Pages

Saturday, May 19, 2012

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌ ) - സി പി ഐ യെമിനെ തകര്‍ക്കാന്‍ മാധ്യമ ശ്രമം

കൊടികെട്ടിയ കുറെ അസംസ്കാരിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം ആയി സി പി ഐ യെമിനെ തകര്‍ക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന എല്ലാവരോടും ആയി ചില കാര്യങ്ങള്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇതിലും വലിയ വെല്ലുവിളിക്കള്‍ നേരിട്ട ഒരു പ്രസ്ഥാനം ആണ്. ഇന്ന് കണ്ണൂര്‍ ലോബ്ബി എന്ന് വിളിച്ചു ഈ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ മൂരാച്ചി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ യു ഡി എഫ് തയ്യാര്‍ ആകണം. അല്ലെക്കില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുത് ആയിരിക്കും. ടി പി ചന്ദ്രശേഖരന്റെ വധം സി പി ഐ എം ഏറെ നിഷ്ടൂരം ആയ ഒരു കൊലപാതകം ആയി തന്നെ ആണ് കാണുന്നത്. അതിലെ മുഴുവന്‍ പ്രതികളെയും പിടികൂടണം അതില്‍ യാതൊരു മാറ്റവും പാര്‍ട്ടി പറഞ്ഞിട്ടില്ല. എന്ത് ആണ് ഈ ഇടയയിട്ടു സംഭവിക്കുന്നത്‌. എവിടെ നിന്നോ എഴുതി തീര്‍ത്ത ഒരു നാടകത്തിന്റെ കഥ പോലെ അല്ലെ ഇവിടെ ചിലര്‍ നടത്തുന്നത്. സി പി ഐ എം കൊലപാതകികളുടെ പാര്‍ട്ടി ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ അല്ലെ ഇവിടത്തെ ശ്രമം. സി പി ഐ എം വെട്ടി കീറാന്‍ അല്ലെ ഇവിടെ ഒരു കൂട്ടം ഇറങ്ങി തിരിച്ചിരിക്കുന്നത്. അല്ലാതെ പാര്‍ട്ടിയൊടോ ആശയങ്ങലോടോ ഉള്ള താല്പര്യം ഒന്നും അല്ലെല്ലോ. ഒരു കാര്യം പറയാം. മാധ്യമങ്ങള്‍ അതിന്റെ പണി ചെയ്‌താല്‍ മതി.

യു ഡി എഫ് എന്താ വിചാരിച്ചെ ഇത് കൊണ്ട് അങ്ങ് സി പി ഐ യെമിനെ തകരക്കാം എന്നോ ?? ആ പൂതി അങ്ങ് കയ്യില്‍ വെച്ചാല്‍ മതി. അവസരവാധിയും സര്‍വോപരി വ്യാജ സോഷ്യലിസ്റ്റ്‌ആയ വീരനെ മുന്നില്‍ നിര്‍ത്തി പോരട്ട് നാടകം കളിക്കുന്നോ ?? മുല്ലപ്പള്ളി അനാവശ്യം ആയി അന്വേഷണത്തില്‍ ഇടപെടുന്നതോ? പോലീസെ പോലീസിന്റെ പണി ചെയ്യണം. പാര്‍ട്ടി ഓഫീസു സെക്രട്ടറിയായ ബാബുവിനെ ചോദ്യം ചെയ്യാന്‍ കൊണ്ട് പോയി. ഇരുപത്തി നാല് മണിക്കൂറിനു ഉള്ളില്‍ ഒന്നെങ്കില്‍ കോടതിക്ക് മുന്നില്‍ ഹാജര്‍ ആകണം. അല്ലേല്‍ പുറത്തു വിടണം. അല്ലേല്‍ എന്ത് ആണ് അയാള്‍ ചെയ്തത് എന്ന് പറയണം. ഇത് നടത്താതെ അവിടെ അനാവശ്യം ആയി തടങ്കലില്‍ വെച്ചാല്‍ പാര്‍ട്ടി വെറുതെ ഇരിക്കണോ ??

 അന്വേഷണതെ പാര്‍ട്ടി ഒരു രീതിയിലും ഭയപെടുന്നില്ല. അതിന്റെ ആവശ്യം പാര്‍ട്ടിയില്‍ ഇല്ല. പിന്നെ ഇത് വെച്ച് പാര്‍ട്ടി രണ്ടാക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ്.  സി പി ഐ എം അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും പാര്‍ട്ടി ഓഫീസുകളുടെയും പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാതെ ഇരുന്നാല്‍ അതിന്റെ തിരിച്ചു അടി താങ്ങാന്‍ ഉള്ള കെല്‍പ്പ് യു ഡി എഫിന് ഉണ്ടാകില്ല. ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന വേല യു ഡി എഫ് അനുവര്‍ത്തിച്ചു വരുന്നത്. ഇത് ആശാസ്യം അല്ല. ആര്‍ എം പി എന്നാ ഒരു പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി സി പി ഐ എംനെ തകര്‍ക്കാന്‍ ആണ് നിങ്ങള്‍ ശ്രമിക്കുന്നത് അത്  നടപ്പില്‍ ആകില്ല. ഇതിലും ഏറെ പ്രതിസന്ധി ഘട്ടങ്ങള്‍ കടന്നു വന്ന പാര്‍ട്ടി ആണ് ഇത്.

ഇനി ഏതേലും കാരണ വശാല്‍ പാര്‍ട്ടി പ്രവര്‍ത്തക്കരുടെ വീടിനോ പാര്‍ട്ടി ഓഫീസോ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനു തിരിച്ചു അടി ഉണ്ടാക്കും അത് തീര്‍ച്ച അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇവിടത്തെ സര്‍ക്കാരിനു ആയിരിക്കും. പാര്‍ട്ടി സഖാക്കളെ ആക്രമിച്ചാല്‍ കയ്യും കെട്ടി നോക്കി ഇരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല

No comments: