Pages

Tuesday, September 4, 2012

നേരോടെ ഉള്ള മാധ്യമ അധാര്‍മികത


ചില വസ്തുതകള്‍ കാണാതെ പോകുമ്പോള്‍ അല്ലെങ്കില്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഉള്ള പുതിയ മാര്‍ഗം. ചര്‍ച്ച വിഷയം പറഞ്ഞു പഴകിയതു ആണെങ്കിലും വിവാദം സി പി ഐ എമില്‍ മാത്രം മതി. സി പി ഐ എം എന്നാ പ്രസ്ഥാനം ഇന്ന് ഇല്ലായിരുന്നു എങ്കില്‍ ഇവര്‍ കഷ്ടപ്പെട്ട് പോയേനെ ?? സി പി ഐ എം പ്രതികരണം നടത്തിയാല്‍ അത് ഒരു വിഷയം അല്ല. വി ഡി സതീശനും കൂട്ടരും അത് ബ്ലോഗ്‌ ഇട്ടാല്‍ അത് വിഷയം ആണ്. സി പി ഐ എം സമരം ചെയ്‌താല്‍ അത് വിഷയം അല്ല. ആ സമരത്തില്‍ ഒരു പ്രകോപനം സൃഷ്ടിച്ചു ഏതേലും ഒരു കല്ല്‌ വീണാല്‍ ആ കല്ല്‌ ഒരു വിഷയം. സി പി ഐ എം ഭക്ഷ്യധാന്യ വിഷയം മുന്‍നിര്‍ത്തി ഒരു പ്രക്ഷോഭം സംഘടിപിച്ചപോള്‍ അത് അല്ല വിഷയം അതിലെ കാര്യം അല്ല മാധ്യമ വിഷയം ആ സമരം വഴിതടയല്‍ ആയതു ആണ് വിഷയം.  മാധ്യമഅധാര്‍മികത തുടങ്ങിയിട്ട് കുറെ ആയി.  ഇപ്പോള്‍ തന്നെ നോക്കാം. ഒരു പദ്ധതി ഏകദേശം കൊണ്ട് വരാന്‍ നില്കുന്നു. കേരളം വില്പനയ്ക്ക് എന്നാ ബോര്‍ഡ്‌ തൂകി ഇട്ടിരിക്കുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അത് ചാനല്‍ വിഷയം അല്ല. കാരണം സി പി ഐ എം ആ പദ്ധതിക്ക് എതിര് ആണ് അത് കൊണ്ട് നമ്മള്‍ പദ്ധതിയെ അനുകൂലിക്കാം. ഈ മനസ്ഥിതി ആണ് മാധ്യമങ്ങള്‍ക്. ഇന്ന് തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു റിപ്പോര്‍ട്ട്‌ അവതരിപിച്ചു കണ്ടാല്‍ ഞെട്ടി പോയി കാരണം ഞാന്‍ വിചാരിച്ചു അവതരണ ശൈലി കണ്ടപ്പോള്‍ അത് എന്തോ INKEL  എന്നാ സ്ഥാപനം സ്വകാര്യ സ്ഥാപനം ആണ് എന്ന് തോന്നി. അത് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തോ മറിച്ചു വിറ്റ പോലെ തോന്നി. എല്‍ ഡി എഫ് സര്‍ക്കാര്‍ അവിടെ കൊണ്ട് വരാന്‍ ഇരുന്ന പദ്ധതികള്‍ അവിടെ സ്വകാര്യ വിദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ആയിരുനില്ല. INKEL എന്നാ സ്ഥാപനം പൊതുമേഖലയില്‍ ആണ് സ്ഥാപിച്ചത്. അത് ഭൂമി വിറ്റ് തുലക്കാന്‍ വേണ്ടി ഉണ്ടാക്കിയത് അല്ല. മാധ്യമങ്ങള്‍ അവരുടെ ഉദേശം മാത്രം പറയുന്നു. വിവരം ഇല്ലായ്മ എന്നത് ഒരു അഹങ്കാരം ആയി തലയില്‍ കൊണ്ട് നടക്കുന്ന ചില മാധ്യമ  പ്രവര്‍ത്തക്കര്‍ ചിലരോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. ഇന്ന് ആര്‍ എം പി എന്നാ സംഘടന സി ബി ഐ അന്വേഷണം വേണം എന്ന് പറയുന്നു. ആയികൊട്ടെ അതിലും വലിയ ഒരു വിഷയം നടന്നു സി ബി ഐ അന്വേഷണം നടത്താതെ ഇരിക്കുന്ന ഒരു കേസ് ഉണ്ട് . സുധാകരന്റെ അത് ആര്‍കും ചര്‍ച്ച ചെയേണ്ട. കാസര്ഗോഡ് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച അന്വേഷണം ജുഡീഷ്യല്‍ അന്വേഷണം അത് അന്വേഷിക്കേണ്ട. വര്‍ഗീയ കലാപ ശ്രമങ്ങള്‍ മലബാര്‍ മേഖലയില്‍ നടക്കുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ നാള്‍ ആയി അത് അന്വേഷിക്കേണ്ട. നിങ്ങള്ക് സി പി ഐ എംനെ തകര്‍ക്കാന്‍ എന്തേലും ഉണ്ടായാല്‍ മതി. അത് നടന്നോട്ടെ

 ഇതിലും വലിയ വിഷയങ്ങള്‍ ഉണ്ടാക്കി സി പി ഐ എം എന്നാ പ്രസ്ഥാനത്തെ ഒതുക്കാം എന്ന് വിചാരിക്കുന്ന ഉമ്മന്‍ ചാണ്ടിയോടും കൂടരോടും അവര്‍ക്ക് കുഴല്‍ ഊതുന്ന മാധ്യമ പടയോടും അവരുടെ സകല സ്ഥാപിത താത്പര്യ കാരോടും, സി ഐ ഐ എം എന്ന പ്രസ്ഥാനം നിങ്ങള്‍ വിചാരിക്കുന്ന പോലെ തകര്‍ക്കാം എന്ന് ആണ് വിശ്വാസം എങ്കില്‍ അത് നിങ്ങള്‍ മൂഡ സ്വര്‍ഗത്തില്‍ മാത്രം ആണ് എന്നെ പറയാന്‍ ഉള്ളു

No comments: