക്തികള്‍ക്കു വേണ്ടി പലതും മാറ്റിയെഴുത്തപ്പെടുന്നു.. തൊഴിലാളി സംഘടനകള്‍ ഇന്ന് ഒറ്റക്കെട്ടായി അവയ്ക്കെതിരെ സമരമുഖത്താണ്.. സാമ്പത്തികനയവൈകല്യങ്ങള്‍ അവ തുറന്നു കാട്ടാന്‍ കക്ഷിരാഷ്ട്രീയഭേദമേന്യെ അവരിന്നു യോജിച്ച പ്രക്ഷോഭത്തില്‍ അണിനിരക്കുന്നു.. വരുന്ന സെപ്റ്റംബര്‍ രണ്ടിന് അഖിലേന്ത്യാപണിമുടക്ക് ആണ്.

രാജ്യം അപകടകരമായ സ്ഥിതിവിശേഷത്തിലേക് ആണ് മുന്നോട് പോകുന്നത്.. എല്ലാം മറയ്ക്കാന്‍ ജാതി മത രാഷ്ട്രീയരസതന്ത്രം കളിക്കുകയാണ് മോഡിയും അമിത്ഷായും.. ഇന്ത്യന്‍ മുതലാളിത്തത്തിന്‍റെ വെറും ഒരു മാര്‍ക്കെടിംഗ് മാനേജര്‍ ആയി മോഡി മാറിയിരിക്കുന്നു....

ദാരിദ്രരേഖയ്ക്ക് കീഴില്‍ ആളില്ലാത്ത അവസ്ഥവരാം.. അതിനു രണ്ടേ രണ്ടു മാര്‍ഗം മാത്രമെ ഉള്ളു.. ഒന്ന് ജനത്തെ പട്ടിണിക്ക് ഇട്ടു കൊല്ലുക, രണ്ടു ദാരിദ്ര്യരേഖ താഴേക്ക് നീട്ടി വരക്കുക.. ഇവ രണ്ടിലേക്കുമുള്ള യാത്രയില്‍ ആണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍..

ഇനി കണക്കുകള്‍ കഥ പറയും..

http://www.financialexpress.com/article/economy/excise-duty-hike-on-fuels-to-net-centre-rs-3000-crore-more/30984/





No comments: