Pages

Wednesday, January 27, 2016

സൗരോര്‍ജപദ്ധതിയെയും ആ വ്യവസായത്തെയും നശിപിച്ച സര്‍ക്കാര്‍

രാജ്യം ഉറ്റുനോക്കുന്ന സ്വപ്നപദ്ധതികളില്‍ ഒന്നാണ് സൗരോര്‍ജപദ്ധതി.. സൂര്യതാപത്താല്‍ വൈദ്യുതി ഉല്പാദനം നടത്തി നിങ്ങളുടെ ഭവനവും തൊഴിലിടവും സ്വന്തമായി തന്നെ വൈദ്യുതിയുല്പാദനം നടത്തുക എന്ന പരിപാടി ആയിരുന്നു.. ചിലവേറിയ ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടായിരുന്നു..

ഈ പദ്ധതിയാണ് കേരളത്തില്‍ നശോന്മകമായി ഈ ഇരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആദ്യം ശ്രമം നടത്തിയത്.  പദ്ധതി കേന്ദ്രത്തില്‍ നടപ്പിലായപ്പോള്‍ കേരളത്തിലെ ചില പ്രമുഖരുടെ മക്കള്‍ ചേര്‍ന്ന് ഇവിടെ ഒരു സ്ഥാപനം തുടങ്ങാനും അതിനു ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുള്ള ഒരു പ്രമുഖസൗരോര്‍ജസ്ഥാപനവുമായി ബന്ധപ്പെട്ടു അവരുടെ ഭാഗമാകാന്‍ ശ്രമം നടത്തി പരാജയപ്പെട്ടു.. എന്നാല്‍ ഹൈദരാബാദ് ആസ്ഥാനമായ സുരാന വെഞ്ചുവേര്‍സ്എന്ന സ്ഥാപനവുമായി അവര്‍ക്ക് ഏജന്‍സി ലഭിച്ചു..

അവര്‍ ടീം സോളാര്‍ എന്ന സ്ഥാപനം രൂപീകരിച്ചു. അതിനു മുന്‍ തട്ടിപ്പ് കേസ് പ്രതികള്‍ ആയ സരിതയും ആര്‍ കെ നായരും കൂടി ചേര്‍ന്ന് ടീം സോളാര്‍ സ്വിസ് സോളാര്‍ എന്നിവ തുടങ്ങി..  കേന്ദ്രത്തില്‍ ടൂ ജിയും കല്കരിയും അഴിമതിയായി അരങ്ങു തകര്‍ക്കുന്ന സമയം.. അത് കൊണ്ട് തന്നെ ജെഎന്‍എന്‍ആര്‍എംപദ്ധതിഫൂള്‍പ്രൂഫ്‌ആകണംഎന്ന്അവര്‍ക്ക് താത്പര്യംഉണ്ടായിരുന്നു..എന്നാല്‍അതിനകത്തും പറ്റുമെങ്കില്‍കയ്യിടാന്‍ ഈപറയുന്നസ്ഥാപനം ശ്രമിച്ചുഎന്ന് വേണേല്‍കാണാം..അതിനായി ചിലരെ അന്ന്എംപി ആയിരുന്നഊര്‍ജ വകുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന വ്യക്തിയുമായി  (സഹമന്ത്രി) യുമായി  എം  എന്‍  ആര്‍ ഈ വകുപ്പ് ചുമതല  ഉണ്ടായിരുന്ന  വകുപ്പ് മന്ത്രിയുമായി  കൂടികാഴ്ച  ഒരുക്കിയതും.. 

എന്നാല്‍  കാഴ്ച നടത്തിയത് മാത്രം മിച്ചം പദ്ധതി ഒരു തരത്തിലും പ്രതിപക്ഷത്തിനെ കൊണ്ട് ചീത്ത പറയിപ്പിക്കാന്‍ ഇനിയും കഴിയുമായിരുന്നില്ലാത്ത അന്നത്തെ പ്രധാനമന്ത്രിക്ക് ഈ പദ്ധതി കര്‍ശനനിര്‍ദേശത്തോടെ തന്നെ നടപ്പിലാക്കണം എന്ന് ശഠിച്ചു.. 

2013 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള ഈ വിഭാഗത്തില്‍ ഉള്ള ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ അറിഞ്ഞത് കേരളത്തിലെ പദ്ധതി എന്ന് പറയുന്നത് 10000 പുരപുറ പദ്ധതിക്ക് വേണ്ടി മാത്രമെ സബ്സിഡി ഉള്ളുവെന്നും, അതല്ലാതെ മറ്റൊരു പദ്ധതിക്കും വേണ്ടി അപേക്ഷ കൊടുത്തിട്ട് കാര്യമില്ല.. അതിനി ചാനല്‍ പാട്ട്നര്‍ ആയാലും സ്റ്റേറ്റ് നോടല്‍ ഏജന്‍സി ആയാലും എന്നതാണ്.. അതിനു കാരണം അതിനു മുന്നെ അവിടെ നിന്ന് നല്‍കിയ ഫണ്ട് നമ്മുടെ സംസ്ഥാനത്തിന് അത്രക്ക് ഉണ്ടായിരുന്നു.. ഗൌരവമായ ഈ വിഷയം ആണ് ആദ്യം പരിശോധിക്കേണ്ടത്.. അതെവിടെ പോയി, എവിടെയൊക്കെ വിനിയോഗിച്ചു.. അനെര്‍ട്ട് ഫണ്ട് എന്നത് ആരേലും വെറുതെ ഉണ്ടാക്കുന്ന ഫണ്ട് അല്ല. കേരള സര്‍ക്കാര്‍ കൊടുക്കുന്ന ഫണ്ട് ആണ് അനെര്‍ട്ട് എന്ന സ്ഥാപനത്തിന്.. ഈ 10000 പുരപ്പുറ പദ്ധതിക്ക് മുന്നെ ആരാണ് ഈ ഫണ്ട് എവിടെയൊക്കെ വിനിയോഗിച്ചത് ഏതൊക്കെ കമ്പനിക്ക് നല്‍ക്കി..

കേരളസര്‍ക്കാര്‍ന്‍റെ അനെര്‍ട്ട്നു കീഴില്‍ ഏതൊക്കെ പദ്ധതിക്ക് എത്രയൊക്കെ തുക ലഭ്യം ആയി എന്നത് നോക്കിയാല്‍ കാണാം.. അവയില്‍ ഒന്നില്‍ പോലും ഈ പറയുന്ന ടീം സോളാര്‍ ഇല്ല. പക്ഷെ ടീം സോളാര്‍ അനെര്‍ട്ട് സബ്സിഡി ലഭിച്ചിട്ടുണ്ട്.. അതെങ്ങനെ.. അതാണ്‌ കണ്ടെത്തേണ്ടത്..

ഈ പറയുന്ന സുരാന എന്ന കമ്പനിയെ ആദ്യ പാദത്തില്‍ തന്നെ എം എന്‍ ആര്‍ ഇ പുറത്താക്കി.. ചാനല്‍ പാട്ട്നറില്‍ നിന്നും അങ്ങനെ സ്വാഭാവികമായി ടീം സോളാര്‍ കളത്തിനു പുറത്തായി.. എന്നാല്‍ കേന്ദ്രം മറ്റൊരു അവസരം ഓരോ സംസ്ഥാനത്തിനും നല്‍കി.. അവരവര്‍ക്ക് സോളാര്‍ നയം രൂപീകരിക്കാം.. അത് പ്രകാരം ആദ്യം നയം രൂപീകരിച്ചത് താനാണ് എന്നാണു സരിത പറയുന്നത്.. അത് അംഗീകരിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം.. എന്നാല്‍ സരിതയുടെ തട്ടിപ്പ് അതിനു മുന്നെ പുറത്തായപ്പോള്‍ നിക്കക്കള്ളിയില്ലാതായത് കേരളസര്‍ക്കാര്‍ ആണ്.... എനിക്കറിയാന്‍ ഉള്ളത് കേരളത്തില്‍ സോളാര്‍ നയത്തിന് വേണ്ടി കണ്സല്‍ടെന്‍സി വിളിക്കാന്‍ ഉള്ള ശ്രമം എമെര്‍ജിംഗ് കേരളം വഴി നേടിയെടുക്കാന്‍ ടീം സോളാറിന് വഴി തെളിച്ചത് വ്യവസായവകുപ്പാണോ അതോ മുഖ്യന്‍ ആണോ..

കൊറിയന്‍ കമ്പനി കൊല്ലം പള്ളിമുക്കില്‍ ഉള്ള മീറ്റര്‍ കമ്പനി സ്ഥലത്ത്  നിന്ന് പിന്നോട്ട് പോയത് പരിശോധിക്കാന്‍ ശ്രമിച്ചാല്‍ അതിനു കാരണം എന്തെന്ന് അറിയാം.. അവര്‍ വഴിയാണ് ടീം സോളാര്‍ കണ്സല്‍ടെന്‍സിക്ക് ശ്രമിച്ചത്‌ എന്നത് സുവ്യക്തം..

ഇവിടെ ഈ അഴിമതി വഴി നടന്നിരിക്കുന്നത് എന്താണ്.. എത്രത്തോളം കമ്പനിയാണ് ഇന്ന് അടച്ചു പൂട്ടിയിരിക്കുന്നത്.. ആ വ്യവസായത്തെ അടച്ചാക്ഷേപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചത് ആരാണ്.. സോളാര്‍ എന്നാല്‍ എന്തോ അഴിമതി ആണെന്ന തരത്തില്‍ വിലയിരുതുന്ന സമൂഹം വളര്‍ത്തിയത്‌ ആരാണ്.. എത്രയോ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയത്, ഒരു വിപണി നശിപിച്ചത് ആരാണ്.. സോളാര്‍ എന്നാല്‍ പെണ്ണ്ക്കേസ് എന്നാക്കി തീര്‍ത്തു ഒരു വ്യവസായത്തെ മൂചൂട് നശിപിച്ച യു ഡി എഫ് സര്‍ക്കാര്‍ ഒരു നിമിഷം പോലും തുടരാന്‍ യോഗ്യരല്ല..

ഇപ്പോള്‍ എന്താണ് സരിത മൊഴികള്‍ ഇത് വരെ പറഞ്ഞത് മാറ്റി പറഞ്ഞത് എന്ന് ആലോചിച്ചാല്‍ എന്‍റെ ഉള്ളില്‍ ഉള്ള ചില സംശയങ്ങള്‍ അതില്‍ ഒരു ശതമാനം പോലും ഉറപ്പില്ല.. അത് ഇതാണ്..

കാരണം : സരിത എന്ന വ്യക്തിക്ക് വ്യക്തമായി ഒരു കാര്യം ഉറപ്പായി.. ഇനി വരുന്ന സര്‍ക്കാര്‍ യു ഡി എഫ്ന്‍റെ ആകില്ല.. അത് കൊണ്ട് തന്നെ ഇവരില്‍ നിന്ന് കൊടുത്ത പണം തിരികെ കിട്ടില്ല. (പണം കൊടുത്തു അത് തിരികെ പൂര്‍ണമായി കിട്ടണം അതോടൊപ്പം വേറെ പല ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മെയില്‍). അതിനുള്ള മാര്‍ഗം ആയിരുന്ന ഒരു കറവപശു മറ്റൊരു കേസില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിട്ടുണ്ട്‌.. അത് നിഷാം..  ആ സ്ഥലം അടഞ്ഞു പോയി ഇനി അതും കിട്ടില്ല. അത് കൊണ്ട് തന്നെ ഇനി ഇവരെ സഹായിച്ചിട്ടു കാര്യമില്ല താന്‍ മാത്രം അകത്തു പോകും. ഇപ്പോഴും തനിക്കെതിരെ ഉള്ള കേസ് എടുത്തിരിക്കുന്നത് Sec 420 പ്രകാരം മാത്രമാണ്.. പണം തിരികെ കൊടുത്താല്‍ തീരുന്ന കേസ്..

ഒന്നേ പറയാനുള്ളൂ.., കേരളക്കര കണ്ട ഏറ്റവും നാറിയ വെറും തോന്ന്യാസിയായ ഒരു പന്നനാണ് ഉമ്മന്‍ചാണ്ടി.. ഉമ്മനും കൂട്ടരും ഈ നാടിനെ ഒറ്റുകൊടുത്തവരാണ്.. ഇനി ഈ നാട് ഭരിക്കാന്‍ യോഗ്യരല്ല ഈ എരപ്പകള്‍..

Tuesday, January 12, 2016

അനാചാരങ്ങള്‍ അടിചേല്‍പ്പിച്ചത് ആര്...???

നേരിട്ട് കാര്യത്തിലേക്ക്....

കഴിഞ്ഞ രണ്ടു ദിവസമായി സുപ്രീംകോടതി ചില നിരീക്ഷണങ്ങള്‍ നടത്തുന്നു.. ശബരിമലയില്‍ സ്ത്രീപ്രവേശനം ആയി ബന്ധപ്പെട്ടും തമിഴ്നാട്ടിലെ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടും...

ജല്ലിക്കെട്ടുമായി ബന്ധപെട്ടു സുപ്രീംകോടതി പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇതുപോലുള്ളത് എങ്ങനെ അംഗീകരിക്കാന്‍ ആകും എന്നാണു.. കേന്ദ്രപാരിസ്ഥിതികവകുപ്പ് നല്‍കിയ ജല്ലിക്കെട്ട് നടത്താനുള്ള അനുമതി സ്റ്റേ ചെയുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്..

രണ്ടാമത് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളോട് സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.. അതെന്താകും എന്നത് മുന്‍കൂട്ടി പറയാന്‍ സാധിക്കും. അതിലേക്ക് പോകാന്‍ തത്കാലം ശ്രമിക്കുന്നില്ല..

ഇവിടെ നല്ലൊരു ചര്‍ച്ചക്ക് ആണ് വഴിയൊരുങ്ങിയിരിക്കുന്നത്.. ശബരിമല എന്നത് മാത്രമല്ല.. ഹിന്ദു സംസ്കാരത്തില്‍ ആയാലും ഇസ്ലാമില്‍ ആയാലും ക്രിസ്തീയവിശ്വാസത്തില്‍ ആയാലും ആര്‍ത്തവകാലത്തെ സ്ത്രീയെ മാറ്റിനിര്‍ത്തുവാന്‍ ആണ് ശ്രമിക്കുന്നത്.. ഇത് സംബന്ധിച്ച് ഒരു ചെറിയ പഠനത്തിനു എന്തായാലും ചാനല്‍ ചര്‍ച്ച നടത്തിയ അവതാരകര്‍ ഉപയോഗിച്ച വാക്ക്.. സ്ത്രീയുടെ അശുദ്ധിയെ "ആ കാലഘട്ടത്തില്‍" കുറിച്ച് പഠിക്കാന്‍ സ്വയം അവസരം ഒരുക്കി.. എന്തായാലും അതിനു അവസരം ഉണ്ടായി..

ആദ്യം എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ഒരു സംശയം ഈ കാലഘട്ടത്തില്‍ അശുദ്ധിയുടേത് എന്നതിനെ സ്ഥാപിക്കാന്‍ എന്തേലും സാങ്കേതികമായ ഏതേലും ഘടകം ഉണ്ടോ എന്നത് ആയിരുന്നു.. എന്നാല്‍ സങ്കടകരമായ വസ്തുത പുരാതന കാലഘട്ടത്തെ അടക്കം എടുത്തു പിടിച്ചു പറയുന്നവര്‍ക്ക് ഇതിന്റെ വസ്തുതകള്‍ക്ക് പറയാനായി ഒരു പുരാതനപുസ്തകമോ ഒരു വേദമോ ഇല്ല..

എന്നാല്‍ ചിലര്‍ പടച്ചു വിട്ട മാമൂലുകള്‍ പില്‍ക്കാലത്ത് വിശ്വാസത്തില്‍ കൊണ്ട് വരികയും അതിനു വേണ്ടി ദൈവഭയവും സൃഷ്ടിക്കപ്പെട്ടു എന്ന് കാണാം.. അതിന്റെ ഉത്ഭവം ക്രിസ്ത്യന്‍ വിശ്വാസവുമായി ബന്ധപ്പെട്ടു ആണ് തുടക്കം.


ആരാധനയെ ദൈവഭയത്തില്‍ നിര്‍ത്തി സ്ത്രീസമൂഹത്തെ മതത്തോടു ബന്ധിപ്പിക്കുമ്പോള്‍ അവര്‍ അതില്‍ നിന്ന് അകന്നു പോകുന്നില്ല.. ഇവിടെയാണ് മതമെന്ന മദം അതിന്‍റെ തീവ്രസ്വഭാവം കാണിക്കുന്നത്.. പലരും പറയുന്ന വിശ്വാസത്തിലും സംസ്കാരത്തിലും എന്നാല്‍ സ്ത്രീയെ അബലയക്കാന്‍ ശ്രമിക്കുന്ന വെറും ശാസ്ത്രീയവസ്തുതയില്ലാത്ത വെറും ഭയപ്പാടു മാത്രമാണ് ഈ ആര്‍ത്തവകാലഘട്ടത്തില്‍ സ്ത്രീകളെ അശുദ്ധരാക്കുന്നത്..

ഇന്ത്യയില്‍ നിലനിന്നിരുന്ന ബുദ്ധമതത്തില്‍ ആദ്യഘട്ടത്തില്‍ ദൈവീകസിദ്ധിയായി കണ്ടിരുന്നത്‌ ഹിന്ദു മതത്തിന്‍റെ മതില്‍കെട്ടിന്നുള്ളില്‍ ബുദ്ധമതം വന്നപ്പോള്‍ അവയില്‍ മാറ്റം ഉണ്ടായി.. ഇതാണ് ചരിത്രം പറയുന്നത്.. മാമൂലുകള്‍ സൃഷ്ടിക്കപ്പെട്ട ഹിന്ദുമതം അത് കൊണ്ട് തന്നെ സംശയത്തിന്‍റെ നിഴലില്‍ ആകുന്നു..

ഇവിടെയാണ് സിഖ് ഗുരു ഗുരുനാനാക്ക് നടത്തിയ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയം ആകുന്നത്.. അത് പറയുന്നത് ഇങ്ങനെ.. In Sikhism, the menstrual cycle is not considered a pollutant. Certainly, it can have a physical and physiological effect on the woman. Nonetheless, this is not considered a hindrance to her wanting to pray or accomplish her religious duties fully. The Guru makes it very clear that the menstrual cycle is a God given process. The blood of a woman is required for the creation of any human being. ‘By coming together of mother and father are we created, By union of the mother's blood and the father's semen is the body made. To the Lord is the creature devoted, when hanging head downwards in the womb; He whom he contemplates, for him provides.’ (Guru Granth Sahib Ji, p. 1013).

The requirement of the Mothers’ blood is fundamental for life. Thus, the menstrual cycle is certainly an essential and God given biological process. In other faiths blood is considered a pollutant. However, the Guru rejects such superstitious ideas. Those who are impure from within are the truly impure ones. ‘Should cloth be reckoned impure if blood-stained, How may minds of such be deemed pure, As blood of mankind suck? Says Nanak: With a pure heart and tongue God's Name you utter: All else is worldly show, and false deeds.’ (Guru Granth Sahib Ji, pg. 140).

ഭയം അത് മാത്രമാണ് പലര്‍ക്കും ഇന്ന് മതം.. കാലോചിതമായ മാറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കാന്‍ ശ്രമിക്കണം.... വിശ്വാസങ്ങളെ, മാറിയ സാഹചര്യങ്ങളില്‍, എങ്ങനെ ആയിരിക്കണം എന്നത് ചിന്തിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം..



നല്ല ചര്‍ച്ചകള്‍ ഉണ്ടാവട്ടെ..