Pages

Sunday, May 6, 2012

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ - ഞാന്‍ കണ്ട ചലച്ചിത്രം


ഞാന്‍ കണ്ട മലയാള ചലച്ചിത്രം – ഗ്രാന്‍ഡ്‌ മാസ്റ്റര്‍ 
സംവിധായകന്‍ ശ്രി ബി ഉണ്ണികൃഷ്ണന്‍ 

വര്‍ഷം 2012 മെയ്‌ ആറാം തീയതി വൈകുന്നേരം ആറു മണിയും പതിനഞ്ചു മിനിട്ടിന് കൊല്ലം ആരാധന തിയേറ്ററില്‍

മോഹന്‍ലാല്‍ എന്നാ നടന്‍റെ അഭിനയം അത് ആയിരുന്നില്ല ഞാന്‍ ആ സിനിമയ്ക്കു പോക്കാന്‍ ശ്രമിച്ചത് മറിച്ചു അദ്ദേഹത്തിന്റെ ആരാധകര്‍ ആണ്. വിമര്‍ശനം ഉന്നയിക്കപെടും എന്ന് കണ്ടാല്‍ അവര്‍ക്ക് ഇഷ്ടപെടില്ല. ആര്‍കും വിമര്‍ശിക്കരുത് തങ്ങളുടെ താരത്തെ എന്ന് ആണ് ഈ കൂട്ടരുടെ നിലപാട്. എന്നാല്‍ വിമര്‍ശനം എന്നതിന്‍റെ അര്‍ത്ഥം അറിയാത്തവര്‍ ആണ് ഈ കൂട്ടര്‍.

ഈ സിനിമ എന്നാല്‍ മലയാള സിനിമ ലോകത്ത് എന്തെലും വലിയ മാറ്റം കൊണ്ട് വരുന്ന ഒരു സിനിമ അല്ല. പ്രേക്ഷകരെ അവസാനം വേറെ പിടിച്ചു ഇരുത്താന്‍ ഈ സിനിമയ്ക്കു കഴിയുന്നു. അതിനെ മാനിക്കാതെ വയ്യ. സംവിധായകന്‍ അദ്ദേഹത്തിന്റെ പണി നന്നായി ചെയ്തിരിക്കുന്നു. അങ്ങനെ പറയുമ്പോഴും അദ്ദേഹത്തില്‍ നിന്ന് സിനിമ അടര്‍ത്തി മാറ്റി പോയിരിക്കുന്നു. അത് അവിടെ ഇവിടെ കാണാന്‍ കഴിയും.

സിനിമയുടെ കഥ എന്ത് ആയാലും പറയാന്‍ ഉദേശിക്കുന്നത് ശരിയല്ല. ഈ സിനിമ കാണാന്‍ ഉള്ളത് തീയറ്ററില്‍ വെച്ച് തന്നെയാണ്.

മോഹന്‍ലാല്‍ എന്നാ ഒരു നടനെ കൊണ്ട് കാണിക്കാന്‍ സാധിക്കുന്ന സാധാരണ ഒരു ചലച്ചിത്രം. അത് ഭംഗിയായി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ എന്നാ ലാല്‍ ആരാധകന്‍ അദ്ദേഹത്തിന്റെ ആരാധന പുരുഷന് വേണ്ടി സമര്‍പിച്ച ഒരു ചലച്ചിത്രം. ഒരു കൂട്ടത്തില്‍ ആളെ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഒരാളെ ഒറ്റയ്ക്ക് നിര്‍ത്തുന്ന ഒരു പ്രവണത ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്‍ നടത്തിയിരിക്കുന്നു. മോഹന്‍ലാല്‍ എന്നാ നടനില്‍ നിന്ന് കൊണ്ട് മാത്രം സിനിമ കാണേണ്ടി വരുന്നു.

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ പേര് സിനിമയ്ക്കു ചേര്‍ന്നത്‌ തന്നെ. എതിരാളിയുടെ നീക്കം തിരിച്ചറിയാന്‍ കഴിവുള്ള പ്രഗത്ഭന്‍. എന്നാല്‍ പിന്നെ അത് ഒറ്റയ്ക്ക് മതിയായിരുന്നു. ഇതിലെ പാട്ടുക്കള്‍ സിനിമയ്ക്കു ചേര്‍ന്ന് പോക്കുന്ന ഒന്ന് ആയിരുന്നു.

മലയാളത്തിലെ സ്ത്രീപക്ഷ വിമര്‍ശക്കര്‍ വാള്എടുക്കാതെ ഇരുന്നാല്‍ കൊള്ളാം. വിവാദങ്ങള്‍ക്ക് പഞ്ഞം ഇല്ലാത്ത നമ്മുടെ നാട്ടിലെ ഒരു വിഷയവും തൊടാതെ പോകാന്‍ ശ്രമിച്ചത് നന്നായി. താര പദവിക്ക് ഉതകുന്ന വിധം ചില സംഭാഷണങ്ങള്‍ സമയാസമയം ആരാധകര്‍ക്ക് വേണ്ടി നടത്തിയിരിക്കുന്നു. ഒന്നും പാഴായില്ല.

മലയാള സിനിമ ഇന്നും മാറിയിട്ടില്ല എന്നതിന്‍റെ മകുടോദാഹരണം ആയി ഈ സിനിമയും മാറുന്നു. ഇത് മാറേണ്ടി ഇരിക്കുന്നു. ഈ സിനിമയ്ക്ക്‌ സംവിധായകന് അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അത് ശരിയായിരിക്കാം എന്നാല്‍ കൂട്ടായ്മയുടെ വിജയം ആണ് സിനിമ എങ്കില്‍ സിനിമകള്‍ വ്യക്തി അധിഷ്ടിതമാകരുത്. ഒരു നായക നടനില്‍ ചുറ്റിപറ്റി സിനിമ തിരിയുമ്പോള്‍ മടുപ്പ് ഒരു പരിധി വരെ ഉള്ളവാവുന്നു.

കഥകള്‍ തന്നെയാണ് ഇന്ന് മലയാള ചലച്ചിത്ര ശാഖക്ക് നഷ്ടപെട്ടിരിക്കുന്നത്. ഇതിനു ഒരു മാറ്റം അനിവാര്യം ആണ്. പുത്തന്‍ തലമുറ സിനിമ എന്ന് ഇറങ്ങുന്നവയും വ്യത്യസ്തം അല്ല. അവിടെയും കേന്ദ്രിക്രിത ചലച്ചിത്ര സംവേദനം ആണ് നടക്കുന്നത്. ഒരു കഥയില്‍ അതിന്‍റെ കഥാപാത്രം ആയി വന്നു പോക്കുന്ന  ആ മുഖ്യ കഥാപാത്രങ്ങളില്‍ ഊന്നി കഥപറയുന്ന സിനിമകള്‍ ആണ് ആരാധകരെ സൃഷ്ടിക്കുന്നത് എന്നത് സത്യം ആണ് അവര്‍ ആണ് സമൂഹത്തില്‍ ഒരു നല്ല കൂട്ടര്‍. എന്നാല്‍ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കഥയുടെ ഭാഗം മാത്രം ആക്കി കഥ സംവേദനം നടത്താന്‍ സാധിക്കണം

ഇത് എന്‍റെ കാഴ്ചപ്പാട് മാത്രം ആണ്. നല്ല സിനിമകള്‍ സൃഷ്ടിക്കേണ്ടത് നമ്മുടെ സമൂഹനന്മയ്ക്ക് ആവശ്യം ആണ്. നല്ല കഥകള്‍ ഇനിയും ഉണ്ടാക്കും എന്നാ വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തുന്നു  

No comments: