Pages

Thursday, December 27, 2012

ഹോട്ടല്‍ ദ്വാരക, അഴീക്കോടന്‍ രാഘവന്‍ റോഡ്‌, തൃശൂര്‍.........

 ഞാന്‍ ഇന്നലെ വൈകുന്നേരം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു.  സാധാരണക്കാരന്‌ താങ്ങാവുന്ന വിലയുള്ള ഭക്ഷണം ആണ് അവിടെ. ഞാന്‍ പക്ഷെ അവിടെ ഒരു കാര്യം ശ്രദ്ധിച്ചു നമ്മള്‍ ആരായാലും അത് ശ്രദ്ധിക്കും. ഒരു നമ്പര്‍ എഴുതി വച്ചിരിക്കുന്നു. 1800-425-1125, എന്‍റെ സംശയം അവിടെ ചോദിച്ചു ഞാന്‍ പലയിടത്തും ഹോട്ടലില്‍ കയറുന്ന വ്യക്തി ആണ്. മാറി മാറി കേറും കടകളില്‍ ഞാന്‍ ഇത് വരെ ഇങ്ങനെ ഒരു നമ്പര്‍ കണ്ടിട്ടില്ല. അത് നിര്‍ബന്ധം ആയും ഏതു  ഹോട്ടലില്‍ ആയാലും ഉണ്ടാക്കേണ്ട ഒന്നാണ് നിയമത്തില്‍ അത് പറയുന്നും ഉണ്ട്. പക്ഷെ അത് പാലിക്കപ്പെടുന്നുണ്ടോ എന്നു എനിക്ക് സംശയം ഉണ്ട്. ?? ധൈര്യം ഉള്ള ഒരു ഹോട്ടല്‍ സംരംഭകന് മാത്രമെ ഇത് ചെയാന്‍ കഴിയൂ എന്ന് അല്ല ഞാന്‍ ഉദേശിച്ചത്‌ നിയമം നിയമം ആയി തന്നെ കണ്ടു മുഴുവന്‍ അംഗീകൃത ഹോട്ടല്‍ ഈ നമ്പര്‍ എഴുതി വയ്ക്കാന്‍ തയ്യാറാകണം അതിനു നാം അവരോടു ആവശ്യപ്പെടണം....

ഈ വാര്‍ത്തയും നമ്പറും ഓര്‍ക്കുക മോശം ഭക്ഷണം നല്‍ക്കുന്ന ഹോട്ടല്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നു നിങ്ങളെ രോഗത്തിന് അടിമപ്പെടുത്തുന്നു എന്നു ആലോചിച്ചു പ്രവര്‍ത്തിക്കുക.

മാധ്യമ വ്യവസായത്തിന് ഒരു ദുരന്തം വരെ ഈ വാര്‍ത്ത‍ ഇടം നേടാന്‍ സാധ്യത ഇല്ല. അറിഞ്ഞ ഒരു നല്ല കാര്യം പങ്കു വെച്ചു എന്ന് മാത്രം.

Monday, December 24, 2012

സഹകരണ മേഖലയെ തകര്‍ക്കുന്ന ബാങ്കിംഗ് പരിഷ്കാരങ്ങള്‍. തിരചറിയുക പ്രതിഷേധിക്കുക...

ബാങ്കിംഗ് മേഖലയിലെ പരിഷ്കാര നടപടികളുടെ ഭാഗം ആയി വരുത്തുന്ന മാറ്റങ്ങള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സഹകരണ മേഖലയിലെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതി വിശേഷം വരുത്തി തീര്‍ക്കും. ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപെടുത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉള്ള ഈ പരിഷ്കാരങ്ങളെ തള്ളി കളയാന്‍ പൊതു ജനം മുന്നിട്ടു ഇറങ്ങണം. സഹകരണ ബാങ്ക് ഇന്ന് നല്‍കി വരുന്ന പലതരം സേവനങ്ങളും അവസാനിപ്പിക്കാന്‍ ഈ ഭേദഗതി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആകുന്നു. പുത്തന്‍ ആഗോളീകരണ നയങ്ങളുടെ ഭാഗമായി വരുന്ന നൂതന പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ തയ്യാറാകണം.

ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തി ജനത്തിന് അവശ്യ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് നല്‍ക്കാന്‍ കഴിഞ്ഞത് സഹകരണ ബാങ്ക് പലയിടങ്ങളും തുടങ്ങിയ സഹകരണ വിപണി കാരണം ആണ് എന്നാല്‍ പുതിയ ഭേദഗതി പ്രകാരം അത്തരം നടപടി ഇനി സഹകരണ ബാങ്ക് ചെയ്യാന്‍ സാധിക്കില്ല. സഹകരണ സ്ഥാപനങ്ങളെ ജനത്തില്‍ നിന്നും അടര്‍ത്തി മാറ്റാനും പുതു തലമുറ ബാങ്കിംഗ് സംവിധാനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍ക്കാനും ശ്രമിക്കുന്ന നിലപാടുകള്‍ അങ്ങേയറ്റം ദോഷം ചെയുന്ന ഒന്നാണ്.

കാര്‍ഷിക മേഖലയിലേക്ക് വായ്പ ഒഴുക്ക് മാത്രം ആകി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റു സേവനങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭം ആണ് കുറഞ്ഞ പലിശക്ക് വായ്പ അനുവദിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരം ഒരുക്കുന്നത്. അവ അവസാനിപ്പിക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നയം. കേരളം സഹകരണ ബാങ്കിംഗ് മേഖലയില്‍ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃക ആണ്. ഇത്തരം ഒരു സാഹചര്യത്തില്‍ മുഴുവന്‍ ജനാതിപത്യ വിശ്വാസികളും പൊതു ആവശ്യം എന്ന  നിലയില്‍ സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന ഇത്തരം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ രംഗത്ത് ഇറങ്ങണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

Sunday, December 23, 2012

പറയാതെ വയ്യ.....

പറയാതെ വയ്യ.

രാജ്യ തലസ്ഥാനത്ത് നടന്ന നിഷ്ടൂരമായ ചെയ്തി ആണ് ഒരു പെണ്‍കുട്ടിയെ അതിന്‍റെ കാമുകനെ മര്‍ദിച്ചു അവശനാക്കി ക്രൂരമായി നടത്തിയ ബലാത്സംഗം. അവസാനം അറിയാന്‍ കഴിയുന്നത്‌ കുടല്‍ മാറ്റി വെയ്ക്കേണ്ടി വരുന്നു എന്നത് ആണ്. ഇരുമ്പ് ധണ്ട് ഉപയോഗിച്ച് മര്‍ദിച്ചു എന്നതും മുകേഷ് എന്നാ പ്രതിയെ തിഹാര്‍ ജയിലില്‍ അവിടത്തെ തടവുകാര്‍ മലമൂത്രം കഴിപ്പിച്ചതും മുകേഷിനെ സെല്‍ മാറ്റി എന്നതും ആണ്. ഒരാള്‍ക്കും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ല അത്രയ്ക്ക് നിഷ്ടൂരമാണ് അവരുടെ ചെയ്തി..

എന്നാല്‍ ഇപ്പോള്‍ ആണോ അവിടെ കണ്ണ് തുറക്കേണ്ടത്. അഭിമാനഹത്യ ഏറെ ഉള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണവിഭാഗത്തിലെ പ്രേമിച്ചതിനു കൊലചെയ്യപ്പെട്ട എത്രയോ യുവതികളും യുവാക്കളും ഉണ്ട് അവര്‍ കീഴ് ജാതിയില്‍ പെട്ടത് കൊണ്ട് നമ്മുടെ സമൂഹം അവരെ അവഗണിക്കുന്നുവോ ??? അവിടെ അഭിമാനഹത്യ നടത്തിയ എത്ര മേല്ജാതിക്കാര്‍ ഇതുവരെ തടങ്കലില്‍ എത്തിയിട്ടുണ്ട് സവര്‍ണ വിഭാഗം നടത്തുന്ന ഇത്തരം ചെയ്തികള്‍ എന്തെ ആരും കണ്ടില്ല ??? സവര്‍ണവിഭാഗത്തില്‍ പെട്ട ആരെയെങ്കിലും കീഴ്ജാതിയില്‍ പെട്ടവര്‍ പ്രേമിച്ചിട്ടു സുഖമായി ജീവിക്കാന്‍ കഴിയുമോ??? തമിഴ്നാട് അടക്കം ഇന്നും ഭരിക്കുന്നത്‌ സവര്‍ണ മേധാവിത്വം ആണ്.

കേരളം സത്യത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തം തന്നെ ആണ്. പ്രേമിക്കുന്ന കാര്യത്തില്‍ അല്ല ഞാന്‍ പറയുന്നത്. മറിച്ചു സവര്‍ണ മേധാവിത്വം കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഒരു പറ്റം വര്‍ഗീയ കോമരങ്ങള്‍ മറുവശത്ത് മതവികാരങ്ങള്‍ ഊതി കാച്ചി തീവ്ര വാദം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍ ഇതിനിടയില്‍ സമാധാനം നമ്മുടെ ശക്തി എന്ന് പറഞ്ഞു മതപരിവര്‍ത്തനം നടത്തുന്ന മറ്റൊരു വിഭാഗം. ഇവര്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന കേരള ജനത. ഏതോ ഒരു സിനിമയില്‍ പറയുന്നുണ്ട് കേരളം ഇന്ന് ഒരു അഗ്നിപര്‍വതം പോലെ ആണ് എന്ന്. എങ്ങനെ വേണം എങ്കിലും പൊട്ടിത്തെറിക്കാം. ഇതിനു എതിരെ ശക്തമായ നിലപാടെടുക്കാന്‍ രാഷ്ട്രീയകക്ഷികള്‍ക്ക്‌ കഴിയുന്നില്ല. ഇത് ഒരു സത്യം ആണ്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മായ്ക്കാന്‍ പറ്റാത്ത സത്യം. ഇവരെ ഒക്കെ സഹിക്കാം ചില സമയം നമ്മുടെ കോടതി നിലപാടുകള്‍ അസഹനീയമാണ്. നീതി നടപ്പാക്കുന്നതില്‍ ചില സമയങ്ങളില്‍ അന്ധത ബാധിക്കുന്നു നീതിപീടങ്ങള്‍ക്ക് എന്ന് ചിലപ്പോള്‍ പറയേണ്ടി വരും.

സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിക്കുവാന്‍ കഴിയാത്ത രീതിയിലേക്ക് വിലക്കയറ്റവും അക്രമങ്ങളും നാള്‍ക്കു നാള്‍ പെരുക്കി വരുന്നു. പോലീസിന്‍റെ ചില ചെയ്തികള്‍ അവര്‍ക്ക് തന്നെ നാണക്കേട്‌ ഉണ്ടാക്കുന്നു. ഇവിടെ ജനത്തിന് സുരക്ഷിത്വം, തൊഴില്‍, ന്യായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ മരുന്നുകള്‍, കുടിവെള്ളം, ഇവ ലഭ്യം ആകാന്‍ നടപടി എടുക്കേണ്ട സര്‍ക്കാര്‍ പലപ്പോഴും നോക്കുകുത്തി ആക്കുന്നു. അതിന്‍റെ ഇടയില്‍ ആണ് ഇന്നലെ ഒരു റിപ്പോര്‍ട്ട്‌, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്‌ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മതി പോലും. ഓരോ വര്‍ഷവും കുതിച്ചുയരുന്ന വിലവര്ധനവ് നടുവോടിക്കുമ്പോള്‍ അവരുടെ ശമ്പളം പരിഷ്കരിക്കാതെ എന്ത് ചെയും ?? അവര്‍ക്കും മാത്രം അല്ല ശമ്പള വര്‍ധനവ്‌ വേണ്ടത് സ്വകാര്യ മേഖലയിലെ തൊഴില്‍ ചെയുന്ന തൊഴിലാളികള്‍ക്കും ഇത് ആവശ്യം ആണ്. മാറ്റങ്ങള്‍ സംഭവിക്കെണ്ടിയിരിക്കുന്നു .

ഒരു തമാശ,,,,,,,,,,,,,,, ചീത്ത വിളികരുത് : ഡല്‍ഹിയില്‍ ആ ബസ്‌ അതിക്രമം സംഭവിച്ചില്ലായിരുന്നു എങ്കില്‍ വിവരമില്ലായ്മ പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഒരു കുടുംബവും അറുനൂറു രൂപയും ഇന്നും തലക്കെട്ട്‌ ആയിരുന്നേനെ..............................