കേരള ജനതയ്ക്ക് ഒരു നിലവാരം ഉണ്ടായിരുന്നു. അത് മാനുഷിക മുല്യങ്ങളുടെത് ആയിരുന്നു. എന്നാല്‍ അത് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാന്‍. അരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് ഇന്ന് കേരള ജനതയെ നയിക്കുന്നവ. മത മൌലിക സംഘടനകള്‍ . ജാതി പ്രസ്ഥാനങ്ങള്‍ എന്നിവ ഇന്ന് കേരളം ഭരിക്കുന്ന ഒരു നിലപാട് ആണ് കേരളത്തില്‍ ഉള്ളത്. തിരെഞ്ഞെടുപ്പ് ആക്കുമ്പോള്‍ അരമന കേറി ഇറങ്ങുന്ന രീതി. ന്യൂനപക്ഷ പ്രീണനം ഇത് എല്ലാം നാടിനെ നശിപ്പിക്കാന്‍ മാത്രമെ സഹായിച്ചുള്ളൂ എന്നാ തിരിച്ചു അറിവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇത് വേറെ ലഭിച്ചിട്ടില്ല എന്ന് വേണം കരുതാന്‍.
അത് പോലെ ഇന്ന് ഒരു സര്‍ക്കാര്‍ ചീഫ് വിപ്പ് ഒരു അഭിപ്രായം പറയുന്നത് കണ്ടു. മുസ്ലിം സമുദായത്തിന് മന്ത്രി മാരുടെ എണ്ണം തികഞ്ഞിട്ടില്ല എന്ന്. ഇവിടെ ഓരോ ജാതിക്കും മതത്തിനും മന്ത്രിയെ നല്‍ക്കാന്‍ ആണ് സര്‍ക്കാര്‍ പോലും നീങ്ങുന്നത്. ഇത് അഭിലഷണീയം അല്ല.
മദ്യം ഇന്ന് കേരളത്തിന്റെ ഔദ്യോഗിക പാനീയം ആയി മാറി കഴിഞ്ഞു. ഏതു ഒരു പരിപാടി നടന്നാലും മദ്യം വിളമ്പുന്ന സമ്പ്രദായം ഇന്ന് നിലവില്‍ വന്നിരിക്കുന്നു. മരണം ആയാലും ജനനം ആയാലും അല്ല കല്യാണം നിശ്ചയം എന്ന് വേണ്ട ഏതിനും ഇന്ന് മദ്യ ഉപഭോഗം വര്‍ധിച്ചിരിക്കുന്നു. ഒന്നെങ്കില്‍ സങ്കടം തീര്‍ക്കാന്‍ അല്ലെങ്കില്‍ സന്തോഷിക്കാന്‍. ആണ്‍ കുട്ടി ജനിച്ചാല്‍ വോഡ്ക പെണ്‍കുട്ടി ജനിച്ചാല്‍ വിസ്കി എന്നാ നിലയിലേക്ക് നാം തരാം താണു. ഇത് ഒക്കെ എവിടെ നിന്ന് വരുന്നു എന്നാ ചോദ്യം ആരും ഉന്നയിക്കില്ല, ഇതിനു എതിരെ ശബ്ധിച്ചാല്‍ അവര്‍ കൊള്ളരുതാത്തവര്‍. ഉത്സവ ദിവസങ്ങളില്‍ ബീവരെജ് നിന്ന് ദിനം പ്രതി കോടികളുടെ വില്പന ആണ് നടക്കുന്നത്.
അത് പോലെ ആണ് ഇന്ന് കുറെ ആരാധക വൃന്ദം. എന്ത് തോന്യാസം കാണിക്കാനും ലൈസെന്സ് ഉണ്ട് എന്ന് കരുതുന്ന ചില വില കുറഞ്ഞ ആരാധകര്‍. അത് പോലെ തന്നെ നമ്മുടെ വീടുകളിലെ അമ്മമാരെയും കുട്ടികളെയും ഒരു പോലെ നശിപിക്കുന്ന സീരിയല്‍ റിയാലിറ്റി ഷോ. ഇവ രണ്ടും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പലര്‍ക്കും ഇഷ്ടപെടാതവ ആണ് ഞാന്‍ ഇവിടെ എഴുതിയത്. എന്നാല്‍ എന്റെ കാഴ്ചപാട് ഞാന്‍ അല്ലാതെ വേറെ ആര് എഴുതണം.
നമുക്ക് ഒരു പൈതൃകം ഉണ്ട്. എല്ലാം പാശ്ചാത്യവത്കരിക്കുമ്പോള്‍ അവിടെ ഉള്ള നല്ലതിന്റെ പുറംതള്ളി നാം സ്വീകരിചിരിക്കുന്നവ അവയിലെ തിന്മകളെ മാത്രം ആണ്. പിന്നെ അവസാനം എന്തേലും സംഭവിക്കുമ്പോള്‍ ഒരു വിലാപം തേങ്ങല്‍ മുല്യച്ചുധി എന്നാ ചില ജല്‍പ്പനങ്ങള്‍.
ഇനി എന്ന് നാം മാറും എന്ന ചിന്ത ഒന്നുമില്ല. മോഡേണ്‍ സംസ്കാരം എന്ന് പറയുന്നവ നമ്മെ എവിടെ കൊണ്ട് എത്തിക്കുന്നുവോ അവിടെ നാം എത്തി ചേരും അവസാനം ഒരു ഏറ്റു പറച്ചിലും കാണും അത്ര തന്നെ
എന്റെ ഒരു വിശ്വാസത്തില്‍ ഇതിനു കാരണം ഇവിടത്തെ രാഷ്ട്രീയ സംഘടനകളിലെ മുല്യച്ചുതിയാണ് എന്നാണ്. പലതും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു. ചിലത് പുരോഗമന ആശയം എന്ന് വിളിച്ചു. നാളെ നിങ്ങള്‍ വിലപിക്കും പലതും കാണുമ്പോള്‍ എന്നിട്ട് ശക്തം ആയി അതിനു എതിരെ പോരാടും എന്ന് നിലവിളിക്കും അന്ന് അത് കേള്‍ക്കാന്‍ ആരും ഉണ്ടായി എന്ന് വരില്ല. ഓര്‍മ്മകള്‍ വേണം
No comments:
Post a Comment