Pages

Thursday, December 27, 2012

ഹോട്ടല്‍ ദ്വാരക, അഴീക്കോടന്‍ രാഘവന്‍ റോഡ്‌, തൃശൂര്‍.........

ഹോട്ടല്‍ ദ്വാരക,  അഴീക്കോടന്‍ രാഘവന്‍ റോഡ്‌, തൃശൂര്‍......... 

 ഞാന്‍ ഇന്നലെ വൈകുന്നേരം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു.  സാധാരണക്കാരന്‌ താങ്ങാവുന്ന വിലയുള്ള ഭക്ഷണം ആണ് അവിടെ. ഞാന്‍ പക്ഷെ അവിടെ ഒരു കാര്യം ശ്രദ്ധിച്ചു നമ്മള്‍ ആരായാലും അത് ശ്രദ്ധിക്കും. ഒരു നമ്പര്‍ എഴുതി വച്ചിരിക്കുന്നു. 1800-425-1125, എന്‍റെ സംശയം അവിടെ ചോദിച്ചു ഞാന്‍ പലയിടത്തും ഹോട്ടലില്‍ കയറുന്ന വ്യക്തി ആണ്. മാറി മാറി കേറും കടകളില്‍ ഞാന്‍ ഇത് വരെ ഇങ്ങനെ ഒരു നമ്പര്‍ കണ്ടിട്ടില്ല. അത് നിര്‍ബന്ധം ആയും ഏതു  ഹോട്ടലില്‍ ആയാലും ഉണ്ടാക്കേണ്ട ഒന്നാണ് നിയമത്തില്‍ അത് പറയുന്നും ഉണ്ട്. പക്ഷെ അത് പാലിക്കപ്പെടുന്നുണ്ടോ എന്നു എനിക്ക് സംശയം ഉണ്ട്. ?? ധൈര്യം ഉള്ള ഒരു ഹോട്ടല്‍ സംരംഭകന് മാത്രമെ ഇത് ചെയാന്‍ കഴിയൂ എന്ന് അല്ല ഞാന്‍ ഉദേശിച്ചത്‌ നിയമം നിയമം ആയി തന്നെ കണ്ടു മുഴുവന്‍ അംഗീകൃത ഹോട്ടല്‍ ഈ നമ്പര്‍ എഴുതി വയ്ക്കാന്‍ തയ്യാറാകണം അതിനു നാം അവരോടു ആവശ്യപ്പെടണം....

ഈ വാര്‍ത്തയും നമ്പറും ഓര്‍ക്കുക മോശം ഭക്ഷണം നല്‍ക്കുന്ന ഹോട്ടല്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നു നിങ്ങളെ രോഗത്തിന് അടിമപ്പെടുത്തുന്നു എന്നു ആലോചിച്ചു പ്രവര്‍ത്തിക്കുക.

മാധ്യമ വ്യവസായത്തിന് ഒരു ദുരന്തം വരെ ഈ വാര്‍ത്ത‍ ഇടം നേടാന്‍ സാധ്യത ഇല്ല. അറിഞ്ഞ ഒരു നല്ല കാര്യം പങ്കു വെച്ചു എന്ന് മാത്രം.

No comments: