Pages

Sunday, May 20, 2012

സി പി ഐ എം നേരിടുന്ന വെല്ലുവിളി


സഖാക്കളെ,

   സഖാവ് വി എസ് അച്യുതാനന്ദന്‍ അയച്ച എന്ന് പറയപെടുന്ന ഒരു കത്ത് എടുത്തു പിടിച്ചു മാധ്യമപ്രവര്‍ത്തകര്‍ സി പി ഐ യെമന് എതിരെ വീണ്ടും പോരിനു ഇറങ്ങിയിരിക്കുക്കയാണ്. ഇന്നലെ കണ്ട ജനസാഗരം ഭയന്നിട്ട് പുതിയ അടവുമായി പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടി നേതൃത്വത്തെയും പ്രതികൂട്ടില്‍ ആക്കാന്‍ ആണ് ഇവരുടെ ഗൂഡനീക്കം ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ട അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു. അതിനു തിരി കൊളുത്തുന്ന പാര്‍ട്ടിയില്‍ തന്നെ ഉള്ള വ്യക്തിക്കള്‍ അത് എത്ര കൂടിയ സഖാവ് ആയാലും പാര്‍ട്ടി അച്ചടക്ക നടപടി സ്വീക്കരിക്കണം. പാര്‍ട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇത്ഒരു അവസരം ആയി കാണുന്ന ചില ശക്തിക്കള്‍ പാര്‍ട്ടിയില്‍ ഇന്ന് നിലനില്‍ക്കുന്നു. സഖാവ് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാത്തത് ആണ് ഈ അവരെ ചൊടിപ്പിച്ചിരിക്കുന്നത്.
പാര്‍ടിക്ക് എതിരെ മാധ്യമങ്ങള്‍ ഇത് ആദ്യം ആയി അല്ല പോരാട്ടത്തിന് ഇറങ്ങുന്നത്. ഇതിനെ നേരിടാന്‍ ഉള്ള കരുത്ത് ഇന്നലെ തന്നെ കണ്ടത് ആണ്. പാര്‍ട്ടി സഖാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ടു പോകും എന്നാ നിലയ്ക്ക് വാര്‍ത്ത‍ കൊണ്ട് വന്ന പത്രമാധ്യമ സുഹൃത്തുക്കള്‍ അത് ഏശിയില്ല എന്ന് കണ്ടപ്പോള്‍ പുത്തന്‍ അടവുക്കളും ആയി രംഗത്ത് ഇറങ്ങിയിരിക്കുന്നു.
സഖാവ് വി എസ് ഒന്ന് ആലോചിച്ചാല്‍ കൊള്ളാം. ഇത്തരം കാര്യങ്ങള്‍ സഖാവിന്‍റെ അറിവോടെ ആണ് ഇറങ്ങിയിരിക്കുന്നത് എങ്കില്‍ അത് തീര്‍ച്ചയായും ശരിയായ നടപടി അല്ല. ഒന്നെങ്കില്‍ പുറത്തു വന്ന വാര്‍ത്ത‍ അത് നിഷേധിക്കാന്‍ അദ്ദേഹം തയ്യാര്‍ ആകണം. അല്ലേല്‍ സഖാവ് ഈ കത്ത് മാധ്യമങ്ങള്‍ അറിയാന്‍ ഇടയായ സാഹചര്യം പരിശോധിക്കണം. ഒന്ന് കൂടി ഇവിടെ ഉള്ള ചില സി പി ഐ എം വിരോധിക്കളോട് പറയാന്‍ ഉള്ളത്. തോറ്റാലും ശരി പാര്‍ട്ടി വിരുദ്ധനടപടി ആര് സ്വീകരിച്ചാലും അവര്‍ പാര്‍ട്ടിക്ക് പുറത്തു പോക്കേണ്ടി വരും.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വിജയത്തിന് അടുത്ത് നില്‍ക്കുമ്പോള്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നവര്‍ക്ക് അവരുടെ സ്വകാര്യ താല്പര്യം കാണും. അത് ഒരു പക്ഷെ പാര്‍ട്ടിക്ക് വിനയായാല്‍ ആ വ്യക്തി ആയിരിക്കും അതിനു ഉത്തരവാദി. പാര്‍ട്ടി വിരുദ്ധര്‍ക്ക് പാ വിരിക്കല്‍ അല്ല ഒരു സഖാവ് ചെയ്യേണ്ടത്. പാര്‍ട്ടിയുടെ കൂടെ നിന്ന് തെറ്റ് ഉണ്ടായിടുണ്ട് എങ്കില്‍ തിരുത്താന്‍ ആണ് ശ്രമിക്കേണ്ടത്.
ഉപതിരഞ്ഞെടുപ്പ് വിഷയം ഉയര്‍ത്തിക്കാട്ടി എങ്കിലും ഒരു കാര്യം. ജയിക്കുക എന്നാ ഒന്ന് അല്ല സി പി ഐ എംന്‍റെ ലക്ഷ്യം. യു ഡി എഫിന്‍റെ ദുര്‍ത്തു തുറന്നു കാണിക്കാനും ജന വിരുദ്ധ സമീപനങ്ങള്‍ ജനത്തെ അറിയിക്കാനും ആണ് എല്‍ ഡി എഫ് ചെയ്യേണ്ടത്. ഈ സമയം വിഷയം മുഴുവന്‍ ഒരു കൊലപാതകത്തില്‍ നിര്‍ത്തുന്ന യു ഡി എഫ് നയം മനസിലാക്കി അതിനു തിരിച്ചു അടി നല്‍ക്കാന്‍ നാം പരിശ്രമിക്കണം. എല്ലാ നല്ലവര്‍ ആയ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍

Saturday, May 19, 2012

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌ ) - സി പി ഐ യെമിനെ തകര്‍ക്കാന്‍ മാധ്യമ ശ്രമം

കൊടികെട്ടിയ കുറെ അസംസ്കാരിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം ആയി സി പി ഐ യെമിനെ തകര്‍ക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന എല്ലാവരോടും ആയി ചില കാര്യങ്ങള്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇതിലും വലിയ വെല്ലുവിളിക്കള്‍ നേരിട്ട ഒരു പ്രസ്ഥാനം ആണ്. ഇന്ന് കണ്ണൂര്‍ ലോബ്ബി എന്ന് വിളിച്ചു ഈ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ മൂരാച്ചി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ യു ഡി എഫ് തയ്യാര്‍ ആകണം. അല്ലെക്കില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുത് ആയിരിക്കും. ടി പി ചന്ദ്രശേഖരന്റെ വധം സി പി ഐ എം ഏറെ നിഷ്ടൂരം ആയ ഒരു കൊലപാതകം ആയി തന്നെ ആണ് കാണുന്നത്. അതിലെ മുഴുവന്‍ പ്രതികളെയും പിടികൂടണം അതില്‍ യാതൊരു മാറ്റവും പാര്‍ട്ടി പറഞ്ഞിട്ടില്ല. എന്ത് ആണ് ഈ ഇടയയിട്ടു സംഭവിക്കുന്നത്‌. എവിടെ നിന്നോ എഴുതി തീര്‍ത്ത ഒരു നാടകത്തിന്റെ കഥ പോലെ അല്ലെ ഇവിടെ ചിലര്‍ നടത്തുന്നത്. സി പി ഐ എം കൊലപാതകികളുടെ പാര്‍ട്ടി ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ അല്ലെ ഇവിടത്തെ ശ്രമം. സി പി ഐ എം വെട്ടി കീറാന്‍ അല്ലെ ഇവിടെ ഒരു കൂട്ടം ഇറങ്ങി തിരിച്ചിരിക്കുന്നത്. അല്ലാതെ പാര്‍ട്ടിയൊടോ ആശയങ്ങലോടോ ഉള്ള താല്പര്യം ഒന്നും അല്ലെല്ലോ. ഒരു കാര്യം പറയാം. മാധ്യമങ്ങള്‍ അതിന്റെ പണി ചെയ്‌താല്‍ മതി.

യു ഡി എഫ് എന്താ വിചാരിച്ചെ ഇത് കൊണ്ട് അങ്ങ് സി പി ഐ യെമിനെ തകരക്കാം എന്നോ ?? ആ പൂതി അങ്ങ് കയ്യില്‍ വെച്ചാല്‍ മതി. അവസരവാധിയും സര്‍വോപരി വ്യാജ സോഷ്യലിസ്റ്റ്‌ആയ വീരനെ മുന്നില്‍ നിര്‍ത്തി പോരട്ട് നാടകം കളിക്കുന്നോ ?? മുല്ലപ്പള്ളി അനാവശ്യം ആയി അന്വേഷണത്തില്‍ ഇടപെടുന്നതോ? പോലീസെ പോലീസിന്റെ പണി ചെയ്യണം. പാര്‍ട്ടി ഓഫീസു സെക്രട്ടറിയായ ബാബുവിനെ ചോദ്യം ചെയ്യാന്‍ കൊണ്ട് പോയി. ഇരുപത്തി നാല് മണിക്കൂറിനു ഉള്ളില്‍ ഒന്നെങ്കില്‍ കോടതിക്ക് മുന്നില്‍ ഹാജര്‍ ആകണം. അല്ലേല്‍ പുറത്തു വിടണം. അല്ലേല്‍ എന്ത് ആണ് അയാള്‍ ചെയ്തത് എന്ന് പറയണം. ഇത് നടത്താതെ അവിടെ അനാവശ്യം ആയി തടങ്കലില്‍ വെച്ചാല്‍ പാര്‍ട്ടി വെറുതെ ഇരിക്കണോ ??

 അന്വേഷണതെ പാര്‍ട്ടി ഒരു രീതിയിലും ഭയപെടുന്നില്ല. അതിന്റെ ആവശ്യം പാര്‍ട്ടിയില്‍ ഇല്ല. പിന്നെ ഇത് വെച്ച് പാര്‍ട്ടി രണ്ടാക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ്.  സി പി ഐ എം അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും പാര്‍ട്ടി ഓഫീസുകളുടെയും പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാതെ ഇരുന്നാല്‍ അതിന്റെ തിരിച്ചു അടി താങ്ങാന്‍ ഉള്ള കെല്‍പ്പ് യു ഡി എഫിന് ഉണ്ടാകില്ല. ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന വേല യു ഡി എഫ് അനുവര്‍ത്തിച്ചു വരുന്നത്. ഇത് ആശാസ്യം അല്ല. ആര്‍ എം പി എന്നാ ഒരു പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി സി പി ഐ എംനെ തകര്‍ക്കാന്‍ ആണ് നിങ്ങള്‍ ശ്രമിക്കുന്നത് അത്  നടപ്പില്‍ ആകില്ല. ഇതിലും ഏറെ പ്രതിസന്ധി ഘട്ടങ്ങള്‍ കടന്നു വന്ന പാര്‍ട്ടി ആണ് ഇത്.

ഇനി ഏതേലും കാരണ വശാല്‍ പാര്‍ട്ടി പ്രവര്‍ത്തക്കരുടെ വീടിനോ പാര്‍ട്ടി ഓഫീസോ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനു തിരിച്ചു അടി ഉണ്ടാക്കും അത് തീര്‍ച്ച അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇവിടത്തെ സര്‍ക്കാരിനു ആയിരിക്കും. പാര്‍ട്ടി സഖാക്കളെ ആക്രമിച്ചാല്‍ കയ്യും കെട്ടി നോക്കി ഇരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല

Friday, May 18, 2012

Cricket had never been out of controversies. Now the show girls not the cheer leaders, the co-owners of different franchise of IPL and even Mr. Shah Rukh Khan is reigning the scene. It was noticed that during the last match between Mumbai and Kolkata at Wankhade, there has been some untoward incident which had happened. For the spirit of the game, it had done nothing. So leave the sport.

Mr. Shah Rukh is a man who tries to boast himself. Yes its true that he had come from the streets and had made himself to the limelight. No Parental guidance like others had never helped him. It was his own acting which made him a star. rather a valuable star. But do not forget the way he had come.

To be a celebrity doesnt mean that you can manhandle or threat anyone. This is not the first instance in last few months that Mr. Shah Rukh had been involved with. He was in the news with manhandling and threatening of Ms. Zarah Khan's Husband during a party session.  There seems to be other incidents also which have happened. Mr. Shishir kunder had been manhandled by Shahrukh in a private function.

Only one thing to be told to those stars which boasts that they are of supreme race in the country. SEE AND LEARN ABOUT HOW RAJNIKANTH BEHAVES TO THE PEOPLE


Thursday, May 17, 2012

കേന്ദ്ര സര്‍ക്കാര്‍ ജനതയെ വഞ്ചിക്കുന്നു. - പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവ്‌ ഉടന്‍

ഇന്ത്യന്‍ പാര്‍ലെമെന്റ് ബജറ്റ് സമ്മേളനം നടത്തുന്ന ഒരു അവസ്ഥ ആണ് ഇന്ന് നിലവില്‍ ഉള്ളത്. കഴിഞ്ഞ രണ്ടു ദിവസം ആയി ഒരു വാര്‍ത്ത‍ അധികം ശ്രദ്ധ പിടിക്കാതെ പോക്കുന്നു. പെട്രോള്‍ ഉല്‍പ്പനങ്ങള്‍ക്ക് വില വര്‍ധനവ്‌ ഉടന്‍ പക്ഷെ അത് സമ്മേളനം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം. ഈ അവസ്ഥയില്‍ മുന്നോട്ടു പോക്കന്‍ ഇടത്തരം പൗരന് എങ്ങനെ സാധിക്കും എന്ന് കേന്ദ്ര സര്‍ക്കാരിനു അറിയേണ്ട. പെട്രോള്‍ ഉല്പന്നങ്ങളുടെ വില വര്‍ധനവ്‌ മുഴുവന്‍ നിത്യ ഉപയോഗ സാധനങ്ങളുടെയും വില വര്‍ധനവിന് കാരണം ആകും ഇത് അനുവദിക്കാന്‍ പാടില്ല. കേന്ദ്രീകൃത വില നിയന്ത്രണ അധികാരം എടുത്തു കളഞ്ഞതില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനു മാത്രം അല്ല ഇന്ന് പ്രതിപക്ഷത് ഇരിക്കുന്ന ബി ജെ പിക്കും ഒരു പോലെ പങ്കു ഉണ്ട്. ഇവിടെ സാധാരണക്കാരനും ജീവിക്കണം അത് ഓര്‍ത്താല്‍ നന്ന്

അമേരിക്കയില്‍ നിന്ന് വന്ന ഒരു മദാമ്മ പറഞ്ഞു ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി കുറക്കണം എന്ന്. കേട്ടോല്ലമെ എന്ന് നമ്മുടെ പ്രധാന്ജി ആരാ ഇവരെ ഒക്കെ ഈ സ്ഥാനത് ഇരുത്തിയത്. അവര്‍ ആദ്യം ആലോചിക്കണം ഇത് പോലെ ഉള്ളവര്‍ വേണോ വേണ്ടയോ എന്ന്. പിന്നെ വേറെ ഒരു കാര്യം എന്ത് ആണ് വരുന്നത്. സംസ്കരിക്കപെടാത്ത എണ്ണ ആണ് വരുന്നത്. അതും ലാഭത്തിനു ഇറാനില്‍ നിന്ന്. ഇറാന്‍ അമേരിക്കക്ക് ഭീഷണി ആണ് അത് കൊണ്ട് ഇന്ത്യ അമേരിക്കയും ആയിട്ട് നല്ല ബന്ധം വേണം അത് കൊണ്ട് അവര്‍ പറയുന്നത് കേള്‍ക്കാം. ഇത് ആണോ ശരി നമുക്ക് കുറഞ്ഞ ചിലവില്‍ സംസ്കരിക്കപെടാത്ത എണ്ണ കിടുന്നത് എവിടെ നിന്നോ അവിടെ നിന്ന് അല്ലെ നാം വങ്ങേണ്ടത് അവരുംമായിട്ടു ഇന്ത്യ എന്ന രാജ്യത്തിന്‌ ഒരു ശത്രുതയും ഇല്ല പിന്നെ എന്തെ. അപ്പോള്‍ ഇന്ത്യ ഭരിക്കുന്ന അധികാര വര്‍ഗം ആര്‍ക്കോ എന്തിനോ വേണ്ടി കീഴടങ്ങുന്നു. ഈ നാണം കേട്ട കഴിവ് കേട്ട പ്രധാന്ജി രാജി വെച്ച് പുറത്തു പോകണം. രാജ്യത്തെ അല്ല സംരക്ഷിക്കുന്നത്  അമേരിക്ക എന്ന ഈ ലോകത്തെ ഭീകരനെ ആണ് നാം സംരക്ഷിക്കുന്നത്  അവരുടെ നയം ആണ് ഇന്ത്യ പിന്തുടരുന്നത്. ഒന്ന് പഠിച്ചാല്‍ കൊള്ളാം അവിടെ സാമ്പത്തിക നില തകര്‍ന്നു തരിപണം ആയി കിടക്കുന്നു. ആ അവസ്ഥയില്‍ ഇന്ത്യ എന്ന മഹാരാജ്യത്തെ എത്തിക്കരുത് എന്ന് ആണ് എന്റെ അഭ്യര്‍ഥന

Wednesday, May 9, 2012

കൊല്ലം വീണ്ടും ചീഞ്ഞു നാറുന്നു : മാലിന്യ പ്രശ്നം വീണ്ടും



വീണ്ടും നഗരത്തില്‍ മാലിന്യ കുന്നുകൂടുന്നു  ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത . 
മാലിന്യ പ്രശ്നം കൊല്ലം നഗരത്തെ വീണ്ടും പിടി കൂടിയിരിക്കുന്നു. കോണ്‍ഗ്രസ്‌ ഭവന് അടുത്ത് ലയന്‍സ് ക്ലബ്‌ റോഡില്‍ മാലിന്യ കൂമ്പാരം. ആ റോഡില്‍ താനെ മറ്റു രണ്ടു സ്ഥലത്ത്. അത് പോലെ നഗരത്തിന്റെ അകത്തേക്ക് കടക്കുമ്പോള്‍ വീണ്ടും മാലിന്യം കുന്നു കൂടിയിട്ടിരിക്കുന്നു. ആരാണ് ഇതിനു ഉത്തരവാദിക്കള്‍ നമ്മള്‍ തന്നെ ഇവിടത്തെ ജനം. അവര്‍ക്ക് സ്വയം നന്നാവാന്‍ അറിയത്തില്ല. ഇതിനു ഒരു പോംവഴി കണ്ടു എത്തേണ്ടത് അത്യാവശ്യം ആണ് നമ്മുടെ കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് ചെയാന്‍ പറ്റുന്ന ഒരു നല്ല കാര്യം ഉണ്ട്. അങ്ങനെ എങ്കില്‍ ഇത് ഏകദേശം അവസാനിപ്പിക്കാം ഈ മാലിന്യ പ്രശ്നം. ഒന്നോ രണ്ടോ വാര്‍ഡ്‌ ഒന്നിച്ചു ഓരോ മാലിന്യ നിര്‍മാര്‍ജന ഉനിറ്റ്‌ അരംഭിക്കുക്ക. അവിടെ ഉള്ള ആള്‍ക്കാര്‍ക്ക് മാലിന്യ അവിടെ നിക്ഷേപിക്കാന്‍ അവസരം ഒരുക്കുക്ക. അതിനു ആയി യുവജന സംഘടനകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ചേരയ ഒരു കൂലി ഓരോ വീട്ടില്‍ നിന്നും ദിവസേന കൊടുത്താല്‍ അവര്‍ക്കുള്ള ശമ്പളം ആകും. മാലിന്യ നിരമാര്‍ജനം വഴി നമുക്ക് വ്യ്ദ്യുതി അടകം ലഭ്യം ആകുന്ന ഒരു അവസ്ഥ ഉണ്ട്. അത്തരം നടപടികള്‍ എടുക്കാന്‍ കൌണ്സില്ലര്മാര്‍ തയ്യാര്‍ ആകണം. മേവറം ബൈ പാസിന്റെ അവസ്ഥയും ഇന്ന് പരിതാപകരം ആണ്. ഇനി വരാന്‍ പോക്കുന്ന മഴക്കാലം ആണ്. അതിനു മുന്‍പ് നമ്മള്‍ തന്നെ മുന്‍കൈ എടുത്തില്ല എങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് കൊല്ലം ബുദ്ധിമുട്ട് അനുഭവിക്കും. സംസാരിച്ചു ഇരുന്നു സമയം കളയേണ്ട നേരം അല്ല ഇത് മറിച്ചു പ്രവര്‍ത്തനത്തില്‍ ഇറങ്ങി നാടിനും നാട്ടാര്‍ക്കും നന്മ ചെയേണ്ട അവസരം ആണ് ഇത്. ഇതില്‍ നമുക്ക് എല്ലാം ഒന്നിച്ചു നിന്ന് കൊല്ലം ഒരു ഗ്രീന്‍ സിറ്റി ആകി മാറ്റാം 


Sunday, May 6, 2012

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ - ഞാന്‍ കണ്ട ചലച്ചിത്രം


ഞാന്‍ കണ്ട മലയാള ചലച്ചിത്രം – ഗ്രാന്‍ഡ്‌ മാസ്റ്റര്‍ 
സംവിധായകന്‍ ശ്രി ബി ഉണ്ണികൃഷ്ണന്‍ 

വര്‍ഷം 2012 മെയ്‌ ആറാം തീയതി വൈകുന്നേരം ആറു മണിയും പതിനഞ്ചു മിനിട്ടിന് കൊല്ലം ആരാധന തിയേറ്ററില്‍

മോഹന്‍ലാല്‍ എന്നാ നടന്‍റെ അഭിനയം അത് ആയിരുന്നില്ല ഞാന്‍ ആ സിനിമയ്ക്കു പോക്കാന്‍ ശ്രമിച്ചത് മറിച്ചു അദ്ദേഹത്തിന്റെ ആരാധകര്‍ ആണ്. വിമര്‍ശനം ഉന്നയിക്കപെടും എന്ന് കണ്ടാല്‍ അവര്‍ക്ക് ഇഷ്ടപെടില്ല. ആര്‍കും വിമര്‍ശിക്കരുത് തങ്ങളുടെ താരത്തെ എന്ന് ആണ് ഈ കൂട്ടരുടെ നിലപാട്. എന്നാല്‍ വിമര്‍ശനം എന്നതിന്‍റെ അര്‍ത്ഥം അറിയാത്തവര്‍ ആണ് ഈ കൂട്ടര്‍.

ഈ സിനിമ എന്നാല്‍ മലയാള സിനിമ ലോകത്ത് എന്തെലും വലിയ മാറ്റം കൊണ്ട് വരുന്ന ഒരു സിനിമ അല്ല. പ്രേക്ഷകരെ അവസാനം വേറെ പിടിച്ചു ഇരുത്താന്‍ ഈ സിനിമയ്ക്കു കഴിയുന്നു. അതിനെ മാനിക്കാതെ വയ്യ. സംവിധായകന്‍ അദ്ദേഹത്തിന്റെ പണി നന്നായി ചെയ്തിരിക്കുന്നു. അങ്ങനെ പറയുമ്പോഴും അദ്ദേഹത്തില്‍ നിന്ന് സിനിമ അടര്‍ത്തി മാറ്റി പോയിരിക്കുന്നു. അത് അവിടെ ഇവിടെ കാണാന്‍ കഴിയും.

സിനിമയുടെ കഥ എന്ത് ആയാലും പറയാന്‍ ഉദേശിക്കുന്നത് ശരിയല്ല. ഈ സിനിമ കാണാന്‍ ഉള്ളത് തീയറ്ററില്‍ വെച്ച് തന്നെയാണ്.

മോഹന്‍ലാല്‍ എന്നാ ഒരു നടനെ കൊണ്ട് കാണിക്കാന്‍ സാധിക്കുന്ന സാധാരണ ഒരു ചലച്ചിത്രം. അത് ഭംഗിയായി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ എന്നാ ലാല്‍ ആരാധകന്‍ അദ്ദേഹത്തിന്റെ ആരാധന പുരുഷന് വേണ്ടി സമര്‍പിച്ച ഒരു ചലച്ചിത്രം. ഒരു കൂട്ടത്തില്‍ ആളെ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഒരാളെ ഒറ്റയ്ക്ക് നിര്‍ത്തുന്ന ഒരു പ്രവണത ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്‍ നടത്തിയിരിക്കുന്നു. മോഹന്‍ലാല്‍ എന്നാ നടനില്‍ നിന്ന് കൊണ്ട് മാത്രം സിനിമ കാണേണ്ടി വരുന്നു.

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ പേര് സിനിമയ്ക്കു ചേര്‍ന്നത്‌ തന്നെ. എതിരാളിയുടെ നീക്കം തിരിച്ചറിയാന്‍ കഴിവുള്ള പ്രഗത്ഭന്‍. എന്നാല്‍ പിന്നെ അത് ഒറ്റയ്ക്ക് മതിയായിരുന്നു. ഇതിലെ പാട്ടുക്കള്‍ സിനിമയ്ക്കു ചേര്‍ന്ന് പോക്കുന്ന ഒന്ന് ആയിരുന്നു.

മലയാളത്തിലെ സ്ത്രീപക്ഷ വിമര്‍ശക്കര്‍ വാള്എടുക്കാതെ ഇരുന്നാല്‍ കൊള്ളാം. വിവാദങ്ങള്‍ക്ക് പഞ്ഞം ഇല്ലാത്ത നമ്മുടെ നാട്ടിലെ ഒരു വിഷയവും തൊടാതെ പോകാന്‍ ശ്രമിച്ചത് നന്നായി. താര പദവിക്ക് ഉതകുന്ന വിധം ചില സംഭാഷണങ്ങള്‍ സമയാസമയം ആരാധകര്‍ക്ക് വേണ്ടി നടത്തിയിരിക്കുന്നു. ഒന്നും പാഴായില്ല.

മലയാള സിനിമ ഇന്നും മാറിയിട്ടില്ല എന്നതിന്‍റെ മകുടോദാഹരണം ആയി ഈ സിനിമയും മാറുന്നു. ഇത് മാറേണ്ടി ഇരിക്കുന്നു. ഈ സിനിമയ്ക്ക്‌ സംവിധായകന് അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അത് ശരിയായിരിക്കാം എന്നാല്‍ കൂട്ടായ്മയുടെ വിജയം ആണ് സിനിമ എങ്കില്‍ സിനിമകള്‍ വ്യക്തി അധിഷ്ടിതമാകരുത്. ഒരു നായക നടനില്‍ ചുറ്റിപറ്റി സിനിമ തിരിയുമ്പോള്‍ മടുപ്പ് ഒരു പരിധി വരെ ഉള്ളവാവുന്നു.

കഥകള്‍ തന്നെയാണ് ഇന്ന് മലയാള ചലച്ചിത്ര ശാഖക്ക് നഷ്ടപെട്ടിരിക്കുന്നത്. ഇതിനു ഒരു മാറ്റം അനിവാര്യം ആണ്. പുത്തന്‍ തലമുറ സിനിമ എന്ന് ഇറങ്ങുന്നവയും വ്യത്യസ്തം അല്ല. അവിടെയും കേന്ദ്രിക്രിത ചലച്ചിത്ര സംവേദനം ആണ് നടക്കുന്നത്. ഒരു കഥയില്‍ അതിന്‍റെ കഥാപാത്രം ആയി വന്നു പോക്കുന്ന  ആ മുഖ്യ കഥാപാത്രങ്ങളില്‍ ഊന്നി കഥപറയുന്ന സിനിമകള്‍ ആണ് ആരാധകരെ സൃഷ്ടിക്കുന്നത് എന്നത് സത്യം ആണ് അവര്‍ ആണ് സമൂഹത്തില്‍ ഒരു നല്ല കൂട്ടര്‍. എന്നാല്‍ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കഥയുടെ ഭാഗം മാത്രം ആക്കി കഥ സംവേദനം നടത്താന്‍ സാധിക്കണം

ഇത് എന്‍റെ കാഴ്ചപ്പാട് മാത്രം ആണ്. നല്ല സിനിമകള്‍ സൃഷ്ടിക്കേണ്ടത് നമ്മുടെ സമൂഹനന്മയ്ക്ക് ആവശ്യം ആണ്. നല്ല കഥകള്‍ ഇനിയും ഉണ്ടാക്കും എന്നാ വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തുന്നു  

Saturday, May 5, 2012

കേരളം മത ധ്രുവീകരണം നടക്കുന്നു

മീനങ്ങാടി ബിഷപ്പ് ഹൗസ് പരിസരത്ത് മോഷണ തടി .....
യൂത്ത് ലീഗ് ഓഫീസില്‍ മാരക ആയുധങ്ങള്‍....... 

കഴിഞ്ഞ കുറച്ചു ദിവസം മുന്നെ നമ്മുടെ ദിനപത്രങ്ങളില്‍ വന്ന വാര്‍ത്ത‍ ഇത് ഒന്നും കാണാന്‍ നമ്മുടെ ബഹുമാനപെട്ട മന്ത്രിമാര്‍ക്ക് സാധിച്ചിട്ടില്ല. കേരളത്തില്‍ ന്യൂന പക്ഷ മതവിഭാഗത്തില്‍ പെട്ട ഇതു ഒരാള്‍ക്കും എന്തും ആകാം എന്നാ നില വന്നിരിക്കുന്നു. ഇത് മത ധ്രുവീകരണത്തിന്  ഇടയാക്കും ഈ വിഷയം ഇന്നും ഇന്നലയും തുടങ്ങിയത് അല്ല. മത ശക്തികളെ കൂട്ട് പിടിച്ചു സര്‍ക്കാര്‍ ഉണ്ടാകിയ നാള്‍ മുതല്‍ ഇത് ആണ് കേരളത്തിന്റെ അവസ്ഥ. ബി ജെ പി പോലെയുള്ള സംഘടനകള്‍ക്ക് ഇനി നന്നായി വളരാം.

ഇതിന്റെ കാരണക്കാര്‍ ആര് ?  ഇവിടെ ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ തന്നെ യാണ്. കയറൂരി വിട്ടിരിക്കുന്ന അമ്പലകാളകളെ പോലെ ആണ് ഇന്ന് ചില സമുദായ സംഘടനകള്‍. ഇത് അവസനിപിക്കണം. ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ അവസാനം ആയിരിക്കും.

Wednesday, May 2, 2012

Back to Blogg

Friends I am back to blogging. I was not available for blogging due to some unavoidable circumstances. Hope my blog shall come up with new discussions very soon. Enjoy reading my blog