Pages

Thursday, December 27, 2012

ഹോട്ടല്‍ ദ്വാരക, അഴീക്കോടന്‍ രാഘവന്‍ റോഡ്‌, തൃശൂര്‍.........

ഹോട്ടല്‍ ദ്വാരക,  അഴീക്കോടന്‍ രാഘവന്‍ റോഡ്‌, തൃശൂര്‍......... 

 ഞാന്‍ ഇന്നലെ വൈകുന്നേരം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു.  സാധാരണക്കാരന്‌ താങ്ങാവുന്ന വിലയുള്ള ഭക്ഷണം ആണ് അവിടെ. ഞാന്‍ പക്ഷെ അവിടെ ഒരു കാര്യം ശ്രദ്ധിച്ചു നമ്മള്‍ ആരായാലും അത് ശ്രദ്ധിക്കും. ഒരു നമ്പര്‍ എഴുതി വച്ചിരിക്കുന്നു. 1800-425-1125, എന്‍റെ സംശയം അവിടെ ചോദിച്ചു ഞാന്‍ പലയിടത്തും ഹോട്ടലില്‍ കയറുന്ന വ്യക്തി ആണ്. മാറി മാറി കേറും കടകളില്‍ ഞാന്‍ ഇത് വരെ ഇങ്ങനെ ഒരു നമ്പര്‍ കണ്ടിട്ടില്ല. അത് നിര്‍ബന്ധം ആയും ഏതു  ഹോട്ടലില്‍ ആയാലും ഉണ്ടാക്കേണ്ട ഒന്നാണ് നിയമത്തില്‍ അത് പറയുന്നും ഉണ്ട്. പക്ഷെ അത് പാലിക്കപ്പെടുന്നുണ്ടോ എന്നു എനിക്ക് സംശയം ഉണ്ട്. ?? ധൈര്യം ഉള്ള ഒരു ഹോട്ടല്‍ സംരംഭകന് മാത്രമെ ഇത് ചെയാന്‍ കഴിയൂ എന്ന് അല്ല ഞാന്‍ ഉദേശിച്ചത്‌ നിയമം നിയമം ആയി തന്നെ കണ്ടു മുഴുവന്‍ അംഗീകൃത ഹോട്ടല്‍ ഈ നമ്പര്‍ എഴുതി വയ്ക്കാന്‍ തയ്യാറാകണം അതിനു നാം അവരോടു ആവശ്യപ്പെടണം....

ഈ വാര്‍ത്തയും നമ്പറും ഓര്‍ക്കുക മോശം ഭക്ഷണം നല്‍ക്കുന്ന ഹോട്ടല്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നു നിങ്ങളെ രോഗത്തിന് അടിമപ്പെടുത്തുന്നു എന്നു ആലോചിച്ചു പ്രവര്‍ത്തിക്കുക.

മാധ്യമ വ്യവസായത്തിന് ഒരു ദുരന്തം വരെ ഈ വാര്‍ത്ത‍ ഇടം നേടാന്‍ സാധ്യത ഇല്ല. അറിഞ്ഞ ഒരു നല്ല കാര്യം പങ്കു വെച്ചു എന്ന് മാത്രം.

Monday, December 24, 2012

സഹകരണ മേഖലയെ തകര്‍ക്കുന്ന ബാങ്കിംഗ് പരിഷ്കാരങ്ങള്‍. തിരചറിയുക പ്രതിഷേധിക്കുക...



ബാങ്കിംഗ് മേഖലയിലെ പരിഷ്കാര നടപടികളുടെ ഭാഗം ആയി വരുത്തുന്ന മാറ്റങ്ങള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സഹകരണ മേഖലയിലെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതി വിശേഷം വരുത്തി തീര്‍ക്കും. ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപെടുത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉള്ള ഈ പരിഷ്കാരങ്ങളെ തള്ളി കളയാന്‍ പൊതു ജനം മുന്നിട്ടു ഇറങ്ങണം. സഹകരണ ബാങ്ക് ഇന്ന് നല്‍കി വരുന്ന പലതരം സേവനങ്ങളും അവസാനിപ്പിക്കാന്‍ ഈ ഭേദഗതി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍ ആകുന്നു. പുത്തന്‍ ആഗോളീകരണ നയങ്ങളുടെ ഭാഗമായി വരുന്ന നൂതന പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കാന്‍ തയ്യാറാകണം.

ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തി ജനത്തിന് അവശ്യ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് നല്‍ക്കാന്‍ കഴിഞ്ഞത് സഹകരണ ബാങ്ക് പലയിടങ്ങളും തുടങ്ങിയ സഹകരണ വിപണി കാരണം ആണ് എന്നാല്‍ പുതിയ ഭേദഗതി പ്രകാരം അത്തരം നടപടി ഇനി സഹകരണ ബാങ്ക് ചെയ്യാന്‍ സാധിക്കില്ല. സഹകരണ സ്ഥാപനങ്ങളെ ജനത്തില്‍ നിന്നും അടര്‍ത്തി മാറ്റാനും പുതു തലമുറ ബാങ്കിംഗ് സംവിധാനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍ക്കാനും ശ്രമിക്കുന്ന നിലപാടുകള്‍ അങ്ങേയറ്റം ദോഷം ചെയുന്ന ഒന്നാണ്.

കാര്‍ഷിക മേഖലയിലേക്ക് വായ്പ ഒഴുക്ക് മാത്രം ആകി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റു സേവനങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭം ആണ് കുറഞ്ഞ പലിശക്ക് വായ്പ അനുവദിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരം ഒരുക്കുന്നത്. അവ അവസാനിപ്പിക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നയം. കേരളം സഹകരണ ബാങ്കിംഗ് മേഖലയില്‍ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃക ആണ്. ഇത്തരം ഒരു സാഹചര്യത്തില്‍ മുഴുവന്‍ ജനാതിപത്യ വിശ്വാസികളും പൊതു ആവശ്യം എന്ന  നിലയില്‍ സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന ഇത്തരം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ രംഗത്ത് ഇറങ്ങണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

Sunday, December 23, 2012

പറയാതെ വയ്യ.....

പറയാതെ വയ്യ.

രാജ്യ തലസ്ഥാനത്ത് നടന്ന നിഷ്ടൂരമായ ചെയ്തി ആണ് ഒരു പെണ്‍കുട്ടിയെ അതിന്‍റെ കാമുകനെ മര്‍ദിച്ചു അവശനാക്കി ക്രൂരമായി നടത്തിയ ബലാത്സംഗം. അവസാനം അറിയാന്‍ കഴിയുന്നത്‌ കുടല്‍ മാറ്റി വെയ്ക്കേണ്ടി വരുന്നു എന്നത് ആണ്. ഇരുമ്പ് ധണ്ട് ഉപയോഗിച്ച് മര്‍ദിച്ചു എന്നതും മുകേഷ് എന്നാ പ്രതിയെ തിഹാര്‍ ജയിലില്‍ അവിടത്തെ തടവുകാര്‍ മലമൂത്രം കഴിപ്പിച്ചതും മുകേഷിനെ സെല്‍ മാറ്റി എന്നതും ആണ്. ഒരാള്‍ക്കും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ല അത്രയ്ക്ക് നിഷ്ടൂരമാണ് അവരുടെ ചെയ്തി..

എന്നാല്‍ ഇപ്പോള്‍ ആണോ അവിടെ കണ്ണ് തുറക്കേണ്ടത്. അഭിമാനഹത്യ ഏറെ ഉള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണവിഭാഗത്തിലെ പ്രേമിച്ചതിനു കൊലചെയ്യപ്പെട്ട എത്രയോ യുവതികളും യുവാക്കളും ഉണ്ട് അവര്‍ കീഴ് ജാതിയില്‍ പെട്ടത് കൊണ്ട് നമ്മുടെ സമൂഹം അവരെ അവഗണിക്കുന്നുവോ ??? അവിടെ അഭിമാനഹത്യ നടത്തിയ എത്ര മേല്ജാതിക്കാര്‍ ഇതുവരെ തടങ്കലില്‍ എത്തിയിട്ടുണ്ട് സവര്‍ണ വിഭാഗം നടത്തുന്ന ഇത്തരം ചെയ്തികള്‍ എന്തെ ആരും കണ്ടില്ല ??? സവര്‍ണവിഭാഗത്തില്‍ പെട്ട ആരെയെങ്കിലും കീഴ്ജാതിയില്‍ പെട്ടവര്‍ പ്രേമിച്ചിട്ടു സുഖമായി ജീവിക്കാന്‍ കഴിയുമോ??? തമിഴ്നാട് അടക്കം ഇന്നും ഭരിക്കുന്നത്‌ സവര്‍ണ മേധാവിത്വം ആണ്.

കേരളം സത്യത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തം തന്നെ ആണ്. പ്രേമിക്കുന്ന കാര്യത്തില്‍ അല്ല ഞാന്‍ പറയുന്നത്. മറിച്ചു സവര്‍ണ മേധാവിത്വം കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഒരു പറ്റം വര്‍ഗീയ കോമരങ്ങള്‍ മറുവശത്ത് മതവികാരങ്ങള്‍ ഊതി കാച്ചി തീവ്ര വാദം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍ ഇതിനിടയില്‍ സമാധാനം നമ്മുടെ ശക്തി എന്ന് പറഞ്ഞു മതപരിവര്‍ത്തനം നടത്തുന്ന മറ്റൊരു വിഭാഗം. ഇവര്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന കേരള ജനത. ഏതോ ഒരു സിനിമയില്‍ പറയുന്നുണ്ട് കേരളം ഇന്ന് ഒരു അഗ്നിപര്‍വതം പോലെ ആണ് എന്ന്. എങ്ങനെ വേണം എങ്കിലും പൊട്ടിത്തെറിക്കാം. ഇതിനു എതിരെ ശക്തമായ നിലപാടെടുക്കാന്‍ രാഷ്ട്രീയകക്ഷികള്‍ക്ക്‌ കഴിയുന്നില്ല. ഇത് ഒരു സത്യം ആണ്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മായ്ക്കാന്‍ പറ്റാത്ത സത്യം. ഇവരെ ഒക്കെ സഹിക്കാം ചില സമയം നമ്മുടെ കോടതി നിലപാടുകള്‍ അസഹനീയമാണ്. നീതി നടപ്പാക്കുന്നതില്‍ ചില സമയങ്ങളില്‍ അന്ധത ബാധിക്കുന്നു നീതിപീടങ്ങള്‍ക്ക് എന്ന് ചിലപ്പോള്‍ പറയേണ്ടി വരും.

സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിക്കുവാന്‍ കഴിയാത്ത രീതിയിലേക്ക് വിലക്കയറ്റവും അക്രമങ്ങളും നാള്‍ക്കു നാള്‍ പെരുക്കി വരുന്നു. പോലീസിന്‍റെ ചില ചെയ്തികള്‍ അവര്‍ക്ക് തന്നെ നാണക്കേട്‌ ഉണ്ടാക്കുന്നു. ഇവിടെ ജനത്തിന് സുരക്ഷിത്വം, തൊഴില്‍, ന്യായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ മരുന്നുകള്‍, കുടിവെള്ളം, ഇവ ലഭ്യം ആകാന്‍ നടപടി എടുക്കേണ്ട സര്‍ക്കാര്‍ പലപ്പോഴും നോക്കുകുത്തി ആക്കുന്നു. അതിന്‍റെ ഇടയില്‍ ആണ് ഇന്നലെ ഒരു റിപ്പോര്‍ട്ട്‌, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്‌ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മതി പോലും. ഓരോ വര്‍ഷവും കുതിച്ചുയരുന്ന വിലവര്ധനവ് നടുവോടിക്കുമ്പോള്‍ അവരുടെ ശമ്പളം പരിഷ്കരിക്കാതെ എന്ത് ചെയും ?? അവര്‍ക്കും മാത്രം അല്ല ശമ്പള വര്‍ധനവ്‌ വേണ്ടത് സ്വകാര്യ മേഖലയിലെ തൊഴില്‍ ചെയുന്ന തൊഴിലാളികള്‍ക്കും ഇത് ആവശ്യം ആണ്. മാറ്റങ്ങള്‍ സംഭവിക്കെണ്ടിയിരിക്കുന്നു .

ഒരു തമാശ,,,,,,,,,,,,,,, ചീത്ത വിളികരുത് : ഡല്‍ഹിയില്‍ ആ ബസ്‌ അതിക്രമം സംഭവിച്ചില്ലായിരുന്നു എങ്കില്‍ വിവരമില്ലായ്മ പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഒരു കുടുംബവും അറുനൂറു രൂപയും ഇന്നും തലക്കെട്ട്‌ ആയിരുന്നേനെ..............................


രാജ്യ തലസ്ഥാനത്ത് നടന്ന നിഷ്ടൂരമായ ചെയ്തി ആണ് ഒരു പെണ്‍കുട്ടിയെ അതിന്‍റെ കാമുകനെ മര്‍ദിച്ചു അവശനാക്കി ക്രൂരമായി നടത്തിയ ബലാത്സംഗം. അവസാനം അറിയാന്‍ കഴിയുന്നത്‌ കുടല്‍ മാറ്റി വെയ്ക്കേണ്ടി വരുന്നു എന്നത് ആണ്. ഇരുമ്പ് ധണ്ട് ഉപയോഗിച്ച് മര്‍ദിച്ചു എന്നതും മുകേഷ് എന്നാ പ്രതിയെ തിഹാര്‍ ജയിലില്‍ അവിടത്തെ തടവുകാര്‍ മലമൂത്രം കഴിപ്പിച്ചതും മുകേഷിനെ സെല്‍ മാറ്റി എന്നതും ആണ്. ഒരാള്‍ക്കും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ല അത്രയ്ക്ക് നിഷ്ടൂരമാണ് അവരുടെ ചെയ്തി..

എന്നാല്‍ ഇപ്പോള്‍ ആണോ അവിടെ കണ്ണ് തുറക്കേണ്ടത്. അഭിമാനഹത്യ ഏറെ ഉള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണവിഭാഗത്തിലെ പ്രേമിച്ചതിനു കൊലചെയ്യപ്പെട്ട എത്രയോ യുവതികളും യുവാക്കളും ഉണ്ട് അവര്‍ കീഴ് ജാതിയില്‍ പെട്ടത് കൊണ്ട് നമ്മുടെ സമൂഹം അവരെ അവഗണിക്കുന്നുവോ ??? അവിടെ അഭിമാനഹത്യ നടത്തിയ എത്ര മേല്ജാതിക്കാര്‍ ഇതുവരെ തടങ്കലില്‍ എത്തിയിട്ടുണ്ട് സവര്‍ണ വിഭാഗം നടത്തുന്ന ഇത്തരം ചെയ്തികള്‍ എന്തെ ആരും കണ്ടില്ല ??? സവര്‍ണവിഭാഗത്തില്‍ പെട്ട ആരെയെങ്കിലും കീഴ്ജാതിയില്‍ പെട്ടവര്‍ പ്രേമിച്ചിട്ടു സുഖമായി ജീവിക്കാന്‍ കഴിയുമോ??? തമിഴ്നാട് അടക്കം ഇന്നും ഭരിക്കുന്നത്‌ സവര്‍ണ മേധാവിത്വം ആണ്.

കേരളം സത്യത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തം തന്നെ ആണ്. പ്രേമിക്കുന്ന കാര്യത്തില്‍ അല്ല ഞാന്‍ പറയുന്നത്. മറിച്ചു സവര്‍ണ മേധാവിത്വം കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഒരു പറ്റം വര്‍ഗീയ കോമരങ്ങള്‍ മറുവശത്ത് മതവികാരങ്ങള്‍ ഊതി കാച്ചി തീവ്ര വാദം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍ ഇതിനിടയില്‍ സമാധാനം നമ്മുടെ ശക്തി എന്ന് പറഞ്ഞു മതപരിവര്‍ത്തനം നടത്തുന്ന മറ്റൊരു വിഭാഗം. ഇവര്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന കേരള ജനത. ഏതോ ഒരു സിനിമയില്‍ പറയുന്നുണ്ട് കേരളം ഇന്ന് ഒരു അഗ്നിപര്‍വതം പോലെ ആണ് എന്ന്. എങ്ങനെ വേണം എങ്കിലും പൊട്ടിത്തെറിക്കാം. ഇതിനു എതിരെ ശക്തമായ നിലപാടെടുക്കാന്‍ രാഷ്ട്രീയകക്ഷികള്‍ക്ക്‌ കഴിയുന്നില്ല. ഇത് ഒരു സത്യം ആണ്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മായ്ക്കാന്‍ പറ്റാത്ത സത്യം. ഇവരെ ഒക്കെ സഹിക്കാം ചില സമയം നമ്മുടെ കോടതി നിലപാടുകള്‍ അസഹനീയമാണ്. നീതി നടപ്പാക്കുന്നതില്‍ ചില സമയങ്ങളില്‍ അന്ധത ബാധിക്കുന്നു നീതിപീടങ്ങള്‍ക്ക് എന്ന് ചിലപ്പോള്‍ പറയേണ്ടി വരും.

സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിക്കുവാന്‍ കഴിയാത്ത രീതിയിലേക്ക് വിലക്കയറ്റവും അക്രമങ്ങളും നാള്‍ക്കു നാള്‍ പെരുക്കി വരുന്നു. പോലീസിന്‍റെ ചില ചെയ്തികള്‍ അവര്‍ക്ക് തന്നെ നാണക്കേട്‌ ഉണ്ടാക്കുന്നു. ഇവിടെ ജനത്തിന് സുരക്ഷിത്വം, തൊഴില്‍, ന്യായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ മരുന്നുകള്‍, കുടിവെള്ളം, ഇവ ലഭ്യം ആകാന്‍ നടപടി എടുക്കേണ്ട സര്‍ക്കാര്‍ പലപ്പോഴും നോക്കുകുത്തി ആക്കുന്നു. അതിന്‍റെ ഇടയില്‍ ആണ് ഇന്നലെ ഒരു റിപ്പോര്‍ട്ട്‌, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ്‌ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മതി പോലും. ഓരോ വര്‍ഷവും കുതിച്ചുയരുന്ന വിലവര്ധനവ് നടുവോടിക്കുമ്പോള്‍ അവരുടെ ശമ്പളം പരിഷ്കരിക്കാതെ എന്ത് ചെയും ?? അവര്‍ക്കും മാത്രം അല്ല ശമ്പള വര്‍ധനവ്‌ വേണ്ടത് സ്വകാര്യ മേഖലയിലെ തൊഴില്‍ ചെയുന്ന തൊഴിലാളികള്‍ക്കും ഇത് ആവശ്യം ആണ്. മാറ്റങ്ങള്‍ സംഭവിക്കെണ്ടിയിരിക്കുന്നു .

ഒരു തമാശ,,,,,,,,,,,,,,, ചീത്ത വിളികരുത് : ഡല്‍ഹിയില്‍ ആ ബസ്‌ അതിക്രമം സംഭവിച്ചില്ലായിരുന്നു എങ്കില്‍ വിവരമില്ലായ്മ പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഒരു കുടുംബവും അറുനൂറു രൂപയും ഇന്നും തലക്കെട്ട്‌ ആയിരുന്നേനെ..............................

Sunday, October 7, 2012

Love thy Nature - Anish P S



Nature Mother Nature
We live long here
Just to be a part
Where love never fails

Nature Mother Nature
We love thy air
For we breathe this air
And long to live

Nature Mother Nature
We love thy space
For what we see
The world as is

Nature Mother Nature
We love thy seas
For we love those waves
That makes us dream

Nature Mother Nature
We love thy land
For where we live
To earn our living

Nature Mother Nature
We say sorry
For all we have done
That makes you angry

Nature Mother Nature
Be kind on us
To shower with love,
Peace and joy forever……………..

