Pages

Tuesday, April 10, 2012

സി പി ഐ എമും മലയാള മാധ്യമങ്ങളും




സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്‌ അവസാനിച്ചു... കമ്മ്യൂണിസ്റ്റ്‌  പ്രത്യശാസ്ത്ര രേഖ പുതുതായിട്ട്‌ അംഗീകരിച്ചു. രാഷ്ട്രീയ നയരേഖയിലും മാറ്റം വന്നു. സംഘടന ഇന്നത്തെ കാലഘട്ടത്തിനു അനുസരിച്ച് മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ടി ഉള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ ശ്രമം നടത്തും എന്ന് പറയുന്നു.. ഇത് ഒക്കെ നോക്കി കാണാനോ അതിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാനോ ആര്‍ക്കും സമയം ഇല്ല.

നവ ലിബറല്‍ ആശയങ്ങള്‍ക്ക് പകരം സോഷ്യലിസ്റ്റ്‌ ചിന്താഗതി ഉണ്ടാക്കി എടുക്കുക്ക എന്നാ ലക്ഷ്യത്തോടെ മുന്നോട്ടു വെച്ചിരിക്കുന്ന ഇത്തരം നയ രേഖക്കളെ കുറിച്ച് ചര്‍ച്ച ചെയാന്‍ ഉള്ള കഴിവ് നമ്മുടെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇല്ലാത്തതു കൊണ്ട് അല്ല. മറിച്ചു വാര്‍ത്ത‍ ഹരം പിടിപ്പിക്കാന്‍ എന്ത് ചെയ്യാം എന്ന് മാത്രം ആണ് ശ്രമം.

സ്വയം വി എസ് എന്ന സി പി ഐ യെമിന്റെ മുതിര്‍ന്ന സഖാവിനെ അനാവശ്യം ആയി വിവാദത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോക്കന്‍ ആണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആ സഖാവിനോട് ഉള്ള സ്നേഹം കൊണ്ട് ആണ് ഇങ്ങനെ എന്ന് കരുതിയാല്‍ അത് തെറ്റി. സി പി ഐ എം ഒറ്റ കേട്ട് ആയി നിന്നാല്‍ ഇവിടെ മാറ്റം സംഭവിക്കും എന്ന് അറിയാവുന്ന ബൂര്‍ഷ മാധ്യമങ്ങള്‍ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ലേഖകന്മാരെ കൊണ്ട് കാണിക്കുന്ന പൊറാട്ട് നാടകം ആണ് ഇന്ന് ഉണ്ടാക്കുന്നത്.  അതിനു പലപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ അടക്കം വീണു പോയിട്ടുണ്ട്. വലതു പക്ഷ രാഷ്ട്രീയം കൈകാര്യം ചെയുന്ന പോലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും ആക്കി തീര്‍ക്കാം എന്ന വ്യര്‍ത്ഥ വ്യായാമം ആണ് ഇവര്‍ നടത്തുന്നത്.

ഈ സമ്മേളനം നടക്കുന്നതിനു മുന്‍പ്പ് തന്നെ സഖാവ് വി എസ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കും എന്ന് വ്യാമോഹിച്ച ചിലരുടെ നടക്കാതെ പോയ സ്വപനം ആണ് ഇന്ന് ചില റിപ്പോര്ട്ടുക്കള്‍ ആയി തലപൊക്കുന്നത്. അതിനെ വേണ്ടുന്ന ലാഘവത്തോടെ പാര്‍ട്ടി അനുഭാവികള്‍ അടക്കം തള്ളി കളയണം.

കേരളത്തിന്‌ യുവ മുഖ്യമന്ത്രി വേണം അത് വി എസിനെ പോലെ പ്രായം ഉള്ള ആള്‍ ആകരുത് എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ കൂട്ട് പിടിച്ചു പോയ മനോരമയും മാതൃഭുമിയും ഇപ്പോള്‍ സഖാവിനെ പ്രായം കൂടിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റുന്നു എന്ന അച്ചു നിരത്തുന്നു. ഇത് എന്താ ചെയുക? മറ്റു പ്രായം കൂടിയ സഖാകളെ സി സി യില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രതേക പരിഗണ നല്‍ക്കി സി സി യില്‍ നില നിര്‍ത്തിയ പാര്‍ട്ടി വി എസിന്റെ പ്രവര്‍ത്തനങ്ങളെ മാനിക്കുക്കയും അദേഹത്തിന്റെ കര്‍മ ശേഷി തിരിച്ചു അറിഞ്ഞതിനു ഉള്ള അംഗീകാരം ആണ് നല്ക്കിയത്. ഇത് കണ്ടില്ല എന്ന് നടിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ പ്രശ്നം കൈകാര്യം ചെയുന്ന രീതി അപഹാസ്യം ആണ്.

ചില ഇടതു പക്ഷ ചിന്തകന്മാരെ ഇന്നലെ കാണാന്‍ ഇടയായി. വാര്‍ത്തകളില്‍. എന്ത് ഇടതു പക്ഷം ആണ് ഇവര്‍ പറയുന്നത്. ഒരാള്‍ക്ക് വേണ്ടി വാദിക്കുന്ന രീതി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇല്ല എന്ന് അറിയാവുന്ന പഴയ സഖാക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ ആണ് ഇവര്‍. ഇവിടെ വിഷയം സി പി ഐ എം രണ്ടു ആയില്ല എന്നത് ആണ്. അതിനു ഇവര്‍ വെച്ച വെള്ളം അവര്‍ക്ക് തന്നെ വാങ്ങി വെയ്ക്കേണ്ട ഒരു രീതി ആയി.

ഒരു കാര്യം കൂടി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആരുടെയും ഒരാളുടെയും സ്വകാര്യ സ്വത്തു അല്ല. സഖാവ് വി എസ് സഖാവ് പിണറായി, സഖാവ് കാരാട്ട്, ഇവര്‍ ഈ സ്വത്തിന്റെ അവകാശികളും അല്ല. അത് നോക്കി നടത്താന്‍ നിയോഗിക്കപെട്ട ചില സഖാക്കള്‍ മാത്രം ആണ്. ഈ പാര്‍ട്ടി യും മറ്റു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യും ഇടതു പക്ഷ പാര്‍ട്ടിക്കളും ജനത്തിന്റെ പുരോഗതിക്കായി ആണ് മുന്നോട്ടു നില്‍ക്കുന്നത്. ഇവിടെ വ്യക്തി കേന്ദ്രീക്രിതം ആയി സ്ഥാന ലഭ്ധിക്ക് ആയി പാര്‍ട്ടി വിട്ടു പോക്കാന്‍ ആര് തീരുമാനിച്ചാലും അത് ഇടതു പക്ഷ കാഴ്ചപാട് അല്ല മറിച്ചു പാര്‍ലമെന്ററി വ്യാമോഹം എന്ന് മാത്രമെ പറയാന്‍ പറ്റൂ. അത് ഇനി സഖാവ് വി എസ് നടത്തിയാലും സഖാവ് പിണറായി  നടത്തിയാലും അത് അല്ല സഖാവ് കാരാട്ട് നടത്തിയാലും അങ്ങനെ പറയാന്‍ പറ്റൂ.

അധികാര സ്ഥാനത് സെക്രട്ടറി ആയി മൂന്ന് വട്ടം എന്ന് ആക്കിയ പാര്‍ട്ടി നടപടി എങ്ങനെ കാണാതെ പോക്കുന്നു. മരിക്കും വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറി ആയി ഇരിക്കാന്‍ കഴിയില്ല എന്ന് എല്ലാ സഖാക്കള്‍ക്കും അറിയാം. ഇത് പോലെ ഒരു തീരുമാനം മറ്റേതു പാര്‍ട്ടിക്ക്  എടുക്കാന്‍ കഴിയും

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ - മാര്‍ക്സിസ്റ്റ്‌ എന്ന സംഘടന ഇവിടെ നിലനില്‍ക്കേണ്ടത് മാനവരാശിയുടെ ആവശ്യം ആണ്. വര്‍ധിച്ചു വരുന്ന വര്‍ഗീയ വിഷവിത്തുക്കളെ ഈ സമൂഹത്തില്‍ ഒറ്റപെടുത്താന്‍ കുത്തക സാമ്രാജ്യത ശക്തികളെ നയപരം ആയി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ പൊതു സമൂഹത്തിന്റെ ആശങ്കക്കള്‍ അകറ്റി അവരെ ഒരു നല്ല നാളേക്ക് വേണ്ടി മുന്നോട്ടു നയിക്കാന്‍ ഈ സംഘടന ഇവിടെ അനിവാര്യം ആണ്. അത് തകര്‍ക്കാന്‍ ആകില്ല എന്ന് ഇന്നലെ കോഴിക്കോട് ജനത കാണിച്ചു കൊടുത്തു. അതിനി കേരളം കാണും
അധികാരത്തിനു വേണ്ടി ഉള്ളത് അല്ല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മറിച്ചു ജനത്തോടു ഒപ്പം നിന്ന് അധികാര വര്‍ഗങ്ങള്‍ക്ക് എതിരെ സമരം ചെയ്തു ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിഎടുത്ത സംഘടന ആണ് സി പി ഐ എം. ഓല പാമ്പ് കാട്ടി വിരട്ടരുത്‌..

അഭിവാദ്യങ്ങള്‍   


 

   

No comments: