Pages

Wednesday, May 9, 2012

കൊല്ലം വീണ്ടും ചീഞ്ഞു നാറുന്നു : മാലിന്യ പ്രശ്നം വീണ്ടും



വീണ്ടും നഗരത്തില്‍ മാലിന്യ കുന്നുകൂടുന്നു  ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത . 
മാലിന്യ പ്രശ്നം കൊല്ലം നഗരത്തെ വീണ്ടും പിടി കൂടിയിരിക്കുന്നു. കോണ്‍ഗ്രസ്‌ ഭവന് അടുത്ത് ലയന്‍സ് ക്ലബ്‌ റോഡില്‍ മാലിന്യ കൂമ്പാരം. ആ റോഡില്‍ താനെ മറ്റു രണ്ടു സ്ഥലത്ത്. അത് പോലെ നഗരത്തിന്റെ അകത്തേക്ക് കടക്കുമ്പോള്‍ വീണ്ടും മാലിന്യം കുന്നു കൂടിയിട്ടിരിക്കുന്നു. ആരാണ് ഇതിനു ഉത്തരവാദിക്കള്‍ നമ്മള്‍ തന്നെ ഇവിടത്തെ ജനം. അവര്‍ക്ക് സ്വയം നന്നാവാന്‍ അറിയത്തില്ല. ഇതിനു ഒരു പോംവഴി കണ്ടു എത്തേണ്ടത് അത്യാവശ്യം ആണ് നമ്മുടെ കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് ചെയാന്‍ പറ്റുന്ന ഒരു നല്ല കാര്യം ഉണ്ട്. അങ്ങനെ എങ്കില്‍ ഇത് ഏകദേശം അവസാനിപ്പിക്കാം ഈ മാലിന്യ പ്രശ്നം. ഒന്നോ രണ്ടോ വാര്‍ഡ്‌ ഒന്നിച്ചു ഓരോ മാലിന്യ നിര്‍മാര്‍ജന ഉനിറ്റ്‌ അരംഭിക്കുക്ക. അവിടെ ഉള്ള ആള്‍ക്കാര്‍ക്ക് മാലിന്യ അവിടെ നിക്ഷേപിക്കാന്‍ അവസരം ഒരുക്കുക്ക. അതിനു ആയി യുവജന സംഘടനകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ചേരയ ഒരു കൂലി ഓരോ വീട്ടില്‍ നിന്നും ദിവസേന കൊടുത്താല്‍ അവര്‍ക്കുള്ള ശമ്പളം ആകും. മാലിന്യ നിരമാര്‍ജനം വഴി നമുക്ക് വ്യ്ദ്യുതി അടകം ലഭ്യം ആകുന്ന ഒരു അവസ്ഥ ഉണ്ട്. അത്തരം നടപടികള്‍ എടുക്കാന്‍ കൌണ്സില്ലര്മാര്‍ തയ്യാര്‍ ആകണം. മേവറം ബൈ പാസിന്റെ അവസ്ഥയും ഇന്ന് പരിതാപകരം ആണ്. ഇനി വരാന്‍ പോക്കുന്ന മഴക്കാലം ആണ്. അതിനു മുന്‍പ് നമ്മള്‍ തന്നെ മുന്‍കൈ എടുത്തില്ല എങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് കൊല്ലം ബുദ്ധിമുട്ട് അനുഭവിക്കും. സംസാരിച്ചു ഇരുന്നു സമയം കളയേണ്ട നേരം അല്ല ഇത് മറിച്ചു പ്രവര്‍ത്തനത്തില്‍ ഇറങ്ങി നാടിനും നാട്ടാര്‍ക്കും നന്മ ചെയേണ്ട അവസരം ആണ് ഇത്. ഇതില്‍ നമുക്ക് എല്ലാം ഒന്നിച്ചു നിന്ന് കൊല്ലം ഒരു ഗ്രീന്‍ സിറ്റി ആകി മാറ്റാം 


No comments: