Pages

Monday, June 4, 2012

School Reopens

ഇന്ന് രാവിലെ ഞാന്‍ കൊല്ലം നഗരത്തിലൂടെ വെറുതെ ഒന്ന് ചുറ്റി. അങ്ങനെ ഇറങ്ങിയപോള്‍ ആണ് ഞാന്‍ അറിഞ്ഞത് ഇന്ന് ഒരു പുതുവത്സരം ആണ് എന്ന്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പ്രവേശനോത്സവം നടത്തുന്നു. എന്തിലും നല്ലത് കാണണം എന്നത് ശരിയാണ് പക്ഷെ ചിലത് നാം മറക്കാന്‍ പാടില്ല എന്ന് തോന്നുന്നു. മലയാളിക്ക് ഒരു കുഴപ്പം ഉണ്ട്. സംഭവിച്ചു കഴിഞ്ഞിട്ട് അഭിപ്രായം പറയും അത് അങ്ങനെ വേണം ആയിരുന്നു ഇങ്ങനെ ആകണം ആയിരുന്നു. എന്ന് ഒക്കെ. ഇത് ശരിയാണോ ?? സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ രക്ഷകര്‍ത്താക്കള്‍ അധ്യാപകര്‍ അത് പോലെ വിദ്യാര്തിക്കള്‍ എന്നിവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വാഹന ഗതാഗതതെ ആണ്. അപകടം ഉണ്ടായാല്‍ മാത്രം ആണ് നമ്മുടെ മാധ്യമപട ഉണരൂ. അതിനു മുന്‍പ് ഈ പറഞ്ഞ ആള്‍ക്കാരും ഗവണ്മെന്റ്ഉം പോലീസും സദാ ജഗരൂഗരയിരിക്കണം വാഹനത്തില്‍ യാത്ര ചെയുന്ന വിദ്യര്തിക്കളോട് അപമര്യാദആയി പെരുമാറുന്ന ബസ്‌ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ യാതൊരു വൈമനസ്യവും പോലിസ് കാണിക്കരുത് വിദ്യാര്തികള്‍ക്ക് വേണ്ടുന്ന സുരക്ഷ ഉറപ്പു വരുത്താന്‍ സമൂഹം കൂടതോടെ അവരോടൊപ്പം നില്‍ക്കണം. ഇവര്‍ ആണ് നാളത്തെ ജനത. അവര്‍ക്ക് നാം എന്നും കൂടെ ഉണ്ടാക്കണം.

No comments: