Pages

Thursday, March 29, 2012

തൃശൂര്‍ പൂരം - പൂരത്തിന്റെ ചൈതന്യം നഷ്ടപ്പെടുത്തരുത് .



കാല കാലം ആയി തൃശൂര്‍ പൂരത്തിന് പന്തല്‍ ഒരുക്കുന്നത് തൃശൂര്‍ റൌണ്ടില്‍ ആണ്. ഇത് വരെ ഇവിടെ ഒരു വിഷയവും ഉണ്ടായിട്ടില്ല. അനാവശ്യം ആയി കോടതി വിധി വരുന്നത് തൃശൂര്‍ പൂരം പോലെ ഉള്ള പൂരങ്ങളുടെ പകിട്ട് കുറയ്ക്കാന്‍ കാരണം ആകും. ഇത്തരം വീക്ഷണങ്ങള്‍ കോടതിയില്‍ നിന്ന് ഉണ്ടായാല്‍ തീര്‍ത്തും നിരാശാജനകം ആണ്. ഒരിടത്ത് മത ശക്തികള്‍ക്കു പ്രീണനം നടത്തുന്ന ഗവണ്മെന്റ്. മറ്റൊരിടത്ത് മതത്തെ പോറല്‍ ഏല്‍പ്പിക്കാന്‍ ഇത് പോലെ ഉള്ള തീരുമാനങ്ങള്‍. ഇവിടെ ഒരു സംസ്കാരം ഉണ്ട് അതിനെ ആണ് നിങ്ങള്‍ നോവിക്കുന്നത്. ഇത് ശരിയല്ല. പൂരങ്ങളും തെയ്യങ്ങളും ഉത്സവങ്ങളും എല്ലാം ഈ നാടിന്റെ ചൈതന്യം ആണ്. അവയാണ് ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് ആകിയത്. അത് മറക്കാതെ ഇരുന്നാല്‍ കൊള്ളാം.

No comments: