Pages

Monday, December 24, 2012

സഹകരണ മേഖലയെ തകര്‍ക്കുന്ന ബാങ്കിംഗ് പരിഷ്കാരങ്ങള്‍. തിരചറിയുക പ്രതിഷേധിക്കുക...



ബാങ്കിംഗ് മേഖലയിലെ പരിഷ്കാര നടപടികളുടെ ഭാഗം ആയി വരുത്തുന്ന മാറ്റങ്ങള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സഹകരണ മേഖലയിലെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതി വിശേഷം വരുത്തി തീര്‍ക്കും. ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപെടുത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉള്ള ഈ പരിഷ്കാരങ്ങളെ തള്ളി കളയാന്‍ പൊതു ജനം മുന്നിട്ടു ഇറങ്ങണം. സഹകരണ ബാങ്ക് ഇന്ന് നല്‍കി വരുന്ന പലതരം സേവനങ്ങളും അവസാനിപ്പിക്കാന്‍ ഈ ഭേദഗതി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആകുന്നു. പുത്തന്‍ ആഗോളീകരണ നയങ്ങളുടെ ഭാഗമായി വരുന്ന നൂതന പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ തയ്യാറാകണം.

ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തി ജനത്തിന് അവശ്യ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് നല്‍ക്കാന്‍ കഴിഞ്ഞത് സഹകരണ ബാങ്ക് പലയിടങ്ങളും തുടങ്ങിയ സഹകരണ വിപണി കാരണം ആണ് എന്നാല്‍ പുതിയ ഭേദഗതി പ്രകാരം അത്തരം നടപടി ഇനി സഹകരണ ബാങ്ക് ചെയ്യാന്‍ സാധിക്കില്ല. സഹകരണ സ്ഥാപനങ്ങളെ ജനത്തില്‍ നിന്നും അടര്‍ത്തി മാറ്റാനും പുതു തലമുറ ബാങ്കിംഗ് സംവിധാനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍ക്കാനും ശ്രമിക്കുന്ന നിലപാടുകള്‍ അങ്ങേയറ്റം ദോഷം ചെയുന്ന ഒന്നാണ്.

കാര്‍ഷിക മേഖലയിലേക്ക് വായ്പ ഒഴുക്ക് മാത്രം ആകി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റു സേവനങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭം ആണ് കുറഞ്ഞ പലിശക്ക് വായ്പ അനുവദിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരം ഒരുക്കുന്നത്. അവ അവസാനിപ്പിക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നയം. കേരളം സഹകരണ ബാങ്കിംഗ് മേഖലയില്‍ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃക ആണ്. ഇത്തരം ഒരു സാഹചര്യത്തില്‍ മുഴുവന്‍ ജനാതിപത്യ വിശ്വാസികളും പൊതു ആവശ്യം എന്ന  നിലയില്‍ സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന ഇത്തരം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ രംഗത്ത് ഇറങ്ങണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

No comments: