യു ഡി എഫ് യോഗം കഴിഞ്ഞു ഇറങ്ങിയ കുഞ്ഞാലി ഉമ്മന്‍ചാണ്ടി കൂടുക്കെട്ടു പ്രതിരോധിച്ചത് സഖാവ് വി എസ് ഉയര്‍ത്തിയെ ചോദ്യങ്ങളെ ആണ്. സ്വത സിദ്ധമായ ആഹ ആഹ ബാ ബാ ശൈലിയില്‍ ഉമ്മന്‍ ചാണ്ടി ഓരോന്ന് പറയുമ്പോള്‍ തോന്നും കഴിഞ്ഞ സര്‍ക്കാര്‍ നടത്തുന്ന പരിപാടി ആണ് എമെര്‍ജിംഗ് കേരള എന്ന്. ഇവിടെ എല്ലാം ചെയ്തത് എല്‍ ഡി എഫ് എന്ന് ആണ് ഇന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അതില്‍ സ്വയം കുഴിച്ച കുഴി എന്തെന്ന് മനസിലാക്കാന്‍ കഴിയാഞ്ഞിട്ടല്ല മറിച്ചു ആടിനെ പട്ടിയാക്കുന്ന ഒരു പറ്റം മാധ്യമ എമ്പോക്കികള്‍ കൂട്ടിനു ഉണ്ട് എന്നാ അഹങ്കാരം ആണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞത് മൂന്ന് പദ്ധതി എല്‍ ഡി എഫ് കൊണ്ട് വന്നു തീരുമാനം ആകിയത് ആണ്. പക്ഷെ ഉമ്മന്‍ ചാണ്ടി പറയാതെ ഇരുന്നത് അവ പൊതു മേഖലയില്‍ ആണ് കൊണ്ട് വരാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നത് ആണ്. അത് കൊണ്ട് തന്നെ നിക്ഷേപം എന്ന് പറഞ്ഞു സ്വകാര്യ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാണിക്കുന്ന വ്യഗ്രത കൂടുതല്‍ സംശയങ്ങള്‍ക് വഴിവെയ്ക്കുന്നു. അവിടെ ആണ് ഇടതു പക്ഷം തടസവാദങ്ങള്‍ ഉന്നയിക്കുന്നത്. അവയോടു ഉള്ള സര്‍ക്കാര്‍ സമീപനം ആണ് ഏറെ പരിതാപകരം. ഇവിടെ വെല്ലുവിളി നടത്താനോ ഒന്നും അല്ല ഈ ഘട്ടത്തില്‍ ചെയേണ്ടത് മറിച്ചു കാര്യങ്ങള്‍ സുതാര്യതയോടെ ജനങ്ങള്‍ക് മുന്നില്‍ അവതരിപ്പിക്കുക എന്നത് ആണ്. ഉമ്മന്‍ ചാണ്ടി പറയുന്നത് സുതാര്യത കൂടിപോയത് ആണ് വിഷയം എന്ന് ആണ് അപ്പോള്‍ ഇതിനെ ആണ് ഉമ്മന്‍ ചാണ്ടി സുതാര്യത എന്ന് വിളിക്കുന്നത് എങ്കില്‍ ഈ സുതാര്യത അല്ല സുതാര്യത കൊണ്ട് അര്‍ഥം വെയ്ക്കുന്നത് എന്ന് ഇനി എങ്കിലും ബഹുമാനപെട്ട മുഖ്യന്‍ മനസ്സില്‍ ആകണം. ഇതു ഒരു തരം പുകമറകള്‍ മാത്രം ആണ്. ഇവയില്‍ അടങ്ങിയിരിക്കുന്നത് എങ്ങനെ പി പി പി എന്ന് പേരിട്ടിരിക്കുന്ന സ്വകാര്യ നിക്ഷേപകര്‍ക്ക് പൈസ മുടക്ക് ഇല്ലാതെ ഭൂമി അന്യദീനപെടുത്താം എന്നത് ആണ്.
ഇവിടെ ആണ് കഴിഞ്ഞ രണ്ടു ദിവസം നമ്മുടെ വ്യവസായ മുഖ്യന്‍ പ്രധാനലീലവിലാസിനിയായ കുഞ്ഞാലി സാഹിബ് കൊടുത്ത അഭിമുഖങ്ങളുടെ യഥാര്‍ത്ഥ മുഖം മനസിലാക്കുന്നത്. എന്ത് ഒരു വിനയം ആയിരുന്നു കുഞ്ഞാലി സാഹിബിനു. എന്താ ഭവ്യത ആശ്ചര്യം തന്നെ. എന്നിട്ട് ഒരു പറച്ചിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന ഒരു നടപടിയും ഈ പദ്ധതി വഴി നടപാക്കില്ല. പിന്നെ എന്ത് ആണ് താങ്കള്‍ ഉദേശിക്കുന്നത്. കേരളത്തിന്റെ ഭൂമി ആണ് കേരളത്തിന്റെ ഏറ്റവും ഫല ഭുവിഷ്ടം ആയ പരിസ്ഥിതി. അത് കരിമണല്‍ ആയാലും മറ്റു എന്ത് ആയാലും. ഈ ഭൂമിയെ പൊന്നു വിളയിക്കുന്ന കാര്‍ഷിക ഉത്പാദന പ്രക്രിയക്കോ അവ ഉള്‍പ്പെടുത്തി അവ സംസ്കരിക്കുന്ന വ്യാവസായിക കേന്ദ്രം ആകാനോ ഒരു പദ്ധതിയും അവിഷ്കരിക്കാതെ നമ്മുടെ പരമ്പരാഗത വ്യാവസായിക ഉത്‌പാദനത്തെ വര്‍ധിപ്പിക്കാന്‍ ഒരു നടപടിയും ഈ പദ്ധതിയില്‍ ഇല്ലാതെ അവയ്ക്ക് ഒരു വിപണി കണ്ടെത്താന്‍ ശ്രമിക്കാതെ വെറും ഒരു കൂതരങ്ങു നടത്തുന്നത് എന്തിനു വേണ്ടി ?? ആര്‍ക്കു വേണ്ടി ?? ഇവ ചോദ്യചെയ്യപെടുമ്പോള്‍ ചന്ദ്രഹാസം മുഴക്കി ഇടതു പക്ഷത്തെയും അതിന്റെ അമരത്ത് ഇരികുന്നവരെയും ആക്ഷേപിക്കുന്നത് എന്തിനു വേണ്ടി.
ഇതിന്റെ ഇടയില്‍ ആണ് മാധ്യമ നാടകം. പൊതുജനശ്രദ്ധ മുഴുവന്‍ വലതു പക്ഷത്തെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോള്‍ വീണ്ടും ടി പി ചന്ദ്രശേഖരന്‍ വധവുമായി ഒരു മുന്നൊരുക്കം സി പി ഐ യെമിനെ ഒന്ന് താങ്ങിയെക്കാം എന്ന് വിചാരിച്ചു. ചീറ്റിപോയ പടക്കം പോലെ അത് പോയപ്പോള്‍ ഉച്ചക്ക് സഖാവ് വി എസ് പറഞ്ഞ പ്രസ്താവന എടുത്തു ആഘോഷിക്കാന്‍ ശ്രമിച്ചു വൈകുന്നേരം സഖാവ് വി എസ് അത് കൃത്യം ആയി മനസിലാക്കി കൊടുത്തപ്പോള്‍ ആ ഏറു പടക്കവും നനഞു കുതിര്‍ന്നു. സി പി ഐ എം ഏതൊരു അന്വേഷണത്തെയും ഭയപെടുന്ന പ്രസ്ഥാനം അല്ല. കേരള പോലിസ് അന്വേഷിച്ചപ്പോള്‍ അതിനെ ഒരു രീതിയിലും തടസപ്പെടുതിയില്ല. സഖാക്കളെ കള്ള കേസില്‍ കുടുക്കിയിട്ടും അതിനെ നിയമപരമായി സി പി ഐ എം നേരിടുന്നു. ഇനി സി ബി ഐ അന്വേഷണം വേണം എന്ന് പറഞ്ഞാലും അത് അന്വേഷിച്ചാലും അതിനെ തടയാന്‍ ഞങ്ങളില്ല. പക്ഷെ അന്വേഷണം യഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് വേണം അല്ലാതെ ആര്‍ എം പി പറഞ്ഞാല്‍ മാത്രം കേള്‍ക്കുന്ന പോലെ നടത്താന്‍ ആയിരിക്കരുത് സി ബി ഐ അന്വേഷണം. ഹൈ കോടതി ശിക്ഷിച്ചപോള്‍ മാത്രം മാറാട് കൂട്ടകൊല സി ബി ഐ അന്വേഷിക്കണം എന്ന് പറയാന്‍ എന്തെ ഗവണ്മെന്റ് തയ്യാര്‍ ആയതു . മുസ്ലിം ലിഗിനു ക്ഷീണം ആയപോള്‍ മന്ത്രി മുഖ്യനും ക്ഷീണം ആയോ ??? ആണും പെണ്ണും കേട്ട നിലപാട് അല്ലെ ഉമ്മന്‍ ചാണ്ടി താങ്കള്‍ എടുക്കുന്ന ഓരോ നിലപാടും. രണ്ടു തവണ സി ബി ഐ അന്വേഷണം ആവശ്യപെട്ടു കേന്ദ്രത്തിനു കഴിഞ്ഞ ഇടതു പക്ഷം കത്ത് എഴുതിയപ്പോള്‍ അത് തടഞ്ഞ നിങ്ങള്‍ ആണോ ഇന്ന് സി ബി ഐ അന്വേഷണം നടത്താന്‍ ആവശ്യപെടുന്നത്. അപ്പോള്‍ അത് ആരെയോ രക്ഷിക്കാന്‍ അല്ലെ. നിയമം ലീഗിന്റെ വഴിക്ക് പോകാത്തപ്പോള്‍ അതിനെ നിങ്ങളുടെ വഴിക്ക് കൊണ്ട് വരാന്‍ അല്ലെ നിങ്ങള്‍ ശ്രമിക്കുന്നത്. ഇത്രയും നാണം കേട്ട ഒരു മുഖ്യന്‍ കേരളത്തിന് വേറെ ഉണ്ടായിട്ടില്ല. ലിഗ് കണ്ണ് തുരുപ്പിച്ചു നോക്കിയാല്‍ മുള്ളുന്ന. ചില സഭക്കാര്‍ ഒന്ന് വിളിച്ചാല്‍ പേടിക്കുന്ന ഒരു മുഖ്യനും പിന്നെ ഒരു വ്യവസായ മുഖ്യനും പിന്നെ കക്കാന്‍ കാത്തിരിക്കുന്ന ഒരു ധന മുഖ്യനും.