ANISH P S


Monday, October 1, 2012

എല്ലാ ടീമും പാക്കിസ്ഥാന്‍ ആയിരുനെങ്കില്‍....................



ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ എന്ന് പറയുമ്പോള്‍ ജനം ആര്‍ത്തിരമ്പി എത്തും. കെനിയയോട് തൊട്ടാലും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഒരു ലോക കപ്പില്‍ പാകിസ്ഥാനോട് തോല്‍ക്കില്ല. ഇന്നലെ നടന്ന ഇരുപതു ഓവര്‍ മത്സരവും അത് തീര്‍ച്ചപെടുത്തി. പാകിസ്ഥാനെ പരാജയപെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന് അഭിനന്ദനങള്‍. ഇനി കപ്പ്‌ ഇല്ലെങ്കിലും നാട്ടില്‍ വരാം. ആരെയും പേടിക്കേണ്ട. അങ്ങനെ ആലോചിച്ചപോള്‍ ആണ് എനിക്ക് തോന്നിയത് എന്നാല്‍ പിന്നെ എല്ലാ ടീമും പാകിസ്ഥാന്റെ കുപ്പായം അണിഞ്ഞു കളിചായിരുനെങ്കില്‍................

Saturday, September 22, 2012

മാധ്യമങ്ങളുടെ അനാവശ്യ വിവാദങ്ങള്‍

മാധ്യമങ്ങളുടെ അനാവശ്യ വിവാദങ്ങള്‍...

നികേഷ് നിങ്ങള്‍ ചെയുന്നത് മാധ്യമ പ്രവര്‍ത്തി ആണോ അതോ തോന്ന്യാസം ആണോ ?? വി എസ് പറയാത്തത് പറഞ്ഞു എന്ന് പറയുക ലോറെന്‍സ് പറയാത്തത് ബ്രെകിംഗ് ന്യൂസ്‌ കൊടുക്കുക ഇത് എന്ത് ന്യായം ആണ്. താന്‍ ചോദിച്ച പല ചോദ്യത്തിനും ലോറെന്‍സ് ഉത്തരം തന്നത് പാര്‍ട്ടി കാര്യങ്ങള്‍ അങ്ങനെ എനിക്ക് പറയാന്‍ കഴിയില്ല എന്ന് അല്ലെ. ആയിരിക്കാം എന്ന് അല്ലെ ?? തോന്ന്യാസം കാണിക്കാന്‍ ആണോ ബ്രെകിംഗ് ന്യൂസ്‌. നിങ്ങള്ക് വി എസ് എന്നാ വ്യക്തിയെ സി പി ഐ എമില്‍ നിന്ന് പുറത്തു ആകണം വി എസ് എന്ന് പറയുന്നത് ഒരു വര്‍ഗ വഞ്ചകന്‍ ആകണം അത് അല്ലെ നിങ്ങളുടെ പരിപാടി. നാളെ പിണറായി വിജയനെ നിങ്ങള്ക് പുറത്തു ആകണം അപ്പോള്‍ ആ വഴിക്ക് നീങ്ങും വി എസ് പിണറായി അത് അല്ല ഇനി ആര് സി പി ഐ യെമിന്റെ നേത്രത്വത്തില്‍ വന്നാലും നിങ്ങള്ക് അവരെ അവിടെന്നു മാറ്റണം നിങ്ങളുടെ തോന്ന്യസത്തിനു അനുസരിച്ച് തുള്ളാന്‍ ഉള്ള ഒന്ന് അല്ല സി പി ഐ എം. ഇത്തരം പരിപാടി ആളെ കൂട്ടാന്‍ ആണ് എന്ന് മനസില്‍ ആകാന്‍ അധികം നേരം വേണ്ട. ഇനിയും ഇത് പോലെ ഉള്ളതും ആയി പുറപ്പെട്ടു വന്നാല്‍ അനാവശ്യ വിഷയങ്ങളില്‍ താങ്കള്‍ ചെന്ന് പെടും. എല്ലാ രാഷ്ട്രീയക്കരുംയിട്ടു നല്ല ബന്ധം ഉണ്ട് എന്ന് വെച്ച് എന്തും ആകാം എന്ന് വിചാരിക്കരുത്.

Friday, September 14, 2012

ഇപ്പോള്‍ കിട്ടിയില്ലെ ????



എന്ത് ഒക്കെ ആയിരുന്നു പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് കേരളത്തിന്‌ ഒന്നും നല്‍കിയില്ല പോലും. ഇങ്ങനെ ചോദിച്ചു വാങ്ങണം ആയിരുന്നോ ?? കൂട്ടി തന്നില്ലെ ഡീസല്‍ വില പിന്നെ ചെയാന്‍ പറ്റുന്നത് ഹോട്ടല്‍ വ്യവസായം പരിപോഷിപ്പിക്കാന്‍ പാചക വാതക സബ്സിഡി അങ്ങ് കുറച്ചു ഇതില്‍ കൂടുതല്‍ എന്ത് ആണ് കേരളത്തിന്‌ നല്‍ക്കാന്‍ കഴിയുക.

ഇനി ഒരു പൊറാട്ട് നാടകം നടക്കും. കേരളത്തില്‍ ഡീസല്‍ വില വര്‍ധനവ്‌ ആറു രൂപ ഇരുപത്തിയഞ്ഞു പൈസ ആണ്. ഈ ഇരുപത്തിയഞ്ഞു പൈസ വിപണിയില്‍ നിന്നെ പോയി എന്നിട്ടും കണക്കിന് ഉപയോഗിക്കാം. എന്ത് ആയാലും അത് ആണ് വര്‍ധനവ്‌. ഇന്ന് നമ്മുടെ മുഖ്യന്‍ ധന മുഖ്യന്‍ എല്ലാം കൂടി ഒരു പ്രസ്താവന നടത്തും അധിക ഭാരം ആയ ഒന്നേകാല്‍ രൂപ കുറക്കുന്നു എന്ന്. ഈ പൊറാട്ട് നാടകം അവര്‍ക്ക് നടത്താം പക്ഷെ പാചകവാതക വിഷയത്തില്‍ എന്ത് ആണ് നിലപാട്.

ഞങ്ങള്‍ വികസന വിരോധിക്കള്‍ അല്ല പക്ഷെ ഇത് പോലെ ഉള്ള ജനദ്രോഹപരമായ നടപടി വന്നാല്‍ കയ്യും കെട്ടി നോക്കിയിരുന്നാല്‍ നാളെ വാ മൂടി കെട്ടി ഇരിക്കാന്‍ നിര്‍ബന്ധിതര്‍ ആകും. അത് കൊണ്ട് പ്രതികരിക്കൂ പ്രതിഷെധികൂ പ്രതികരിക്കു

ഇത് വളര്‍ച്ചയോ നാടിന്റെ തകര്ച്ചയോ ?

സാമ്പത്തിക ശാസ്ത്രത്തെ ആവശ്യാനുസരണം വളച്ചു ഓടിക്കാനുള്ള കഴിവ് നമ്മുടെ പ്രധാനമന്ത്രിയെയും ആളുടെ ഏറാന്‍മൂളിക്കള്‍ ആയ നവലിബറല്‍ ആശയങ്ങള്‍ പ്രകീര്‍ത്തിച്ചു നടക്കുന്ന ചിലര്‍ക്ക് മാത്രം കഴിയുന്ന ഒരു നടപടി ആണ്. ഏറെ സങ്കടം ഉണ്ടെങ്കിലും വര്‍ധനവ്‌  ആവശ്യം ആണ് എന്ന് പറയാന്‍ ഉള്ള ഉളിപ്പില്ലായ്മ വളരെയേറെ വിചിത്രം ആണ്. നിക്ഷേപം വരാന്‍ വേണ്ടി കാത്തിരിക്കുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ മുന്നില്‍ ഒരു കൊള്ളിവെട്ടം പോലെ ആഞ്ഞടിച്ച ഡിസല്‍ വിലവര്ധനവും പാചക വാതക നിയന്ത്രണവും ജനരോഷം അതിന്റെ പാരമ്യത്തില്‍ എത്തിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. സംസ്ഥാന തലസ്ഥാനത്തെ ലോകസഭയില്‍ പ്രതിനിധികരിക്കുന്ന ഒരു വ്യക്തിയും ഗുജറാത്തിനെ ഏറെ സ്നേഹിക്കുന്ന കണ്ണൂര്‍ കുട്ടിയും അവര്‍ അവരുടെ ഹര്‍ത്താല്‍ പേടി അവസാനിപ്പിക്കാന്‍ കേരളം ഒട്ടാകെ ഇനി ഹര്‍ത്താല്‍ പാടില്ല എന്നാ ദിനം തന്നെ തൊപ്പി വെച്ച താടിക്കാരന്റെ ഏറെ ആശിച്ചുള്ള നടപടി ആണ് ഇന്ന് നിലവില്‍ വന്ന ഈ വര്‍ധനവ്‌. എന്ത് ഉദാത്തം ആണ് നമ്മുടെ ഭരണകര്‍ത്താക്കള്‍. പെട്രോള്‍ കമ്പനി ആവശ്യപെട്ട എല്ലാം അംഗീകരിച്ചിരിക്കുന്നു. തോന്ന്യാസത്തിന്റെ അവസാന പേര് ആണോ ഈ പ്രധാനമന്ത്രി ?? ഈ കൂടിയത് കുറക്കാന്‍ വേണ്ടി അല്ല എന്ന് ഏകദേശം ഉറപ്പു ആണ്. ഓന്റെ ഒരു ബുദ്ധി നോക്കണെ. കഴിഞ്ഞ മൂന്ന് ദിവസം മുന്നെ പ്രഖ്യാപിക്കേണ്ടി ഇരുന്ന ഒന്ന് ആണ് ഈ വര്‍ധനവ്‌. അങ്ങനെ എങ്കില്‍ നമ്മുടെ എമെര്‍ജിംഗ് കേരളം ഒരു കരക്കു അടുത്തെനെ. ധൈര്യം ഉണ്ടാകില്ല ആ പ്രധാനമന്ത്രി സുഗമം ആയി നമ്മുടെ നിരത്തില്‍ കൂടി പരിപാടിക്ക് എത്താന്‍. അതിനി ഏതു പട്ടാളം സുരക്ഷ എര്പെടുതിയാലും. അല്ലേല്‍ അങ്ങനെ ഒരു പരിപാടി നടക്കാന്‍ ഇവിടെ കേരളത്തിലെ ജനം അനുവദികുമോ ?
ഡിസല്‍ വര്‍ധനവ് എന്നത് കേന്ദ്ര സര്‍ക്കാരിനു മാത്രം ചെയാന്‍ കഴിയുന്ന ഒന്ന് ആണ്. വിലകയറ്റം ഒരു വശത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍. മറുവശത്ത് ഒന്ന് കൂടി ഒരു വിലകയറ്റം സൃഷ്ടിക്കാന്‍ ഉതകുന്ന നിലപാട് എടുക്കുന്നു. ഇവിടെ ആരാണ് കഷ്ടപെടുന്നത്. സാധാരണക്കാര്‍ ആയ പൊതു ജനം. അല്ലാതെ രമ്യഹര്‍മ്യങ്ങളില്‍ കഴിയുന്ന രാജ്യ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന കുബെരന്മാര്‍ക്ക് ഈ വര്‍ധനവ്‌ അവരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളത് ആണ് എന്നാ തിരിച്ചറിവ് ഉണ്ട് അത് കൊണ്ട് തന്നെ ആണ് ഇത്രയും ആപല്‍കരം ആയ നിലപാടിനെ അനുകൂലിച്ചു സി ഐ ഐ പോലെ ഉള്ള വ്യാവസായിക കൂട്ടായ്മ ഈ വര്‍ധനവിനെ ന്യായീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ വയനാടന്‍ കാട് കയറിയ ഒരു വ്യക്തിയുടെ പരാമര്‍ശം കേട്ടപ്പോള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്താന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന പോലെ തോന്നിപോയി. വസ്തുനിഷ്ടം ആയി അല്ല മറിച്ചു  രാഷ്ട്രീയ നേതൃത്വം മുതലാളിത്വത്തിന് കീഴില്‍ ചെന്ന് ഒളിച്ചിരിക്കുന്ന നിലപാട് ആണ് ഇന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയത്.  വിവരമില്ലായ്മ വാമുതല്‍ ആകിയ മറ്റൊരു വ്യക്തി അടൂര്‍ മണ്ഡല പ്രതിനിധിക്ക് ഇന്ന് വരെ ഒരു കമ്പനിയുടെ കണക്കു ബാലന്‍സ് ഷീറ്റ് എന്ത് ആണ് എന്ന് അറിയില്ല എന്ന് തോന്നി. എല്ലാ ചിലവും കഴിഞ്ഞുള്ള അറ്റാദായം അദ്ദേഹത്തിന് ചെലവ് കഴിച്ച തുക അല്ല. ബാലന്‍സ് ഷീറ്റില്‍ കാണിച്ച ലാഭത്തിനു പുറമെ മറ്റു ചിലവുകള്‍ ഉണ്ട്. അങ്ങനെ എങ്കില്‍ ആ മാന്യ വ്യക്തിയെ അക്കൗണ്ട്‌ന്സി  ഗവേഷണത്തിന് അയക്കണം.
ഇനി ആണ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു തീവെട്ടികൊള്ള. പാചക വാതക സമ്പ്രദായം ആകെ ഉടച്ചു വാര്‍ക്കുന്നു. അതിന്റെ ഭാഗം ആയി സബ്സിഡി ആദ്യ ഘട്ടം എന്ന നിലയില്‍ കുറക്കുന്നു. അത് കൊണ്ട് ഇനി വര്‍ഷത്തില്‍ ആറു പാചക വാതക കുറ്റികള്‍ മാത്രം ആണ് ഒരു കുടുംബത്തിനു ലഭിക്കുക. ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ഈ അടുത്ത് സംഭവിച്ചു. അത് ഇങ്ങനെ, ഒരു കുടുംബത്തില്‍ അച്ഛന്‍ അമ്മ മകന്‍ മരുമകള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ അവര്‍ ഒരു വീട്ടില്‍ ആണ് താമസം എങ്കില്‍ അവിടെ ഒരു പാചകവാതക ലഭ്യത ഉണ്ടാകൂ. അത് ആയതു കുടുംബം എന്ന് ഉള്ള നിര്‍വചനം തന്നെ മാറ്റി മറിക്കുന്ന ഒന്ന് ആയി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ മാറിയിരിക്കുന്നു. കാരണം ഒരു അഡ്രസ്‌ ഉണ്ട് എന്നത് കൊണ്ട് മാത്രം ഒറ്റ കുടുംബം ആകുന്നില്ല. സഹകരണ പ്രസ്ഥാനങ്ങള്‍ രൂപികരിക്കുന്ന വേളയില്‍ കല്യാണം കഴിഞ്ഞ മകന്‍ അവന്റെ ഭാര്യ മറ്റൊരു കുടുംബം ആയി കണക്കു ആകാറുണ്ട്. അവര്‍ ഒരു വീട്ടില്‍ ആണെങ്കില്‍ കൂടി അങ്ങനെ വരുമ്പോള്‍ ആണ് ഇതിന്റെ കഷ്ടത ഈ തീരുമാനത്തിന്റെ തീവ്രത നാം തിരിച്ചു അറിയുക. ഈ ഒരു നിലപാടിന്റെ ശരിയും തെറ്റും നാം ചിന്തിക്കുന്നതിനു മുന്നെ നമുക്ക് ഇന്ന് നിലവില്‍ ഉള്ള മറ്റു ഉപാധികള്‍ പരിശോധിക്കാം. വിറകു അടുപ്പിന്റെ കാലം കഴിഞ്ഞു മണ്ണെണ്ണ വിളക്കോ അടുപ്പോ ഇന്ന് ഇല്ല. റേഷന്‍ കട വഴി മധ്യവര്‍ഗത്തിന് എത്ര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും ? ഇന്ന് അടുപ്പ് എന്ന് പറഞ്ഞാല്‍ പാചകവാതക അടുപ്പ് തന്നെയാണ് പിന്നെ ഉള്ളത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന അടുപ്പ് ആണ്. ഇന്ന് ഇപ്പോള്‍ പാചകവാതകം പൊട്ടി തെറിച്ചു ചാകണോ അതോ ഷോക്ക്‌ അടിച്ചു ചാകണോ എന്ന ചോദ്യം ആണ് ഈ സന്ദര്‍ഭത്തില്‍ ഓര്മ വരുന്നത്.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളുടെ ഭാഗം ആയി സംഭവിക്കുന്ന ഇത്തരം തെറ്റായ പ്രവണതകളെ പ്രതിരോധിച്ചു തോല്‍പ്പിക്കേണ്ടത് പൊതു ജനം ഒറ്റകെട്ടായി നിലനിന്ന് കൊണ്ട് വേണം. ഇവിടെ ഇടതു പക്ഷം ഭക്ഷ്യ സുരക്ഷ വിലകയറ്റം എന്നീ വിഷയങ്ങളില്‍ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം കേരളത്തില്‍ ഈ തീരുമാനം പുറത്തു വന്നത് മുതല്‍ പ്രക്ഷോഭ പരിപാടി തുടങ്ങിയിരിക്കുന്നു. സ്തംബനവസ്ഥയില്‍ കേരളം മാറിയാലും വേണ്ടില്ല. പക്ഷെ ഈ തീരുമാനത്തെ പൂര്‍ണമായും തിരുത്തി മാത്രമെ മുന്നോട്ടു പോകാന്‍ പാടുള്ളൂ. വിലവര്ധവിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാന്‍ സി എ ജി ഈ പൊതു മേഖല സ്ഥാപനങ്ങള്‍ പരിശോധിക്കണം. അതോടൊപ്പം ഈ സ്ഥാപനങ്ങള്‍ അനാവശ്യ ചിലവുകള്‍ വെട്ടികുറക്കണം. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്‍പ്പനങ്ങള്‍ക്ക് വിലസ്ഥിരത ഫണ്ട്‌ രൂപികരിക്കണം. അതോടൊപ്പം കേന്ദ്രിക്രിത വില എര്പെടുതാന്‍ സ്ഥിര വില കൊണ്ട് വരണം. സ്വകാര്യ കുത്തകള്‍ക്ക്‌ വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ നശിപ്പിക്കരുത്.
പ്രക്ഷോഭം തന്നെയാണ് ഇവിടെ ആവശ്യം. പൊതുജനം ഇതിനു തയ്യാര്‍ ആകണം. നാളെ മധ്യവര്‍ഗത്തിന് ഈ നാട്ടില്‍ ജീവിക്കാന്‍ കോടികള്‍ വേണം എന്ന അവസ്ഥ ഇല്ലാതാകാന്‍ പ്രക്ഷോഭ പരിപാടികളില്‍ പങ്കു എടുത്തു സമരപോരട്ടങ്ങലുടെ പരമ്പരയില്‍ ജനമുന്നേറ്റം ആയി ഒന്നിച്ചു നിന്നാല്‍ നമുക്ക് തിരുത്താം കേന്ദ്ര സര്‍ക്കാരിനെ. ഏതു വിധത്തില്‍ ഉള്ള പ്രക്ഷോഭം ആയാലും മുഴുവന്‍ സമൂഹവും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ സമരങ്ങളോട് സൗമനസ്യം കാണിച്ചു പ്രതിഷേധം പ്രകടിപിച്ചു പ്രതികരിക്കാന്‍ തയ്യാര്‍ ആക്കുക. അഭിവാദ്യങ്ങള്‍ 

Thursday, September 6, 2012

ഉമ്മന്‍ ചാണ്ടിയുടെ കുഞ്ഞാലി ലീലകള്‍



യു ഡി എഫ് യോഗം കഴിഞ്ഞു ഇറങ്ങിയ കുഞ്ഞാലി ഉമ്മന്‍ചാണ്ടി കൂടുക്കെട്ടു പ്രതിരോധിച്ചത് സഖാവ് വി എസ് ഉയര്‍ത്തിയെ ചോദ്യങ്ങളെ ആണ്. സ്വത സിദ്ധമായ ആഹ ആഹ ബാ ബാ ശൈലിയില്‍ ഉമ്മന്‍ ചാണ്ടി ഓരോന്ന് പറയുമ്പോള്‍ തോന്നും കഴിഞ്ഞ സര്‍ക്കാര്‍ നടത്തുന്ന പരിപാടി ആണ് എമെര്‍ജിംഗ് കേരള എന്ന്. ഇവിടെ എല്ലാം ചെയ്തത് എല്‍ ഡി എഫ് എന്ന് ആണ് ഇന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അതില്‍ സ്വയം കുഴിച്ച കുഴി എന്തെന്ന് മനസിലാക്കാന്‍ കഴിയാഞ്ഞിട്ടല്ല മറിച്ചു ആടിനെ പട്ടിയാക്കുന്ന ഒരു പറ്റം മാധ്യമ എമ്പോക്കികള്‍ കൂട്ടിനു ഉണ്ട് എന്നാ അഹങ്കാരം ആണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞത് മൂന്ന് പദ്ധതി എല്‍ ഡി എഫ് കൊണ്ട് വന്നു തീരുമാനം ആകിയത് ആണ്. പക്ഷെ ഉമ്മന്‍ ചാണ്ടി പറയാതെ ഇരുന്നത് അവ പൊതു മേഖലയില്‍ ആണ് കൊണ്ട് വരാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചത്‌ എന്നത് ആണ്. അത് കൊണ്ട് തന്നെ നിക്ഷേപം എന്ന് പറഞ്ഞു സ്വകാര്യ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാണിക്കുന്ന വ്യഗ്രത കൂടുതല്‍ സംശയങ്ങള്‍ക് വഴിവെയ്ക്കുന്നു. അവിടെ ആണ് ഇടതു പക്ഷം തടസവാദങ്ങള്‍ ഉന്നയിക്കുന്നത്. അവയോടു ഉള്ള സര്‍ക്കാര്‍ സമീപനം ആണ് ഏറെ പരിതാപകരം. ഇവിടെ വെല്ലുവിളി നടത്താനോ ഒന്നും അല്ല ഈ ഘട്ടത്തില്‍ ചെയേണ്ടത് മറിച്ചു കാര്യങ്ങള്‍ സുതാര്യതയോടെ ജനങ്ങള്‍ക് മുന്നില്‍ അവതരിപ്പിക്കുക എന്നത് ആണ്. ഉമ്മന്‍ ചാണ്ടി പറയുന്നത് സുതാര്യത കൂടിപോയത് ആണ് വിഷയം എന്ന് ആണ് അപ്പോള്‍ ഇതിനെ ആണ് ഉമ്മന്‍ ചാണ്ടി സുതാര്യത എന്ന് വിളിക്കുന്നത്‌ എങ്കില്‍ ഈ സുതാര്യത അല്ല സുതാര്യത കൊണ്ട് അര്‍ഥം വെയ്ക്കുന്നത് എന്ന് ഇനി എങ്കിലും ബഹുമാനപെട്ട മുഖ്യന്‍ മനസ്സില്‍ ആകണം. ഇതു ഒരു തരം പുകമറകള്‍ മാത്രം ആണ്. ഇവയില്‍ അടങ്ങിയിരിക്കുന്നത് എങ്ങനെ പി പി പി എന്ന് പേരിട്ടിരിക്കുന്ന സ്വകാര്യ നിക്ഷേപകര്‍ക്ക് പൈസ മുടക്ക് ഇല്ലാതെ ഭൂമി അന്യദീനപെടുത്താം എന്നത് ആണ്.

ഇവിടെ ആണ് കഴിഞ്ഞ രണ്ടു ദിവസം നമ്മുടെ വ്യവസായ മുഖ്യന്‍ പ്രധാനലീലവിലാസിനിയായ കുഞ്ഞാലി സാഹിബ്‌ കൊടുത്ത അഭിമുഖങ്ങളുടെ യഥാര്‍ത്ഥ മുഖം മനസിലാക്കുന്നത്‌. എന്ത് ഒരു വിനയം ആയിരുന്നു കുഞ്ഞാലി സാഹിബിനു. എന്താ ഭവ്യത  ആശ്ചര്യം തന്നെ. എന്നിട്ട് ഒരു പറച്ചിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന ഒരു നടപടിയും ഈ പദ്ധതി വഴി നടപാക്കില്ല. പിന്നെ എന്ത് ആണ് താങ്കള്‍ ഉദേശിക്കുന്നത്. കേരളത്തിന്റെ ഭൂമി ആണ് കേരളത്തിന്റെ ഏറ്റവും ഫല ഭുവിഷ്ടം ആയ പരിസ്ഥിതി. അത് കരിമണല്‍ ആയാലും മറ്റു എന്ത് ആയാലും. ഈ ഭൂമിയെ പൊന്നു വിളയിക്കുന്ന കാര്‍ഷിക ഉത്പാദന പ്രക്രിയക്കോ അവ ഉള്‍പ്പെടുത്തി  അവ സംസ്കരിക്കുന്ന വ്യാവസായിക കേന്ദ്രം ആകാനോ ഒരു പദ്ധതിയും അവിഷ്കരിക്കാതെ നമ്മുടെ പരമ്പരാഗത വ്യാവസായിക ഉത്‌പാദനത്തെ വര്‍ധിപ്പിക്കാന്‍ ഒരു നടപടിയും ഈ പദ്ധതിയില്‍ ഇല്ലാതെ അവയ്ക്ക് ഒരു വിപണി കണ്ടെത്താന്‍ ശ്രമിക്കാതെ വെറും ഒരു കൂതരങ്ങു നടത്തുന്നത് എന്തിനു വേണ്ടി ?? ആര്‍ക്കു വേണ്ടി ?? ഇവ ചോദ്യചെയ്യപെടുമ്പോള്‍ ചന്ദ്രഹാസം മുഴക്കി ഇടതു പക്ഷത്തെയും അതിന്റെ അമരത്ത് ഇരികുന്നവരെയും ആക്ഷേപിക്കുന്നത് എന്തിനു വേണ്ടി.

ഇതിന്റെ ഇടയില്‍ ആണ് മാധ്യമ നാടകം. പൊതുജനശ്രദ്ധ മുഴുവന്‍ വലതു പക്ഷത്തെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോള്‍ വീണ്ടും ടി പി ചന്ദ്രശേഖരന്‍ വധവുമായി ഒരു മുന്നൊരുക്കം സി പി ഐ യെമിനെ ഒന്ന് താങ്ങിയെക്കാം എന്ന് വിചാരിച്ചു. ചീറ്റിപോയ പടക്കം പോലെ അത് പോയപ്പോള്‍ ഉച്ചക്ക് സഖാവ് വി എസ് പറഞ്ഞ പ്രസ്താവന എടുത്തു ആഘോഷിക്കാന്‍ ശ്രമിച്ചു വൈകുന്നേരം സഖാവ് വി എസ് അത് കൃത്യം ആയി മനസിലാക്കി കൊടുത്തപ്പോള്‍ ആ ഏറു പടക്കവും നനഞു കുതിര്‍ന്നു. സി പി ഐ എം ഏതൊരു അന്വേഷണത്തെയും ഭയപെടുന്ന പ്രസ്ഥാനം അല്ല. കേരള പോലിസ് അന്വേഷിച്ചപ്പോള്‍ അതിനെ ഒരു രീതിയിലും തടസപ്പെടുതിയില്ല. സഖാക്കളെ കള്ള കേസില്‍ കുടുക്കിയിട്ടും അതിനെ നിയമപരമായി  സി പി ഐ എം നേരിടുന്നു. ഇനി സി ബി ഐ അന്വേഷണം വേണം എന്ന് പറഞ്ഞാലും അത് അന്വേഷിച്ചാലും അതിനെ തടയാന്‍ ഞങ്ങളില്ല. പക്ഷെ അന്വേഷണം യഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ വേണം അല്ലാതെ ആര്‍ എം പി പറഞ്ഞാല്‍ മാത്രം കേള്‍ക്കുന്ന പോലെ നടത്താന്‍ ആയിരിക്കരുത് സി ബി ഐ അന്വേഷണം. ഹൈ കോടതി ശിക്ഷിച്ചപോള്‍ മാത്രം മാറാട് കൂട്ടകൊല സി ബി ഐ അന്വേഷിക്കണം എന്ന് പറയാന്‍ എന്തെ ഗവണ്മെന്റ് തയ്യാര്‍ ആയതു . മുസ്ലിം ലിഗിനു ക്ഷീണം ആയപോള്‍ മന്ത്രി മുഖ്യനും ക്ഷീണം ആയോ ??? ആണും പെണ്ണും കേട്ട നിലപാട് അല്ലെ ഉമ്മന്‍ ചാണ്ടി താങ്കള്‍ എടുക്കുന്ന ഓരോ നിലപാടും. രണ്ടു തവണ സി ബി ഐ അന്വേഷണം ആവശ്യപെട്ടു കേന്ദ്രത്തിനു കഴിഞ്ഞ ഇടതു പക്ഷം കത്ത് എഴുതിയപ്പോള്‍ അത് തടഞ്ഞ നിങ്ങള്‍ ആണോ ഇന്ന് സി ബി ഐ അന്വേഷണം നടത്താന്‍ ആവശ്യപെടുന്നത്. അപ്പോള്‍ അത് ആരെയോ രക്ഷിക്കാന്‍ അല്ലെ. നിയമം ലീഗിന്റെ വഴിക്ക് പോകാത്തപ്പോള്‍ അതിനെ നിങ്ങളുടെ വഴിക്ക് കൊണ്ട് വരാന്‍ അല്ലെ നിങ്ങള്‍ ശ്രമിക്കുന്നത്. ഇത്രയും നാണം കേട്ട ഒരു മുഖ്യന്‍ കേരളത്തിന്‌ വേറെ ഉണ്ടായിട്ടില്ല. ലിഗ് കണ്ണ് തുരുപ്പിച്ചു നോക്കിയാല്‍ മുള്ളുന്ന. ചില സഭക്കാര്‍ ഒന്ന് വിളിച്ചാല്‍ പേടിക്കുന്ന ഒരു മുഖ്യനും പിന്നെ ഒരു വ്യവസായ മുഖ്യനും പിന്നെ കക്കാന്‍ കാത്തിരിക്കുന്ന ഒരു ധന മുഖ്യനും.

ഉമ്മന്‍ ചാണ്ടി നിങ്ങള്ക്ക് നാണം ഉണ്ടോ ? കൊറിയ കമ്പനിക്ക്‌ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയ ഒരു വൈദ്യുതി കരാര്‍ അഴിമതി ആണ് എന്ന് പറഞ്ഞിട്ട് ഇന്ന് കോടതി പറഞ്ഞില്ലെ അവര്‍ക്ക് തന്നെ നല്‍കണം എന്ന്. അതില്‍ സുതാര്യത ഇല്ല എന്ന് അല്ലെ അന്ന് ആക്ഷേപിച്ചത്. അതില്‍ താങ്കളോട് കാണിച്ച മര്യാദ അല്ലെ അന്നത്തെ മുഖ്യന്‍ ആ കരാര്‍ വേണ്ട എന്ന് തീരുമാനിച്ചത് . എന്നിട്ട് നിയമത്തിന്റെ വഴിയില്‍ കൊറിയന്‍ കമ്പനി അത് നേടി എടുത്തു. എവിടെ പോയി നിങ്ങളുടെ സുതാര്യത. ഇത് ആണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഉദ്ദേശിക്കുന്ന സുതാര്യത വെറും അഭിനയം ആണ്. ദിനം പ്രതി നാല്‍പതു കോടി രൂപ നഷ്ടം ഉണ്ടാക്കുന്നു എന്ന് ശ്രി ശ്രീധരനെ പോലെ ഒരു വ്യക്തി അഭിപ്രായപെട്ടത് രണ്ടു ദിനം മുന്നെ മാത്രം അല്ലെ. അതോടൊപ്പം പി പി പി പദ്ധതി ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കുറച്ചു എങ്കിലും ബോധം എന്നത് ഉണ്ടെങ്കില്‍ ആ പദ്ധതി കേന്ദ്ര സംസ്ഥാന പദ്ധതി ആയി നടപ്പില്‍ ആകാന്‍ ശ്രമിക്കുക.

ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കാന്‍ ശ്രമിക്കട്ടെ. വികസനത്തിന്‌ ഇടതുപക്ഷം എതിര് ആയിരിക്കില്ല. പക്ഷെ നിങ്ങളുടെ ഇത്തരം നാടകങ്ങളെ അംഗീകരിച്ചു തരാന്‍ ഒരികലും ഇടതുപക്ഷത്തെ കൂട്ട് പിടിക്കരുത്. ഹരിത രാഷ്ട്രീയക്കാരോട് ഒരു കാര്യം. നിങ്ങളുടെ താത്പര്യങ്ങളെ അംഗീകരിക്കാന്‍ ഇനി ജനം തയ്യാറാകും എന്ന് വിചാരിക്കരുത്. നിങ്ങളും ഹരിത രാഷ്ട്രീയത്തിന്റെ പച്ചപ്പില്‍ അല്ല കറന്‍സി നോട്ടിന്റെ പച്ചപ്പില്‍ വീണു പോയോ എന്ന് ജനം സംശയിച്ചാല്‍ അവരെ നിങ്ങള്‍ കുറ്റപെടുത്തരുത്.

കള്ള നാണയങ്ങളെ തിരിച്ചറിയാന്‍, കപട സുതാര്യത പൊളിച്ചെഴുതാന്‍. പൊതുജനം പ്രതികരിക്കുക. പ്രതിഷേധിക്കുക.

Wednesday, September 5, 2012

സിനിമയിലെ രാഷ്ട്രീയം




ഇത് ആദ്യം കാണുമ്പോള്‍ വായിക്കുന്നവര്‍ സിനിമകളിലെ രാഷ്ട്രീയം ആയിരിക്കും എന്ന് ഉദ്ദേശിച്ചാല്‍ തെറ്റിപോയി എന്ന് മാത്രമെ പറയാന്‍ ഉള്ളു. മലയാള സിനിമ വേദി വെറും കുറെ ഉപഗ്രഹ ജീവികള്‍ പോലെ ചിലര്‍ മാത്രം ആയി ഒതുങ്ങി കൂടുന്ന ഒരു കാലഘട്ടം ആയി മാറിയിരിക്കുന്നു. ഇവിടെ എല്ലാം ഷോ ബിസിനസ്‌ മാത്രം ആണ്. ദൃശ്യ മാധ്യമ രംഗത്തെ അതിപ്രസരം അവര്‍ക്ക് കുറെ അഹങ്കാരം കാണിക്കാന്‍ ഉള്ള വേദി ആയി മാറികൊണ്ട് ഇരിക്കുന്നു. വെല്ലൂര്‍ ആശുപുത്രിയില്‍ കഴിയുന്ന അതുല്യ നടന്‍ ശ്രി ജഗതി ശ്രീകുമാര്‍, കിമ്മ്സ് ആശുപുത്രിയില്‍ കഴിയുന്ന തിലകന്‍ എന്ന പ്രതിഭ. ആരും നോക്കാന്‍ പോലും ഇല്ലാതെ ഒരു അഭയ വൃദ്ധ മന്ദിരത്തില്‍ കഴിയുന്ന മുന്‍ഷി വേണു എന്ന ഒരു നടന്‍. ഇവര്‍ മലയാള സിനിമയുടെ ഭാഗം ആയിരുന്നു.

ചിലര്‍ അവരുടെ താത്പര്യം മുന്‍നിര്‍ത്തി ആണ് പ്രതികരണങ്ങള്‍ നടത്തുക. വലിയ വായില്‍ കുറെ കാര്യം പറയും പക്ഷെ അത് സ്വന്തം സമൂഹത്തിന്റെ പോലും പുരോഗതിക്കു ഉപയോഗിക്കാതെ കെട്ടി പിടിച്ചു ഇരിക്കുന്ന ദയനീയ സ്ഥിതി ആണ് ഇന്ന് ഉള്ളത്. ഇവര്‍ക്ക് വലുത് ഫാന്‍സ്‌ ആണ്. അല്ലാതെ സിനിമ വ്യവസായം ആണ് എന്ന് പറയാന്‍ കഴിയില്ല. സിനിമകള്‍ സംവേദനം നടത്താന്‍ ഉള്ള ഉപാധി ആയി മാറണം. ഇന്ന് ഉള്ളത് വിനോദോപാധി എന്ന നിലയില്‍ മാത്രം ആണ്. ആ സങ്കല്‍പം മാറണം. ജനം അതിനു തയ്യാര്‍ ആകണം.

സിനിമ എന്ന വ്യവസായം മലയാളിക്ക് സമ്മാനിക്കുന്ന വിരുന്നുകാല്‍ ആകണം ഓരോ സിനിമയും അതിനു വേണ്ടി ആകണം. അവിടെ ആണ് സിനിമയുടെ രാഷ്ട്രീയം. എങ്കില്‍ മാത്രം ആണ് നാം ജനത്തോടു സംവദിക്കാനും അവര്‍ക്കും സിനിമയോട് പ്രതികരിക്കാനും കഴിയുക ഉള്ളു. നല്ല ഒരു ഉദാഹരണം ഇന്ന് ഉണ്ട് അത് ചൂണ്ടി കാട്ടാതെ പോക്കുന്നത് ശരിയല്ല. ട്രാഫിക്‌ എന്ന സിനിമ ഇന്ന് ഒരു വ്യക്തിയുടെ അവയവ ദാനത്തിനും അത് പെട്ടന്ന് എത്തിക്കാനും അവസരം ഒരുക്കി എന്ന് ഉള്ളത് ശ്ലാഘനീയം അല്ലെ. ഇന്നത്തെ ഏതോ ഒരു മാധ്യമത്തില്‍ ഞാന്‍ ഈ വാര്‍ത്ത‍ വായിച്ചു. അപ്പോള്‍ സംവദിക്കാന്‍ പടങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രതികരിക്കാന്‍ ജനം ഉണ്ടാക്കും. അങ്ങനെ അവരില്‍ ഒരു ഉണര്‍വ്വ് സൃഷ്ടിക്കാന്‍ വേണം സിനിമ തയ്യാര്‍ ആകാന്‍

Tuesday, September 4, 2012

നേരോടെ ഉള്ള മാധ്യമ അധാര്‍മികത


ചില വസ്തുതകള്‍ കാണാതെ പോകുമ്പോള്‍ അല്ലെങ്കില്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഉള്ള പുതിയ മാര്‍ഗം. ചര്‍ച്ച വിഷയം പറഞ്ഞു പഴകിയതു ആണെങ്കിലും വിവാദം സി പി ഐ എമില്‍ മാത്രം മതി. സി പി ഐ എം എന്നാ പ്രസ്ഥാനം ഇന്ന് ഇല്ലായിരുന്നു എങ്കില്‍ ഇവര്‍ കഷ്ടപ്പെട്ട് പോയേനെ ?? സി പി ഐ എം പ്രതികരണം നടത്തിയാല്‍ അത് ഒരു വിഷയം അല്ല. വി ഡി സതീശനും കൂട്ടരും അത് ബ്ലോഗ്‌ ഇട്ടാല്‍ അത് വിഷയം ആണ്. സി പി ഐ എം സമരം ചെയ്‌താല്‍ അത് വിഷയം അല്ല. ആ സമരത്തില്‍ ഒരു പ്രകോപനം സൃഷ്ടിച്ചു ഏതേലും ഒരു കല്ല്‌ വീണാല്‍ ആ കല്ല്‌ ഒരു വിഷയം. സി പി ഐ എം ഭക്ഷ്യധാന്യ വിഷയം മുന്‍നിര്‍ത്തി ഒരു പ്രക്ഷോഭം സംഘടിപിച്ചപോള്‍ അത് അല്ല വിഷയം അതിലെ കാര്യം അല്ല മാധ്യമ വിഷയം ആ സമരം വഴിതടയല്‍ ആയതു ആണ് വിഷയം.  മാധ്യമഅധാര്‍മികത തുടങ്ങിയിട്ട് കുറെ ആയി.  ഇപ്പോള്‍ തന്നെ നോക്കാം. ഒരു പദ്ധതി ഏകദേശം കൊണ്ട് വരാന്‍ നില്കുന്നു. കേരളം വില്പനയ്ക്ക് എന്നാ ബോര്‍ഡ്‌ തൂകി ഇട്ടിരിക്കുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അത് ചാനല്‍ വിഷയം അല്ല. കാരണം സി പി ഐ എം ആ പദ്ധതിക്ക് എതിര് ആണ് അത് കൊണ്ട് നമ്മള്‍ പദ്ധതിയെ അനുകൂലിക്കാം. ഈ മനസ്ഥിതി ആണ് മാധ്യമങ്ങള്‍ക്. ഇന്ന് തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു റിപ്പോര്‍ട്ട്‌ അവതരിപിച്ചു കണ്ടാല്‍ ഞെട്ടി പോയി കാരണം ഞാന്‍ വിചാരിച്ചു അവതരണ ശൈലി കണ്ടപ്പോള്‍ അത് എന്തോ INKEL  എന്നാ സ്ഥാപനം സ്വകാര്യ സ്ഥാപനം ആണ് എന്ന് തോന്നി. അത് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തോ മറിച്ചു വിറ്റ പോലെ തോന്നി. എല്‍ ഡി എഫ് സര്‍ക്കാര്‍ അവിടെ കൊണ്ട് വരാന്‍ ഇരുന്ന പദ്ധതികള്‍ അവിടെ സ്വകാര്യ വിദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ആയിരുനില്ല. INKEL എന്നാ സ്ഥാപനം പൊതുമേഖലയില്‍ ആണ് സ്ഥാപിച്ചത്. അത് ഭൂമി വിറ്റ് തുലക്കാന്‍ വേണ്ടി ഉണ്ടാക്കിയത് അല്ല. മാധ്യമങ്ങള്‍ അവരുടെ ഉദേശം മാത്രം പറയുന്നു. വിവരം ഇല്ലായ്മ എന്നത് ഒരു അഹങ്കാരം ആയി തലയില്‍ കൊണ്ട് നടക്കുന്ന ചില മാധ്യമ  പ്രവര്‍ത്തക്കര്‍ ചിലരോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. ഇന്ന് ആര്‍ എം പി എന്നാ സംഘടന സി ബി ഐ അന്വേഷണം വേണം എന്ന് പറയുന്നു. ആയികൊട്ടെ അതിലും വലിയ ഒരു വിഷയം നടന്നു സി ബി ഐ അന്വേഷണം നടത്താതെ ഇരിക്കുന്ന ഒരു കേസ് ഉണ്ട് . സുധാകരന്റെ അത് ആര്‍കും ചര്‍ച്ച ചെയേണ്ട. കാസര്ഗോഡ് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച അന്വേഷണം ജുഡീഷ്യല്‍ അന്വേഷണം അത് അന്വേഷിക്കേണ്ട. വര്‍ഗീയ കലാപ ശ്രമങ്ങള്‍ മലബാര്‍ മേഖലയില്‍ നടക്കുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ നാള്‍ ആയി അത് അന്വേഷിക്കേണ്ട. നിങ്ങള്ക് സി പി ഐ എംനെ തകര്‍ക്കാന്‍ എന്തേലും ഉണ്ടായാല്‍ മതി. അത് നടന്നോട്ടെ

 ഇതിലും വലിയ വിഷയങ്ങള്‍ ഉണ്ടാക്കി സി പി ഐ എം എന്നാ പ്രസ്ഥാനത്തെ ഒതുക്കാം എന്ന് വിചാരിക്കുന്ന ഉമ്മന്‍ ചാണ്ടിയോടും കൂടരോടും അവര്‍ക്ക് കുഴല്‍ ഊതുന്ന മാധ്യമ പടയോടും അവരുടെ സകല സ്ഥാപിത താത്പര്യ കാരോടും, സി ഐ ഐ എം എന്ന പ്രസ്ഥാനം നിങ്ങള്‍ വിചാരിക്കുന്ന പോലെ തകര്‍ക്കാം എന്ന് ആണ് വിശ്വാസം എങ്കില്‍ അത് നിങ്ങള്‍ മൂഡ സ്വര്‍ഗത്തില്‍ മാത്രം ആണ് എന്നെ പറയാന്‍ ഉള്ളു

Sunday, September 2, 2012

സ്വപ്ന പദ്ധതികളും യു ഡി എഫും



തൊഴില്‍ മേഖലക്ക് അധികം ഊന്നല്‍ നല്‍ക്കാതെ ഉള്ള സ്വപ്ന പദ്ധതികള്‍ ആണ് യു ഡി എഫ് സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്ക്കേണ്ട ചുമതല സര്‍ക്കാരിനു ഉണ്ട്. ഇവിടെ ഏതെങ്കിലും ഒരു വിഭാഗം ആള്‍ക്കാര്‍ അല്ല വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സമസ്ത മേഖലയില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന ഒന്ന് ആണ് വികസനം എന്നാ രീതിയില്‍ യു ഡി എഫ് വികസനം മാറിയിരിക്കുന്നു. മൂലമ്പള്ളി പാക്കേജ് എന്തായി എന്ന് ഉള്ളത് ചിന്തിക്കുമ്പോള്‍ മനസിലാക്കും. കേരളത്തെ സംബന്ധിച്ച് വികസന കാഴ്ചപാട് വേണം എന്നത് നല്ലത് തന്നെ. പക്ഷെ അത് എങ്ങനെ വേണം എന്നതിനെ പറ്റി ആണ് നാം ചിന്തിക്കേണ്ടത്. ആശങ്കകള്‍ അകറ്റി വേണം ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍. അമേരിക്ക ചൈന ജപ്പാന്‍ ഗള്‍ഫ്‌ എന്നീ സ്ഥലങ്ങള്‍ പറഞ്ഞു ആള്‍ക്കാരെ പറ്റിക്കാന്‍ നോക്കാതെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍ക്കാന്‍ സാധിക്കുന്ന ഒന്ന് ആണ് വരിക എന്ന് പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്തര്‍ ആണ്. പദ്ധതികള്‍ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ആകുന്നതു കുറെ ഭൂമി പാട്ടത്തിനു നല്‍ക്കാന്‍ കരാര്‍ ഒപ്പിടും എന്നാ ഒരേ ഒരു കാര്യം ആണ് കാണാന്‍ സാധിക്കുക. INKEL ഭൂമി മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ആണ് ഇത് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. അത് മാത്രം അല്ല. സ്ഥലം സ്വരൂപിച്ചത് പാരിസ്ഥിതിക പ്രദേശം നശിപിച്ചു അവിടെ പ്രകൃതിക് അനുയോജ്യം അല്ലാത്ത കെട്ടിടം നിര്‍മിക്കാന്‍ അല്ല. നമ്മുടെ ഗ്രാമാന്തരീക്ഷം തകര്‍ത്തു വിനോദസഞ്ചാര മേഖല പുഷ്ടിപെടുത്തുക അല്ല വേണ്ടത്. ആശങ്കകള്‍ പരിഹരിക്കാതെ എല്ലാം സുതാര്യം എന്ന് പറയുന്ന മുഖ്യന്‍ ഈ കേരളത്തിന്‌ അനുയോജ്യന്‍ അല്ല. 

Friday, August 31, 2012

ദ്രിശ്യ മാധ്യമ രംഗത്തെ അപചയം. ഓണപരിപടികളിലൂടെ



നിറം കെട്ട ഓണപരിപടികളുമായി ഇറങ്ങി തിരിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒന്നിനൊന്നും ബോര്‍ ആയിരുന്നു എന്ന് പറയതെ വയ്യ. മഴ ആയതിനാല്‍ ക്ഷമകെട്ടു വിഡ്ഢിപെട്ടിക്കു മുന്നില്‍ ഇരുന്ന പാവം കേരളത്തിലെ ജനതയുടെ ദുരവസ്ഥ ഏറെ സങ്കടകരം ആണ്. പുറത്തു ഇറങ്ങാന്‍ കഴിയാതെ മഴ ഓണം വെള്ളത്തില്‍  ആയപോള്‍  ചില സമയം എങ്കിലും ടി വി അടിച്ചു പൊട്ടിക്കാന്‍ തോന്നിയ അവസരം പലര്‍ക്കും ഉണ്ടായി എന്ന് വേണം കരുതാന്‍.  നെഗറ്റീവ് മാര്‍ക്കറ്റിംഗ് എന്ന രസതന്ത്രത്തില്‍ നിന്നും ഒരു മാധ്യമ സ്ഥാപനം  കാഴ്ചയുടെ ഉത്സവം ബോര്‍ ആകാന്‍ പി സി ജോര്‍ജ് അതുപോലെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്നിവരെ ആനയിച്ചു ഇരുത്തി.

അവതാരകരുടെ സംസ്കാരം തകര്‍ത്ത ചില പരിപാടിയും ഇതിനിടയില്‍ ഉണ്ടായി. മലയാളത്തില്‍ ഈ ഇടയ്ക്കു ഉണ്ടായ ചില സംഭവങ്ങളെ ആസ്പദം ആകി ഒരു ബഹുമാന്യന്‍ ആയ നായക നടനെ ഒരു ക്ഷോഭ യൌവനത്തിലേക്ക് കൊണ്ട് പോയി. ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അഭിമുഖത്തിനു ഒരു നടിയെ കൊണ്ട് വേഷം കെട്ടിച്ചു. മലയാളത്തിന്റെ അഭിമുഖ പാരമ്പര്യത്തില്‍ എന്നും മുന്നില്‍ ആയിരുന്ന ഒരു വ്യക്തിയെ കൊണ്ട് തമിഴകതെക്കും ഹിന്ദിയിലേക്കും ചേക്കേറിയ നടിമാരോട് പൈങ്കിളി ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം കൊടുക്കുന്നു.
ഇതിനിടയിലും ചില മാധ്യമ സ്ഥാപനങ്ങള്‍ പുതുമയോടെ ചിലത് അവതരിപിച്ചു എന്നത് പ്രോത്സാഹനം അര്‍ഹിക്കുന്നത് തന്നെ ആണ്. അവയെ മറക്കുനില്ല. ചാനല്‍ പരിപാടികള്‍ നെഗറ്റീവ് മാര്‍ക്കറ്റിംഗ്നു വേണ്ടി ആകരുത് എന്ന് മാത്രം. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തിയെ അപകീര്തിപെടുത്തി ആളെ വിറ്റു കാശ് ആകാന്‍ ആണ് ഇവിടെ മാധ്യമങ്ങള്‍ ശ്രമിച്ചത്. ഒരു രാധയും കൃഷണനും കഴിഞ്ഞു ആ വ്യക്തി എടുത്ത പടം എവിടെ ആണ് എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക് വേണ്ടി വാര്‍ത്ത‍ സൃഷ്ടിക്കുന്ന ഒന്ന് ആയി മാറരുത്.

എമര്‍ജിംഗ് കേരള - സര്‍ക്കാര്‍ പിന്മാറ്റം പി പി പി എന്നാ വഴിയിലൂടെ ........


സെപ്റ്റംബര്‍ 12  മുതല്‍ 14  വരെ നടക്കുന്ന ആഗോള വ്യാവസായിക കൂട്ടായ്മക്ക് എതിരെ ഇപ്പോള്‍ തന്നെ ശക്തം ആയ എതിര്‍പ്പ് ഉയര്‍ന്നു വന്നിരിക്കുന്നു. വ്യാവസായിക ലക്ഷ്യത്തോടെ അല്ല ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ആണ് ജനം മനസിലാകുന്നത്. ഇവിടെ ജനത്തിന് വേണ്ടി അല്ല ഈ പരിപാടി ഒന്നും. ഒരു പക്ഷത് പങ്കാളിത പെന്‍ഷന്‍ എന്നാ പരിപാടി നടപ്പില്‍ ആകുക്കയും മറുപക്ഷത് സ്വകാര്യ വിദേശ മൂലധന  നിക്ഷേപം സ്വീകരിച്ചു നമ്മുടെ ഭൂമി അന്യദീനപെടുതാനും ആണ് ഇവിടെ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗം ആയി ആണ് ഭൂപരിഷ്കരണ നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തുന്ന രീതിയില്‍ വയല്‍ തനീര്തട നിയമവും റിസോര്‍ട്ട് മാഫിയക്ക് വേണ്ടി പാട്ട ഭൂമിയുടെ അഞ്ചു ശതമാനം ഉപയോഗിക്കാം എന്ന് നിയമം കൊണ്ട് വരാന്‍ ശ്രമിക്കുന്നതും. ഇവ മുന്നോട്ടു വെയ്ക്കുന്നത് ഭൂമി മറിച്ചു വില്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ആണ്. നെല്ലിയാമ്പതിയില്‍ നാം അത് കണ്ടു വാഗമണ്ണിലും അത് സംഭവിക്കും എന്ന് പറയപെടുന്നു.

അതിന്റെ ഇടയില്‍ ബഹുമാന്യന്‍ ആയ നമ്മുടെ താരം ഒരു കുറിപ്പ് എഴുതിയത് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഈ പരിപാടിയുടെ ഉദേശം നല്ലത് ആയിരിക്കും എന്ന തന്റെ ബോധം അദേഹം ലോകത്തെ അറിയിച്ചു. ഏതു ഒരാള്‍ക്കും  അയാളുടെ അഭിപ്രായം പറയാന്‍ ഉള്ള അവകാശം കേരളത്തില്‍ ഉണ്ട്. പക്ഷെ എമെര്‍ജിംഗ് കേരള എന്ന പരിപാടി മൊത്തം വായിച്ചിട്ട് ആണോ ശ്രി മോഹന്‍ലാല്‍ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് എന്ന് അറിയില്ല. ഇവിടെ നിലനില്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചവ പോലും യു ഡി എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം നഷ്ടത്തിലേക്ക്‌ വീണിരിക്കുന്നു. ഇവ പരിശോധിക്കാന്‍ യാതൊരു നിലപാടും ഇല്ലാതെ ഇരിക്കുന്ന ഒരു വകുപ്പ് ആണ് വ്യവസായ വകുപ്പ്. അവര്‍ ആണ് എമെര്‍ജിംഗ് കേരളയുടെ മേല്‍നോട്ടം വഹിക്കുന്നത്. അപ്പോള്‍ ഇവിടെ സര്‍ക്കാരിന്റെ അല്ല മറിച്ചു ചില സ്വകാര്യ വിദേശ സ്ഥാപനങ്ങളുടെ താത്പര്യം ആണ് സംരക്ഷിക്കാം ഈ പരിപാടി ഉദേശിക്കുന്നത്. 

ഇവിടെ ചര്‍ച്ച നടത്തുന്ന ഹരിത രാഷ്ട്രീയ സുഹൃത്തുക്കള്‍ ഈ പരിപാടി മുഴുവന്‍ വായിച്ചു നോക്കി അഭിപ്രായം പറയണം. പ്രൊജക്റ്റ്‌ ഓരോന്നും വായിച്ചു നോക്കുമ്പോള്‍ കേരളത്തിന്‌ എന്ത് ആണ് ലാഭം എന്ന് പറയാന്‍ സാധിക്കണം. ഇവിടെ ചിലര്‍ വല്ലാത്ത ഒരു നിക്ഷേപക സൌഹൃദം ആകര്‍ഷിക്കാന്‍ പരിശ്രമിക്കുന്നത് കാണാം. അത് എന്തിനു വേണ്ടി എന്ന് കൂടി ഹരിത രാഷ്ട്രീയക്കാര്‍ ചിന്തിക്കണം പ്രതികരിക്കണം. ഇത് ഒരു ഇടതു പക്ഷ അനുഭാവി എന്ന നിലയില്‍ അല്ല ഞാന്‍ കാണുന്നത്. കേരളത്തിന്‌ ഒരു ഇടതു പക്ഷ ചായവു ഉണ്ട് അത് ആണ് ഇത് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. വലതു പക്ഷ രാഷ്ട്രീയത്തിന്റെ ഭവിഷ്യത് ആണ് നാം ഇന്ന് കാണുന്ന സാമ്പത്തിക മാന്ദ്യത്തിനു ഉള്‍പടെയുള്ള കാരണം. അതിനു വഴിയൊരുക്കാന്‍ കേരളം  വേദിയാകണോ ?
 

ചര്‍ച്ച നടത്താന്‍ ഇനി സമയം ഏറെ ഇല്ല പക്ഷെ ഒരു കാര്യം കേരളത്തെ  വിറ്റു തുലക്കാന്‍ ആരൊക്കെ കൂട്ട് നിന്നാലും നാളെ അവരുടെ അടുത്ത തലമുറ അവരെ രാജ്യത്തെ വിറ്റു തുലച്ച രാഷ്ട്രീയക്കാര്‍ ആയി മാത്രമെ കാണൂ

Sunday, August 26, 2012

ഓണാശംസകള്‍

ഓണം
പൊന്നിന്‍ ചിങ്ങ മാസത്തിലെ തിരുവോണനാളില്‍ മലയാളികളുടെ സ്വന്തം മഹാബലി കേരള നാടിനെ അനുഗ്രഹിക്കാന്‍ വരുന്ന ദിനം. ആ പൊന്നോണ നാളില്‍ ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഓണാശംസകള്‍ നേരുന്നു

Thursday, August 23, 2012

EMERGING WHO ?????

തികച്ചും യാത്രിശ്ചികം എന്ന് കരുതാവുന്ന ഒരു ദിനം ആണ് ഓഗസ്റ്റ്‌ 22 . ഒരേ ദിവസം രണ്ടു വ്യക്തികള്‍ ഒരേ വിഷയത്തില്‍ രണ്ടു രീതിയില്‍ പ്രതികരിക്കുന്ന ഒരു ദിനം. ഒരാള്‍ അറിയപെടുന്ന ഒരു നടന്‍ മറ്റൊരാള്‍ കേരളത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്. കേരളം കാത്തിരിക്കുന്ന ഒരു പരിപാടിയെ കുറിച്ച് ആണ് ഇവര്‍ രണ്ടു പേരും ഒരേ ദിവസം പ്രസ്താവനകള്‍ രണ്ടു രീതിയില്‍ നടത്തിയത് എന്നത് ശ്രദ്ധേയം ആണ്. ആയതു കൊണ്ട് തന്നെ ഒരാള്‍ക്ക് ഉള്ള മറുപടി ആണ് മറ്റൊരാള്‍ പറഞ്ഞത് എന്ന് കരുതുക വയ്യ. എങ്കിലും രണ്ടു രണ്ടു ദൃവങ്ങളില്‍ ആയി പോയി. ഒന്ന് ലാലേട്ടനും  മറ്റൊരാള്‍ ശ്രി വി എം സുധീരനും. രാഷ്ട്രീയത്തില്‍ ചിലര്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണുന്ന വി എം സുധീരന്‍ ഇത് ഒക്കെ എത്ര തവണയോ കണ്ടിരിക്കുന്നു.

എമര്‍ജിംഗ് കേരള എന്നാ പേരില്‍ പൊതു സമ്പത്ത് സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് പറയുമ്പോള്‍ അതിന്റെ ഉദേശ ശുദ്ധിയെ എതിര്‍ക്കാന്‍ കുഞ്ഞാലികുട്ടിക്കും അത് പോലെ ഉള്ള ലിഗ്കാര്‍ക്കും മാത്രമെ കഴിയൂ. ഇവിടെ ബഹുമാന്യന്‍ ആയ നമ്മുടെ താരം പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട് മുന്‍വിധിയോട് കൂടി കാര്യങ്ങള്‍ കാണരുത് എന്ന്. രാഷ്ട്രത്തിന്റെ സ്വത്തു അന്യാധീനപെടുത്തി സ്വകാര്യ മേഖലക്ക് കോടികള്‍ ലാഭം അനുവദിച്ച വഴി രാജ്യത്തിന്‌ ഉണ്ടായ നഷ്ടം സി എ ജി റിപ്പോര്‍ട്ട്‌ എന്നാ ഒരെണ്ണം ഈ ഇടയ്ക്കും ഇറക്കിയിരുന്നു അതിനെ കുറിച്ച് അറിയുമായിരുന്നു എങ്കില്‍ പറയില്ലായിരുന്നു. രാജ്യത്തിന്‍റെ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക മാന്ദ്യം പറയുന്ന രാഷ്ട്രീയകാര്‍ക്ക് മറുപടി അവര്‍ ഉണ്ടാക്കി വെച്ച നഷ്ടങ്ങള്‍ ആണ്.

സ്വകാര്യ വിദേശ കമ്പനികള്‍ ഇവിടെ ലാഭം കൊയ്യാന്‍ ഉള്ള വിപണി ആയി കേരളം തുറന്നു കൊടുക്കണം എന്ന് പറയാന്‍ തത്കാലം സുധീരനെ പോലെ ഇവിടെ ഉള്ള സാധാരണ ജനം തയ്യാര്‍ അല്ല എന്ന് ആണ് എനിക്ക് തോനുന്നത്. പിന്നെ എന്ത് വികസനം ആണ് കേരളത്തിന്‌ വേണ്ടത്. അത് ആണ് ചര്‍ച്ച ചെയേണ്ടത്. അതിനു ഇത്ര കിടന്നു വലിയ പരിപാടി ഒന്നും കാണിക്കേണ്ട. നമ്മുടെ തന്നെ കുറെ സമ്പത്ത് ഉണ്ട് അത് രാജ്യത്തിന്‌ പുറത്തു നന്നായി വിപണി ഉണ്ടാക്കാന്‍ ആണ് നാം ചെയ്യേണ്ടത് അത് വഴി നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെ വികസിപ്പിക്കാന്‍ ആണ് നാം ശ്രമിക്കേണ്ടത്. ഇവിടെ ഇനി ഒരു നൂതന സാങ്കേതിക വിദ്യ പരിഷ്കരണം വേണ്ട എന്ന് തന്നെ ആണ് എന്റെ നിലപാട് ഇപ്പോള്‍ തന്നെ ഉള്ളവരുടെ ശമ്പളം തന്നെ കുറയ്ക്കാന്‍ ആയി ആവശ്യത്തിനു ഓരോ വര്‍ഷവും എന്‍ജിനീരിംഗ് വിദ്യാര്‍ഥികള്‍ ഇറങ്ങുനുണ്ട്. ഇനിയും കമ്പനി വന്നു കൂടിയാല്‍ ആ രംഗത്തും പോലും ശമ്പളം കുറഞ്ഞു തുടങ്ങും അത് കൊണ്ട് ഇപ്പോള്‍ ഉള്ളത് തന്നെ മതി. പിന്നെ റോഡ്‌ വികസനം, മാലിന്യ നിര്‍മാര്‍ജനം എന്നിവ. അത് വിഷയം അല്ല എന്ന് പറയുന്നില്ല. ആ വിഷയം തീര്‍ക്കാന്‍ എമെര്‍ജിംഗ് കേരള വിളികേണ്ട കാര്യം ഒന്നും ഇല്ല. ഇവിടെ ബി ഓ ടി എന്നാ രീതിയില്‍ റോഡ്‌ വികസനം നടത്തുമ്പോള്‍ ചെയേണ്ട കാര്യങ്ങള്‍ ഒന്ന് നന്നായി കാണാന്‍ കഴിഞ്ഞാല്‍ അതിലെ അഴിമതി എന്ത് ആണ് എന്ന് നമ്മുക്ക് മനസിലാകും. റോഡ്‌ പണിക്കു ചിലവായ കാശിന്റെ പത്തു ഇരട്ടി ലാഭം ഉണ്ടാക്കുന്ന കമ്പനി ആണ്. ബി  ഓ ടി നടത്തുന്ന ആ കമ്പനി.

ഇന്ന് ബി ഓ ടി പണി പാലിയെകര ടോള്‍ പ്ലാസ ചെന്ന് കണ്ടാല്‍ അവര്‍ ഉണ്ടാക്കുന ലാഭം അറിയാന്‍ കഴിയും. അവിടെ ഒരു സമര സമിതി ഉണ്ട് അവരോടു കാര്യം അന്വേഷിച്ചാല്‍ അവര്‍ പറഞ്ഞു തരും ആ കഥ. അങ്ങനെ ജനത്തിന്റെ പണം പിഴിഞ്ഞ് ചില ആള്‍ക്കാര്‍ കൊള്ള ലാഭം എടുക്കേണ്ട. റോഡ്‌ വികസനം എന്നാ പേര് പറഞ്ഞു കൂറ്റന്‍ ഫ്ലാറ്റ് കെട്ടി പോകാന്‍ ശ്രമിക്കുന്ന ചിലര്‍ ഉണ്ട് അതിന്റെ ഭാഗം എന്നാ നിലയില്‍ വേണം ഈ ഇടയ്ക്കു നെല്‍ വയല്‍ നികത്തല്‍ തണ്ണീര്‍ തട സംരക്ഷ നിയമത്തില്‍ വന്ന ചില ഭേദഗതികള്‍. ഭരണ പക്ഷത് നിന്ന് തന്നെ അതിനെ എതിര്‍ത്ത പലരും ഉണ്ട് എന്ന് കാണണം. അത് പോലെ ആണ് കര്‍ഷകരുടെ കയ്യില്‍ ഉള്ള പാട്ട ഭൂമി ആയ എസ്റ്റേറ്റ്‌ 5  ശതമാനം റിസോര്‍ട്ട് പണിയാന്‍ അനുമതി കൊടുത്തതും. അത് കൊണ്ട് ഇത് ഒക്കെ നടക്കുന്ന കേരളത്തില്‍ ആദ്യം നടപ്പില്‍ ആകേണ്ടത് ഇത് ഒന്നും അല്ല ഗ്രീന്‍ കേരള പ്രൊജക്റ്റ്‌ ആണ്. അത് ആയതു സമ്പൂര്ണ വനവത്കരണ പരിപാടി. നഗരങ്ങള്‍ പോലും കാട് പിടിപ്പിക്കണം. നടപ്പാക്കാന്‍ പറ്റില്ല എന്ന് അറിയാം പക്ഷെ അത് ആണ് ആദ്യം കേരളത്തിന്‌ വേണ്ടത്.

നമുക്ക് വികസനം വേണം അതിനു സ്ഥലം വേണം പക്ഷെ നമ്മുടെ കേരളത്തില്‍ ആവശ്യത്തിനു സ്ഥലം ഇല്ല എന്നാ കാര്യം നമ്മള്‍ മനപൂര്‍വം മറക്കുന്നു അത് നമ്മുടെ ഒരു സ്വഭാവം ആണ്. മറ്റു സംസ്ഥാനങ്ങളില്‍ ഒരു പ്രദേശത്ത് മാത്രം ആണ് ജനം അതിവസിക്കുന്നത് അത് കൊണ്ട് തന്നെ അവിടത്തെ ജനസംഖ്യ സാന്ദ്രത കുറവ് ആണ് അവിടെ സ്ഥലം ഉണ്ടാക്കും നാം ഒന്നെങ്കില്‍ നമ്മുടെ കൃഷി സ്ഥലം അതിനു വേണ്ടി ബലികഴിക്കാന്‍ തയ്യാര്‍ ആകേണ്ടി വരും. അല്ലെങ്കില്‍ ഗവണ്മെന്റ് സ്ഥലം പൊന്നും വില കൊടുത്തു സ്ഥലം ഏറ്റു എടുക്കണം. സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞു വിലപില്‍ശാലകള്‍ കേരളത്തില്‍ മൊത്തം ഉണ്ടാക്കും. അതിനു വേണ്ടത് അവബോധം ആണ്. അത് നടപ്പില്‍ ആകാന്‍ ആണ് ശ്രമിക്കേണ്ടത്.

സ്മാര്‍ട്ട്‌ സിറ്റി, മെട്രോ റെയില്‍ അതിവേഗ തീവണ്ടി ഇത് എല്ലാം കൂടി വരുമ്പോള്‍ കേരളം പുരോഗമിച്ചു എന്ന് പറയുന്ന ന്യായങ്ങള്‍ ബാലിശം ആണ്. ഇവിടെ കണക്കു പ്രകാരം എന്പതു ശതമാനത്തോളം ഭാരതത്തില്‍ ദാരിദ്ര്യ രേഖക്ക് കീഴെ ആണ്. അവര്‍ക്ക് മൊബൈല്‍ അല്ല വേണ്ടത്. മൂന്ന് നേരം കഴിക്കാന്‍ ഭക്ഷണവും ജോലിയും ആണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളില്‍ വികസിച്ചു എന്ന് പറയുമ്പോള്‍ അവിടെ ഉള്ള ജനത്തിന്റെ ദാരിദ്ര്യ അവസ്ഥ നാം മനപൂര്‍വം മറക്കുന്നു കാരണം നാം ജീവിക്കുന്നത് കേരളത്തില്‍ ആണ്. ഇവിടെ എല്ലാവര്ക്കും ഭക്ഷണം ഉണ്ട് താമസിക്കാന്‍ വീട് ഉണ്ട്. പുറത്തേക്കു ഇറങ്ങണം എങ്കില്‍ വാഹനം ഉണ്ട്. പക്ഷെ അത് അവര്‍ക്ക് അതിവേഗതയില്‍ അങ്ങനെ ഓടിക്കാന്‍ കഴിയില്ല. അത് മാത്രം ആണ് ഇവിടെ വിഷയം പിന്നെ സ്ഥലം ഇല്ലാത്തതിനാല്‍ മാലിന്യം കളയാന്‍ അധികം സ്ഥലം ഇല്ല. അത് കൊണ്ട് അതിന്റെ ആ രൂക്ഷ ഗന്ധം. ഇത് ഒക്കെ ആണ് വിഷയം.

എന്ത് കണ്ടിട്ട് ആണ് നാം ബഹുദൂരം പിന്നില്‍ ആണ് എന്ന് പറഞ്ഞത്. ആരോഗ്യ, സാമ്പത്തിക, ജീവിത നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ പൗരന്‍ ബഹുദൂരം പിന്നില്‍ എന്ന് പറയാന്‍ കാണിച്ച ധൈര്യം  അപാരം ആണ്. വിദ്യാഭ്യാസം ആയി ഈ രാജ്യത്തു മുന്നില്‍ നില്‍ക്കുന്നത് കേരളം ആണ്. മറ്റു സംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ നമുക്ക് കൂടുതല്‍ ആണ് അത് കൊണ്ട് തന്നെ ആണ് ഇന്ന് കുലതൊഴില്‍ ചെയാന്‍ പോലും പലരെയും കിട്ടാത്തതും നാം മറ്റു സംസ്ഥാന തൊഴിലാളികളെ  ആശ്രയിക്കേണ്ടി വരുന്നതും. അവര്ക് ഇത് ആണ് ഗള്‍ഫ്‌. ഇവിടെ വിദ്യാഭ്യാസത്തില്‍ വേണ്ടത് വിപ്ലവകരം ആയ മാറ്റം ആണ്. നമ്മുടെ തൊഴില്‍ അത് ചെയാന്‍ നാം തയ്യാര്‍ ആകണം. അതിനു വേണ്ടി അവരെ പഠിപ്പിക്കുന്ന തൊഴില്‍ ശാലകള്‍ ആകി വേണം കോളേജ് മാറ്റാന്‍. എല്ലാവരും ഡോക്ടര്‍ എഞ്ചിനീയര്‍ എന്നിവര്‍ ആയാല്‍ ഇവിടെ മറ്റു പണി ആര് ചെയും. അത് കൊണ്ട് തന്നെ കര്‍ഷക വൃത്തി ചെയാന്‍ കഴിയാതെ വയല്‍പാടങ്ങള്‍ റബ്ബര്‍ വിളകള്‍ മറ്റു വിളകള്‍ എന്നിവ നശിക്കും. അതിനു മാറ്റം വരണം. അതിനു വേണ്ടി അതില്‍ താത്പര്യം തോനാന്‍ കുട്ടികളില്‍ അത് പഠിപ്പിക്കണം. അവര്‍ കൃഷി ചെയണം. അല്ലാതെ ഈ കേരളം അധിക നാള്‍ ഇങ്ങനെ പോയാല്‍ കേര വൃക്ഷം ഇല്ലാത്ത കേരളം ആയി മാറും

Thursday, August 16, 2012

രാഖിയുടെ രാഷ്ട്രീയം

രക്ഷ ബന്ധന്‍ ദിവസം കേരളാത്തില്‍ ആചരിക്കുന്ന ഒരു പരിപാടി അല്ല. എങ്കിലും അങ്ങനെ ചെയുന്നവരെ കുറ്റപെടുത്താന്‍ ഞാന്‍ ആള്‍ അല്ല. കാരണം ഓരോതരുടെയും വിശ്വാസം ആണ്. ഇവിടെ എന്ത് ആണ് രാഖി എന്നും രക്ഷാബന്ധന്‍ എന്നും അറിയാതെ അത് ആചരിക്കുന്ന പ്രവര്‍ത്തി ആണ് എനിക്ക് ചോദ്യം ചെയാന്‍ ഉള്ളത്..
എന്താണ് രക്ഷാബന്ധന്‍ ? ഇവിടെ കേരളത്തില്‍ ആര്‍ എസ് എസ് എന്നാ സംഘടന നടത്തുന്ന ഒരു ചരട് കേട്ട് എന്നതിനപ്പുറം എന്തേലും ഉണ്ട് എന്ന് തോന്നില്ല. എന്നാല്‍ ഇത് കേട്ടുന്നവനും കെട്ടിയ വ്യക്തിയും തമ്മില്‍ ഒരു ബന്ധം ഉണ്ട്. ആ ബന്ധം ആണ് രക്ഷാബന്ധന്‍ ആപത്തില്‍ സഹായിക്കുന്നവന്‍. വരും കാലത്ത് സംരക്ഷണം നല്‍കാം എന്ന് സഹോദരിയായി രാഖി കെട്ടി തന്ന വ്യക്തിയോട് സഹോദരന്‍ പറയാതെ പറയുന്ന കാര്യം ആണ് രാഖി. ഇത് എത്ര പേര്‍ക്ക്  അറിയാം ?
ഇവിടെ വര്‍ഗീയ വിഷം ഇളക്കി വിടാന്‍ ശ്രമിക്കുന്ന സംഘ പരിവാറിന്റെ ചില നീക്കങ്ങള്‍  മാത്രം ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ന്യൂനപക്ഷ തീവ്രവാദം പോലെ തന്നെ ഭീകരം ആണ് ഭൂരിപക്ഷ തീവ്രവാദവും. അതിന്റെ വക്താക്കള്‍ ആകാന്‍ യുവാക്കളെ ശ്രമിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കണം. വികാരം കത്തിച്ചു വിട്ടു നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തരാം താണ പരിപാടി ആണ് ഇന്ന് ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ പയ്യറ്റുന്നത്.
അതിന്റെ അവസാന ഉദാഹരണം ആണ് 2012 ജനുവരി 1 സിന്ദഗി പോലീസെ സ്റ്റേഷന്‍ പരിധിയില്‍ കര്‍ണാടകത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രീ റാം സേന എന്നാ പേരില്‍ ഉള്ള വര്‍ഗീയ കോമരങ്ങള്‍ പാകിസ്ഥാന്റെ കൊടി തഹസില്‍ദാര്‍ കെട്ടിടത്തില്‍ ഉയര്‍ത്തിയത്‌. നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാക്കി വിഭജിക്കുക എന്നാ ലക്‌ഷ്യം മാത്രം നോക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ രാജ്യത്തു വെച്ച് പുലര്‍ത്താന്‍ പാടുള്ളത് അല്ല. രാജ്യത്തു വിഘടന വാദം ഉയര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം രാജ്യദ്രോഹികളെ നിയമത്തിനു വിട്ടു കൊടുക്കാന്‍ തയ്യാര്‍ ആകണം.
രാഖി എന്നാ മത വിശ്വാസത്തെ ഹിന്ദു മതം മാത്രം ആണ് ഉള്‍കൊള്ളുന്നത് എന്ന് വിശ്വസിക്കാന്‍ അത് അറിയാവുന്നവര്‍ക്ക് സാധികില്ല. സിഖ് മതസ്ഥരും മുസ്ലിം മതസ്ഥരും ആചരിക്കുന്ന ഒരു ചടങ്ങ് ആണ് രാഖി. അതിന്റെ ചരിത്രത്തിലേക്ക് പോക്കുമ്പോള്‍ അത് അറിയാന്‍ കഴിയുന്നത്‌ ആണ്. സാമൂദായിക കലാപം നിലനിന്നിരുന്ന കള്‍കട്ട നഗരത്തിലെ ഹിന്ദു മുസ്ലിം സംഘര്‍ഷം ഒഴിവാക്കാനും രബിന്ദ്രനത് ടാഗോരെ എന്നാ മഹാകവി ഇടപ്പെട്ട് രക്ഷബന്ധന്‍ നടത്തിയതായി ചരിത്രം സൂചിപിക്കുന്നു. അത് കൊണ്ട് രാഖിയിലെ രാഷ്ട്രീയം തിരിച്ചറിയാം കേരള യുവത്വത്തിനു കഴിയണം അത് പോലെ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിച്ചു കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മത മൌലിക തീവ്രവാദികളെ തിരിച്ചറിയാന്‍ യുവാക്കള്‍ ഒന്നിക്കണം 

Tuesday, August 14, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍ - അനിഷ് പി എസ്

സ്വാതന്ത്ര്യം, എന്തിനായി നേടി നീ
ഭാരതാംബെ മുറിച്ചു വില്‍ക്കുവാനോ
അഭിനവ രാഷ്ട്രീയ മുതലാളിമാര്‍
നിന്‍ മണ്ണ് വിറ്റ് കാശു വാങ്ങുമ്പോള്‍
മനുഷ്യന് പച്ച മണ്ണിന്റെ വിലകിട്ടാതെ
തെരുവില്‍ അലയുന്നു കുടിനീരിനു ആയി
എങ്കിലും എന്‍ ഭാരതാംബെ നിനക്ക് എന്റെ പ്രണാമം
ജ്വലിക്കുന്ന ഓര്‍മകളില്‍ ഗാന്ധിജി
വിപ്ലവ സൂര്യന്‍ ഭഗത് സിംഗ്
ഇവര്കും മറ്റു അനേകര്‍ക്കും എന്റെ പ്രണാമം
അവരുടെ രക്തസാക്ഷിത്വം
നമ്മുടെ സ്വാതന്ത്ര്യം
അഭിനവ രാഷ്ട്രീയ വാദികള്‍ക്ക് എതിരായി
വീണ്ടും ഒരു സ്വാതന്ത്ര്യ യുദ്ധ പ്രഖാപനം
സ്വാതന്ത്ര്യ ദിനാശംസകള്‍

Thursday, July 12, 2012

എന്റെ സ്നേഹിതക്ക്‌ - രജിതക്കു

അവള്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു. വേണ്ടപ്പെട്ടവര്‍ പോകുമ്പോള്‍ വല്ലാത്ത ഒരു അവസ്ഥ. കവിത എഴുതാന്‍ ഞാന്‍ ഒരു കവി അല്ല സാഹിത്യം പറയാന്‍ ഞാന്‍ ഒരു സാഹിത്യകാരനോ ഒരു നല്ല സാഹിത്യ വിമര്‍ശകനോ  അല്ല. ജീവിതം ആരംഭത്തില്‍ തന്നെ തന്റെ മകനെയും തന്നെ ഏറെ സ്നേഹിച്ച തന്റെ ഏട്ടനേയും വിട്ടു പിരിഞ്ഞു മറ്റു ഒരു ലോകത്തേക്ക് അവള്‍ ഇന്നലെ യാത്രയായി. പനി അത് ഇതു രൂപത്തില്‍ വന്നത് ആയാലും അത് ഇത് പോലെ ഒരിക്കലും ഞങ്ങളില്‍ നിന്ന് അവളെ മാറ്റാന്‍ പാടില്ലായിരുന്നു. വിശ്വസിക്കാന്‍ കഴിയാതെ പകച്ചു നിന്ന ഒരു കൂട്ടം. കേട്ടത് ശരിയകരുതെ എന്ന് വിചാരിച്ചു. അവസാനം വേറെ. പക്ഷെ പോസ്റ്റ്‌ മോര്‍ട്ടം നടത്തി എന്ന് അറിഞ്ഞപ്പോള്‍ അതിനു ഇനി ഒരു തിരിച്ചു വരവ് അസാധ്യം ആണ് എന്ന് തോന്നി. അല്ലെങ്കില്‍ ചിതക്ക്‌ എടുക്കും മുന്‍പ് ഒരു നിമിഷം എങ്കിലും എന്റെ പ്രിയ സ്നേഹിത അവള്‍ അനക്കം വെയ്ക്കും എന്ന് ആഗ്രഹിച്ചു. പക്ഷെ അമ്മയുടെ തണലില്‍ നില്‍കേണ്ട പ്രായത്തില്‍ മണികണ്ഠനെ അവന്റെ അച്ഛന്റെ കരങ്ങളില്‍ , അവളുടെ ഞങ്ങളുടെ  അധ്യാപകന്‍ കൂടിയായ സുരേഷ് സാറിന്റെ കയ്കളില്‍ ഏല്പിച്ചു അവള്‍ ഇന്നലെ യാത്രയായി വിശ്വസിക്കാന്‍ കഴിയാത്ത ഒരു യാത്ര. കഴിഞ്ഞ അവരുടെ കല്യാണ വാര്‍ഷികത്തിന് ഞങ്ങള്‍ കുറച്ചു പേര്‍ അവരുടെ വീട്ടില്‍ ഒത്തു കൂടിയപ്പോള്‍ ഇനിയും അടുത്ത തവണ കൂടുമ്പോള്‍ കുറച്ചു പേര്‍ കൂടി ഉണ്ടാക്കും എന്ന് ആഗ്രഹിച്ച ഞങ്ങളെ എല്ലാവരെയും കണീരില്‍ മുക്കി രജിത ഈ ലോകത്തെ വിട്ടു പിരിഞ്ഞു. നിന്റെ സ്മരണകള്‍ എന്നും ഞങ്ങളില്‍ ഉണ്ടാക്കും. ഞങ്ങളുടെ ഓര്‍മകളില്‍ രജിത നീ എന്നും ജീവിക്കും.

Saturday, June 16, 2012

ചവറില്‍ രാഷ്ട്രീയം കളിക്കുന്ന ഭരണവര്‍ഗത്തോട്

കോടതി വിധി മറന്നു ഭരിക്കുന്ന ഉമ്മന്‍ ചാണ്ടിയോട് : ഹൈകോടതി ഒരു വിധി പ്രഖ്യാപിച്ചു അത് കേള്‍ക്കാത്ത ഒരാള്‍ ആണോ താങ്കളും ആരോഗ്യ മന്ത്രിയും പിന്നെ തിരുവനന്തപുരം എം പി ആയ ആ തരൂര്‍ അണ്ണനും. അവിടെ രാഷ്ട്രീയം കളിക്കുന്ന യു ഡി എഫ് എന്തിനു ആണ് മേയറുടെ മേല്‍ കുതിര കേറാന്‍ പോക്കുന്നെ ???
വിളപ്പില്‍ശാല ചവര്‍ ഫാക്ടറി തുറന്നു പ്രവര്ത്തിപ്പിക്കണം അതിനു വേണ്ടി വേണം എങ്കില്‍ സേനയെ വിളികണം എന്ന് അല്ലെ അന്ന് കോടതി പറഞ്ഞത് .

അത് കേള്‍ക്കാതെ അവിടെ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് ചെറ്റത്തരം അല്ലെ.

 തരൂര്‍ എം പി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇത് വരെ  താങ്കളെ ഒരു പ്രശ്നത്തിലും കണ്ടിരുന്നില്ല പ്രതേകിച്ചു  വിളപ്പില്‍ശാല വിഷയത്തില്‍. ഇത് ഇപ്പോള്‍ എവിടുന്ന് ആണ് ബോധോദയം വന്നത്. താങ്കള്‍ ആരാണ് മേയരോട് രാജി വെയ്ക്കാന്‍ പറയാന്‍. ഈ പ്രശ്നത്തില്‍ ഇടപെടാതെ കഞ്ഞി കളിച്ചു നടന്നിട്ട് ഇപ്പോള്‍ വന്നു തോന്ന്യാസം പറയുന്നത് ശരിയാണോ എം പി ?? ശിവകുമാര്‍ എന്തോ പറയുന്നത് കണ്ടു എന്തോ ചെയ്തിലെങ്കില്‍ എന്തൊക്കെയോ ചെയും എന്ന്. നിങ്ങള്‍ വെറുതെ ഒന്നും പറയേണ്ട ആദ്യം ചെയ്യേണ്ടത് ഹൈക്കോടതി പറഞ്ഞിട്ടുണ്ട് അത് ചെയ്‌താല്‍ മതി. അത് ചെയ്യാന്‍ തയ്യാര്‍ ആകാതെ അനാവശ്യം ആയി ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് തികച്ചും അപലപനീയമാണ്.

നെയ്യാറ്റിന്‍ക്കര നല്‍ക്കുന്ന തിരിച്ചറിവ്


ജയം ജയംതന്നെയാണ് അത് അംഗീകരിക്കുന്നു. അങ്ങനെ ചെയുംമ്പോഴും ഇന്ന് വന്ന വാര്‍ത്തകള്‍ എത്ര കണ്ടു കേരള രാഷ്ട്രീയത്തിന് ശുഭകരം ആണ് ??? വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്നാ വി എസ് ഡി പി നേതാവ് ഉന്നയിച്ച ചില കാര്യങ്ങള്‍ ഇന്നലത്തെ ജയത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു കൊണ്ട് വന്നു. സി പി ഐ എം പറയുമ്പോള്‍ അത് തോറ്റത്തിന്റെ ക്ഷീണം കൊണ്ട് എന്ന് പറയാം. എന്നാല്‍ പി സി ജോര്‍ജ് രമേശ്‌ ചെന്നിത്തല ഉമ്മന്‍ ചാണ്ടി എന്നിവര്‍ കണ്ടു നടത്തിയ ചര്‍ച്ചയെ കുറിച്ച് പറഞ്ഞ വിഷ്ണുപുരം ചന്ദ്രശേഖരന്‍ നാടാര്‍ സമുദായത്തിന് മന്ത്രി പദവിയും ആവശ്യപെട്ടു. എങ്ങനെ ഉണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വികസനം. മന്ത്രിസഭാ വികസനം മാത്രം ആണ് ഇവിടെ സംഭവിക്കുന്നത്‌. പൊതു ഖജനാവില്‍ നിന്ന് ഒരു മന്ത്രിക്കു കൂടി ചിലവിനു കൊടുക്കണം. ചിലപ്പോള്‍ ത്യാഗ ചെയുന്ന ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉണ്ട്. ചിലപ്പോള്‍ അവരുടെ രാജി നമുക്ക് പ്രതീക്ഷിക്കാം എന്ത് ആയാലും വിജയത്തിന് പിന്നില്‍ സാമുദായിക ദൃവീകരണം ആണ് എന്ന് പകല്‍ പോലെ വ്യക്തം ആയിരിക്കുന്നു. ജാതി മത ശക്തികള്‍ക്കു നിന്ന് കൊടുക്കന്നതില്‍ ഞാന്‍ കുറ്റപ്പെടുത്തില്ല. നിങ്ങളെ ജനം തിരിച്ചു അറിയും അവര്‍ പറയും.

Sunday, June 10, 2012

'സത്യമേവ ജയതെ' - വിഷയത്തില്‍ പ്രതികരിക്കുക്ക

ഏഷ്യാനെറ്റ്‌ സംപ്രക്ഷേണം ചെയുന്ന ഒരു പരിപാടി അത് സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണം ചെയുന്നു നമ്മുടെ ദൂരദര്‍ശനും സംപ്രേക്ഷണം ചെയുന്നു. അത് ആണ് 'സത്യമേവ ജയതെ'. ചിലപ്പോള്‍ ഇത് പോസ്റ്റ്‌ ചെയുമ്പോള്‍ പലതരത്തിലും അംഗീകരിക്കാത്തവര്‍ ഉണ്ടാക്കും. പക്ഷെ എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ പറയുന്നു. സത്യം പുറത്തു കൊണ്ട് വരാന്‍ ആയി ഉള്ള ശ്രമങ്ങളെ അനുമോദിക്കാന്‍ എനിക്ക് താല്പര്യം ഉണ്ട്. പക്ഷെ ഇതിലെ കച്ചവട കണ്ണ് അത് അംഗീകരിക്കാന്‍ കഴിയില്ല എങ്കിലും മനസ്സില്‍ ആകാം അത് അല്ല. എന്റെ വിഷയം. ഞാന്‍ ഇഷ്ടപെടുന്ന ആരാധിക്കുന്ന ഒരു നടന്‍ ശ്രി അമീര്‍ ഖാന്‍ ഈ പരിപാടി ചെയുമ്പോള്‍ ആദ്യം എനിക്ക് സന്തോഷം തോന്നി. പക്ഷെ അവിടത്തെ ഒരു ചെറിയ വിഷയം എന്റെ മനസിനെ വല്ലാണ്ട് പിടിച്ചു കുലുക്കുന്നു. ഇത് എന്ത് ആണ് സംപ്രേക്ഷണം ചെയ്യാന്‍  ഉദേശിക്കുന്നെ ?? നമ്മുടെ രാജ്യത്തിന്‍റെ സത്യം എന്നാ നിലയ്ക്ക് ലോകത്ത് മുഴുവന്‍ എന്ത് ആണ് ഇന്ത്യ എന്ന് കാണിക്കാന്‍ ശ്രമിക്കുന്നതോ. ?? രാജ്യത്തെ പൌര സമൂഹം ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ പിടിയില്‍ എന്നാ സന്ദേശം നല്‍ക്കാന്‍ ആണോ ശ്രമിക്കുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ ചിന്തിക്കാം എന്നാ സമൂഹം ഇവിടെ നില നില്കുന്നു. ഇത് കാണുന്ന പലരും എന്ന് അല്ല എല്ലാവര്ക്കും അറിയാം ഇത് ഒക്കെ ഇവിടെ സംഭവിക്കുന്നു എന്ന്. എന്നിട്ടും എത്ര പേര്‍ക്ക് എതിരെ നടപടി എടുക്കണോ മാതൃകപരമായി ശിക്ഷ നടപടി സ്വീകരിക്കാനോ കഴിഞ്ഞു. പരിപാടിയുടെ റേറ്റിംഗ് കൂടാന്‍ ആയി പശ്ചാത്തല സംഗീതം. നമ്മുടെ ഒക്കെ ജീവിതത്തില്‍ എവിടെ ആണ് പശ്ചാത്തല സംഗീതം. സങ്കടത്തിന്റെ തീക്ഷണത വര്‍ധിപ്പിക്കാന്‍ ചെയുന്ന ഈ രീതികള്‍  മലയാളത്തില്‍ സുപരിചിതം ആണ്. ഏഷ്യാനെറ്റ്‌ സ്റ്റാര്‍ സിങ്ങര്‍, അമൃത കഥയല്ല ഇത് ജീവിത ചില ഉദാഹരണങ്ങള്‍. നോവ്‌ വിട്ടു കാശ് ആകാന്‍ ഉള്ള മാധ്യമ ധര്‍മം ചില സമയങ്ങളില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ എന്നാ മഹാരാജ്യത്തെ വികലം ആയി ചിത്രിക്കരിക്കാന്‍ മാത്രമെ സാധിക്കൂ. സത്യം പുറത്തു കൊണ്ട് വരുന്നതില്‍ ഇത് മാത്രം ആണോ നമുക്ക് ചെയ്യാന്‍ ഉള്ളത്. ഇങ്ങനെ ഉള്ളവരെ വെച്ച് മാധ്യമത്തിനു മുന്നില്‍ സഹതാപത്തിന് നിര്‍ത്താതെ അവരെ സഹായിക്കാന്‍ ശ്രമിക്കുക്കയാണ് എങ്കില്‍ അത് അല്ലെ നല്ല കാര്യം. സര്‍ക്കാരിനു വേണ്ടി ചെയ്യാന്‍ കഴിയുന്നത്‌ അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്ക്കേണ്ട സ്ഥലങ്ങളില്‍ പരിരക്ഷ നല്കുക്കയും നിയമത്തിനു മുന്നില്‍ കൊണ്ട് വരേണ്ടവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും അല്ലെ ചെയേണ്ടത്. ഇത്തരം സ്ഥാപനങ്ങളുടെ കാര്യങ്ങള്‍ കാണിച്ചു അവര്‍ക്ക് വേണ്ടി അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലെ കാണിക്കേണ്ടത്. പകരം എന്ത് ആണ് നടക്കുന്നത്. ആദ്യം സങ്കടം വിറ്റു റേറ്റിംഗ് കൂടുന്നു എന്നിട്ട് പ്രധിബന്ധങ്ങള്‍ തരണം ചെയുന്നതിന് അഭിനന്ദിക്കുന്നു. അവസാനം ഒരു പോസിറ്റീവ് നോട്ട് ആകി നിര്ത്തുന്നു. ഏറ്റവും ഒടുവില്‍ സംഭാവന അയകേണ്ട വിലാസവും മറ്റും പറയുന്നു. ഇതില്‍ അഭിപ്രായം പറയുക. വാ മൂടി കെട്ടിയ സമൂഹം അല്ല നമുക്ക് ആവശ്യം പ്രതികരിക്കേണ്ട ഒരു സമൂഹം ആണ് നമ്മുടെ ലക്‌ഷ്യം. അത് കൊണ്ട് തല്ലാന്‍ ആയാലും തലോടാന്‍ ആയാലും ഈ വിഷയത്തില്‍ പ്രതികരിക്കുക്ക

Wednesday, June 6, 2012

നൊസ്റ്റാള്‍ജിയ



രാവിലെ അത്യാവശ്യം ഒന്ന് പുറത്തേക്കു ഇറങ്ങാന്‍ ബൈക്ക് എടുത്തപോള്‍ അന്തരീക്ഷം തണുത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടി, മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. .

സമയം എട്ടര കഴിഞ്ഞു കാണും. വീടിനു മുന്നിലൂടെ സ്കൂള്‍ ബസ്‌ കുട്ടികളുമായിട്ട്‌ പോകുന്നു . ചില്ലിട്ടു അടച്ച വണ്ടി എന്റെ മനസ് അപ്പോഴേക്കും പഴയ ഓര്‍മകളിലേക്ക് ചേക്കേറി. അന്ന് ബസില്‍ കണ്ണാടി ചില്ല് ജനാലക്കല്‍ ആയിരുന്നില്ല. ഷട്ടര്‍ മോഡല്‍ ജനാലകളും അല്ലേല്‍ ടാര്‍പായ അഴിച്ചു ഇട്ടു. ഓരോ ജനല്‍ പാളിയിലും അതിന്റെ പ്ലാസ്റ്റിക്‌ ചരട് ആണിയില്‍ തൂക്കി ഇടുന്ന രീതിയും. അന്ന് സ്കൂളില്‍ പോകുമ്പോള്‍ മിക്കവാറും രാവിലെ മഴ തന്നെ ആയിരിക്കും സ്കൂള്‍ തുറക്കുന്ന വേളയില്‍. ഇന്നും അതിനു മാറ്റം ഇല്ല. പക്ഷെ മാറ്റം വന്നിരിക്കുന്നു. കുട്ടികളുടെ ബാഗ്‌. അവര്‍ എടുക്കുന്ന ചുമട്. സ്കൂളില്‍ പോകുന്നത് ചുമട് ചുമക്കാന്‍ ആണോ എന്ന് ആരേലും ചോദിച്ചാല്‍ കുട്ടികള്‍ പരുങ്ങി പോകും . അത്രയ്ക്ക് ഉണ്ട്. അവരുടെ ബാഗ്‌. അന്ന് ഇത്ര ഒന്നും പുസ്തകം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്‌.


ആ മഴ തോര്‍ന്നു തുടങ്ങി അടുത്ത മഴയ്ക്ക് മുന്നേ എനിക്ക് ഓഫീസില്‍ എത്തണം ഞാന്‍ പോകട്ടെ 

Monday, June 4, 2012

ആത്മഹത്യാ ഫേസ്ബുക്ക്‌ മോഡല്‍

കഴിഞ്ഞ ശനിയാഴ്ച ഒരു അപകടം നടന്നു ഒരു റെയില്‍വേ അപകടം. അത് ഒരു ആത്മഹത്യാ ആയിരുന്നു എന്ന് അറിയാന്‍ ഇന്ന് നമ്മുടെ ഒരു സുഹൃത്ത്‌ ഇട്ട പോസ്റ്റ്‌ കണ്ടപ്പോള്‍ ആണ് തോന്നിയത്, എന്ത് ആണ് നമ്മുടെ പുതു സമൂഹം ഇങ്ങനെ ??? ആ പയ്യന്റെ പേജില്‍ കേറിയപോള്‍ അനുശോചന കുറിപ്പ് കണ്ടു ഏതോ ഒരു പെണ്‍ കൊച്ചിന് വേണ്ടി ആണ് അവന്‍ ജീവിതം അവസാനിപ്പിച്ചത് എന്ന്. ഇത്രെയും ഉള്ളോ നമ്മുടെ യുവ തലമുറ. എവിടെയാണ് നമ്മുക്ക് തെറ്റ് പറ്റിയത് ..  മനസില്ലാകുന്നില്ല. എന്ത് ഒക്കെയോ സംഭവിക്കുന്നു. ആര്‍കും ഒന്നും അറിയില്ല. ഇത് നാടിനു ശാപം ആണ്. യു ജി സി സംഘടന സ്വാതന്ത്ര്യം അനുവദിക്കണം എന്ന് പറയുന്ന ഒരു വാര്‍ത്ത‍ ഉണ്ട്. അത് എവിടെയും കണ്ടില്ല. പാര്‍ട്ടി പത്രം പറഞ്ഞിട്ടുണ്ട്. മറ്റു പത്രങ്ങള്‍ക്കു അത് ഒരു വാര്‍ത്ത‍ തന്നെ അല്ല. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മനസിനെ ശക്തി പകരാന്‍ നമ്മുടെ മാതാപിതാകള്‍ക്ക് കഴിയുനില്ലെ എന്നാ ചോദ്യം ആണ് ഉയരുന്നത്. ഇത് നാം പരിശോധിക്കണം. അതമഹത്യ കുറിപ്പ് ഇനി ഫേസ്ബുക്കില്‍ തപ്പേണ്ട ഗതിക്കേട്‌ ആണ് പോലിസ് വകുപ്പിന്

School Reopens

ഇന്ന് രാവിലെ ഞാന്‍ കൊല്ലം നഗരത്തിലൂടെ വെറുതെ ഒന്ന് ചുറ്റി. അങ്ങനെ ഇറങ്ങിയപോള്‍ ആണ് ഞാന്‍ അറിഞ്ഞത് ഇന്ന് ഒരു പുതുവത്സരം ആണ് എന്ന്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പ്രവേശനോത്സവം നടത്തുന്നു. എന്തിലും നല്ലത് കാണണം എന്നത് ശരിയാണ് പക്ഷെ ചിലത് നാം മറക്കാന്‍ പാടില്ല എന്ന് തോന്നുന്നു. മലയാളിക്ക് ഒരു കുഴപ്പം ഉണ്ട്. സംഭവിച്ചു കഴിഞ്ഞിട്ട് അഭിപ്രായം പറയും അത് അങ്ങനെ വേണം ആയിരുന്നു ഇങ്ങനെ ആകണം ആയിരുന്നു. എന്ന് ഒക്കെ. ഇത് ശരിയാണോ ?? സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ രക്ഷകര്‍ത്താക്കള്‍ അധ്യാപകര്‍ അത് പോലെ വിദ്യാര്തിക്കള്‍ എന്നിവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വാഹന ഗതാഗതതെ ആണ്. അപകടം ഉണ്ടായാല്‍ മാത്രം ആണ് നമ്മുടെ മാധ്യമപട ഉണരൂ. അതിനു മുന്‍പ് ഈ പറഞ്ഞ ആള്‍ക്കാരും ഗവണ്മെന്റ്ഉം പോലീസും സദാ ജഗരൂഗരയിരിക്കണം വാഹനത്തില്‍ യാത്ര ചെയുന്ന വിദ്യര്തിക്കളോട് അപമര്യാദആയി പെരുമാറുന്ന ബസ്‌ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ യാതൊരു വൈമനസ്യവും പോലിസ് കാണിക്കരുത് വിദ്യാര്തികള്‍ക്ക് വേണ്ടുന്ന സുരക്ഷ ഉറപ്പു വരുത്താന്‍ സമൂഹം കൂടതോടെ അവരോടൊപ്പം നില്‍ക്കണം. ഇവര്‍ ആണ് നാളത്തെ ജനത. അവര്‍ക്ക് നാം എന്നും കൂടെ ഉണ്ടാക്കണം.

കൂടുതല്‍ കരുത്തോടെ മുന്നോട്ടു.............




വഴപടച്ചി റഫിക്  ഈ പേര് മാധ്യമങ്ങള്‍ മറന്നു പോയത് ആണോ അതോ മനപൂര്‍വം മറക്കുന്നതോ ?? അറിയില്ല. ഇതിനു ശേഷം ടി പി ചന്ദ്രശേഖരന്‍ വധം എല്ലാവരും മറന്ന പോലെ തോനുന്നു. സി പി ഐ എം എന്ത് ആയാലും ഇത് ഇവിടെ അവസാനിപ്പിക്കാന്‍ നോകുന്നില്ല അന്വേഷണം നല്ല രീതിയില്‍ നടക്കണം. എന്ത് ആയിരുന്നു. റഫിഖിനെ കുറിച്ച് പറഞ്ഞു നടന്നത്. ഇരട്ട കൊലപാതക കേസില്‍ സി പി ഐ എം നിയോഗിച്ച കൊലയാളി അങ്ങനെ അല്ലെ ഇവിടത്തെ മഞ്ഞ പത്രങ്ങള്‍ തുടകം കുറിച്ചത്. എന്ത് ആയി. എന്‍ ഡി എഫ് ബന്ധം ആണ് എന്ന് കണ്ടപ്പോള്‍ റഫിഖിനെ വിട്ടു സി പി ഐ യെമിന്റെ പിന്നില്‍ പോയി. നാണം ഉണ്ടോ മാധ്യമങ്ങള്‍ക് ??? വിവരം ഇല്ലയ്മ്മ ഒരു കുറ്റം അല്ലാത്തത് കൊണ്ട് എന്ത് പിറക്കാതരവും എഴുതാം എന്ന് ആണ് മനോരമയും വീരന്റെ മാതൃഭുമിയും വിചാരിക്കുന്നത്. പിന്നെ കോട്ട് ഇട്ട കുറെ ചാനല്‍ കടലാസ് പുലിക്കളും. എവിടെ പോയി ഇന്ന് ചര്‍ച്ചകള്‍ . ഇവിടെ വാര്‍ത്ത‍ സൃഷ്ടിക്കപെടുന്നു എന്ന് ആരേലും പറഞ്ഞാല്‍ ആര്‍ക്കാണ് തള്ളികളയാന്‍ ആകുക്ക. ?? പിന്നെ ഒരു മഹാ സാഹിത്യകാരി ബംഗാള്‍ വിപ്ലവം കഴിഞ്ഞു കേരളത്തില്‍ ഇറങ്ങി. പുലി വരുന്നെ പുലി എന്ന് കൊട്ടിഘോഷിച്ചവര്‍ക്ക് ആളെ കിട്ടാതെ ആയപോള്‍ കേരളത്തിലെ സാംസ്‌കാരിക നായകരെ തെറി പറയുക. വീരന്റെ സംസ്കാരം ജനത്തിന് അറിയാം എന്ന് വീരന്‍ മറക്കാതെ ഇരുന്നാല്‍ കൊള്ളാം. അവര്‍ എന്താണ് വിചാരിച്ചെ നിങ്ങള്‍ കുറെ പേര് അവിടെ വിളിച്ചു കൂട്ടിയ ജനതെക്കാള്‍ എത്രയോ വലുത് ആയിരുന്നു ഞങ്ങള്‍ വടകരയിലും മറ്റും സംഘടിപിച്ച ധര്‍ണയും പ്രതിഷേധ പരിപാടിക്കളും. അത് ഒന്നും കാണാന്‍ ഇവിടെ ആരെയും കണ്ടില്ല. ഇപ്പോള്‍ മാധ്യമത്തില്‍ വാര്‍ത്ത‍ വരണം എങ്കില്‍ വി എസിനെ പാര്‍ട്ടിയില്‍ ആരേലും തള്ളിപറയണം അല്ലേല്‍ വി എസ് ആരേലും തള്ളിപറയണം. ഇത് അല്ലെ ഇപോഴത്തെ മാധ്യമ ധര്‍മം. വൃത്തികെട്ട ഈ മാധ്യമ ധര്‍മത്തിന് എതിരെ സി പി ഐ എം നിയമ നടപടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ എന്തിനു സങ്കടപെടണ്ണം ?? മാധ്യമങ്ങള്‍ക് കീഴില്‍ ആണോ നിയമം. അതോ നിങ്ങള്ക്ക് ഇത് ഒന്നും ബാധകം അല്ലെ. അനാവശ്യം ആയി സി പി ഐ യെമിനെ കുത്താന്‍ വന്നാല്‍ ഞങ്ങള്‍ക്ക് തിരിച്ചു ഇത് പോലെ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരും. അതില്‍ ആരും സങ്കടപെട്ടിടു കാര്യം ഇല്ല. നിങ്ങള്‍ നിയമത്തിനു കാര്യങ്ങള്‍ ബോധിപിക്കമെല്ലോ നിങ്ങള്‍ ബോധിപിക്ക്. അത് അല്ലെ ശരി. അല്ലാതെ സി പി ഐ എം നിയമത്തിന്റെ വഴി സ്വീകരിച്ചപോള്‍ എന്തിനു ബേജാറ് ആകണം. ചിലര്‍ക്ക് അത് സങ്കടം ഉണ്ടാക്കും ആയിരിക്കും കാരണം നിങ്ങള്‍ ആണെല്ലോ അവരെ കൊണ്ട് നടക്കുന്നത്.  സി പി ഐ എം എന്നത് ഒരു വ്യക്തി അധിഷ്ടിത പാര്‍ട്ടി അല്ല എന്ന് ആദ്യം മനസ്സില്‍ ആകുക്ക. അങ്ങനെ ചിന്തിക്കുന്ന ചിലര്‍ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ട്. അവര്‍ക്ക് ദോഷം ആയിരിക്കും ഇത്തരം നിലപാടുക്കള്‍ എന്നും സ്വയം ആലോചിച്ചു നോക്കിയാല്‍ കൊള്ളാം. ഈ പ്രവണത തിരിച്ചു അറിയാന്‍ വൈകിയാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോക്കുമ്പോള്‍ വരും കറിവേപ്പിലയുടെ അവസ്ഥ മാത്രം ആയിരിക്കും ഉണ്ടാകുക. ബഹുജന പ്രസ്ഥാനത്തെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്ന യു ഡി എഫ് ശ്രമത്തെ ഒരേ മനസോടെ കരുത്തോടെ നേരിടാന്‍ സി പി ഐ എം അനുഭാവിക്കളോട് അഭ്യര്‍ഥന....

Sunday, June 3, 2012

മലയാളത്തിന്റെ നടന്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെ

മലയാളത്തിന്റെ ശരിക്കും ഉള്ള അതുല്യ നടന്‍ അമ്പിളി എന്ന ശ്രി ജഗതി ശ്രീകുമാര്‍ കഴിഞ്ഞ മൂന്ന് മാസം ആയി ഒരു അപകടത്തില്‍ പരിക്ക് പറ്റി ആശുപുത്രിയില്‍ ആയിട്ട്. ഇത് വരെ ആ അതുല്യ നടന്റെ അഭിനയ വിസ്മയത്തിനു മുന്നില്‍ കണ്ണും നട്ട് ഇരുന്ന മലയാളി ഇന്ന് ആ മനുഷ്യനെ ഓര്‍ക്കുന്നോ എന്തോ ??? മലയാള സിനിമ ചില നക്ഷത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുമ്പോഴും സ്വന്തം അഭിനയം കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന ശ്രി ജഗതി ശ്രീകുമാറിന് എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

Sunday, May 20, 2012

സി പി ഐ എം നേരിടുന്ന വെല്ലുവിളി


സഖാക്കളെ,

   സഖാവ് വി എസ് അച്യുതാനന്ദന്‍ അയച്ച എന്ന് പറയപെടുന്ന ഒരു കത്ത് എടുത്തു പിടിച്ചു മാധ്യമപ്രവര്‍ത്തകര്‍ സി പി ഐ യെമന് എതിരെ വീണ്ടും പോരിനു ഇറങ്ങിയിരിക്കുക്കയാണ്. ഇന്നലെ കണ്ട ജനസാഗരം ഭയന്നിട്ട് പുതിയ അടവുമായി പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടി നേതൃത്വത്തെയും പ്രതികൂട്ടില്‍ ആക്കാന്‍ ആണ് ഇവരുടെ ഗൂഡനീക്കം ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ട അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു. അതിനു തിരി കൊളുത്തുന്ന പാര്‍ട്ടിയില്‍ തന്നെ ഉള്ള വ്യക്തിക്കള്‍ അത് എത്ര കൂടിയ സഖാവ് ആയാലും പാര്‍ട്ടി അച്ചടക്ക നടപടി സ്വീക്കരിക്കണം. പാര്‍ട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇത്ഒരു അവസരം ആയി കാണുന്ന ചില ശക്തിക്കള്‍ പാര്‍ട്ടിയില്‍ ഇന്ന് നിലനില്‍ക്കുന്നു. സഖാവ് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാത്തത് ആണ് ഈ അവരെ ചൊടിപ്പിച്ചിരിക്കുന്നത്.
പാര്‍ടിക്ക് എതിരെ മാധ്യമങ്ങള്‍ ഇത് ആദ്യം ആയി അല്ല പോരാട്ടത്തിന് ഇറങ്ങുന്നത്. ഇതിനെ നേരിടാന്‍ ഉള്ള കരുത്ത് ഇന്നലെ തന്നെ കണ്ടത് ആണ്. പാര്‍ട്ടി സഖാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ടു പോകും എന്നാ നിലയ്ക്ക് വാര്‍ത്ത‍ കൊണ്ട് വന്ന പത്രമാധ്യമ സുഹൃത്തുക്കള്‍ അത് ഏശിയില്ല എന്ന് കണ്ടപ്പോള്‍ പുത്തന്‍ അടവുക്കളും ആയി രംഗത്ത് ഇറങ്ങിയിരിക്കുന്നു.
സഖാവ് വി എസ് ഒന്ന് ആലോചിച്ചാല്‍ കൊള്ളാം. ഇത്തരം കാര്യങ്ങള്‍ സഖാവിന്‍റെ അറിവോടെ ആണ് ഇറങ്ങിയിരിക്കുന്നത് എങ്കില്‍ അത് തീര്‍ച്ചയായും ശരിയായ നടപടി അല്ല. ഒന്നെങ്കില്‍ പുറത്തു വന്ന വാര്‍ത്ത‍ അത് നിഷേധിക്കാന്‍ അദ്ദേഹം തയ്യാര്‍ ആകണം. അല്ലേല്‍ സഖാവ് ഈ കത്ത് മാധ്യമങ്ങള്‍ അറിയാന്‍ ഇടയായ സാഹചര്യം പരിശോധിക്കണം. ഒന്ന് കൂടി ഇവിടെ ഉള്ള ചില സി പി ഐ എം വിരോധിക്കളോട് പറയാന്‍ ഉള്ളത്. തോറ്റാലും ശരി പാര്‍ട്ടി വിരുദ്ധനടപടി ആര് സ്വീകരിച്ചാലും അവര്‍ പാര്‍ട്ടിക്ക് പുറത്തു പോക്കേണ്ടി വരും.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വിജയത്തിന് അടുത്ത് നില്‍ക്കുമ്പോള്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നവര്‍ക്ക് അവരുടെ സ്വകാര്യ താല്പര്യം കാണും. അത് ഒരു പക്ഷെ പാര്‍ട്ടിക്ക് വിനയായാല്‍ ആ വ്യക്തി ആയിരിക്കും അതിനു ഉത്തരവാദി. പാര്‍ട്ടി വിരുദ്ധര്‍ക്ക് പാ വിരിക്കല്‍ അല്ല ഒരു സഖാവ് ചെയ്യേണ്ടത്. പാര്‍ട്ടിയുടെ കൂടെ നിന്ന് തെറ്റ് ഉണ്ടായിടുണ്ട് എങ്കില്‍ തിരുത്താന്‍ ആണ് ശ്രമിക്കേണ്ടത്.
ഉപതിരഞ്ഞെടുപ്പ് വിഷയം ഉയര്‍ത്തിക്കാട്ടി എങ്കിലും ഒരു കാര്യം. ജയിക്കുക എന്നാ ഒന്ന് അല്ല സി പി ഐ എംന്‍റെ ലക്ഷ്യം. യു ഡി എഫിന്‍റെ ദുര്‍ത്തു തുറന്നു കാണിക്കാനും ജന വിരുദ്ധ സമീപനങ്ങള്‍ ജനത്തെ അറിയിക്കാനും ആണ് എല്‍ ഡി എഫ് ചെയ്യേണ്ടത്. ഈ സമയം വിഷയം മുഴുവന്‍ ഒരു കൊലപാതകത്തില്‍ നിര്‍ത്തുന്ന യു ഡി എഫ് നയം മനസിലാക്കി അതിനു തിരിച്ചു അടി നല്‍ക്കാന്‍ നാം പരിശ്രമിക്കണം. എല്ലാ നല്ലവര്‍ ആയ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍

Saturday, May 19, 2012

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌ ) - സി പി ഐ യെമിനെ തകര്‍ക്കാന്‍ മാധ്യമ ശ്രമം

കൊടികെട്ടിയ കുറെ അസംസ്കാരിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം ആയി സി പി ഐ യെമിനെ തകര്‍ക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന എല്ലാവരോടും ആയി ചില കാര്യങ്ങള്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇതിലും വലിയ വെല്ലുവിളിക്കള്‍ നേരിട്ട ഒരു പ്രസ്ഥാനം ആണ്. ഇന്ന് കണ്ണൂര്‍ ലോബ്ബി എന്ന് വിളിച്ചു ഈ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ മൂരാച്ചി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ യു ഡി എഫ് തയ്യാര്‍ ആകണം. അല്ലെക്കില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുത് ആയിരിക്കും. ടി പി ചന്ദ്രശേഖരന്റെ വധം സി പി ഐ എം ഏറെ നിഷ്ടൂരം ആയ ഒരു കൊലപാതകം ആയി തന്നെ ആണ് കാണുന്നത്. അതിലെ മുഴുവന്‍ പ്രതികളെയും പിടികൂടണം അതില്‍ യാതൊരു മാറ്റവും പാര്‍ട്ടി പറഞ്ഞിട്ടില്ല. എന്ത് ആണ് ഈ ഇടയയിട്ടു സംഭവിക്കുന്നത്‌. എവിടെ നിന്നോ എഴുതി തീര്‍ത്ത ഒരു നാടകത്തിന്റെ കഥ പോലെ അല്ലെ ഇവിടെ ചിലര്‍ നടത്തുന്നത്. സി പി ഐ എം കൊലപാതകികളുടെ പാര്‍ട്ടി ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ അല്ലെ ഇവിടത്തെ ശ്രമം. സി പി ഐ എം വെട്ടി കീറാന്‍ അല്ലെ ഇവിടെ ഒരു കൂട്ടം ഇറങ്ങി തിരിച്ചിരിക്കുന്നത്. അല്ലാതെ പാര്‍ട്ടിയൊടോ ആശയങ്ങലോടോ ഉള്ള താല്പര്യം ഒന്നും അല്ലെല്ലോ. ഒരു കാര്യം പറയാം. മാധ്യമങ്ങള്‍ അതിന്റെ പണി ചെയ്‌താല്‍ മതി.

യു ഡി എഫ് എന്താ വിചാരിച്ചെ ഇത് കൊണ്ട് അങ്ങ് സി പി ഐ യെമിനെ തകരക്കാം എന്നോ ?? ആ പൂതി അങ്ങ് കയ്യില്‍ വെച്ചാല്‍ മതി. അവസരവാധിയും സര്‍വോപരി വ്യാജ സോഷ്യലിസ്റ്റ്‌ആയ വീരനെ മുന്നില്‍ നിര്‍ത്തി പോരട്ട് നാടകം കളിക്കുന്നോ ?? മുല്ലപ്പള്ളി അനാവശ്യം ആയി അന്വേഷണത്തില്‍ ഇടപെടുന്നതോ? പോലീസെ പോലീസിന്റെ പണി ചെയ്യണം. പാര്‍ട്ടി ഓഫീസു സെക്രട്ടറിയായ ബാബുവിനെ ചോദ്യം ചെയ്യാന്‍ കൊണ്ട് പോയി. ഇരുപത്തി നാല് മണിക്കൂറിനു ഉള്ളില്‍ ഒന്നെങ്കില്‍ കോടതിക്ക് മുന്നില്‍ ഹാജര്‍ ആകണം. അല്ലേല്‍ പുറത്തു വിടണം. അല്ലേല്‍ എന്ത് ആണ് അയാള്‍ ചെയ്തത് എന്ന് പറയണം. ഇത് നടത്താതെ അവിടെ അനാവശ്യം ആയി തടങ്കലില്‍ വെച്ചാല്‍ പാര്‍ട്ടി വെറുതെ ഇരിക്കണോ ??

 അന്വേഷണതെ പാര്‍ട്ടി ഒരു രീതിയിലും ഭയപെടുന്നില്ല. അതിന്റെ ആവശ്യം പാര്‍ട്ടിയില്‍ ഇല്ല. പിന്നെ ഇത് വെച്ച് പാര്‍ട്ടി രണ്ടാക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ്.  സി പി ഐ എം അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും പാര്‍ട്ടി ഓഫീസുകളുടെയും പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാതെ ഇരുന്നാല്‍ അതിന്റെ തിരിച്ചു അടി താങ്ങാന്‍ ഉള്ള കെല്‍പ്പ് യു ഡി എഫിന് ഉണ്ടാകില്ല. ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന വേല യു ഡി എഫ് അനുവര്‍ത്തിച്ചു വരുന്നത്. ഇത് ആശാസ്യം അല്ല. ആര്‍ എം പി എന്നാ ഒരു പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി സി പി ഐ എംനെ തകര്‍ക്കാന്‍ ആണ് നിങ്ങള്‍ ശ്രമിക്കുന്നത് അത്  നടപ്പില്‍ ആകില്ല. ഇതിലും ഏറെ പ്രതിസന്ധി ഘട്ടങ്ങള്‍ കടന്നു വന്ന പാര്‍ട്ടി ആണ് ഇത്.

ഇനി ഏതേലും കാരണ വശാല്‍ പാര്‍ട്ടി പ്രവര്‍ത്തക്കരുടെ വീടിനോ പാര്‍ട്ടി ഓഫീസോ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനു തിരിച്ചു അടി ഉണ്ടാക്കും അത് തീര്‍ച്ച അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇവിടത്തെ സര്‍ക്കാരിനു ആയിരിക്കും. പാര്‍ട്ടി സഖാക്കളെ ആക്രമിച്ചാല്‍ കയ്യും കെട്ടി നോക്കി ഇരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല

Friday, May 18, 2012

Cricket had never been out of controversies. Now the show girls not the cheer leaders, the co-owners of different franchise of IPL and even Mr. Shah Rukh Khan is reigning the scene. It was noticed that during the last match between Mumbai and Kolkata at Wankhade, there has been some untoward incident which had happened. For the spirit of the game, it had done nothing. So leave the sport.

Mr. Shah Rukh is a man who tries to boast himself. Yes its true that he had come from the streets and had made himself to the limelight. No Parental guidance like others had never helped him. It was his own acting which made him a star. rather a valuable star. But do not forget the way he had come.

To be a celebrity doesnt mean that you can manhandle or threat anyone. This is not the first instance in last few months that Mr. Shah Rukh had been involved with. He was in the news with manhandling and threatening of Ms. Zarah Khan's Husband during a party session.  There seems to be other incidents also which have happened. Mr. Shishir kunder had been manhandled by Shahrukh in a private function.

Only one thing to be told to those stars which boasts that they are of supreme race in the country. SEE AND LEARN ABOUT HOW RAJNIKANTH BEHAVES TO THE PEOPLE


Thursday, May 17, 2012

കേന്ദ്ര സര്‍ക്കാര്‍ ജനതയെ വഞ്ചിക്കുന്നു. - പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവ്‌ ഉടന്‍

ഇന്ത്യന്‍ പാര്‍ലെമെന്റ് ബജറ്റ് സമ്മേളനം നടത്തുന്ന ഒരു അവസ്ഥ ആണ് ഇന്ന് നിലവില്‍ ഉള്ളത്. കഴിഞ്ഞ രണ്ടു ദിവസം ആയി ഒരു വാര്‍ത്ത‍ അധികം ശ്രദ്ധ പിടിക്കാതെ പോക്കുന്നു. പെട്രോള്‍ ഉല്‍പ്പനങ്ങള്‍ക്ക് വില വര്‍ധനവ്‌ ഉടന്‍ പക്ഷെ അത് സമ്മേളനം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം. ഈ അവസ്ഥയില്‍ മുന്നോട്ടു പോക്കന്‍ ഇടത്തരം പൗരന് എങ്ങനെ സാധിക്കും എന്ന് കേന്ദ്ര സര്‍ക്കാരിനു അറിയേണ്ട. പെട്രോള്‍ ഉല്പന്നങ്ങളുടെ വില വര്‍ധനവ്‌ മുഴുവന്‍ നിത്യ ഉപയോഗ സാധനങ്ങളുടെയും വില വര്‍ധനവിന് കാരണം ആകും ഇത് അനുവദിക്കാന്‍ പാടില്ല. കേന്ദ്രീകൃത വില നിയന്ത്രണ അധികാരം എടുത്തു കളഞ്ഞതില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനു മാത്രം അല്ല ഇന്ന് പ്രതിപക്ഷത് ഇരിക്കുന്ന ബി ജെ പിക്കും ഒരു പോലെ പങ്കു ഉണ്ട്. ഇവിടെ സാധാരണക്കാരനും ജീവിക്കണം അത് ഓര്‍ത്താല്‍ നന്ന്

അമേരിക്കയില്‍ നിന്ന് വന്ന ഒരു മദാമ്മ പറഞ്ഞു ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി കുറക്കണം എന്ന്. കേട്ടോല്ലമെ എന്ന് നമ്മുടെ പ്രധാന്ജി ആരാ ഇവരെ ഒക്കെ ഈ സ്ഥാനത് ഇരുത്തിയത്. അവര്‍ ആദ്യം ആലോചിക്കണം ഇത് പോലെ ഉള്ളവര്‍ വേണോ വേണ്ടയോ എന്ന്. പിന്നെ വേറെ ഒരു കാര്യം എന്ത് ആണ് വരുന്നത്. സംസ്കരിക്കപെടാത്ത എണ്ണ ആണ് വരുന്നത്. അതും ലാഭത്തിനു ഇറാനില്‍ നിന്ന്. ഇറാന്‍ അമേരിക്കക്ക് ഭീഷണി ആണ് അത് കൊണ്ട് ഇന്ത്യ അമേരിക്കയും ആയിട്ട് നല്ല ബന്ധം വേണം അത് കൊണ്ട് അവര്‍ പറയുന്നത് കേള്‍ക്കാം. ഇത് ആണോ ശരി നമുക്ക് കുറഞ്ഞ ചിലവില്‍ സംസ്കരിക്കപെടാത്ത എണ്ണ കിടുന്നത് എവിടെ നിന്നോ അവിടെ നിന്ന് അല്ലെ നാം വങ്ങേണ്ടത് അവരുംമായിട്ടു ഇന്ത്യ എന്ന രാജ്യത്തിന്‌ ഒരു ശത്രുതയും ഇല്ല പിന്നെ എന്തെ. അപ്പോള്‍ ഇന്ത്യ ഭരിക്കുന്ന അധികാര വര്‍ഗം ആര്‍ക്കോ എന്തിനോ വേണ്ടി കീഴടങ്ങുന്നു. ഈ നാണം കേട്ട കഴിവ് കേട്ട പ്രധാന്ജി രാജി വെച്ച് പുറത്തു പോകണം. രാജ്യത്തെ അല്ല സംരക്ഷിക്കുന്നത്  അമേരിക്ക എന്ന ഈ ലോകത്തെ ഭീകരനെ ആണ് നാം സംരക്ഷിക്കുന്നത്  അവരുടെ നയം ആണ് ഇന്ത്യ പിന്തുടരുന്നത്. ഒന്ന് പഠിച്ചാല്‍ കൊള്ളാം അവിടെ സാമ്പത്തിക നില തകര്‍ന്നു തരിപണം ആയി കിടക്കുന്നു. ആ അവസ്ഥയില്‍ ഇന്ത്യ എന്ന മഹാരാജ്യത്തെ എത്തിക്കരുത് എന്ന് ആണ് എന്റെ അഭ്യര്‍ഥന

Wednesday, May 9, 2012

കൊല്ലം വീണ്ടും ചീഞ്ഞു നാറുന്നു : മാലിന്യ പ്രശ്നം വീണ്ടും



വീണ്ടും നഗരത്തില്‍ മാലിന്യ കുന്നുകൂടുന്നു  ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത . 
മാലിന്യ പ്രശ്നം കൊല്ലം നഗരത്തെ വീണ്ടും പിടി കൂടിയിരിക്കുന്നു. കോണ്‍ഗ്രസ്‌ ഭവന് അടുത്ത് ലയന്‍സ് ക്ലബ്‌ റോഡില്‍ മാലിന്യ കൂമ്പാരം. ആ റോഡില്‍ താനെ മറ്റു രണ്ടു സ്ഥലത്ത്. അത് പോലെ നഗരത്തിന്റെ അകത്തേക്ക് കടക്കുമ്പോള്‍ വീണ്ടും മാലിന്യം കുന്നു കൂടിയിട്ടിരിക്കുന്നു. ആരാണ് ഇതിനു ഉത്തരവാദിക്കള്‍ നമ്മള്‍ തന്നെ ഇവിടത്തെ ജനം. അവര്‍ക്ക് സ്വയം നന്നാവാന്‍ അറിയത്തില്ല. ഇതിനു ഒരു പോംവഴി കണ്ടു എത്തേണ്ടത് അത്യാവശ്യം ആണ് നമ്മുടെ കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് ചെയാന്‍ പറ്റുന്ന ഒരു നല്ല കാര്യം ഉണ്ട്. അങ്ങനെ എങ്കില്‍ ഇത് ഏകദേശം അവസാനിപ്പിക്കാം ഈ മാലിന്യ പ്രശ്നം. ഒന്നോ രണ്ടോ വാര്‍ഡ്‌ ഒന്നിച്ചു ഓരോ മാലിന്യ നിര്‍മാര്‍ജന ഉനിറ്റ്‌ അരംഭിക്കുക്ക. അവിടെ ഉള്ള ആള്‍ക്കാര്‍ക്ക് മാലിന്യ അവിടെ നിക്ഷേപിക്കാന്‍ അവസരം ഒരുക്കുക്ക. അതിനു ആയി യുവജന സംഘടനകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ചേരയ ഒരു കൂലി ഓരോ വീട്ടില്‍ നിന്നും ദിവസേന കൊടുത്താല്‍ അവര്‍ക്കുള്ള ശമ്പളം ആകും. മാലിന്യ നിരമാര്‍ജനം വഴി നമുക്ക് വ്യ്ദ്യുതി അടകം ലഭ്യം ആകുന്ന ഒരു അവസ്ഥ ഉണ്ട്. അത്തരം നടപടികള്‍ എടുക്കാന്‍ കൌണ്സില്ലര്മാര്‍ തയ്യാര്‍ ആകണം. മേവറം ബൈ പാസിന്റെ അവസ്ഥയും ഇന്ന് പരിതാപകരം ആണ്. ഇനി വരാന്‍ പോക്കുന്ന മഴക്കാലം ആണ്. അതിനു മുന്‍പ് നമ്മള്‍ തന്നെ മുന്‍കൈ എടുത്തില്ല എങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് കൊല്ലം ബുദ്ധിമുട്ട് അനുഭവിക്കും. സംസാരിച്ചു ഇരുന്നു സമയം കളയേണ്ട നേരം അല്ല ഇത് മറിച്ചു പ്രവര്‍ത്തനത്തില്‍ ഇറങ്ങി നാടിനും നാട്ടാര്‍ക്കും നന്മ ചെയേണ്ട അവസരം ആണ് ഇത്. ഇതില്‍ നമുക്ക് എല്ലാം ഒന്നിച്ചു നിന്ന് കൊല്ലം ഒരു ഗ്രീന്‍ സിറ്റി ആകി മാറ്റാം 


Sunday, May 6, 2012

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ - ഞാന്‍ കണ്ട ചലച്ചിത്രം


ഞാന്‍ കണ്ട മലയാള ചലച്ചിത്രം – ഗ്രാന്‍ഡ്‌ മാസ്റ്റര്‍ 
സംവിധായകന്‍ ശ്രി ബി ഉണ്ണികൃഷ്ണന്‍ 

വര്‍ഷം 2012 മെയ്‌ ആറാം തീയതി വൈകുന്നേരം ആറു മണിയും പതിനഞ്ചു മിനിട്ടിന് കൊല്ലം ആരാധന തിയേറ്ററില്‍

മോഹന്‍ലാല്‍ എന്നാ നടന്‍റെ അഭിനയം അത് ആയിരുന്നില്ല ഞാന്‍ ആ സിനിമയ്ക്കു പോക്കാന്‍ ശ്രമിച്ചത് മറിച്ചു അദ്ദേഹത്തിന്റെ ആരാധകര്‍ ആണ്. വിമര്‍ശനം ഉന്നയിക്കപെടും എന്ന് കണ്ടാല്‍ അവര്‍ക്ക് ഇഷ്ടപെടില്ല. ആര്‍കും വിമര്‍ശിക്കരുത് തങ്ങളുടെ താരത്തെ എന്ന് ആണ് ഈ കൂട്ടരുടെ നിലപാട്. എന്നാല്‍ വിമര്‍ശനം എന്നതിന്‍റെ അര്‍ത്ഥം അറിയാത്തവര്‍ ആണ് ഈ കൂട്ടര്‍.

ഈ സിനിമ എന്നാല്‍ മലയാള സിനിമ ലോകത്ത് എന്തെലും വലിയ മാറ്റം കൊണ്ട് വരുന്ന ഒരു സിനിമ അല്ല. പ്രേക്ഷകരെ അവസാനം വേറെ പിടിച്ചു ഇരുത്താന്‍ ഈ സിനിമയ്ക്കു കഴിയുന്നു. അതിനെ മാനിക്കാതെ വയ്യ. സംവിധായകന്‍ അദ്ദേഹത്തിന്റെ പണി നന്നായി ചെയ്തിരിക്കുന്നു. അങ്ങനെ പറയുമ്പോഴും അദ്ദേഹത്തില്‍ നിന്ന് സിനിമ അടര്‍ത്തി മാറ്റി പോയിരിക്കുന്നു. അത് അവിടെ ഇവിടെ കാണാന്‍ കഴിയും.

സിനിമയുടെ കഥ എന്ത് ആയാലും പറയാന്‍ ഉദേശിക്കുന്നത് ശരിയല്ല. ഈ സിനിമ കാണാന്‍ ഉള്ളത് തീയറ്ററില്‍ വെച്ച് തന്നെയാണ്.

മോഹന്‍ലാല്‍ എന്നാ ഒരു നടനെ കൊണ്ട് കാണിക്കാന്‍ സാധിക്കുന്ന സാധാരണ ഒരു ചലച്ചിത്രം. അത് ഭംഗിയായി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ എന്നാ ലാല്‍ ആരാധകന്‍ അദ്ദേഹത്തിന്റെ ആരാധന പുരുഷന് വേണ്ടി സമര്‍പിച്ച ഒരു ചലച്ചിത്രം. ഒരു കൂട്ടത്തില്‍ ആളെ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഒരാളെ ഒറ്റയ്ക്ക് നിര്‍ത്തുന്ന ഒരു പ്രവണത ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്‍ നടത്തിയിരിക്കുന്നു. മോഹന്‍ലാല്‍ എന്നാ നടനില്‍ നിന്ന് കൊണ്ട് മാത്രം സിനിമ കാണേണ്ടി വരുന്നു.

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ പേര് സിനിമയ്ക്കു ചേര്‍ന്നത്‌ തന്നെ. എതിരാളിയുടെ നീക്കം തിരിച്ചറിയാന്‍ കഴിവുള്ള പ്രഗത്ഭന്‍. എന്നാല്‍ പിന്നെ അത് ഒറ്റയ്ക്ക് മതിയായിരുന്നു. ഇതിലെ പാട്ടുക്കള്‍ സിനിമയ്ക്കു ചേര്‍ന്ന് പോക്കുന്ന ഒന്ന് ആയിരുന്നു.

മലയാളത്തിലെ സ്ത്രീപക്ഷ വിമര്‍ശക്കര്‍ വാള്എടുക്കാതെ ഇരുന്നാല്‍ കൊള്ളാം. വിവാദങ്ങള്‍ക്ക് പഞ്ഞം ഇല്ലാത്ത നമ്മുടെ നാട്ടിലെ ഒരു വിഷയവും തൊടാതെ പോകാന്‍ ശ്രമിച്ചത് നന്നായി. താര പദവിക്ക് ഉതകുന്ന വിധം ചില സംഭാഷണങ്ങള്‍ സമയാസമയം ആരാധകര്‍ക്ക് വേണ്ടി നടത്തിയിരിക്കുന്നു. ഒന്നും പാഴായില്ല.

മലയാള സിനിമ ഇന്നും മാറിയിട്ടില്ല എന്നതിന്‍റെ മകുടോദാഹരണം ആയി ഈ സിനിമയും മാറുന്നു. ഇത് മാറേണ്ടി ഇരിക്കുന്നു. ഈ സിനിമയ്ക്ക്‌ സംവിധായകന് അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അത് ശരിയായിരിക്കാം എന്നാല്‍ കൂട്ടായ്മയുടെ വിജയം ആണ് സിനിമ എങ്കില്‍ സിനിമകള്‍ വ്യക്തി അധിഷ്ടിതമാകരുത്. ഒരു നായക നടനില്‍ ചുറ്റിപറ്റി സിനിമ തിരിയുമ്പോള്‍ മടുപ്പ് ഒരു പരിധി വരെ ഉള്ളവാവുന്നു.

കഥകള്‍ തന്നെയാണ് ഇന്ന് മലയാള ചലച്ചിത്ര ശാഖക്ക് നഷ്ടപെട്ടിരിക്കുന്നത്. ഇതിനു ഒരു മാറ്റം അനിവാര്യം ആണ്. പുത്തന്‍ തലമുറ സിനിമ എന്ന് ഇറങ്ങുന്നവയും വ്യത്യസ്തം അല്ല. അവിടെയും കേന്ദ്രിക്രിത ചലച്ചിത്ര സംവേദനം ആണ് നടക്കുന്നത്. ഒരു കഥയില്‍ അതിന്‍റെ കഥാപാത്രം ആയി വന്നു പോക്കുന്ന  ആ മുഖ്യ കഥാപാത്രങ്ങളില്‍ ഊന്നി കഥപറയുന്ന സിനിമകള്‍ ആണ് ആരാധകരെ സൃഷ്ടിക്കുന്നത് എന്നത് സത്യം ആണ് അവര്‍ ആണ് സമൂഹത്തില്‍ ഒരു നല്ല കൂട്ടര്‍. എന്നാല്‍ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കഥയുടെ ഭാഗം മാത്രം ആക്കി കഥ സംവേദനം നടത്താന്‍ സാധിക്കണം

ഇത് എന്‍റെ കാഴ്ചപ്പാട് മാത്രം ആണ്. നല്ല സിനിമകള്‍ സൃഷ്ടിക്കേണ്ടത് നമ്മുടെ സമൂഹനന്മയ്ക്ക് ആവശ്യം ആണ്. നല്ല കഥകള്‍ ഇനിയും ഉണ്ടാക്കും എന്നാ വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തുന്നു