Pages

Sunday, June 10, 2012

'സത്യമേവ ജയതെ' - വിഷയത്തില്‍ പ്രതികരിക്കുക്ക

ഏഷ്യാനെറ്റ്‌ സംപ്രക്ഷേണം ചെയുന്ന ഒരു പരിപാടി അത് സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണം ചെയുന്നു നമ്മുടെ ദൂരദര്‍ശനും സംപ്രേക്ഷണം ചെയുന്നു. അത് ആണ് 'സത്യമേവ ജയതെ'. ചിലപ്പോള്‍ ഇത് പോസ്റ്റ്‌ ചെയുമ്പോള്‍ പലതരത്തിലും അംഗീകരിക്കാത്തവര്‍ ഉണ്ടാക്കും. പക്ഷെ എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ പറയുന്നു. സത്യം പുറത്തു കൊണ്ട് വരാന്‍ ആയി ഉള്ള ശ്രമങ്ങളെ അനുമോദിക്കാന്‍ എനിക്ക് താല്പര്യം ഉണ്ട്. പക്ഷെ ഇതിലെ കച്ചവട കണ്ണ് അത് അംഗീകരിക്കാന്‍ കഴിയില്ല എങ്കിലും മനസ്സില്‍ ആകാം അത് അല്ല. എന്റെ വിഷയം. ഞാന്‍ ഇഷ്ടപെടുന്ന ആരാധിക്കുന്ന ഒരു നടന്‍ ശ്രി അമീര്‍ ഖാന്‍ ഈ പരിപാടി ചെയുമ്പോള്‍ ആദ്യം എനിക്ക് സന്തോഷം തോന്നി. പക്ഷെ അവിടത്തെ ഒരു ചെറിയ വിഷയം എന്റെ മനസിനെ വല്ലാണ്ട് പിടിച്ചു കുലുക്കുന്നു. ഇത് എന്ത് ആണ് സംപ്രേക്ഷണം ചെയ്യാന്‍  ഉദേശിക്കുന്നെ ?? നമ്മുടെ രാജ്യത്തിന്‍റെ സത്യം എന്നാ നിലയ്ക്ക് ലോകത്ത് മുഴുവന്‍ എന്ത് ആണ് ഇന്ത്യ എന്ന് കാണിക്കാന്‍ ശ്രമിക്കുന്നതോ. ?? രാജ്യത്തെ പൌര സമൂഹം ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ പിടിയില്‍ എന്നാ സന്ദേശം നല്‍ക്കാന്‍ ആണോ ശ്രമിക്കുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ ചിന്തിക്കാം എന്നാ സമൂഹം ഇവിടെ നില നില്കുന്നു. ഇത് കാണുന്ന പലരും എന്ന് അല്ല എല്ലാവര്ക്കും അറിയാം ഇത് ഒക്കെ ഇവിടെ സംഭവിക്കുന്നു എന്ന്. എന്നിട്ടും എത്ര പേര്‍ക്ക് എതിരെ നടപടി എടുക്കണോ മാതൃകപരമായി ശിക്ഷ നടപടി സ്വീകരിക്കാനോ കഴിഞ്ഞു. പരിപാടിയുടെ റേറ്റിംഗ് കൂടാന്‍ ആയി പശ്ചാത്തല സംഗീതം. നമ്മുടെ ഒക്കെ ജീവിതത്തില്‍ എവിടെ ആണ് പശ്ചാത്തല സംഗീതം. സങ്കടത്തിന്റെ തീക്ഷണത വര്‍ധിപ്പിക്കാന്‍ ചെയുന്ന ഈ രീതികള്‍  മലയാളത്തില്‍ സുപരിചിതം ആണ്. ഏഷ്യാനെറ്റ്‌ സ്റ്റാര്‍ സിങ്ങര്‍, അമൃത കഥയല്ല ഇത് ജീവിത ചില ഉദാഹരണങ്ങള്‍. നോവ്‌ വിട്ടു കാശ് ആകാന്‍ ഉള്ള മാധ്യമ ധര്‍മം ചില സമയങ്ങളില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ എന്നാ മഹാരാജ്യത്തെ വികലം ആയി ചിത്രിക്കരിക്കാന്‍ മാത്രമെ സാധിക്കൂ. സത്യം പുറത്തു കൊണ്ട് വരുന്നതില്‍ ഇത് മാത്രം ആണോ നമുക്ക് ചെയ്യാന്‍ ഉള്ളത്. ഇങ്ങനെ ഉള്ളവരെ വെച്ച് മാധ്യമത്തിനു മുന്നില്‍ സഹതാപത്തിന് നിര്‍ത്താതെ അവരെ സഹായിക്കാന്‍ ശ്രമിക്കുക്കയാണ് എങ്കില്‍ അത് അല്ലെ നല്ല കാര്യം. സര്‍ക്കാരിനു വേണ്ടി ചെയ്യാന്‍ കഴിയുന്നത്‌ അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്ക്കേണ്ട സ്ഥലങ്ങളില്‍ പരിരക്ഷ നല്കുക്കയും നിയമത്തിനു മുന്നില്‍ കൊണ്ട് വരേണ്ടവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും അല്ലെ ചെയേണ്ടത്. ഇത്തരം സ്ഥാപനങ്ങളുടെ കാര്യങ്ങള്‍ കാണിച്ചു അവര്‍ക്ക് വേണ്ടി അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലെ കാണിക്കേണ്ടത്. പകരം എന്ത് ആണ് നടക്കുന്നത്. ആദ്യം സങ്കടം വിറ്റു റേറ്റിംഗ് കൂടുന്നു എന്നിട്ട് പ്രധിബന്ധങ്ങള്‍ തരണം ചെയുന്നതിന് അഭിനന്ദിക്കുന്നു. അവസാനം ഒരു പോസിറ്റീവ് നോട്ട് ആകി നിര്ത്തുന്നു. ഏറ്റവും ഒടുവില്‍ സംഭാവന അയകേണ്ട വിലാസവും മറ്റും പറയുന്നു. ഇതില്‍ അഭിപ്രായം പറയുക. വാ മൂടി കെട്ടിയ സമൂഹം അല്ല നമുക്ക് ആവശ്യം പ്രതികരിക്കേണ്ട ഒരു സമൂഹം ആണ് നമ്മുടെ ലക്‌ഷ്യം. അത് കൊണ്ട് തല്ലാന്‍ ആയാലും തലോടാന്‍ ആയാലും ഈ വിഷയത്തില്‍ പ്രതികരിക്കുക്ക

No comments: