നാനോ ചിത്ര...

പി യൂ ചിത്ര.. ഈ കുട്ടിക്ക് മറ്റൊരു പേര് മലയാളി നല്‍കിയിരുന്നു. ''നാനോ ചിത്ര''. 2013ല്‍ 58മത് ദേശീയ സ്കൂള്‍ കായിക മത്സരത്തില്‍ പങ്കെടുത്ത് 1500 3000 5000 മീറ്ററുകളിലും 3 കിലോമീറ്റര്‍ ക്രോസ്കണ്‍ട്രിയിലും സ്വര്‍ണ്ണം നേടിയതിന് യു പി മുഖ്യമന്ത്രി ശ്രീ അഖിലേഷ് യാദവ് നേരിട്ട് നല്‍കിയ ടാറ്റ നാനോ..
ആ വര്‍ഷം തന്നെ അന്താരാഷ്ട്ര മത്സരമായ ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ മലേഷ്യയില്‍ വച്ച് 3000 മീറ്ററില്‍ സ്വര്‍ണം വാങ്ങിയതും മൂണ്ടൂര്‍ സ്കൂളിലെ നമ്മുടെ ചിത്രയാണ്.
വരുന്നവാര്‍ത്തകളില്‍ നിന്ന് മനസിലാവുന്നത് ഗൂഡാലോചന മാത്രമല്ല ചില കേന്ദ്രങ്ങളുടെ പിണിയാളുകള്‍ക്ക് മാത്രമായി ഇന്ത്യയിലെ കായികരംഗം മാറിയിരിക്കുന്നു എന്നതാണ്. അത്ലറ്റിക് ഫെഡറേഷന്‍ ഒഫിഷ്യല്‍ എന്ന പേരില്‍ ലോകസഞ്ചാരത്തിന് മാത്രമായി ചിലര്‍ രംഗത്തുണ്ടെന്നതും കൂട്ടി വായിക്കേണ്ടതാണ്.
ചിത്രയ്ക്ക് ഒരുപാട് പരിമിതികളുണ്ടായിട്ടുണ്ട് ആ പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ചിത്ര പടവുകള്‍ കയറുന്നത്. അതിന് കൈതാങ്ങായി കേരളസര്‍ക്കാര്‍ മാറുന്നത് അഭിനന്ദനാര്‍ഹവുമാണ്.
ദേശീയഗെയിംസ് താരങ്ങള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് മുങ്ങിയ യു ഡി എഫ് സര്‍ക്കാരിനെ പോലെയല്ല തങ്ങളെന്ന് സഖാവ് മൊയ്തീനും കായികമന്ത്രാലയവും പ്രവര്‍ത്തിച്ച് കാണിക്കുന്നു.
പി യൂ ചിത്രയ്ക്ക് നീതി ഉറപ്പാക്കേണ്ടത് ഇനി കേന്ദ്രമന്ത്രാലയമാണ്. ഇടപെടേണ്ടിടത്ത് ഇടപെടാന്‍ കേന്ദ്ര യുവജനക്ഷേമ-കായികമന്ത്രി ശ്രീ വിജയ് ഗോയല്‍ ശ്രമിക്കും എന്ന് കരുതുന്നു.
ചിത്ര അവിടെ പങ്കെടുക്കുക എന്നത് മെഡലിനായല്ല. മറിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ഏതൊരാള്‍ക്കും മുന്നേറാന്‍ സാധിക്കുമെന്നും, അതിനായി ഗോഡ്ഫാദറും ഗോഡ്മദറൊന്നും വേണ്ടെന്ന് സാധാരണക്കാരായ പുതുതലമുറയെ കായികലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാധ്യമാവും.
കായികതാരങ്ങളെ വളര്‍ത്താനാകണം കായികസ്കൂളുകള്‍. അവിടെ വരും തലമുറയെ മുരടിപ്പിക്കാനും സ്വാര്‍ത്ഥലാഭത്തിന് ഫണ്ട് അടിച്ചെടുക്കാനും മറ്റുള്ള വളര്‍ന്ന് വരുന്ന കായിക താരങ്ങളെ നിരുത്സാഹപ്പെടുത്താനുമാവരുത്. ശ്രീമതി പി ടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജിന്റെയും നിലപാടുകള്‍ അത് കൊണ്ട് തന്നെ നീതിയുക്തമായിരുന്നില്ലെന്നതാണ്. ഇത്തരം കോംപ്ലക്സ് മനോവൈകൃതം ഉള്ളവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു.
കായികമേഖലയില്‍ ഇത്തരക്കാരുടെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. സൗജന്യമായി വിട്ടുനല്‍കിയ ഭൂമി ഉഷ സ്കൂളില്‍ നിന്ന് വീണ്ടെടുക്കണം. സ്വാര്‍ത്ഥതാത്പര്യക്കാര്‍ക്ക് മുന്നില്‍ കായികരംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി നിലനില്‍ക്കണം.
No comments:
Post a Comment