Pages

Saturday, June 16, 2012

ചവറില്‍ രാഷ്ട്രീയം കളിക്കുന്ന ഭരണവര്‍ഗത്തോട്

കോടതി വിധി മറന്നു ഭരിക്കുന്ന ഉമ്മന്‍ ചാണ്ടിയോട് : ഹൈകോടതി ഒരു വിധി പ്രഖ്യാപിച്ചു അത് കേള്‍ക്കാത്ത ഒരാള്‍ ആണോ താങ്കളും ആരോഗ്യ മന്ത്രിയും പിന്നെ തിരുവനന്തപുരം എം പി ആയ ആ തരൂര്‍ അണ്ണനും. അവിടെ രാഷ്ട്രീയം കളിക്കുന്ന യു ഡി എഫ് എന്തിനു ആണ് മേയറുടെ മേല്‍ കുതിര കേറാന്‍ പോക്കുന്നെ ???
വിളപ്പില്‍ശാല ചവര്‍ ഫാക്ടറി തുറന്നു പ്രവര്ത്തിപ്പിക്കണം അതിനു വേണ്ടി വേണം എങ്കില്‍ സേനയെ വിളികണം എന്ന് അല്ലെ അന്ന് കോടതി പറഞ്ഞത് .

അത് കേള്‍ക്കാതെ അവിടെ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് ചെറ്റത്തരം അല്ലെ.

 തരൂര്‍ എം പി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇത് വരെ  താങ്കളെ ഒരു പ്രശ്നത്തിലും കണ്ടിരുന്നില്ല പ്രതേകിച്ചു  വിളപ്പില്‍ശാല വിഷയത്തില്‍. ഇത് ഇപ്പോള്‍ എവിടുന്ന് ആണ് ബോധോദയം വന്നത്. താങ്കള്‍ ആരാണ് മേയരോട് രാജി വെയ്ക്കാന്‍ പറയാന്‍. ഈ പ്രശ്നത്തില്‍ ഇടപെടാതെ കഞ്ഞി കളിച്ചു നടന്നിട്ട് ഇപ്പോള്‍ വന്നു തോന്ന്യാസം പറയുന്നത് ശരിയാണോ എം പി ?? ശിവകുമാര്‍ എന്തോ പറയുന്നത് കണ്ടു എന്തോ ചെയ്തിലെങ്കില്‍ എന്തൊക്കെയോ ചെയും എന്ന്. നിങ്ങള്‍ വെറുതെ ഒന്നും പറയേണ്ട ആദ്യം ചെയ്യേണ്ടത് ഹൈക്കോടതി പറഞ്ഞിട്ടുണ്ട് അത് ചെയ്‌താല്‍ മതി. അത് ചെയ്യാന്‍ തയ്യാര്‍ ആകാതെ അനാവശ്യം ആയി ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് തികച്ചും അപലപനീയമാണ്.

നെയ്യാറ്റിന്‍ക്കര നല്‍ക്കുന്ന തിരിച്ചറിവ്


ജയം ജയംതന്നെയാണ് അത് അംഗീകരിക്കുന്നു. അങ്ങനെ ചെയുംമ്പോഴും ഇന്ന് വന്ന വാര്‍ത്തകള്‍ എത്ര കണ്ടു കേരള രാഷ്ട്രീയത്തിന് ശുഭകരം ആണ് ??? വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്നാ വി എസ് ഡി പി നേതാവ് ഉന്നയിച്ച ചില കാര്യങ്ങള്‍ ഇന്നലത്തെ ജയത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു കൊണ്ട് വന്നു. സി പി ഐ എം പറയുമ്പോള്‍ അത് തോറ്റത്തിന്റെ ക്ഷീണം കൊണ്ട് എന്ന് പറയാം. എന്നാല്‍ പി സി ജോര്‍ജ് രമേശ്‌ ചെന്നിത്തല ഉമ്മന്‍ ചാണ്ടി എന്നിവര്‍ കണ്ടു നടത്തിയ ചര്‍ച്ചയെ കുറിച്ച് പറഞ്ഞ വിഷ്ണുപുരം ചന്ദ്രശേഖരന്‍ നാടാര്‍ സമുദായത്തിന് മന്ത്രി പദവിയും ആവശ്യപെട്ടു. എങ്ങനെ ഉണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വികസനം. മന്ത്രിസഭാ വികസനം മാത്രം ആണ് ഇവിടെ സംഭവിക്കുന്നത്‌. പൊതു ഖജനാവില്‍ നിന്ന് ഒരു മന്ത്രിക്കു കൂടി ചിലവിനു കൊടുക്കണം. ചിലപ്പോള്‍ ത്യാഗ ചെയുന്ന ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉണ്ട്. ചിലപ്പോള്‍ അവരുടെ രാജി നമുക്ക് പ്രതീക്ഷിക്കാം എന്ത് ആയാലും വിജയത്തിന് പിന്നില്‍ സാമുദായിക ദൃവീകരണം ആണ് എന്ന് പകല്‍ പോലെ വ്യക്തം ആയിരിക്കുന്നു. ജാതി മത ശക്തികള്‍ക്കു നിന്ന് കൊടുക്കന്നതില്‍ ഞാന്‍ കുറ്റപ്പെടുത്തില്ല. നിങ്ങളെ ജനം തിരിച്ചു അറിയും അവര്‍ പറയും.

Sunday, June 10, 2012

'സത്യമേവ ജയതെ' - വിഷയത്തില്‍ പ്രതികരിക്കുക്ക

ഏഷ്യാനെറ്റ്‌ സംപ്രക്ഷേണം ചെയുന്ന ഒരു പരിപാടി അത് സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണം ചെയുന്നു നമ്മുടെ ദൂരദര്‍ശനും സംപ്രേക്ഷണം ചെയുന്നു. അത് ആണ് 'സത്യമേവ ജയതെ'. ചിലപ്പോള്‍ ഇത് പോസ്റ്റ്‌ ചെയുമ്പോള്‍ പലതരത്തിലും അംഗീകരിക്കാത്തവര്‍ ഉണ്ടാക്കും. പക്ഷെ എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ പറയുന്നു. സത്യം പുറത്തു കൊണ്ട് വരാന്‍ ആയി ഉള്ള ശ്രമങ്ങളെ അനുമോദിക്കാന്‍ എനിക്ക് താല്പര്യം ഉണ്ട്. പക്ഷെ ഇതിലെ കച്ചവട കണ്ണ് അത് അംഗീകരിക്കാന്‍ കഴിയില്ല എങ്കിലും മനസ്സില്‍ ആകാം അത് അല്ല. എന്റെ വിഷയം. ഞാന്‍ ഇഷ്ടപെടുന്ന ആരാധിക്കുന്ന ഒരു നടന്‍ ശ്രി അമീര്‍ ഖാന്‍ ഈ പരിപാടി ചെയുമ്പോള്‍ ആദ്യം എനിക്ക് സന്തോഷം തോന്നി. പക്ഷെ അവിടത്തെ ഒരു ചെറിയ വിഷയം എന്റെ മനസിനെ വല്ലാണ്ട് പിടിച്ചു കുലുക്കുന്നു. ഇത് എന്ത് ആണ് സംപ്രേക്ഷണം ചെയ്യാന്‍  ഉദേശിക്കുന്നെ ?? നമ്മുടെ രാജ്യത്തിന്‍റെ സത്യം എന്നാ നിലയ്ക്ക് ലോകത്ത് മുഴുവന്‍ എന്ത് ആണ് ഇന്ത്യ എന്ന് കാണിക്കാന്‍ ശ്രമിക്കുന്നതോ. ?? രാജ്യത്തെ പൌര സമൂഹം ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ പിടിയില്‍ എന്നാ സന്ദേശം നല്‍ക്കാന്‍ ആണോ ശ്രമിക്കുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ ചിന്തിക്കാം എന്നാ സമൂഹം ഇവിടെ നില നില്കുന്നു. ഇത് കാണുന്ന പലരും എന്ന് അല്ല എല്ലാവര്ക്കും അറിയാം ഇത് ഒക്കെ ഇവിടെ സംഭവിക്കുന്നു എന്ന്. എന്നിട്ടും എത്ര പേര്‍ക്ക് എതിരെ നടപടി എടുക്കണോ മാതൃകപരമായി ശിക്ഷ നടപടി സ്വീകരിക്കാനോ കഴിഞ്ഞു. പരിപാടിയുടെ റേറ്റിംഗ് കൂടാന്‍ ആയി പശ്ചാത്തല സംഗീതം. നമ്മുടെ ഒക്കെ ജീവിതത്തില്‍ എവിടെ ആണ് പശ്ചാത്തല സംഗീതം. സങ്കടത്തിന്റെ തീക്ഷണത വര്‍ധിപ്പിക്കാന്‍ ചെയുന്ന ഈ രീതികള്‍  മലയാളത്തില്‍ സുപരിചിതം ആണ്. ഏഷ്യാനെറ്റ്‌ സ്റ്റാര്‍ സിങ്ങര്‍, അമൃത കഥയല്ല ഇത് ജീവിത ചില ഉദാഹരണങ്ങള്‍. നോവ്‌ വിട്ടു കാശ് ആകാന്‍ ഉള്ള മാധ്യമ ധര്‍മം ചില സമയങ്ങളില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ എന്നാ മഹാരാജ്യത്തെ വികലം ആയി ചിത്രിക്കരിക്കാന്‍ മാത്രമെ സാധിക്കൂ. സത്യം പുറത്തു കൊണ്ട് വരുന്നതില്‍ ഇത് മാത്രം ആണോ നമുക്ക് ചെയ്യാന്‍ ഉള്ളത്. ഇങ്ങനെ ഉള്ളവരെ വെച്ച് മാധ്യമത്തിനു മുന്നില്‍ സഹതാപത്തിന് നിര്‍ത്താതെ അവരെ സഹായിക്കാന്‍ ശ്രമിക്കുക്കയാണ് എങ്കില്‍ അത് അല്ലെ നല്ല കാര്യം. സര്‍ക്കാരിനു വേണ്ടി ചെയ്യാന്‍ കഴിയുന്നത്‌ അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്ക്കേണ്ട സ്ഥലങ്ങളില്‍ പരിരക്ഷ നല്കുക്കയും നിയമത്തിനു മുന്നില്‍ കൊണ്ട് വരേണ്ടവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും അല്ലെ ചെയേണ്ടത്. ഇത്തരം സ്ഥാപനങ്ങളുടെ കാര്യങ്ങള്‍ കാണിച്ചു അവര്‍ക്ക് വേണ്ടി അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലെ കാണിക്കേണ്ടത്. പകരം എന്ത് ആണ് നടക്കുന്നത്. ആദ്യം സങ്കടം വിറ്റു റേറ്റിംഗ് കൂടുന്നു എന്നിട്ട് പ്രധിബന്ധങ്ങള്‍ തരണം ചെയുന്നതിന് അഭിനന്ദിക്കുന്നു. അവസാനം ഒരു പോസിറ്റീവ് നോട്ട് ആകി നിര്ത്തുന്നു. ഏറ്റവും ഒടുവില്‍ സംഭാവന അയകേണ്ട വിലാസവും മറ്റും പറയുന്നു. ഇതില്‍ അഭിപ്രായം പറയുക. വാ മൂടി കെട്ടിയ സമൂഹം അല്ല നമുക്ക് ആവശ്യം പ്രതികരിക്കേണ്ട ഒരു സമൂഹം ആണ് നമ്മുടെ ലക്‌ഷ്യം. അത് കൊണ്ട് തല്ലാന്‍ ആയാലും തലോടാന്‍ ആയാലും ഈ വിഷയത്തില്‍ പ്രതികരിക്കുക്ക

Wednesday, June 6, 2012

നൊസ്റ്റാള്‍ജിയ



രാവിലെ അത്യാവശ്യം ഒന്ന് പുറത്തേക്കു ഇറങ്ങാന്‍ ബൈക്ക് എടുത്തപോള്‍ അന്തരീക്ഷം തണുത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടി, മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. .

സമയം എട്ടര കഴിഞ്ഞു കാണും. വീടിനു മുന്നിലൂടെ സ്കൂള്‍ ബസ്‌ കുട്ടികളുമായിട്ട്‌ പോകുന്നു . ചില്ലിട്ടു അടച്ച വണ്ടി എന്റെ മനസ് അപ്പോഴേക്കും പഴയ ഓര്‍മകളിലേക്ക് ചേക്കേറി. അന്ന് ബസില്‍ കണ്ണാടി ചില്ല് ജനാലക്കല്‍ ആയിരുന്നില്ല. ഷട്ടര്‍ മോഡല്‍ ജനാലകളും അല്ലേല്‍ ടാര്‍പായ അഴിച്ചു ഇട്ടു. ഓരോ ജനല്‍ പാളിയിലും അതിന്റെ പ്ലാസ്റ്റിക്‌ ചരട് ആണിയില്‍ തൂക്കി ഇടുന്ന രീതിയും. അന്ന് സ്കൂളില്‍ പോകുമ്പോള്‍ മിക്കവാറും രാവിലെ മഴ തന്നെ ആയിരിക്കും സ്കൂള്‍ തുറക്കുന്ന വേളയില്‍. ഇന്നും അതിനു മാറ്റം ഇല്ല. പക്ഷെ മാറ്റം വന്നിരിക്കുന്നു. കുട്ടികളുടെ ബാഗ്‌. അവര്‍ എടുക്കുന്ന ചുമട്. സ്കൂളില്‍ പോകുന്നത് ചുമട് ചുമക്കാന്‍ ആണോ എന്ന് ആരേലും ചോദിച്ചാല്‍ കുട്ടികള്‍ പരുങ്ങി പോകും . അത്രയ്ക്ക് ഉണ്ട്. അവരുടെ ബാഗ്‌. അന്ന് ഇത്ര ഒന്നും പുസ്തകം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്‌.


ആ മഴ തോര്‍ന്നു തുടങ്ങി അടുത്ത മഴയ്ക്ക് മുന്നേ എനിക്ക് ഓഫീസില്‍ എത്തണം ഞാന്‍ പോകട്ടെ 

Monday, June 4, 2012

ആത്മഹത്യാ ഫേസ്ബുക്ക്‌ മോഡല്‍

കഴിഞ്ഞ ശനിയാഴ്ച ഒരു അപകടം നടന്നു ഒരു റെയില്‍വേ അപകടം. അത് ഒരു ആത്മഹത്യാ ആയിരുന്നു എന്ന് അറിയാന്‍ ഇന്ന് നമ്മുടെ ഒരു സുഹൃത്ത്‌ ഇട്ട പോസ്റ്റ്‌ കണ്ടപ്പോള്‍ ആണ് തോന്നിയത്, എന്ത് ആണ് നമ്മുടെ പുതു സമൂഹം ഇങ്ങനെ ??? ആ പയ്യന്റെ പേജില്‍ കേറിയപോള്‍ അനുശോചന കുറിപ്പ് കണ്ടു ഏതോ ഒരു പെണ്‍ കൊച്ചിന് വേണ്ടി ആണ് അവന്‍ ജീവിതം അവസാനിപ്പിച്ചത് എന്ന്. ഇത്രെയും ഉള്ളോ നമ്മുടെ യുവ തലമുറ. എവിടെയാണ് നമ്മുക്ക് തെറ്റ് പറ്റിയത് ..  മനസില്ലാകുന്നില്ല. എന്ത് ഒക്കെയോ സംഭവിക്കുന്നു. ആര്‍കും ഒന്നും അറിയില്ല. ഇത് നാടിനു ശാപം ആണ്. യു ജി സി സംഘടന സ്വാതന്ത്ര്യം അനുവദിക്കണം എന്ന് പറയുന്ന ഒരു വാര്‍ത്ത‍ ഉണ്ട്. അത് എവിടെയും കണ്ടില്ല. പാര്‍ട്ടി പത്രം പറഞ്ഞിട്ടുണ്ട്. മറ്റു പത്രങ്ങള്‍ക്കു അത് ഒരു വാര്‍ത്ത‍ തന്നെ അല്ല. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മനസിനെ ശക്തി പകരാന്‍ നമ്മുടെ മാതാപിതാകള്‍ക്ക് കഴിയുനില്ലെ എന്നാ ചോദ്യം ആണ് ഉയരുന്നത്. ഇത് നാം പരിശോധിക്കണം. അതമഹത്യ കുറിപ്പ് ഇനി ഫേസ്ബുക്കില്‍ തപ്പേണ്ട ഗതിക്കേട്‌ ആണ് പോലിസ് വകുപ്പിന്

School Reopens

ഇന്ന് രാവിലെ ഞാന്‍ കൊല്ലം നഗരത്തിലൂടെ വെറുതെ ഒന്ന് ചുറ്റി. അങ്ങനെ ഇറങ്ങിയപോള്‍ ആണ് ഞാന്‍ അറിഞ്ഞത് ഇന്ന് ഒരു പുതുവത്സരം ആണ് എന്ന്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പ്രവേശനോത്സവം നടത്തുന്നു. എന്തിലും നല്ലത് കാണണം എന്നത് ശരിയാണ് പക്ഷെ ചിലത് നാം മറക്കാന്‍ പാടില്ല എന്ന് തോന്നുന്നു. മലയാളിക്ക് ഒരു കുഴപ്പം ഉണ്ട്. സംഭവിച്ചു കഴിഞ്ഞിട്ട് അഭിപ്രായം പറയും അത് അങ്ങനെ വേണം ആയിരുന്നു ഇങ്ങനെ ആകണം ആയിരുന്നു. എന്ന് ഒക്കെ. ഇത് ശരിയാണോ ?? സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ രക്ഷകര്‍ത്താക്കള്‍ അധ്യാപകര്‍ അത് പോലെ വിദ്യാര്തിക്കള്‍ എന്നിവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വാഹന ഗതാഗതതെ ആണ്. അപകടം ഉണ്ടായാല്‍ മാത്രം ആണ് നമ്മുടെ മാധ്യമപട ഉണരൂ. അതിനു മുന്‍പ് ഈ പറഞ്ഞ ആള്‍ക്കാരും ഗവണ്മെന്റ്ഉം പോലീസും സദാ ജഗരൂഗരയിരിക്കണം വാഹനത്തില്‍ യാത്ര ചെയുന്ന വിദ്യര്തിക്കളോട് അപമര്യാദആയി പെരുമാറുന്ന ബസ്‌ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ യാതൊരു വൈമനസ്യവും പോലിസ് കാണിക്കരുത് വിദ്യാര്തികള്‍ക്ക് വേണ്ടുന്ന സുരക്ഷ ഉറപ്പു വരുത്താന്‍ സമൂഹം കൂടതോടെ അവരോടൊപ്പം നില്‍ക്കണം. ഇവര്‍ ആണ് നാളത്തെ ജനത. അവര്‍ക്ക് നാം എന്നും കൂടെ ഉണ്ടാക്കണം.

കൂടുതല്‍ കരുത്തോടെ മുന്നോട്ടു.............




വഴപടച്ചി റഫിക്  ഈ പേര് മാധ്യമങ്ങള്‍ മറന്നു പോയത് ആണോ അതോ മനപൂര്‍വം മറക്കുന്നതോ ?? അറിയില്ല. ഇതിനു ശേഷം ടി പി ചന്ദ്രശേഖരന്‍ വധം എല്ലാവരും മറന്ന പോലെ തോനുന്നു. സി പി ഐ എം എന്ത് ആയാലും ഇത് ഇവിടെ അവസാനിപ്പിക്കാന്‍ നോകുന്നില്ല അന്വേഷണം നല്ല രീതിയില്‍ നടക്കണം. എന്ത് ആയിരുന്നു. റഫിഖിനെ കുറിച്ച് പറഞ്ഞു നടന്നത്. ഇരട്ട കൊലപാതക കേസില്‍ സി പി ഐ എം നിയോഗിച്ച കൊലയാളി അങ്ങനെ അല്ലെ ഇവിടത്തെ മഞ്ഞ പത്രങ്ങള്‍ തുടകം കുറിച്ചത്. എന്ത് ആയി. എന്‍ ഡി എഫ് ബന്ധം ആണ് എന്ന് കണ്ടപ്പോള്‍ റഫിഖിനെ വിട്ടു സി പി ഐ യെമിന്റെ പിന്നില്‍ പോയി. നാണം ഉണ്ടോ മാധ്യമങ്ങള്‍ക് ??? വിവരം ഇല്ലയ്മ്മ ഒരു കുറ്റം അല്ലാത്തത് കൊണ്ട് എന്ത് പിറക്കാതരവും എഴുതാം എന്ന് ആണ് മനോരമയും വീരന്റെ മാതൃഭുമിയും വിചാരിക്കുന്നത്. പിന്നെ കോട്ട് ഇട്ട കുറെ ചാനല്‍ കടലാസ് പുലിക്കളും. എവിടെ പോയി ഇന്ന് ചര്‍ച്ചകള്‍ . ഇവിടെ വാര്‍ത്ത‍ സൃഷ്ടിക്കപെടുന്നു എന്ന് ആരേലും പറഞ്ഞാല്‍ ആര്‍ക്കാണ് തള്ളികളയാന്‍ ആകുക്ക. ?? പിന്നെ ഒരു മഹാ സാഹിത്യകാരി ബംഗാള്‍ വിപ്ലവം കഴിഞ്ഞു കേരളത്തില്‍ ഇറങ്ങി. പുലി വരുന്നെ പുലി എന്ന് കൊട്ടിഘോഷിച്ചവര്‍ക്ക് ആളെ കിട്ടാതെ ആയപോള്‍ കേരളത്തിലെ സാംസ്‌കാരിക നായകരെ തെറി പറയുക. വീരന്റെ സംസ്കാരം ജനത്തിന് അറിയാം എന്ന് വീരന്‍ മറക്കാതെ ഇരുന്നാല്‍ കൊള്ളാം. അവര്‍ എന്താണ് വിചാരിച്ചെ നിങ്ങള്‍ കുറെ പേര് അവിടെ വിളിച്ചു കൂട്ടിയ ജനതെക്കാള്‍ എത്രയോ വലുത് ആയിരുന്നു ഞങ്ങള്‍ വടകരയിലും മറ്റും സംഘടിപിച്ച ധര്‍ണയും പ്രതിഷേധ പരിപാടിക്കളും. അത് ഒന്നും കാണാന്‍ ഇവിടെ ആരെയും കണ്ടില്ല. ഇപ്പോള്‍ മാധ്യമത്തില്‍ വാര്‍ത്ത‍ വരണം എങ്കില്‍ വി എസിനെ പാര്‍ട്ടിയില്‍ ആരേലും തള്ളിപറയണം അല്ലേല്‍ വി എസ് ആരേലും തള്ളിപറയണം. ഇത് അല്ലെ ഇപോഴത്തെ മാധ്യമ ധര്‍മം. വൃത്തികെട്ട ഈ മാധ്യമ ധര്‍മത്തിന് എതിരെ സി പി ഐ എം നിയമ നടപടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ എന്തിനു സങ്കടപെടണ്ണം ?? മാധ്യമങ്ങള്‍ക് കീഴില്‍ ആണോ നിയമം. അതോ നിങ്ങള്ക്ക് ഇത് ഒന്നും ബാധകം അല്ലെ. അനാവശ്യം ആയി സി പി ഐ യെമിനെ കുത്താന്‍ വന്നാല്‍ ഞങ്ങള്‍ക്ക് തിരിച്ചു ഇത് പോലെ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരും. അതില്‍ ആരും സങ്കടപെട്ടിടു കാര്യം ഇല്ല. നിങ്ങള്‍ നിയമത്തിനു കാര്യങ്ങള്‍ ബോധിപിക്കമെല്ലോ നിങ്ങള്‍ ബോധിപിക്ക്. അത് അല്ലെ ശരി. അല്ലാതെ സി പി ഐ എം നിയമത്തിന്റെ വഴി സ്വീകരിച്ചപോള്‍ എന്തിനു ബേജാറ് ആകണം. ചിലര്‍ക്ക് അത് സങ്കടം ഉണ്ടാക്കും ആയിരിക്കും കാരണം നിങ്ങള്‍ ആണെല്ലോ അവരെ കൊണ്ട് നടക്കുന്നത്.  സി പി ഐ എം എന്നത് ഒരു വ്യക്തി അധിഷ്ടിത പാര്‍ട്ടി അല്ല എന്ന് ആദ്യം മനസ്സില്‍ ആകുക്ക. അങ്ങനെ ചിന്തിക്കുന്ന ചിലര്‍ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ട്. അവര്‍ക്ക് ദോഷം ആയിരിക്കും ഇത്തരം നിലപാടുക്കള്‍ എന്നും സ്വയം ആലോചിച്ചു നോക്കിയാല്‍ കൊള്ളാം. ഈ പ്രവണത തിരിച്ചു അറിയാന്‍ വൈകിയാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോക്കുമ്പോള്‍ വരും കറിവേപ്പിലയുടെ അവസ്ഥ മാത്രം ആയിരിക്കും ഉണ്ടാകുക. ബഹുജന പ്രസ്ഥാനത്തെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്ന യു ഡി എഫ് ശ്രമത്തെ ഒരേ മനസോടെ കരുത്തോടെ നേരിടാന്‍ സി പി ഐ എം അനുഭാവിക്കളോട് അഭ്യര്‍ഥന....

Sunday, June 3, 2012

മലയാളത്തിന്റെ നടന്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെ

മലയാളത്തിന്റെ ശരിക്കും ഉള്ള അതുല്യ നടന്‍ അമ്പിളി എന്ന ശ്രി ജഗതി ശ്രീകുമാര്‍ കഴിഞ്ഞ മൂന്ന് മാസം ആയി ഒരു അപകടത്തില്‍ പരിക്ക് പറ്റി ആശുപുത്രിയില്‍ ആയിട്ട്. ഇത് വരെ ആ അതുല്യ നടന്റെ അഭിനയ വിസ്മയത്തിനു മുന്നില്‍ കണ്ണും നട്ട് ഇരുന്ന മലയാളി ഇന്ന് ആ മനുഷ്യനെ ഓര്‍ക്കുന്നോ എന്തോ ??? മലയാള സിനിമ ചില നക്ഷത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുമ്പോഴും സ്വന്തം അഭിനയം കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന ശ്രി ജഗതി ശ്രീകുമാറിന് എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.