നിറം കെട്ട ഓണപരിപടികളുമായി ഇറങ്ങി തിരിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒന്നിനൊന്നും ബോര്‍ ആയിരുന്നു എന്ന് പറയതെ വയ്യ. മഴ ആയതിനാല്‍ ക്ഷമകെട്ടു വിഡ്ഢിപെട്ടിക്കു മുന്നില്‍ ഇരുന്ന പാവം കേരളത്തിലെ ജനതയുടെ ദുരവസ്ഥ ഏറെ സങ്കടകരം ആണ്. പുറത്തു ഇറങ്ങാന്‍ കഴിയാതെ മഴ ഓണം വെള്ളത്തില്‍ ആയപോള്‍ ചില സമയം എങ്കിലും ടി വി അടിച്ചു പൊട്ടിക്കാന്‍ തോന്നിയ അവസരം പലര്‍ക്കും ഉണ്ടായി എന്ന് വേണം കരുതാന്‍. നെഗറ്റീവ് മാര്‍ക്കറ്റിംഗ് എന്ന രസതന്ത്രത്തില്‍ നിന്നും ഒരു മാധ്യമ സ്ഥാപനം കാഴ്ചയുടെ ഉത്സവം ബോര്‍ ആകാന്‍ പി സി ജോര്‍ജ് അതുപോലെ സന്തോഷ് പണ്ഡിറ്റ് എന്നിവരെ ആനയിച്ചു ഇരുത്തി.
അവതാരകരുടെ സംസ്കാരം തകര്‍ത്ത ചില പരിപാടിയും ഇതിനിടയില്‍ ഉണ്ടായി. മലയാളത്തില്‍ ഈ ഇടയ്ക്കു ഉണ്ടായ ചില സംഭവങ്ങളെ ആസ്പദം ആകി ഒരു ബഹുമാന്യന്‍ ആയ നായക നടനെ ഒരു ക്ഷോഭ യൌവനത്തിലേക്ക് കൊണ്ട് പോയി. ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അഭിമുഖത്തിനു ഒരു നടിയെ കൊണ്ട് വേഷം കെട്ടിച്ചു. മലയാളത്തിന്റെ അഭിമുഖ പാരമ്പര്യത്തില്‍ എന്നും മുന്നില്‍ ആയിരുന്ന ഒരു വ്യക്തിയെ കൊണ്ട് തമിഴകതെക്കും ഹിന്ദിയിലേക്കും ചേക്കേറിയ നടിമാരോട് പൈങ്കിളി ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം കൊടുക്കുന്നു.
ഇതിനിടയിലും ചില മാധ്യമ സ്ഥാപനങ്ങള്‍ പുതുമയോടെ ചിലത് അവതരിപിച്ചു എന്നത് പ്രോത്സാഹനം അര്‍ഹിക്കുന്നത് തന്നെ ആണ്. അവയെ മറക്കുനില്ല. ചാനല്‍ പരിപാടികള്‍ നെഗറ്റീവ് മാര്‍ക്കറ്റിംഗ്നു വേണ്ടി ആകരുത് എന്ന് മാത്രം. സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ അപകീര്തിപെടുത്തി ആളെ വിറ്റു കാശ് ആകാന്‍ ആണ് ഇവിടെ മാധ്യമങ്ങള്‍ ശ്രമിച്ചത്. ഒരു രാധയും കൃഷണനും കഴിഞ്ഞു ആ വ്യക്തി എടുത്ത പടം എവിടെ ആണ് എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക് വേണ്ടി വാര്‍ത്ത സൃഷ്ടിക്കുന്ന ഒന്ന് ആയി മാറരുത്.