സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ആഗോള വ്യാവസായിക കൂട്ടായ്മക്ക് എതിരെ ഇപ്പോള്‍ തന്നെ ശക്തം ആയ എതിര്‍പ്പ് ഉയര്‍ന്നു വന്നിരിക്കുന്നു. വ്യാവസായിക ലക്ഷ്യത്തോടെ അല്ല ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ആണ് ജനം മനസിലാകുന്നത്. ഇവിടെ ജനത്തിന് വേണ്ടി അല്ല ഈ പരിപാടി ഒന്നും. ഒരു പക്ഷത് പങ്കാളിത പെന്‍ഷന്‍ എന്നാ പരിപാടി നടപ്പില്‍ ആകുക്കയും മറുപക്ഷത് സ്വകാര്യ വിദേശ മൂലധന നിക്ഷേപം സ്വീകരിച്ചു നമ്മുടെ ഭൂമി അന്യദീനപെടുതാനും ആണ് ഇവിടെ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗം ആയി ആണ് ഭൂപരിഷ്കരണ നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തുന്ന രീതിയില്‍ വയല്‍ തനീര്തട നിയമവും റിസോര്‍ട്ട് മാഫിയക്ക് വേണ്ടി പാട്ട ഭൂമിയുടെ അഞ്ചു ശതമാനം ഉപയോഗിക്കാം എന്ന് നിയമം കൊണ്ട് വരാന്‍ ശ്രമിക്കുന്നതും. ഇവ മുന്നോട്ടു വെയ്ക്കുന്നത് ഭൂമി മറിച്ചു വില്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ആണ്. നെല്ലിയാമ്പതിയില്‍ നാം അത് കണ്ടു വാഗമണ്ണിലും അത് സംഭവിക്കും എന്ന് പറയപെടുന്നു.
അതിന്റെ ഇടയില്‍ ബഹുമാന്യന്‍ ആയ നമ്മുടെ താരം ഒരു കുറിപ്പ് എഴുതിയത് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പരിപാടിയുടെ ഉദേശം നല്ലത് ആയിരിക്കും എന്ന തന്റെ ബോധം അദേഹം ലോകത്തെ അറിയിച്ചു. ഏതു ഒരാള്‍ക്കും അയാളുടെ അഭിപ്രായം പറയാന്‍ ഉള്ള അവകാശം കേരളത്തില്‍ ഉണ്ട്. പക്ഷെ എമെര്‍ജിംഗ് കേരള എന്ന പരിപാടി മൊത്തം വായിച്ചിട്ട് ആണോ ശ്രി മോഹന്‍ലാല്‍ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് എന്ന് അറിയില്ല. ഇവിടെ നിലനില്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചവ പോലും യു ഡി എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം നഷ്ടത്തിലേക്ക് വീണിരിക്കുന്നു. ഇവ പരിശോധിക്കാന്‍ യാതൊരു നിലപാടും ഇല്ലാതെ ഇരിക്കുന്ന ഒരു വകുപ്പ് ആണ് വ്യവസായ വകുപ്പ്. അവര്‍ ആണ് എമെര്‍ജിംഗ് കേരളയുടെ മേല്‍നോട്ടം വഹിക്കുന്നത്. അപ്പോള്‍ ഇവിടെ സര്‍ക്കാരിന്റെ അല്ല മറിച്ചു ചില സ്വകാര്യ വിദേശ സ്ഥാപനങ്ങളുടെ താത്പര്യം ആണ് സംരക്ഷിക്കാം ഈ പരിപാടി ഉദേശിക്കുന്നത്.
ഇവിടെ ചര്‍ച്ച നടത്തുന്ന ഹരിത രാഷ്ട്രീയ സുഹൃത്തുക്കള്‍ ഈ പരിപാടി മുഴുവന്‍ വായിച്ചു നോക്കി അഭിപ്രായം പറയണം. പ്രൊജക്റ്റ് ഓരോന്നും വായിച്ചു നോക്കുമ്പോള്‍ കേരളത്തിന് എന്ത് ആണ് ലാഭം എന്ന് പറയാന്‍ സാധിക്കണം. ഇവിടെ ചിലര്‍ വല്ലാത്ത ഒരു നിക്ഷേപക സൌഹൃദം ആകര്‍ഷിക്കാന്‍ പരിശ്രമിക്കുന്നത് കാണാം. അത് എന്തിനു വേണ്ടി എന്ന് കൂടി ഹരിത രാഷ്ട്രീയക്കാര്‍ ചിന്തിക്കണം പ്രതികരിക്കണം. ഇത് ഒരു ഇടതു പക്ഷ അനുഭാവി എന്ന നിലയില്‍ അല്ല ഞാന്‍ കാണുന്നത്. കേരളത്തിന് ഒരു ഇടതു പക്ഷ ചായവു ഉണ്ട് അത് ആണ് ഇത് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. വലതു പക്ഷ രാഷ്ട്രീയത്തിന്റെ ഭവിഷ്യത് ആണ് നാം ഇന്ന് കാണുന്ന സാമ്പത്തിക മാന്ദ്യത്തിനു ഉള്‍പടെയുള്ള കാരണം. അതിനു വഴിയൊരുക്കാന്‍ കേരളം വേദിയാകണോ ?
ചര്‍ച്ച നടത്താന്‍ ഇനി സമയം ഏറെ ഇല്ല പക്ഷെ ഒരു കാര്യം കേരളത്തെ വിറ്റു തുലക്കാന്‍ ആരൊക്കെ കൂട്ട് നിന്നാലും നാളെ അവരുടെ അടുത്ത തലമുറ അവരെ രാജ്യത്തെ വിറ്റു തുലച്ച രാഷ്ട്രീയക്കാര്‍ ആയി മാത്രമെ കാണൂ
No comments:
Post a Comment