സഖാക്കളെ,
സഖാവ് വി എസ് അച്യുതാനന്ദന്‍ അയച്ച എന്ന്
പറയപെടുന്ന ഒരു കത്ത് എടുത്തു പിടിച്ചു മാധ്യമപ്രവര്‍ത്തകര്‍ സി പി ഐ യെമന് എതിരെ
വീണ്ടും പോരിനു ഇറങ്ങിയിരിക്കുക്കയാണ്. ഇന്നലെ കണ്ട ജനസാഗരം ഭയന്നിട്ട് പുതിയ
അടവുമായി പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടി നേതൃത്വത്തെയും പ്രതികൂട്ടില്‍
ആക്കാന്‍ ആണ് ഇവരുടെ ഗൂഡനീക്കം ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ട അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു.
അതിനു തിരി കൊളുത്തുന്ന പാര്‍ട്ടിയില്‍ തന്നെ ഉള്ള വ്യക്തിക്കള്‍ അത് എത്ര കൂടിയ
സഖാവ് ആയാലും പാര്‍ട്ടി അച്ചടക്ക നടപടി സ്വീക്കരിക്കണം. പാര്‍ട്ടി നേതൃത്വത്തിന് ഈ
കൊലപാതകത്തില്‍ പങ്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇത്ഒരു അവസരം ആയി കാണുന്ന ചില
ശക്തിക്കള്‍ പാര്‍ട്ടിയില്‍ ഇന്ന് നിലനില്‍ക്കുന്നു. സഖാവ് പിണറായി വിജയന്‍ പാര്‍ട്ടി
സെക്രട്ടറി സ്ഥാനം ഒഴിയാത്തത് ആണ് ഈ അവരെ ചൊടിപ്പിച്ചിരിക്കുന്നത്.
പാര്‍ടിക്ക് എതിരെ
മാധ്യമങ്ങള്‍ ഇത് ആദ്യം ആയി അല്ല പോരാട്ടത്തിന് ഇറങ്ങുന്നത്. ഇതിനെ നേരിടാന്‍ ഉള്ള
കരുത്ത് ഇന്നലെ തന്നെ കണ്ടത് ആണ്. പാര്‍ട്ടി സഖാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ടു
പോകും എന്നാ നിലയ്ക്ക് വാര്‍ത്ത കൊണ്ട് വന്ന പത്രമാധ്യമ സുഹൃത്തുക്കള്‍ അത്
ഏശിയില്ല എന്ന് കണ്ടപ്പോള്‍ പുത്തന്‍ അടവുക്കളും ആയി രംഗത്ത് ഇറങ്ങിയിരിക്കുന്നു.
സഖാവ് വി എസ് ഒന്ന്
ആലോചിച്ചാല്‍ കൊള്ളാം. ഇത്തരം കാര്യങ്ങള്‍ സഖാവിന്‍റെ അറിവോടെ ആണ്
ഇറങ്ങിയിരിക്കുന്നത് എങ്കില്‍ അത് തീര്‍ച്ചയായും ശരിയായ നടപടി അല്ല. ഒന്നെങ്കില്‍
പുറത്തു വന്ന വാര്‍ത്ത അത് നിഷേധിക്കാന്‍ അദ്ദേഹം തയ്യാര്‍ ആകണം. അല്ലേല്‍ സഖാവ്
ഈ കത്ത് മാധ്യമങ്ങള്‍ അറിയാന്‍ ഇടയായ സാഹചര്യം പരിശോധിക്കണം. ഒന്ന് കൂടി ഇവിടെ
ഉള്ള ചില സി പി ഐ എം വിരോധിക്കളോട് പറയാന്‍ ഉള്ളത്. തോറ്റാലും ശരി പാര്‍ട്ടി വിരുദ്ധനടപടി
ആര് സ്വീകരിച്ചാലും അവര്‍ പാര്‍ട്ടിക്ക് പുറത്തു പോക്കേണ്ടി വരും.
നെയ്യാറ്റിന്‍കര
ഉപതിരഞ്ഞെടുപ്പില്‍ വിജയത്തിന് അടുത്ത് നില്‍ക്കുമ്പോള്‍ ഇത്തരം ഒരു നിലപാട്
സ്വീകരിക്കുന്നവര്‍ക്ക് അവരുടെ സ്വകാര്യ താല്പര്യം കാണും. അത് ഒരു പക്ഷെ പാര്‍ട്ടിക്ക്
വിനയായാല്‍ ആ വ്യക്തി ആയിരിക്കും അതിനു ഉത്തരവാദി. പാര്‍ട്ടി വിരുദ്ധര്‍ക്ക് പാ
വിരിക്കല്‍ അല്ല ഒരു സഖാവ് ചെയ്യേണ്ടത്. പാര്‍ട്ടിയുടെ കൂടെ നിന്ന് തെറ്റ്
ഉണ്ടായിടുണ്ട് എങ്കില്‍ തിരുത്താന്‍ ആണ് ശ്രമിക്കേണ്ടത്.
ഉപതിരഞ്ഞെടുപ്പ് വിഷയം ഉയര്‍ത്തിക്കാട്ടി
എങ്കിലും ഒരു കാര്യം. ജയിക്കുക എന്നാ ഒന്ന് അല്ല സി പി ഐ എംന്‍റെ ലക്ഷ്യം. യു ഡി
എഫിന്‍റെ ദുര്‍ത്തു തുറന്നു കാണിക്കാനും ജന വിരുദ്ധ സമീപനങ്ങള്‍ ജനത്തെ
അറിയിക്കാനും ആണ് എല്‍ ഡി എഫ് ചെയ്യേണ്ടത്. ഈ സമയം വിഷയം മുഴുവന്‍ ഒരു
കൊലപാതകത്തില്‍ നിര്‍ത്തുന്ന യു ഡി എഫ് നയം മനസിലാക്കി അതിനു തിരിച്ചു അടി നല്‍ക്കാന്‍
നാം പരിശ്രമിക്കണം. എല്ലാ നല്ലവര്‍ ആയ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍
No comments:
Post a Comment