അവകാശപോരാട്ടം കുറെ അധികം കണ്ട നാട് ആണ് കേരളം. അതില്‍ മിക്കതും വിജയിക്കുക്കയും ചെയ്തു.
ധര്ഷ്ട്യ മനോഭാവത്തോടെ മുതലാളി വര്‍ഗം സമരത്തെ നശിപ്പിക്കാന്‍ ഇറങ്ങുന്നത് സമരം ആളി പടരാന്‍ മാത്രമെ സഹായിക്കൂ. ഇവിടെ എന്ത് ആണ് വിഷയം വായനക്കാരന് അറിയാന്‍ ഉള്ള അവസരം നിഷേധിക്കുന്നു എന്ന് പറയുന്ന പത്ര മുതലാളിമാര്‍ (എല്ലാവരും ഇല്ല ചില മ പ്രസിദ്ധികരണം) പത്ര അജെന്റ്റ് മാരുടെ ജീവിക്കാന്‍ ഉള്ള അവകാശത്തെ കണ്ടില്ല എന്ന് നടിക്കുകയാണ്.
എന്തിനു ആണ് അവര്‍ സമരം നടത്തുന്നത്?? ഇതിനു അവര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടില്ലെ ?? ഒരു സംഘടിത ശക്തി ആയി അവര്‍ ഒരുമിച്ചപ്പോള്‍ ആണോ മുതലാളിമാര്‍ക്ക് വിഷമം ആയെ ? അതോ അതിനു നേതൃത്വം നല്‍ക്കുന്നത് സി ഐ ടി യു ആയതിനാല്‍ ആണോ ??
പല പത്രമാധ്യമ സ്ഥാപനങ്ങളും ചര്‍ച്ച വിളിച്ചു അവര്മായിട്ട് ഒത്തു തീര്‍പ്പില്‍ എത്തി എന്തെ മറ്റുള്ളവര്‍ക്ക് കഴിയാതെ?? സമരം ഒതുക്കി തീര്‍ക്കാന്‍ ആണ് ശ്രമം എങ്കില്‍ അത് ഇവിടെ നടപ്പാവില്ല എന്ന് രണ്ടു പത്ര മുതലാളിമാര്‍ക്കും അറിയാം. പിന്നെ ആരെ കണ്ടു കൊണ്ട് ആണ് ഈ പിടിവാശി. ഇവിടെ ഞങ്ങളുടെ സര്‍ക്കാര്‍ ആണ് ഇരിക്കുന്നത് എന്നാ അഹങ്കാരം ആണോ ഈ രണ്ടു പത്രങ്ങള്‍ക്കും.
ഒരു മേശക്കു ചുറ്റും ഇരുന്നു തീര്‍ക്കാവുന്ന ഒരു വിഷയം ആണ് പത്രമാധ്യമങ്ങളുടെ തലപ്പത് ഇരിക്കുന്നവരുടെ അധികാരമുഷ്ക് കാരണം നീണ്ടു പോക്കുന്നത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആള്‍ക്കാരെ തിരിച്ചു അറിയണം.
സമരത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. അഭിവാദ്യങ്ങള്‍
No comments:
Post a Comment