തടി കൂടുന്നതിന്റെ കാരണം ബൈക്കില്‍ നിന്ന് ഇറങ്ങാത്തത് ആണ് എന്ന ആക്ഷേപം കുറെ നാള്‍ ആയി കേള്‍ക്കുന്നു. അങ്ങനെ ഇന്ന് ഞാന്‍ കുറെ നാളുകള്‍ക്കു ശേഷം ബസ് യാത്ര നടത്തി.
നല്ല രസം ഉള്ള യാത്ര ആ യാത്ര വിവരണം ഒരു കഥയായി എങ്ങനെ എഴുതാം എന്ന് എനിക്ക് അറിയത്തില്ല. കാരണം എനിക്ക് അത്ര വശം അല്ലാത്ത ഒന്ന് ആണ് ഈ സാഹിത്യം. പിന്നെ കണ്ടതും മറ്റും എന്റെ രീതിയില്‍ ഞാന്‍ എഴുതാം.
യാത്രയില്‍ ഉടനീളം പ്രതേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ എന്നെ കുറച്ചു കാലം പിന്നിലേക്ക് നയിച്ച ഒരു സംഭവം ആണ് ഞാന്‍ ആദ്യം കണ്ടത്. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ എന്‍ക്വയറി എന്ന ബോര്‍ഡിന് സമീപം ആണ് ഞാന്‍ ആദ്യം എത്തിയത്. എന്ത് ആയാലും അവിടെ തിരക്ക് ഉണ്ടായിരുന്നില്ല ചോദിച്ചപോള്‍ തന്നെ ഉത്തരം വന്നു "ദാ മുന്നില്‍ കിടക്കുന്ന ആ ഓര്‍ഡിനറി ആ വഴിക്ക് ആണ്." ഞാന്‍ ആ വാഹനത്തില്‍ കേറി ഇന്ന് ഉള്ള പഴയ ഓര്‍ഡിനറി ബസ്. ഉള്ളതില്‍ പഴയത് അത് ആണ് എന്ന് തോന്നുന്നു. എന്റെ ശരീരത്തിന്റെ തൂക്കം കൊണ്ട് ആണോ അതോ ബസ് പഴയത് ആയത് കൊണ്ട് ആണോ ബസിന്റെ പ്ലാട്ഫോര്മില്‍ ചവിട്ടിയപോള്‍ ഒരു കുഞ്ഞു ഇളക്കം. എന്തിനു ബസിനെ കുറ്റം പറയണം എന്റെ ഭാരം തന്നെയാകും കാരണം.
ഞാന്‍ കേറുമ്പോള്‍ ആ ബസില്‍ ആകെ മൂന്ന് പേര്‍ മാത്രം ആണ് ഉണ്ടായിരുന്നത്. ഡ്രൈവറോ കണ്ടുക്ടരോ അവിടെ എങ്ങും ഇല്ല. ഞാന്‍ കുറച്ചു സെക്കന്റ് എന്തോ ആലോചിച്ചു നിന്നു. ആര്‍ക്കറിയാം എന്താ ആലോചിച്ചത് എന്ന്. എന്ത് ആയാലും കൊള്ളാം ഞാന്‍ ബസ്സിന്‍ ഉള്ളില്ലേക്ക് കയറി. സീറ്റ് എല്ലാം കാലി. എവിടെ ഇരിക്കണം അത് ആയിരുന്നു ആദ്യ ചിന്ത. കണ്ടുക്ടരുടെ സീറ്റ് അവിടെ കാലി ഉണ്ട്. പക്ഷെ ഇനി കണ്ടക്ടര്‍ എങ്ങാനും പെണ്ണ് ആണെങ്കിലോ ? പണി പാളും. അത് കൊണ്ട് അതിനു മുന്നത്തെ സീറ്റില്‍ ഇരുന്നു.
വ്യായാമം ചെയ്യാത്ത ശരീരം അല്ലെ അധികം നടക്കാന്‍ വയ്യാത്തത് കൊണ്ട് അല്ല കുറച്ചു നേരം കാല്‍ രണ്ടും വയറിനോട് ചേര്‍ന്ന് ഇരിക്കാന്‍ തന്നെ ആണ് ആ സീറ്റില്‍ കേറിയെ. അവിടെ ആണ് പിന്‍ വശം ടയര് വരിക. അപ്പോള്‍ അതിന്റെ മുകള്‍ ഭാഗത്ത് ഒരു ഒടിവ് ഉണ്ട് അകത്തേക്ക് പ്ലാട്ഫോര്‍മിനു അവിടെ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. കാല്‍ രണ്ടും എടുത്തു ചേര്‍ത്ത് വെയ്ക്കേണ്ട ഒരു ബുദ്ധിമുട്ട് അനുഭവിച്ചു. അപ്പോള്‍ അറിയാതെ ഒന്ന് ആലോചിച്ചു ഏകദേശം ആറു അടി പൊക്കം ഉണ്ട്. മിക്കവാറും സീറ്റ് എല്ലാം കാലി എന്തിനു ഞാന്‍ ഇവിടെ ഇരിക്കണം. മുന്നോട്ടു എവിടെ വേണമെങ്കിലും ഇരിക്കാം. വേണ്ട ഇവിടെ മതി. എന്റെ ചിന്തകള്‍ ഇങ്ങനെ മാറി മറിഞ്ഞു. അപോഴെക്കും ബസ്സിലേക്ക് ആളുക്കള്‍ എത്തി തുടങ്ങി.
ബസ്സില്‍ ഇപ്പോള്‍ ഏകദേശം മുന്‍വശത്തെ സീറ്റുകള്‍ നിറഞ്ഞു തുടങ്ങുന്നു. അഞ്ചു മിനിറ്റോളം ആയി എന്റെ ക്ഷമ എന്നെ പരീക്ഷിക്കാന്‍ തുടങ്ങുന്നു. ഈ സീറ്റില്‍ കേറി കാലും മടക്കി ഇരിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ആണ്. ഞാന്‍ പുറത്തേക്കു തലയിട്ടു. അവിടെ ബസ് കത്ത് നില്‍ക്കുന്ന യാത്രകാരായ കുറെ യുവാക്കള്‍ അപോഴെക്കും എന്റെ കാഴ്ച മറച്ചു ഒരു ബസ് അങ്ങോട്ടേക്ക് വന്നു. അതില്‍ നിന്നു കുറെ അധികം കുട്ടികള്‍ ഇറങ്ങുന്നു. കുട്ടികള്‍ എന്ന് പറയുമ്പോള്‍ കോളേജ് ആസ്വദിക്കുന്ന കാമ്പസിന്റെ വസന്തം ആഘോഷിക്കുന്ന യുവതി യുവാക്കള്‍ അവര്‍ എങ്ങോട്ടോ തിരക്ക് പിടിച്ചു പോക്കുന്നു. ചിലര്‍ എന്തോ വായിച്ചു പുസ്തകം തുറന്നു പിടിച്ചു പ്രാര്‍ത്ഥിച്ചു പോക്കുന്നു. ഇവരുടെ രീതി കാണുമ്പോള്‍ ഏതോ ഒരു പരീക്ഷ അവര്‍ക്ക് ഇന്ന് ഉണ്ട് എന്ന് എനിക്ക് തോന്നി. ആകട്ടെ എത്ര പരീക്ഷകള്‍ എഴുതി ആണ് ഞാന്‍ ഒക്കെ എന്റെ ബിരുദ പഠനം പൂര്ത്തിയാക്കിയെ അവരും എഴുതട്ടെ പരീക്ഷ വിജയീ ഭവ ഞാന്‍ മനസ്സില്‍ അവര്‍ക്ക് എല്ലാവര്ക്കും വിജയം ആശംസിച്ചു....
ആ ബസ് മുന്നോട് എടുത്തു ഇപ്പോള്‍ എനിക്ക് വീണ്ടും ബസ് കാത്തു നില്‍ക്കുന്നവരെ കാണാം. ഒരു വശത്തേക്ക് നോക്കുമ്പോള്‍ ഒരു കുട പിടിച്ചു നില്‍ക്കുന്ന ഒരു ആണ്‍ കുട്ടി ഞാന്‍ ഒന്ന് ഞെട്ടി ആണ്‍ പിള്ളേര് മാറി പോയോ ??? വിശ്വസിക്കാന്‍ പ്രയാസം. പക്ഷെ ഒരു കാര്യം അപ്പോള്‍ ആണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. അവനു കൂട്ട് ആയി ഒരു പെണ്‍കൊടി കൂടെ ഉണ്ട്. അതിന്റെത് ആകാം ആ കുട. ആ ബസില്‍ വന്നു ഇറങ്ങിയത് ആകാം. അത് വരെ അവിടെ ആരും ഇല്ലായിരുന്നു. എന്ത് ആയാലും കൊള്ളാം. സൂര്യന്‍ ഉദിച്ചു വന്നു തുടങ്ങിയെ ഉള്ളു പക്ഷെ ഉഷ്ണം നല്ല രീതിയില്‍ ഉണ്ട്. അതിന്റെ വിയര്‍പ്പിനാല്‍ ആകാം ഇടയ്ക്കു ഇടയ്ക്കു അവന്‍ തൂവാല കൊണ്ട് മുഖം തുടക്കുന്നു. കുറച്ചു നേരം അങ്ങനെ നോകിയപോള്‍ ആണ്. ഇത് ഒരെണ്ണം അല്ല കുറച്ചു ജോടികള്‍ തന്നെ ഉണ്ട് എന്ന് മനസിലായത്. കാലഘട്ടം മാറിയത് ആണോ അതോ ഇത് പോലെ ഒക്കെ ആയിരുന്നോ മുന്നേയും ??
എന്റെ ശ്രദ്ധ ബസ് ജീവനക്കാരില്‍ നിന്നു മാറിപോയിരിക്കുന്നു. ആ ജോടികള്‍ പലരും നാളെ ഏതേലും മൊബൈല്‍ വീഡിയോയില്‍ വരുമോ ? ഇന്നത്തെ കാലം അങ്ങനെ ആണ്. എന്റെ മനോവ്യാപാരം എതിര്‍ ദിശയിലേക്കു ആണ് എന്നെ നയിച്ചത്. പെട്ടെന്ന് എന്റെ മനസ് മാറി അവര്‍ നല്ല സൌഹൃദത്തിന്റെ പ്രതീകങ്ങള്‍ ആയി മാറട്ടെ എന്ന് എന്റെ മനസ് പറഞ്ഞു. അത് പ്രേമം ആയാലും വേണ്ടില്ല. ഒരുമിച്ചു തന്നെ ജീവിച്ചാല്‍ മതി. നമുക്കോ കഴിഞ്ഞില്ല ഇവര്‍ക്കെന്ക്കിലും കഴിയട്ടെ,
എന്റെ കണ്ണ് പെട്ടന്ന് ബസിലേക്ക് തിരിക്കെ വന്നു. ബസ് ഇപ്പോള്‍ നിറഞ്ഞിരിക്കുന്നു. ഏകദേശം നല്ല തിരക്ക് ഉണ്ട്. എന്നിട്ടും അവര്‍ എത്തിയില്ല. ഇവര്‍ എവിടെ പോയി കാത്തിരിക്കാം ഞാന്‍ മാത്രം അല്ലെല്ലോ ഈ ബസ്സില്‍. ബസിനു പുറത്തേക്കു നോക്കുമ്പോള്‍ ഞാന്‍ പോക്കുന്ന റൂട്ടില്‍ ഒരു ഫാസ്റ്റ് വന്നിരിക്കുന്നു. ഇതില്‍ നിന്നു കുറെ പേര് ഇറങ്ങി അതിലേക്കു പോയി. മിക്കവാറും എല്ലാവര്ക്കും ഇരിക്കാനും കിട്ടി. അത് അവിടം വിട്ടു പോയി. ഒരു നേരം ഞാന്‍ മനസില്‍ അസഭ്യം ചിന്തിച്ചു. ബസ് ജീവനക്കാര്‍ക്ക് വേറേ പണിക്കു പോയ്ക്കൂടെ എന്ന് പോലും കരുതി. അപ്പോള്‍ ദാ വരുന്നു നമ്മുടെ ചേട്ടായിമാര്‍ കാക്കി ഷര്‍ട്ടും പാന്റ്സും ഒരാളുടെ കയ്യില്‍ ഇലേക്ട്രോണിക് ടിക്കറ്റ് മെഷീന്‍ ആള്‍ ആയിരിക്കും കണ്ടക്ടര്‍. തന്നെ അദ്ദേഹം തന്നെ. ഒരു കുഞ്ഞു പുഞ്ചിരിയുമായി വന്നു വന്നപാടെ ഒരു ഡബിള്‍ ബെല്‍. ഡ്രൈവര്‍ സീറ്റില്‍ പോലും ഇരുന്നില്ല തന്റെ കടമ അദ്ദേഹം നിര്‍വഹിച്ചു . എനിട്ട് ജോലിയിലേക്ക് കടന്നു ടിക്കറ്റ് ടിക്കറ്റ് .....
ഡ്രൈവര്‍ ചെന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പഴകം അറിയിക്കാന്‍ എന്ന വണ്ണം ബസ് കുറച്ചു ഒന്ന് ചീറി... പിന്നെ ഉഷാര്‍ ആയി. ഹാവൂ അപ്പോള്‍ ഇനി യാത്ര ആകാം. ഏകദേശം ഒരു മണികൂര്‍ നീണ്ട യാത്ര. ഒരു മണിക്കൂറില്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്ന് തന്നെ വേണം പറയാന്‍. ആ സീറ്റില്‍ കാല്‍ മടക്കി ഞാന്‍ ഇരുന്നു. വേദന ഇടയ്ക്കു വെച്ച് തോന്നി പക്ഷെ അവസാനം ഇറങ്ങാന്‍ നേരത്ത് പ്രതേകിച്ചു ഒരു വേദനയും ഉണ്ടായില്ല.
യാത്ര നല്ല രസം ആയിരുന്നു. ഞാന്‍ പോലും അറിഞ്ഞില്ല സമയം പോയത്. എന്നും ബൈക്കില്‍ മാത്രം യാത്ര എന്നാല്‍ ഇത് ഒരു വേറിട്ട യാത്ര അനുഭവം. റോഡിന്റെ ഒരു വശം മാത്രം എന്നാല്‍ അതിനും ഒരു സുഖം ഉണ്ട്. കേറാനും ഇറങ്ങാനും കാത്തുനില്‍ക്കുന്നവരും കൈകാണിക്കുന്നവരും എല്ലാം. ഇറങ്ങാന്‍ സമയം എടുക്കുമ്പോള്‍ ബസ്സിന്‍ ഉള്ളില്‍ ഇരിക്കുന്നവര്‍ ദേഷ്യത്തോടെയും സഹതാപത്തോടെയും നോക്കുന്നത്.
ഒരു ജങ്ങ്ഷന്‍ അവിടെ കടക്കണം എങ്കില്‍ വഴിമാറി പോക്കന്‍ ദിശാസൂചിക വെച്ചിരിക്കുന്നു. ഏതോ ഒരു പഴയ അമ്പലം. പ്രമാണിത്തതോടെ അത് തലയുയര്‍ത്തി നില്കുന്നു. അത് ആണ് പ്രമാണിത്വം.

1 comment:
): poratteda..ingane..vidandaa..
thudaraam
Post a Comment