ഉമ്മന്‍ ചാണ്ടി നിങ്ങള്ക്ക് നാണം ഉണ്ടോ ? കൊറിയ കമ്പനിക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയ ഒരു വൈദ്യുതി കരാര്‍ അഴിമതി ആണ് എന്ന് പറഞ്ഞിട്ട് ഇന്ന് കോടതി പറഞ്ഞില്ലെ അവര്‍ക്ക് തന്നെ നല്‍കണം എന്ന്. അതില്‍ സുതാര്യത ഇല്ല എന്ന് അല്ലെ അന്ന് ആക്ഷേപിച്ചത്. അതില്‍ താങ്കളോട് കാണിച്ച മര്യാദ അല്ലെ അന്നത്തെ മുഖ്യന്‍ ആ കരാര്‍ വേണ്ട എന്ന് തീരുമാനിച്ചത് . എന്നിട്ട് നിയമത്തിന്റെ വഴിയില്‍ കൊറിയന്‍ കമ്പനി അത് നേടി എടുത്തു. എവിടെ പോയി നിങ്ങളുടെ സുതാര്യത. ഇത് ആണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഉദ്ദേശിക്കുന്ന സുതാര്യത വെറും അഭിനയം ആണ്. ദിനം പ്രതി നാല്‍പതു കോടി രൂപ നഷ്ടം ഉണ്ടാക്കുന്നു എന്ന് ശ്രി ശ്രീധരനെ പോലെ ഒരു വ്യക്തി അഭിപ്രായപെട്ടത് രണ്ടു ദിനം മുന്നെ മാത്രം അല്ലെ. അതോടൊപ്പം പി പി പി പദ്ധതി ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കുറച്ചു എങ്കിലും ബോധം എന്നത് ഉണ്ടെങ്കില്‍ ആ പദ്ധതി കേന്ദ്ര സംസ്ഥാന പദ്ധതി ആയി നടപ്പില്‍ ആകാന്‍ ശ്രമിക്കുക.
ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കാന്‍ ശ്രമിക്കട്ടെ. വികസനത്തിന് ഇടതുപക്ഷം എതിര് ആയിരിക്കില്ല. പക്ഷെ നിങ്ങളുടെ ഇത്തരം നാടകങ്ങളെ അംഗീകരിച്ചു തരാന്‍ ഒരികലും ഇടതുപക്ഷത്തെ കൂട്ട് പിടിക്കരുത്. ഹരിത രാഷ്ട്രീയക്കാരോട് ഒരു കാര്യം. നിങ്ങളുടെ താത്പര്യങ്ങളെ അംഗീകരിക്കാന്‍ ഇനി ജനം തയ്യാറാകും എന്ന് വിചാരിക്കരുത്. നിങ്ങളും ഹരിത രാഷ്ട്രീയത്തിന്റെ പച്ചപ്പില്‍ അല്ല കറന്‍സി നോട്ടിന്റെ പച്ചപ്പില്‍ വീണു പോയോ എന്ന് ജനം സംശയിച്ചാല്‍ അവരെ നിങ്ങള്‍ കുറ്റപെടുത്തരുത്.
കള്ള നാണയങ്ങളെ തിരിച്ചറിയാന്‍, കപട സുതാര്യത പൊളിച്ചെഴുതാന്‍. പൊതുജനം പ്രതികരിക്കുക. പ്രതിഷേധിക്കുക.
No comments:
Post a Comment