Pages

Wednesday, June 6, 2012

നൊസ്റ്റാള്‍ജിയ



രാവിലെ അത്യാവശ്യം ഒന്ന് പുറത്തേക്കു ഇറങ്ങാന്‍ ബൈക്ക് എടുത്തപോള്‍ അന്തരീക്ഷം തണുത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടി, മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. .

സമയം എട്ടര കഴിഞ്ഞു കാണും. വീടിനു മുന്നിലൂടെ സ്കൂള്‍ ബസ്‌ കുട്ടികളുമായിട്ട്‌ പോകുന്നു . ചില്ലിട്ടു അടച്ച വണ്ടി എന്റെ മനസ് അപ്പോഴേക്കും പഴയ ഓര്‍മകളിലേക്ക് ചേക്കേറി. അന്ന് ബസില്‍ കണ്ണാടി ചില്ല് ജനാലക്കല്‍ ആയിരുന്നില്ല. ഷട്ടര്‍ മോഡല്‍ ജനാലകളും അല്ലേല്‍ ടാര്‍പായ അഴിച്ചു ഇട്ടു. ഓരോ ജനല്‍ പാളിയിലും അതിന്റെ പ്ലാസ്റ്റിക്‌ ചരട് ആണിയില്‍ തൂക്കി ഇടുന്ന രീതിയും. അന്ന് സ്കൂളില്‍ പോകുമ്പോള്‍ മിക്കവാറും രാവിലെ മഴ തന്നെ ആയിരിക്കും സ്കൂള്‍ തുറക്കുന്ന വേളയില്‍. ഇന്നും അതിനു മാറ്റം ഇല്ല. പക്ഷെ മാറ്റം വന്നിരിക്കുന്നു. കുട്ടികളുടെ ബാഗ്‌. അവര്‍ എടുക്കുന്ന ചുമട്. സ്കൂളില്‍ പോകുന്നത് ചുമട് ചുമക്കാന്‍ ആണോ എന്ന് ആരേലും ചോദിച്ചാല്‍ കുട്ടികള്‍ പരുങ്ങി പോകും . അത്രയ്ക്ക് ഉണ്ട്. അവരുടെ ബാഗ്‌. അന്ന് ഇത്ര ഒന്നും പുസ്തകം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്‌.


ആ മഴ തോര്‍ന്നു തുടങ്ങി അടുത്ത മഴയ്ക്ക് മുന്നേ എനിക്ക് ഓഫീസില്‍ എത്തണം ഞാന്‍ പോകട്ടെ 

No comments: