എന്ത് ഒക്കെ ആയിരുന്നു പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് കേരളത്തിന് ഒന്നും നല്‍കിയില്ല പോലും. ഇങ്ങനെ ചോദിച്ചു വാങ്ങണം ആയിരുന്നോ ?? കൂട്ടി തന്നില്ലെ ഡീസല്‍ വില പിന്നെ ചെയാന്‍ പറ്റുന്നത് ഹോട്ടല്‍ വ്യവസായം പരിപോഷിപ്പിക്കാന്‍ പാചക വാതക സബ്സിഡി അങ്ങ് കുറച്ചു ഇതില്‍ കൂടുതല്‍ എന്ത് ആണ് കേരളത്തിന് നല്‍ക്കാന്‍ കഴിയുക.
ഇനി ഒരു പൊറാട്ട് നാടകം നടക്കും. കേരളത്തില്‍ ഡീസല്‍ വില വര്‍ധനവ് ആറു രൂപ ഇരുപത്തിയഞ്ഞു പൈസ ആണ്. ഈ ഇരുപത്തിയഞ്ഞു പൈസ വിപണിയില്‍ നിന്നെ പോയി എന്നിട്ടും കണക്കിന് ഉപയോഗിക്കാം. എന്ത് ആയാലും അത് ആണ് വര്‍ധനവ്. ഇന്ന് നമ്മുടെ മുഖ്യന്‍ ധന മുഖ്യന്‍ എല്ലാം കൂടി ഒരു പ്രസ്താവന നടത്തും അധിക ഭാരം ആയ ഒന്നേകാല്‍ രൂപ കുറക്കുന്നു എന്ന്. ഈ പൊറാട്ട് നാടകം അവര്‍ക്ക് നടത്താം പക്ഷെ പാചകവാതക വിഷയത്തില്‍ എന്ത് ആണ് നിലപാട്.
ഞങ്ങള്‍ വികസന വിരോധിക്കള്‍ അല്ല പക്ഷെ ഇത് പോലെ ഉള്ള ജനദ്രോഹപരമായ നടപടി വന്നാല്‍ കയ്യും കെട്ടി നോക്കിയിരുന്നാല്‍ നാളെ വാ മൂടി കെട്ടി ഇരിക്കാന്‍ നിര്‍ബന്ധിതര്‍ ആകും. അത് കൊണ്ട് പ്രതികരിക്കൂ പ്രതിഷെധികൂ പ്രതികരിക്കു
No comments:
Post a Comment