Pages

Wednesday, January 27, 2016

സൗരോര്‍ജപദ്ധതിയെയും ആ വ്യവസായത്തെയും നശിപിച്ച സര്‍ക്കാര്‍

രാജ്യം ഉറ്റുനോക്കുന്ന സ്വപ്നപദ്ധതികളില്‍ ഒന്നാണ് സൗരോര്‍ജപദ്ധതി.. സൂര്യതാപത്താല്‍ വൈദ്യുതി ഉല്പാദനം നടത്തി നിങ്ങളുടെ ഭവനവും തൊഴിലിടവും സ്വന്തമായി തന്നെ വൈദ്യുതിയുല്പാദനം നടത്തുക എന്ന പരിപാടി ആയിരുന്നു.. ചിലവേറിയ ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടായിരുന്നു..

ഈ പദ്ധതിയാണ് കേരളത്തില്‍ നശോന്മകമായി ഈ ഇരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആദ്യം ശ്രമം നടത്തിയത്.  പദ്ധതി കേന്ദ്രത്തില്‍ നടപ്പിലായപ്പോള്‍ കേരളത്തിലെ ചില പ്രമുഖരുടെ മക്കള്‍ ചേര്‍ന്ന് ഇവിടെ ഒരു സ്ഥാപനം തുടങ്ങാനും അതിനു ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുള്ള ഒരു പ്രമുഖസൗരോര്‍ജസ്ഥാപനവുമായി ബന്ധപ്പെട്ടു അവരുടെ ഭാഗമാകാന്‍ ശ്രമം നടത്തി പരാജയപ്പെട്ടു.. എന്നാല്‍ ഹൈദരാബാദ് ആസ്ഥാനമായ സുരാന വെഞ്ചുവേര്‍സ്എന്ന സ്ഥാപനവുമായി അവര്‍ക്ക് ഏജന്‍സി ലഭിച്ചു..

അവര്‍ ടീം സോളാര്‍ എന്ന സ്ഥാപനം രൂപീകരിച്ചു. അതിനു മുന്‍ തട്ടിപ്പ് കേസ് പ്രതികള്‍ ആയ സരിതയും ആര്‍ കെ നായരും കൂടി ചേര്‍ന്ന് ടീം സോളാര്‍ സ്വിസ് സോളാര്‍ എന്നിവ തുടങ്ങി..  കേന്ദ്രത്തില്‍ ടൂ ജിയും കല്കരിയും അഴിമതിയായി അരങ്ങു തകര്‍ക്കുന്ന സമയം.. അത് കൊണ്ട് തന്നെ ജെഎന്‍എന്‍ആര്‍എംപദ്ധതിഫൂള്‍പ്രൂഫ്‌ആകണംഎന്ന്അവര്‍ക്ക് താത്പര്യംഉണ്ടായിരുന്നു..എന്നാല്‍അതിനകത്തും പറ്റുമെങ്കില്‍കയ്യിടാന്‍ ഈപറയുന്നസ്ഥാപനം ശ്രമിച്ചുഎന്ന് വേണേല്‍കാണാം..അതിനായി ചിലരെ അന്ന്എംപി ആയിരുന്നഊര്‍ജ വകുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന വ്യക്തിയുമായി  (സഹമന്ത്രി) യുമായി  എം  എന്‍  ആര്‍ ഈ വകുപ്പ് ചുമതല  ഉണ്ടായിരുന്ന  വകുപ്പ് മന്ത്രിയുമായി  കൂടികാഴ്ച  ഒരുക്കിയതും.. 

എന്നാല്‍  കാഴ്ച നടത്തിയത് മാത്രം മിച്ചം പദ്ധതി ഒരു തരത്തിലും പ്രതിപക്ഷത്തിനെ കൊണ്ട് ചീത്ത പറയിപ്പിക്കാന്‍ ഇനിയും കഴിയുമായിരുന്നില്ലാത്ത അന്നത്തെ പ്രധാനമന്ത്രിക്ക് ഈ പദ്ധതി കര്‍ശനനിര്‍ദേശത്തോടെ തന്നെ നടപ്പിലാക്കണം എന്ന് ശഠിച്ചു.. 

2013 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള ഈ വിഭാഗത്തില്‍ ഉള്ള ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ അറിഞ്ഞത് കേരളത്തിലെ പദ്ധതി എന്ന് പറയുന്നത് 10000 പുരപുറ പദ്ധതിക്ക് വേണ്ടി മാത്രമെ സബ്സിഡി ഉള്ളുവെന്നും, അതല്ലാതെ മറ്റൊരു പദ്ധതിക്കും വേണ്ടി അപേക്ഷ കൊടുത്തിട്ട് കാര്യമില്ല.. അതിനി ചാനല്‍ പാട്ട്നര്‍ ആയാലും സ്റ്റേറ്റ് നോടല്‍ ഏജന്‍സി ആയാലും എന്നതാണ്.. അതിനു കാരണം അതിനു മുന്നെ അവിടെ നിന്ന് നല്‍കിയ ഫണ്ട് നമ്മുടെ സംസ്ഥാനത്തിന് അത്രക്ക് ഉണ്ടായിരുന്നു.. ഗൌരവമായ ഈ വിഷയം ആണ് ആദ്യം പരിശോധിക്കേണ്ടത്.. അതെവിടെ പോയി, എവിടെയൊക്കെ വിനിയോഗിച്ചു.. അനെര്‍ട്ട് ഫണ്ട് എന്നത് ആരേലും വെറുതെ ഉണ്ടാക്കുന്ന ഫണ്ട് അല്ല. കേരള സര്‍ക്കാര്‍ കൊടുക്കുന്ന ഫണ്ട് ആണ് അനെര്‍ട്ട് എന്ന സ്ഥാപനത്തിന്.. ഈ 10000 പുരപ്പുറ പദ്ധതിക്ക് മുന്നെ ആരാണ് ഈ ഫണ്ട് എവിടെയൊക്കെ വിനിയോഗിച്ചത് ഏതൊക്കെ കമ്പനിക്ക് നല്‍ക്കി..

കേരളസര്‍ക്കാര്‍ന്‍റെ അനെര്‍ട്ട്നു കീഴില്‍ ഏതൊക്കെ പദ്ധതിക്ക് എത്രയൊക്കെ തുക ലഭ്യം ആയി എന്നത് നോക്കിയാല്‍ കാണാം.. അവയില്‍ ഒന്നില്‍ പോലും ഈ പറയുന്ന ടീം സോളാര്‍ ഇല്ല. പക്ഷെ ടീം സോളാര്‍ അനെര്‍ട്ട് സബ്സിഡി ലഭിച്ചിട്ടുണ്ട്.. അതെങ്ങനെ.. അതാണ്‌ കണ്ടെത്തേണ്ടത്..

ഈ പറയുന്ന സുരാന എന്ന കമ്പനിയെ ആദ്യ പാദത്തില്‍ തന്നെ എം എന്‍ ആര്‍ ഇ പുറത്താക്കി.. ചാനല്‍ പാട്ട്നറില്‍ നിന്നും അങ്ങനെ സ്വാഭാവികമായി ടീം സോളാര്‍ കളത്തിനു പുറത്തായി.. എന്നാല്‍ കേന്ദ്രം മറ്റൊരു അവസരം ഓരോ സംസ്ഥാനത്തിനും നല്‍കി.. അവരവര്‍ക്ക് സോളാര്‍ നയം രൂപീകരിക്കാം.. അത് പ്രകാരം ആദ്യം നയം രൂപീകരിച്ചത് താനാണ് എന്നാണു സരിത പറയുന്നത്.. അത് അംഗീകരിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം.. എന്നാല്‍ സരിതയുടെ തട്ടിപ്പ് അതിനു മുന്നെ പുറത്തായപ്പോള്‍ നിക്കക്കള്ളിയില്ലാതായത് കേരളസര്‍ക്കാര്‍ ആണ്.... എനിക്കറിയാന്‍ ഉള്ളത് കേരളത്തില്‍ സോളാര്‍ നയത്തിന് വേണ്ടി കണ്സല്‍ടെന്‍സി വിളിക്കാന്‍ ഉള്ള ശ്രമം എമെര്‍ജിംഗ് കേരളം വഴി നേടിയെടുക്കാന്‍ ടീം സോളാറിന് വഴി തെളിച്ചത് വ്യവസായവകുപ്പാണോ അതോ മുഖ്യന്‍ ആണോ..

കൊറിയന്‍ കമ്പനി കൊല്ലം പള്ളിമുക്കില്‍ ഉള്ള മീറ്റര്‍ കമ്പനി സ്ഥലത്ത്  നിന്ന് പിന്നോട്ട് പോയത് പരിശോധിക്കാന്‍ ശ്രമിച്ചാല്‍ അതിനു കാരണം എന്തെന്ന് അറിയാം.. അവര്‍ വഴിയാണ് ടീം സോളാര്‍ കണ്സല്‍ടെന്‍സിക്ക് ശ്രമിച്ചത്‌ എന്നത് സുവ്യക്തം..

ഇവിടെ ഈ അഴിമതി വഴി നടന്നിരിക്കുന്നത് എന്താണ്.. എത്രത്തോളം കമ്പനിയാണ് ഇന്ന് അടച്ചു പൂട്ടിയിരിക്കുന്നത്.. ആ വ്യവസായത്തെ അടച്ചാക്ഷേപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചത് ആരാണ്.. സോളാര്‍ എന്നാല്‍ എന്തോ അഴിമതി ആണെന്ന തരത്തില്‍ വിലയിരുതുന്ന സമൂഹം വളര്‍ത്തിയത്‌ ആരാണ്.. എത്രയോ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയത്, ഒരു വിപണി നശിപിച്ചത് ആരാണ്.. സോളാര്‍ എന്നാല്‍ പെണ്ണ്ക്കേസ് എന്നാക്കി തീര്‍ത്തു ഒരു വ്യവസായത്തെ മൂചൂട് നശിപിച്ച യു ഡി എഫ് സര്‍ക്കാര്‍ ഒരു നിമിഷം പോലും തുടരാന്‍ യോഗ്യരല്ല..

ഇപ്പോള്‍ എന്താണ് സരിത മൊഴികള്‍ ഇത് വരെ പറഞ്ഞത് മാറ്റി പറഞ്ഞത് എന്ന് ആലോചിച്ചാല്‍ എന്‍റെ ഉള്ളില്‍ ഉള്ള ചില സംശയങ്ങള്‍ അതില്‍ ഒരു ശതമാനം പോലും ഉറപ്പില്ല.. അത് ഇതാണ്..

കാരണം : സരിത എന്ന വ്യക്തിക്ക് വ്യക്തമായി ഒരു കാര്യം ഉറപ്പായി.. ഇനി വരുന്ന സര്‍ക്കാര്‍ യു ഡി എഫ്ന്‍റെ ആകില്ല.. അത് കൊണ്ട് തന്നെ ഇവരില്‍ നിന്ന് കൊടുത്ത പണം തിരികെ കിട്ടില്ല. (പണം കൊടുത്തു അത് തിരികെ പൂര്‍ണമായി കിട്ടണം അതോടൊപ്പം വേറെ പല ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മെയില്‍). അതിനുള്ള മാര്‍ഗം ആയിരുന്ന ഒരു കറവപശു മറ്റൊരു കേസില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിട്ടുണ്ട്‌.. അത് നിഷാം..  ആ സ്ഥലം അടഞ്ഞു പോയി ഇനി അതും കിട്ടില്ല. അത് കൊണ്ട് തന്നെ ഇനി ഇവരെ സഹായിച്ചിട്ടു കാര്യമില്ല താന്‍ മാത്രം അകത്തു പോകും. ഇപ്പോഴും തനിക്കെതിരെ ഉള്ള കേസ് എടുത്തിരിക്കുന്നത് Sec 420 പ്രകാരം മാത്രമാണ്.. പണം തിരികെ കൊടുത്താല്‍ തീരുന്ന കേസ്..

ഒന്നേ പറയാനുള്ളൂ.., കേരളക്കര കണ്ട ഏറ്റവും നാറിയ വെറും തോന്ന്യാസിയായ ഒരു പന്നനാണ് ഉമ്മന്‍ചാണ്ടി.. ഉമ്മനും കൂട്ടരും ഈ നാടിനെ ഒറ്റുകൊടുത്തവരാണ്.. ഇനി ഈ നാട് ഭരിക്കാന്‍ യോഗ്യരല്ല ഈ എരപ്പകള്‍..

No comments: